നമ്മിലുണ്ടോ ഇഹ്‌സാന്‍
ജംഷിദ് നരിക്കുനി
ഈമാനും ഇസ്‌ലാമും നിറഞ്ഞുനില്‌ക്കുന്ന ജീവിതമാണ് സത്യവിശ്വാസിയുടേത്. അതോടൊപ്പം ഇഹ്‌സാന്‍ കൂടി വന്നുചേരുമ്പോള്‍ അവന്റെ ജീവിതം കൂടുതല്‍ ശോഭയുള്ളതായിത്തീരുന്നു. നമ്മുടെ കുടുംബം ഇഹ്‌സാനിലേര്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. എല്ലാവര്‍ക്കും നന്മ മാത്രം പകരുക എന്നാണീ പദത്തിന്റെ അര്‍ഥം.മുസ്‌ലിമും മുഅ്‌മിനുമായിത്തീരുന്ന ഒരാള്‍ മുഹ്‌സിന്‍ കൂടിയായിരിക്കണം. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്‌തുക്കള്‍ക്കും, സകലസൃഷ്‌ടികള്‍ക്കും നന്മ മാത്രം നല്‌കുന്നവനാണ് മുഹ്‌സിന്‍.ജീവിതത്തില്‍ ആരോടൊക്കെ, ഏതൊക്കെ വിധത്തിലാണ് ഇഹ്‌സാന്‍ കാണിക്കേണ്ടത് എന്നതിനെപ്പറ്റി വിശുദ്ധ ഖുര്‍ആനും തിരുചര്യയും വിവരണം നല്‌കിയിട്ടുണ്ട്. ഈമാന്‍ മനസ്സില്‍ സൂക്ഷിച്ചവന്റെ ജീവിതത്തില്‍ നിന്നും ഉല്‌പാദിപ്പിക്കപ്പെടുന്ന സദ്‌ഫലങ്ങളാണ് യഥാര്‍ഥത്തില്‍ ഇഹ്‌സാന്‍ എന്നത്. ഏകദൈവ വിശ്വാസിയാണെങ്കിലും അഞ്ചുനേരം മുടങ്ങാതെ നമസ്‌കരിക്കുന്നുവെങ്കിലും, സകാത്ത്, നോമ്പ്, ഹജ്ജ്, ഇതിലൊന്നിലും പിന്നിലല്ലെങ്കിലും, ഇഹ്‌സാന്‍കൂടി ജീവിതത്തിലുണ്ടായിത്തീര്‍ന്നാല്‍ മാത്രമേ സത്യവിശ്വാസിയുടെ ജീവിതം പൂര്‍ണമാവുകയുള്ളൂ.വലിയ ഒരു ആശയത്തെയാണ് ഇഹ്‌സാന്‍ പ്രതിനിധാനം ചെയ്യുന്നത്. അതില്‍ ഈമാനും ഇസ്‌ലാമും ഉണ്ട്. ഇബ്‌നുകസീര്‍ ഇഹ്‌സാനെപ്പറ്റി പറയുന്നതിങ്ങനെയാണ്: “ഇഹ്‌സാന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇഖ്‌ലാസ് എന്നാകുന്നു. ഈമാനും ഇസ്‌ലാമും ശരിയാകുന്നതിന്റെ നിബന്ധനകൂടിയാകുന്നു അത്. ആത്മാര്‍ഥമായ ഉദ്ദേശത്തോടുകൂടിയല്ലാതെ ഒരാള്‍ ഒരു പ്രവൃത്തി ചെയ്‌താല്‍ അവന്‍ `മുഹ്‌സിന്‍’ ആകുന്നില്ല. അവന്റെ ഈമാന്‍ ശരിയാവുന്നുമില്ല.”
ഇഹ്‌സാന്‍ എന്താണെന്ന് നബി(സ) ശരിയായ രൂപത്തില്‍ വിശദീകരിച്ച് തന്നിട്ടുണ്ട്. `നീ അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്നുവെന്ന രൂപത്തില്‍ അവനെ ആരാധിക്കലാണത്. നീ അവനെ കാണുന്നില്ലായെങ്കിലും അവന്‍ നിന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു എന്ന ബോധത്തോടെ’. ഇങ്ങനെയാണ് ഇഹ്‌സാനെ നബി(സ) നിര്‍വചിച്ചത്. ഇതോടൊപ്പം തന്നെ, ലോകം മുഴുവന്‍ കാണുന്നില്ലെങ്കിലും, ലോകത്തെ മുഴുവനും കണ്ടുകൊണ്ടിരിക്കുന്ന ലോകരക്ഷിതാവിനെ സൂക്ഷിച്ചുകൊണ്ട് ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഇഹ്‌സാന്റെ ആശയപരിധിയില്‍ പെടുന്നതാണ്. ഇഹ്‌സാനും, ഈമാനും, ഇസ്‌ലാമുമൊക്കെ പരസ്‌പര പൂരകങ്ങളായാണ് വര്‍ത്തിക്കുന്നത്. ഒരാള്‍ ഒരു തിന്മ ചെയ്യുമ്പോള്‍ അയാളില്‍ ഈമാനിന്റെ അളവ് കുറയുന്നു. നന്മചെയ്യുമ്പോള്‍ ഈമാന്‍ ശക്തിപ്പെടുകയും ചെയ്യുന്നു. ഇഹ്‌സാന്‍ ഇല്ലാതാവുമ്പോള്‍ ഈമാനിന് ബലക്ഷയം സംഭവിക്കുന്നുവെന്ന് സാരം. ലോകത്ത് ജീവിക്കുന്ന മുഴുവന്‍ മനുഷ്യരും ഇഹ്‌സാന്‍ ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. സമൂഹത്തില്‍ സമാധാനവും നിര്‍ഭയത്വവും ഉണ്ടാവണമെന്നും, ശാന്തിപൂക്കുന്ന ജീവിതാവസ്ഥകള്‍ പുലരണമെന്നുമാണ് ആഗ്രഹിക്കുന്നത്. സാഹോദര്യവും, സ്‌നേഹവും, പരസ്‌പര കാരുണ്യവും വ്യക്തികള്‍ക്കിടയില്‍ രൂപപ്പെടണമെന്നും, ഹൃദയങ്ങള്‍ തമ്മിലുള്ള നല്ല ബന്ധങ്ങള്‍ വളര്‍ന്നുവരണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളിലും ഇഹ്‌സാന്‍ പുലര്‍ന്നുകാണണമെന്നതാണ് ഇസ്‌ലാം മതത്തിന്റെ താല്‌പര്യം. ജീവിതത്തില്‍ ഇഹ്‌സാന്‍ നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്ന നിരവധി ഖുര്‍ആനിക വചനങ്ങള്‍ നമുക്ക് കാണാനാകും.മാതാപിതാക്കളോട് ഇഹ്‌സാന്‍ കാണിക്കണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. പോറ്റിവളര്‍ത്തുകയും സ്‌നേഹകൃപകള്‍ പകര്‍ന്നുതരികയും ചെയ്‌ത് മാതാപിതാക്കളോട് തിരിച്ചും സ്‌നേഹവും കാരുണ്യവും കാണിക്കുക എന്നത് മക്കളുടെ ബാധ്യതയായിട്ടാണ് ഖുര്‍ആന്‍ കണക്കാക്കുന്നത്. ഇവ്വിഷയത്തിലുള്ള ഖുര്‍ആന്റെ കാഴ്‌ചപ്പാട് ഇങ്ങനെയാണ്. “തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യരുതെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു.” (വി.ഖു 17:23)http://pudavaonline.net/?p=1408#more-1408

0 comments: