പെണ്‍നീതി ഇസ്‌ലാമില്‍

  • Posted by Sanveer Ittoli
  • at 8:20 AM -
  • 0 comments

പെണ്‍നീതി ഇസ്‌ലാമില്‍
ഖലീലുര്‍റഹ്‌മാന്‍ മുട്ടില്‍
എല്ലാ മതങ്ങളും സ്‌ത്രീകളോട്‌ വിവേചനപരമായ നിലപാടെടുക്കുകയും സ്‌ത്രീകളുടെ പദവി താഴ്‌ത്തിക്കെട്ടുകയും ചെയ്യുന്നു. സ്‌ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ്‌ മതങ്ങള്‍ അവയുടെ അച്ചടക്കം നിലനിര്‍ത്തുന്നത്‌”. ഫെമിനിസം വെള്ളമൊഴിച്ചും തണല്‍പ്പന്തല്‍ വിരിച്ചും സംരക്ഷിക്കുന്ന ഒരു വാദമാണിത്‌. മനുഷ്യനിര്‍മിത പൗരോഹിത്യമതങ്ങള്‍ ഈ വാദത്തെ സാധൂകരിക്കുന്നുവെങ്കിലും സത്യമതത്തിന്റെ നാലയലത്തുപോലും ഈ വാദത്തിന്‌ അസ്ഥിത്വമുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം സമൂഹനന്മയിലധിഷ്‌ഠിതമായ മനുഷ്യജീ വിതം സാക്ഷാത്‌കൃതമാവുന്നതിന്നാവശ്യമായ നീതി ആണ്‍-പെണ്‍വര്‍ഗത്തിന്‌ ഇസ്‌ലാം നല്‍കിയിരിക്കുന്നു. വ്യക്തി-കുടുംബ-സമൂഹ മേഖലയിലും ആരാധന-അനുഷ്‌ഠാന മേഖലകളിലും ഇരുവിഭാഗത്തിനും ജൈവപരമായ നിമ്‌നോന്നതികള്‍ പരിഗണിച്ചുകൊണ്ട്‌ ഇസ്‌ലാം നീതിയും നിര്‍ദേശിച്ചിരിക്കുന്നു.സ്‌ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തിക്കൊണ്ട്‌ അവളോട്‌ കാട്ടുനീതി പുലര്‍ത്തിപ്പോന്ന ഒരു സമൂഹത്തിലായിരുന്നു അന്ത്യപ്രവാചകന്റെ രംഗപ്രവേശം. അദ്ദേഹം അവളെ ശാക്തീകരിക്കാനാവശ്യമായ മത-ഭൗതികാവസരങ്ങളും അവകാശങ്ങളും അവള്‍ക്ക്‌ നീതിപൂര്‍വം വകവെച്ചുകൊടുത്തു. കുടുംബത്തില്‍ അവള്‍ ഭരണാധികാരിയാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: “സ്‌ത്രീ അവളുടെ ഭര്‍തൃവീട്ടിലെ ഭരണാധികാരിയാവുന്നു”. ഗാര്‍ഹികപീഡനമെന്ന പിരിധിയില്‍ ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വീട്ടിനകത്തെ യജമാന-ഭൃത്യ സമീപനം ഇല്ലായ്‌മ ചെയ്യുവാന്‍ ഇതില്‍പരം മറ്റെന്തധികാരമാണ്‌ വേണ്ടത്‌?സ്‌ത്രീ ജന്മാവകാശം ചരിത്രത്തിലുടനീളം ചോദ്യം ചെയ്യപ്പെട്ട കാര്യമാവുന്നു. ഒരുനാളവള്‍ ജീവനോടെ മണ്ണില്‍കുഴിച്ചു മൂടപ്പെട്ടു. ഇന്നവള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കൊലചെയ്യപ്പെടുന്നു. പെണ്‍ഭ്രൂണഹത്യയെ ചോദ്യം ചെയ്യാന്‍ സ്‌ത്രീസ്വാതന്ത്ര്യ പ്രസ്ഥാനംപോലും അറച്ചുനില്‍ക്കുകയാണ്‌. അതുകൊണ്ടാണല്ലോ പെണ്‍ഭ്രൂണഹത്യയില്‍ ഇന്ത്യയെപ്പോലുള്ള ഫെമിനിസ്റ്റ്‌ ശക്തികേന്ദ്രങ്ങള്‍ പ്രഥമസ്ഥാനങ്ങള്‍ പങ്കിടുന്നത്‌. നീതിമതമായ ഇസ്‌ലാമില്‍ സ്‌ത്രീ ജന്മസമീപനം പ്രസക്തമാവുന്നു.
പ്രവാചകന്‍(സ) തന്റെ ഇരുവിരലുകളും ചേര്‍ത്തുപിടിച്ചുകൊണ്ട്‌ പറഞ്ഞു: “ആരെങ്കിലും രണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ അവര്‍ പ്രായപൂര്‍ത്തിയെത്തുന്നതുവരെ ആശ്രയമായി വര്‍ത്തിച്ചാല്‍ അയാളും ഞാനും പുനരുത്ഥാനനാളില്‍ ഇപ്രകാരമായിരിക്കും” (മുസ്‌ലിം).ഭൂമിയില്‍ ജനിക്കുവാനും മരണംവരെ ജീവിക്കുവാനും ആണിനുള്ളതുപോലെ തുല്യ അവകാശം പെണ്ണിനുമുണ്ടെന്ന തുല്യനീതിയുടെ ശബ്‌ദമാണ്‌ ഈ പ്രവാചകവചനം കേള്‍പ്പിക്കുന്നത്‌. സ്‌ത്രീഹത്യയെ കര്‍ശനമായ ചോദ്യം ചെയ്യലിന്‌ വിധേയമാക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു. “ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍, താനെന്തൊരു കുറ്റത്തിനാണ്‌ കൊല്ലപ്പെട്ടതെന്ന്‌ (ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട്‌ ചോദിക്കപ്പെടുമ്പോള്‍…” (81:7-9)
അവകാശങ്ങള്‍ അര്‍ഹര്‍ക്ക്‌ വീതിച്ചുനല്‍കുകയെന്നത്‌ നീതിയുടെ പ്രസക്തമുഖങ്ങളിലൊന്നാവുന്നു. ജീവിതമേഖലകളിലത്രയും ഇസ്‌ലാം സ്‌ത്രീക്ക്‌ നീതിപൂര്‍വമായ എല്ലാ അവകാശങ്ങളും വകവെച്ചുകൊടുക്കുന്നുണ്ട്‌. ആലോചനാ-അഭിപ്രായ-തീരുമാന സ്വാതന്ത്ര്യം പുരുഷനെന്നപോലെ സ്‌ത്രീക്കും മതം നല്‍കിയിട്ടുണ്ട്‌. ഇവയില്‍ ആണിന്‌ പരമോന്നത മേധാവിത്വം നല്‍കുകയും അതിനുകീഴില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം പോലുമില്ലാതെ സ്‌ത്രീ നരകിക്കുകയും ചെയ്യണമെന്ന്‌ നീതിമതം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ നിത്യജീവിത വിഹാരമേഖലയായ കുടുംബമെന്ന ചെറുയൂണിറ്റിലെ പ്രശ്‌നങ്ങളിലും സാമൂഹ്യപ്രശ്‌നങ്ങളിലും വിവാദ വിഷയങ്ങളില്‍ കോടതിമുറികളിലും തന്റെ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ അവള്‍ക്ക്‌ ഇസ്‌ലാം അനുമതി നല്‍കുന്നുണ്ട്‌. പ്രവാചകജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിത്വം ഋജുവായ അഭിപ്രായങ്ങളുള്ള ഭാര്യ ഖദീജയുടേതായിരുന്നു എന്നത്‌ പ്രസ്‌താവ്യമത്രെ. പെണ്ണഭിപ്രായമായി എന്നതുകൊണ്ട്‌ മാത്രം നീതിയുടെ പ്രവാചകന്‍ ഖദീജയുടെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞില്ല. പ്രവാചകന്‍ വളര്‍ത്തിയെടുത്ത സമൂഹവും സ്‌ത്രീകള്‍ക്ക്‌ നീതിയിലധിഷ്‌ഠിതമായ അവകാശങ്ങള്‍ നീതിപൂര്‍വം നല്‍കിയിരുന്നു. പള്ളി മിമ്പറില്‍വെച്ച്‌ സ്‌ത്രീകളുടെ അവകാശമായ മഹ്‌ര്‍ കുറയ്‌ക്കണമെന്നാഹ്വാനം ചെയ്‌ത ഖലീഫാ ഉമറിനെ ചോദ്യം ചെയ്‌തു തിരുത്തിയ സ്‌ത്രീയെ പുരുഷന്മാര്‍ മേധാവിത്വത്തിലൂടെ അടിച്ചമര്‍ത്തിയില്ല. പുരുഷനായ ഖലീഫപോലും `ആ സ്‌ത്രീ പറഞ്ഞതാണ്‌ ശരി’ എന്ന്‌ പറഞ്ഞ്‌ നീതിപൂര്‍വം അവരോട്‌ വര്‍ത്തിക്കുകയാണ്‌ ചെയ്‌തത്‌.
സമൂഹമധ്യേ സ്‌ത്രീ നീതിനിഷേധം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊന്നാവുന്നു, വിവാഹാന്വേഷണകാലം. ഭര്‍ത്താവിനെ തെരഞ്ഞെടുക്കുന്നതിന്‌ സ്‌ത്രീക്ക്‌ പൂര്‍ണ സ്വാതന്ത്ര്യം നീതിമതം നല്‍കുന്നുണ്ട്‌. തന്റെ മനസ്സിന്‌ സംതൃപ്‌തനായ വിശ്വാസിയെ മതനിബന്ധനകള്‍ക്ക്‌ വിധേയമായി അവള്‍ക്ക്‌ സ്വീകരിക്കാം. മാതാപിതാക്കളോ സഹോദരങ്ങളോ തെരഞ്ഞെടുക്കുന്ന ഭര്‍ത്താവിനെ നിര്‍ബന്ധമായും അംഗീകരിച്ചുകൊള്ളണമെന്ന അടിച്ചേല്‍പിക്കല്‍ നയം നീതിയല്ല. അതുകൊണ്ടുതന്നെ അത്‌ നീതിമതത്തിന്റെ സംഭാവനയുമല്ല.
വിവാഹത്തിനുമുമ്പ്‌ ഇരുവരോടും കാണുവാനും സംസാരിക്കുവാനും മതം നിര്‍ദേശിക്കുന്നത്‌ സ്‌ത്രീ-പുരുഷന്മാര്‍ക്കിടയില്‍ വിവേചനാധികാരത്തിന്‌ തുല്യനീതി നല്‍കുന്നതുകൊണ്ടത്രെ. ഇസ്‌ലാം വിരോധികള്‍ ഇസ്‌ലാമിനെ തുറുങ്കിലടക്കുവാന്‍ വിവാഹമോചനപ്രശ്‌നം ഉന്നയിക്കുന്നു. ഇഷ്‌ടംപോലെ കെട്ടുവാനും ഒഴിവാക്കുവാനും പുരുഷന്‌ അനുവാദം നല്‍കിക്കൊണ്ട്‌ മതത്തിന്റെ പിന്തുണയോടെ സ്‌ത്രീപീഡനം നടത്തുകയാണെന്ന്‌ അവരാരോപിക്കുന്നു. പൗരോഹിത്യ സമൂഹത്തിലെ മുത്ത്വലാഖിന്റെ ഇരകള്‍ ഈ വാദം ശരിവെക്കുകയും ചെയ്യുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ഇസ്‌ലാം പുരുഷനു നല്‍കുന്നതുപോലുള്ള തുല്യനീതി സ്‌ത്രീക്കും നല്‍കുന്നുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവെക്കപ്പെട്ടിരിക്കുന്നു. പരസ്‌പര ഐക്യത്തോടെ മാനസികമായി യോജിച്ചുപോവാന്‍ കഴിയില്ലെന്നു സ്‌ത്രീക്ക്‌ ഏകപക്ഷീയമായി ബോധ്യമായാല്‍തന്നെ വേണമെങ്കില്‍ അവള്‍ക്ക്‌ ഭര്‍ത്താവിനെ ഒഴിവാക്കാം. ഭര്‍ത്താവിന്‌ അവളെ ഉപേക്ഷിക്കുവാന്‍ താല്‌പര്യമില്ലെങ്കിലും അവള്‍ക്ക്‌ അദ്ദേഹം നല്‍കിയ മഹ്‌ര്‍ (വിവാഹമൂല്യം) തിരിച്ചുനല്‍കി വിവാഹബന്ധത്തില്‍ നിന്നും വേര്‍പിരിയാം.സാബിതുബ്‌നു ഖൈസിന്റെ ഭാര്യ നബിയുടെ അടുത്തുവന്ന്‌ പറഞ്ഞു: “പ്രവാചകരേ, സാബിത്തിന്റെ സ്വഭാവത്തെക്കുറിച്ചും മതനിഷ്‌ഠയെക്കുറിച്ചും എനിക്കാവലാതിയില്ല. എന്നാല്‍ മതത്തില്‍ അവിശ്വാസം വന്നുപോകുന്നത്‌ ഞാന്‍ ഭയപ്പെടുന്നു”. നബി(സ) അവളോട്‌ ചോദിച്ചു. “അദ്ദേഹം നിനക്കുതന്ന തോട്ടം നീ തിരിച്ചുകൊടുക്കുമോ”? അവള്‍ പറഞ്ഞു. “അതെ”, അപ്പോള്‍ നബി സാബിത്തിനോട്‌ പറഞ്ഞു. “നീ തോട്ടം സ്വീകരിച്ച്‌ അവളെ ഒഴിവാക്കുക” (ബുഖാരി). മതത്തിന്റെ സാങ്കേതിക ഭാഷയില്‍ ഖുല്‍അ്‌ എന്നറിയപ്പെടുന്ന ഈ വിവാഹമോചനം സ്‌ത്രീകള്‍ക്ക്‌ മതം നല്‍കുന്ന നീതിപൂര്‍വകമായ അവകാശമാണ്‌.സ്‌ത്രീസ്വത്തവകാശം ആധുനിക പരിഷ്‌കൃത സമൂഹത്തില്‍പോലും കോടതിയിടപെടലുകള്‍ക്ക്‌ വിധേയമാവുമ്പോള്‍ മുസ്‌ലിംസ്‌ത്രീകള്‍ക്ക്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുതന്നെ ഇസ്‌ലാം അത്‌ നിയമാനുസൃതമാക്കിയിരിക്കുന്നു. സ്വത്തു വിഭജനത്തില്‍ അധിക ഉത്തവാദിത്തം, ബാധ്യതകള്‍ എന്നിവ പരിഗണിച്ചുകൊണ്ട്‌ പുരുഷവിഹിതത്തില്‍ നീതിപൂര്‍വകമായ വര്‍ധനയുള്ളതുപോലെത്തന്നെ ചില കേസുകളില്‍ നീതിപരമായി സ്‌ത്രീകള്‍ക്കും തുല്യാവകാശവും മറ്റു ചിലപ്പോള്‍ പുരുഷന്‌ ലഭിക്കുന്നതിനേക്കാള്‍ കൂടുതലും ഇസ്‌ലാം നല്‍കുന്നുണ്ട്‌.
ഉദാഹരണമായി മരണപ്പെട്ട വ്യ ക്തിക്ക്‌ മക്കള്‍ ഉണ്ടായിരുന്നാല്‍ മാതാവിനും പിതാവിനും തുല്യാവകാശമാണ്‌ ലഭിക്കുക. സ്വത്തില്‍ ആറില്‍ ഒന്ന്‌ വീതം. മരണപ്പെട്ട വ്യക്തിക്ക്‌ മാതാവും പിതാവും ഭര്‍ത്താവുമുണ്ടെങ്കില്‍ മാതാവിന്‌ മൂന്നിലൊന്നും പിതാവിന്‌ ആറിലൊന്നുമാണ്‌ ലഭിക്കുക. പക്ഷേ സ്‌ത്രീകള്‍ക്കുള്ള തുല്യവിഹിതവും അധികവിഹിതവും പ്രതിപാദിക്കാതെയാണ്‌ ഇസ്‌ലാമിലെ സ്‌ത്രീ വിവേചനവും അനീതിയും ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന്‌ നാം തിരിച്ചറിയേണ്ട തുണ്ട്‌. സ്വത്തു വിഭജനത്തില്‍ അന്ധമായ സ്‌ത്രീവിധേയത്വമോ പുരുഷമേധാവിത്വമോ അല്ല നീതിമതത്തിലെ നിദാനം. പ്രായോഗിക ജീവിതത്തിന്‌ അനുഗുണമായ രീതിയില്‍ നീതിപൂര്‍വമായി വിഭജിക്കപ്പെടണമെന്ന്‌ ഇസ്‌ലാമിന്‌ നിര്‍ബന്ധമുണ്ട്‌. അതുകൊണ്ടാണ്‌ ചിലപ്പോള്‍ ആണിനും മറ്റു ചിലപ്പോള്‍ പെണ്ണിനും സ്വത്തുവിഹിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നത്‌.ജൈവപരമായി സ്‌ത്രീയുടെ പ്രകൃതത്തിലെ ബലഹീനതകളും ചാപല്യങ്ങളും അംഗീകരിച്ചുകൊണ്ട്‌ ഇസ്‌ലാം അവരോട്‌ നീതിപൂര്‍വകമായി വര്‍ത്തിക്കുന്നത്‌ കാണാം. സമൂഹത്തില്‍ അവര്‍ക്ക്‌ ലഭിക്കേണ്ട സുരക്ഷിതത്വത്തിന്‌ അനിവാര്യമാണ്‌ അവരുടെ ഈ ദൗര്‍ബല്യം അംഗീകരിക്കല്‍. കുട്ടികളും വൃദ്ധജനങ്ങളും കഴിഞ്ഞാല്‍ സമൂഹത്തിലെ അബലവിഭാഗമാണ്‌ സ്‌ത്രീജനം. അതുകൊണ്ടുതന്നെ അവരോട്‌ കാരുണ്യത്തോടും സ്‌നേഹത്തോടുംകൂടി വര്‍ത്തിക്കാന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. യുദ്ധ വേളകളില്‍പോലും അവരെ വധിക്കരുതെന്ന്‌ പ്രവാചകന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്‌ അവരുടെ ജീവന്‌ സുരക്ഷനല്‍കുവാന്‍ വേണ്ടിയാവുന്നു.ഉഹ്‌ദ്‌ യുദ്ധം കൊടുമ്പിരികൊണ്ട സമയം. അമുസ്‌ലിം യോദ്ധാക്കള്‍ രോഷാകുലരായി മുസ്‌ലിംകളുടെ മേല്‍ ചാടിവീണുകൊണ്ടിരിക്കുന്നു. ഈ സമയത്ത്‌ പ്രവാചകന്‍ തന്റെ വാളൂരി കയ്യില്‍ പിടിച്ച്‌ ചോദിച്ചു: “ഈ വാള്‍ ആര്‌ അതിന്റെ അവകാശത്തോടൊപ്പം ഏറ്റുവാങ്ങും?” പലരും വാളിനായി ചെന്നു. അദ്ദേഹം നല്‍കിയില്ല. അബൂദുജാന മുന്നോട്ടുവന്നു ചോദിച്ചു: “പ്രവാചകരേ, എന്താണ്‌ വാളിന്റെ അവകാശം?” പ്രവാചകന്‍(സ) പറഞ്ഞു: “ശത്രുക്കള്‍ പരാജിതരാവുന്നതുവരെ അവരെ വധിക്കുക”. അദ്ദേഹമതേറ്റുവാങ്ങി. വീറോടെ മുന്നേറി. മുന്നില്‍ വന്നവരെയൊക്കെ അരിഞ്ഞുവീഴ്‌ത്തി. പെട്ടെന്നതാ ഒരാള്‍. അയാള്‍ ജനങ്ങളെ യുദ്ധത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു. അബൂദുജാനയുടെ വാക്കുകളില്‍: “ഞാനയാളുടെ അടുത്തേക്ക്‌ കുതിച്ചു. ഞാന്‍ വാളോങ്ങിയപ്പോള്‍ അയ്യോ എന്നയാള്‍ പറഞ്ഞു. ശബ്‌ദംകേട്ടപ്പോള്‍ അതൊരു സ്‌ത്രീയാണെന്ന്‌ ഞാനറിഞ്ഞു. ഉടന്‍ ഞാന്‍ വാള്‍ പിന്‍വലിച്ചു. ഈ സ്‌ത്രീ ഇസ്‌ലാമിന്റെ കൊടുംഭീകര ശത്രുവായിരുന്നു”. പ്രവാചകന്‍(സ) പറഞ്ഞു: “ശത്രുക്കള്‍ പരാജിതരാവുന്നതുവരെ അവരെ വധിക്കുക”. അദ്ദേഹമതേറ്റുവാങ്ങി. വീറോടെ മുന്നേറി. മുന്നില്‍ വന്നവരെയൊക്കെ അരിഞ്ഞുവീഴ്‌ത്തി. പെട്ടെന്നതാ ഒരാള്‍. അയാള്‍ ജനങ്ങളെ യുദ്ധത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു. അബൂദുജാനയുടെ വാക്കുകളില്‍: “ഞാനയാളുടെ അടുത്തേക്ക്‌ കുതിച്ചു. ഞാന്‍ വാളോങ്ങിയപ്പോള്‍ അയ്യോ എന്നയാള്‍ പറഞ്ഞു. ശബ്‌ദംകേട്ടപ്പോള്‍ അതൊരു സ്‌ത്രീയാണെന്ന്‌ ഞാനറിഞ്ഞു. ഉടന്‍ ഞാന്‍ വാള്‍ പിന്‍വലിച്ചു. ഈ സ്‌ത്രീ ഇസ്‌ലാമിന്റെ കൊടുംഭീകര ശത്രുവായിരുന്നു”. മതശാസനയനുഷ്‌ഠിക്കുന്നതിന്റെ ആത്യന്തികഫലം പരലോകനേട്ടമാകുന്നു. പരലോക പ്രതിഫലം ആണിനും പെണ്ണിനും തുല്യമായി നല്‍കുമെന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം നീതിയുടെ പ്രഖ്യാപനം കൂടിയാവുന്നു. “ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സദ്‌കര്‍മം പ്രവര്‍ത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും” (16:9).ആരാധനാ സ്വാതന്ത്ര്യം സ്‌ത്രീജനങ്ങള്‍ക്ക്‌ പൗരോഹിത്യസമൂഹം വിലക്കപ്പെട്ടിട്ടും പുരുഷനനുഷ്‌ഠിക്കുന്ന മുഴുവന്‍ ആരാധനകളും സ്‌ത്രീകള്‍ക്കും ഇസ്‌ലാം അനുവദിച്ചിരിക്കുന്നു. ദൈവത്തിനുമുമ്പില്‍ ഇരുപക്ഷവും തുല്യനീതി അര്‍ഹിക്കുന്നതുകൊണ്ടാണിത്‌.http://pudavaonline.net/?p=1404#more-1404

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: