നബിദിനം ആഘോഷിക്കരുതെന്നോ?
``പ്രവാചക സ്നേഹത്തിന്റെ ഫലമായി അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ സത്യവിശ്വാസത്തിലും ആദരവിലും അടിസ്ഥാനപ്പെട്ടതാണ്. നബി(സ)യെ അനുസരിക്കാനുള്ള നിര്‍ദേശത്തിനു കീഴ്പ്പെടല്‍ കൂടിയാണത്. പൊതുവായി നന്മയെന്നു പഠിപ്പിക്കപ്പെട്ട ഒന്ന് തിരുനബി(സ)യുടെ ജന്മദിനത്തിലോ അനുബന്ധ പരിപാടികളിലോ ആവുമ്പോള്‍ അനുവദനീയമല്ലാതായിത്തീരണമെങ്കില് പ്രമാണം ആവശ്യമാണ്. നബിദിനാഘോഷം തന്നെ പാടില്ലെന്നാണെങ്കില്‍ നബിദിനമാഘോഷിക്കരുത് എന്ന ഒരു പരാമര്‍ശം പ്രമാണത്തിലെവിടെയെങ്കിലും കാണേണ്ടതുണ്ട്. മൗലീദ് കൊണ്ടാടല്‍ പ്രമാണയുക്തമായ ഒരു സല്‍കര്‍മമാണെന്ന് യോഗ്യരായ പണ്ഡിതര്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. തെളിവായി ഉയര്‍ത്തിക്കാട്ടിയവ അവാസ്തവമാണെന്ന് തെളിയിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടുമില്ല. അടിസ്ഥാനം സ്ഥിരപ്പെട്ടാല്‍ അതില്‍ നിന്ന് നിര്‍ധാരണം ചെയ്തെടുത്ത ഒരു നിയമത്തെ എതിര്‍ക്കുന്നത് വിശ്വാസിയുടെ ലക്ഷണമല്ല.'' (സുന്നീവോയ്സ്, 2013 ജനുവരി, ലക്കം 32, പേജ് 60)ഈ ഉദ്ധരണിയെക്കുറിച്ച് മുസ്ലിം എന്തുപറയുന്നു?
അന്‍സാര്‍ ഒതായി
ഇസ്ലാമില്‍ ഒരു കാര്യം പുണ്യകരമാണെന്ന് സ്ഥാപിക്കാന്‍ ഈ ലേഖകന്‍ പറഞ്ഞ ന്യായം മതിയെങ്കില്‍ സുബ്ഹ് നമസ്കാരം നാലു റക്അത്താക്കാവുന്നതാണ്. കാരണം, നാലു റക്അത്തുള്ള നമസ്കാരമുണ്ട് എന്നത് സ്ഥിരപ്പെട്ട കാര്യമാണ്. സുബ്ഹ് നമസ്കാരം നാല് റക്അത്തായി നമസ്കരിക്കരുതെന്ന് നബി(സ) വിലക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലതാനും. നമ്മുടെ ആദര്ശപിതാവാണ് ഇബ്റാഹീം നബി(അ). അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ ഫലമായി സമസ്തക്കാര്‍ ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്? ആദര്ശപിതാവിനെ സ്നേഹിക്കണം എന്ന അടിസ്ഥാനം സ്ഥിരപ്പെട്ടിട്ടില്ലേ? അദ്ദേഹത്തിന്റെ ജന്മദിനത്തെക്കാള്‍ പ്രധാനമാണോ ജീലാനിയുടെ ജന്മദിനം?
സകാത്ത് കമ്മിറ്റിയുടെ പെരുപ്പം പ്രസക്തി നഷ്ടപ്പെടുത്തിയില്ലേ?
മതപരമായി മുന്നേറ്റമുള്ള മിക്ക പ്രദേശങ്ങളിലും ഇന്ന് വിവിധ സംഘടനകളുടേതും മഹല്ലിന്റേതുമായി മൂന്നും നാലും സകാത്ത് കമ്മിറ്റികളുണ്ട്. ഇവയോരോന്നും പ്രദേശവാസികളെ തൃപ്തിപ്പെടുത്താനായി അഞ്ഞൂറു രൂപയും ആയിരം രൂപയുമൊക്കെ ഒട്ടേറെയാളുകള്‍ക്ക് വീതിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ ചിലര്‍ സകാത്ത് പിരിച്ചെടുത്ത് പൂര്‍ണമായും വിതരണം ചെയ്യുന്നുവോ എന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടാകുന്നു. ഇങ്ങനെയാണെങ്കില്‍ പുതിയ സകാത്ത് കമ്മിറ്റിയെക്കാള്‍ നല്ലത് അവനവന് സൗകര്യമുള്ളവര്‍ക്ക് കൊടുക്കുന്ന രീതി തന്നെയല്ലേ?
അബൂസാജിദ് കോഴിക്കോട്
സംഘടനാ ബാഹുല്യം സത്യവിശ്വാസികള്‍ക്കിടയില്‍ ശത്രുതയും ഛിദ്രതയും സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. സകാത്തിന്റെ വിഷയത്തിലും ഛിദ്രത കടന്നുകൂടാനിടയുണ്ട്. എന്നാലും മൂന്നോ നാലോ സകാത്ത് കമ്മിറ്റികള്‍ ഒരു പ്രദേശത്ത് പ്രവര്‍ത്തിച്ചാല്‍ അവിടെ ശേഖരിച്ചു വിതരണം ചെയ്യപ്പെടുന്ന സകാത്ത് തുക വര്‍ധിക്കാനാണ് സാധ്യത. പാവങ്ങള്‍ക്ക് അത് പ്രയോജനകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കാവുന്നത്. എല്ലാവര്ക്കും പ്രാതിനിധ്യമുള്ളതാണ് മഹല്ല് സകാത്ത് കമ്മിറ്റിയെങ്കില്‍ സകാത്ത് അവരെ ഏല്പിക്കുകയും മറ്റു കമ്മിറ്റികളെ അവഗണിക്കുകയുമാണ് ചെയ്യേണ്ടത്. മഹല്ലിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള പ്രതിനിധികള്‍ സകാത്ത് കമ്മറ്റിയിലുണ്ടെങ്കില് ശേഖരണവും വിതരണവും പരമാവധി കുറ്റമറ്റതാക്കാന്‍ പ്രയാസമുണ്ടാവില്ല. സംഘടിത സകാത്ത് സംരംഭത്തില്‍ വല്ല ന്യൂനതകളും ഉണ്ടായാല്‍ പോലും അത് ഓരോരുത്തര് വെവ്വേറെ സകാത്ത് കൊടുക്കുന്നതിന് നീതീകരണമാവില്ല. അവനവന് സൗകര്യമുള്ള ആള്‍ക്കല്ല, ഖുര്‍ആനില്‍ പറഞ്ഞ അവകാശികള്‍ക്കാണ് സകാത്ത് നല്‍കേണ്ടത്.
പുരികം കത്രിക്കലും സുറുമയിടലും
ഇന്ന് കൗമാരക്കാരില്‍ പലരും പുരികം കത്രിച്ചും പൂര്‍ണമായി ഒഴിവാക്കിയും സുറുമയിടുന്നതും മറ്റും കാണുന്നു. റസൂല്‍(സ) ഇതിന് അനുമതി നല്‍കിയിരുന്നുവെന്നും ഇത് കണ്ണിന് നല്ലതാണെന്നുമൊക്കെ ഇക്കൂട്ടര്‍ വാദിക്കുകയും ചെയ്യുന്നു. ഇതില്‍ എത്രത്തോളം ന്യായമുണ്ട്?
ഇ സ്വലാഹുദ്ദീന്‍ തൃശൂര്‍
കണ്ണിനെ തീവ്ര പ്രകാശതരംഗങ്ങളില്‍ നിന്നും മറ്റും സംരക്ഷിക്കാന്‍ വേണ്ടി അല്ലാഹു സൃഷ്ടിച്ചതാണ് പുരികരോമങ്ങളെ. അവ കണ്ണിന് യാതൊരു ദോഷവും ഉളവാക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ ചിലരെ പുരികവിരുദ്ധമായ ഒരു തരം സൗന്ദര്യബോധം പിടികൂടിയിട്ടുണ്ടെങ്കിലും അതിന് ജീവശാസ്ത്രപരമായ വല്ല അടിസ്ഥാനവും ഉള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. നബി(സ) പുരികം വടിക്കാന്‍ അനുവദിച്ചതായി പ്രാമാണികമായ ഹദീസില്‍ `മുസ്ലിം' കണ്ടിട്ടില്ല. സുറുമയിടുന്നത് നബി(സ) അനുവദിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. അതുകൊണ്ട് കണ്ണിന് എന്തൊക്കെ ഗുണമാണുള്ളതെന്ന് സൂക്ഷ്മമായി അറിയില്ല. ദോഷമൊന്നും ഉള്ളതായി അറിയപ്പെട്ടിട്ടില്ല.
അഹ്മദികളെ ഇങ്ങനെ അകറ്റണോ?
പൊതുവെ മുസ്ലിംകളെല്ലാം അഹ്മദിയ്യ വിഭാഗത്തെ അകറ്റി നിര്‍ത്തുന്നതായി കാണുന്നു. ബഹുദൈവാരാധകരായ മുസ്ലിംകള് പോലും ഇവര്‍ക്കെതിരായി നിലകൊള്ളുന്നു. എന്നാല്‍ അഹ്മദിയ്യാക്കളാകട്ടെ മുഹമ്മദ് നബി(സ)ക്കു വേണ്ടി സ്വല്ലല്ലാഹു അലൈഹി വസല്ലം പറയുകയും തിരുമേനി എന്ന് വിളിക്കുകയും, നബി(സ)യെ നിന്ദിക്കുന്നവര്‍ക്കെതിരെ നിലകൊള്ളുകയും അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. എങ്കില്‍ അഹ്മദികളെ മുസ്ലിം സമുദായം ഇത്രയും അകറ്റിനിര്‍ത്തുന്നത് ശരിയാണോ?
മുഹമ്മദ് സ്വാലിഹ് തേഞ്ഞിപ്പലം
വിശദ്ധ ഖുര്‍ആനില്‍ 61:6 സൂക്തത്തില്‍ മുഹമ്മദ് നബി(സ)യുടെ മറ്റൊരു പേരായി പ്രയോഗിച്ച അഹ്മദ് എന്ന പദം, തന്നെ സംബന്ധിച്ച് അല്ലാഹു പറഞ്ഞതാണ് എന്ന് വാദിച്ചുകൊണ്ട് നബി(സ)യുടെ ഡ്യൂപ്പായി രംഗത്തു വന്ന ആളാണ് മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി എന്ന വ്യാജ പ്രവാചകന്. അദ്ദേഹം മുഹമ്മദ് നബി(സ)യെ വാഴ്ത്തുന്നുവെങ്കില്‍ തന്റെ `കള്ളച്ചരക്ക്' വിപണനം ചെയ്യാനുള്ള തന്ത്രം മാത്രമാണത്. യഥാര്‍ഥത്തില്‍ അയാളുടെ പേര് അഹ്മദ് എന്നല്ല, ഗുലാം അഹ്മദ് എന്നാണ്. ഗുലാം എന്ന പദത്തിന് അടിമ, ഭൃത്യന്, ആണ്‍കുട്ടി എന്നൊക്കെയാണര്‍ഥം. അപ്പോള്‍ ഗുലാം അഹ്മദ് എന്നാല്‍ അഹ്മദിന്റെ അടിമ/ഭൃത്യന്/ആണ്‍കുട്ടി. അപ്പോള്‍ അഹ്മദിയ്യ എന്ന പ്രയോഗവും ഡ്യൂപ്പാണ്. ശരിക്ക് വേണ്ടത് ഗുലാമിയ്യ എന്നാണ്.
പൂര്‍വികരായ സലഫീ പണ്ഡിതന്മാര് ആ ഹദീസ് പ്രമാണമാക്കിയിട്ടുണ്ടോ?
ജിന്ന് വിഭാഗം മുജാഹിദ് ഗ്രൂപ്പിലെ ഒരു പണ്ഡിതന്റെ പ്രസംഗത്തില്‍ ഇപ്രകാരം കേട്ടു: `യാ ഇബാദല്ലാഹ് അഈനൂനീ' (അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ എന്നെ സഹായിക്കേണമേ) എന്ന് സഹായം തേടാന്‍ പഠിപ്പിക്കുന്ന ഹദീസനുസരിച്ച് അഹ്മദുബ്നു ഹമ്പലും ഇബ്നു അബീശൈബയും ഇബ്നു തൈമിയയും ശൗകാനിയും ഉള്‍പ്പെടെ അനേകം സലഫീ പണ്ഡിതന്മാര് പ്രവര്‍ത്തിക്കുകയും അവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.' -ഇതിനെക്കുറിച്ച് `മുസ്ലിമി'ന് പറയാനുള്ളത് എന്താണ്?
ഫാറൂഖ് എടത്തനാട്ടുകര
ഈ ഹദീസിന്റെ സനദ് (നിവേദകപരമ്പര) ന്യൂനതയില്ലാത്തതാണെന്ന് മേല്പറഞ്ഞ പണ്ഡിതന്മാരാരെങ്കിലും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടോ എന്നാണ് `മുസ്ലിമി'ന് അറിയേണ്ടത്. ഉത്തമ തലമുറകളെന്ന് നബി(സ) വിശേഷിപ്പിച്ച സൂക്ഷ്മതയുള്ള പൂര്‍വികരൊക്കെ സ്വീകരിച്ച നിലപാട് സ്വഹീഹല്ലാത്ത (സനദ് കുറ്റമറ്റതല്ലാത്ത) ഹദീസുകള്‍ പ്രമാണമായി സ്വീകരിക്കാതിരിക്കുക എന്നതായിരുന്നു. കേരളത്തിലെ പൂര്‍വകാല സലഫീ പണ്ഡിതന്മാരുടെ നിലപാടും ഇതുതന്നെയായിരുന്നു. `ഉസൂലുല്‍ ഹദീസ്' എന്നൊരു വിജ്ഞാനശാഖ നിലവില്‍ വന്നതും നിലനില്ക്കുന്നതും പതിനായിരക്കണക്കിന് ഹദീസുകളില്‍ നിന്ന് സഹീഹ് അല്ലാത്തവ തെരഞ്ഞൊഴിവാക്കാനുള്ള പ്രായോഗികമാര്‍ഗം എന്ന നിലയിലാകുന്നു. പ്രാമാണികരായ പണ്ഡിതന്മാര് അസ്വീകാര്യമെന്ന് വിലയിരുത്തി ചവറ്റുകൊട്ടയില്‍ തള്ളിയ ഹദീസുകള്‍ക്ക് വീണ്ടും പ്രാമാണികത നല്കാന് ശ്രമിച്ചാല്‍ അതിന്റെ ഫലം ഇസ്ലാമിന്റെ അഖണ്ഡത തകരുകയായിരിക്കും.
`അല്ലാഹുവിന്റെ അടിയന്മാരേ, നിങ്ങള്‍ എന്നെ സഹായിക്കണമേ' എന്ന് പറഞ്ഞുകൊണ്ട് ജിന്നുകളോടും മലക്കുകളോടും സഹായംതേടുന്നത് ശിര്‍ക്കല്ല, ഹറാമാണ് എന്നാണല്ലോ ഇവിടത്തെ ജിന്ന് വിഭാഗം പണ്ഡിതന്മാര് പ്രസംഗിച്ചു നടക്കുന്നത്. അത് ശരിയാണെങ്കില്‍ അഹ്മദുബ്നു ഹമ്പലും ഇബ്നു തൈമിയയും ഹറാമായ കാര്യം ചെയ്തുകൊണ്ട് പ്രയോജനം നേടി എന്ന് വരില്ലേ? ഇത് യഥാര്‍ഥത്തില്‍ ആ പണ്ഡിതന്മാരെ അവഹേളിക്കലല്ലേ?
നീ സഹായം തേടുകയാണെങ്കില്‍ അത് അല്ലാഹുവോടായിരിക്കണം എന്നാണ് നബി(സ) കല്പിച്ചത്. അതനുസരിച്ച് തേടുന്ന സത്യവിശ്വാസികളെ അല്ലാഹു സഹായിക്കുന്നത് അവന്റെ സൃഷ്ടികളില്‍ ആര് മുഖേനയും ആകാം. ഇസ്റാഈല്യര്‍ക്ക് `മന്നും സല്‍വയും' ഇറക്കിക്കൊടുത്ത രീതിയിലും നമ്മെ സഹായിച്ചെന്ന് വരാം. അല്ലാഹു എന്തിനും കഴിവുള്ളവനാണ്.
മുലകുടി നിര്‍ത്തല്‍ രക്ഷിതാക്കളുടെ സൗകര്യത്തിനായിക്കൂടേ?
വിശുദ്ധ ഖുര്‍ആനില്‍ ഒരു കുട്ടിക്ക് മുലപ്പാല്‍ നല്‍കേണ്ട കൂടിയ കാലം രണ്ടുവിധം വന്നിട്ടുണ്ടല്ലോ. ഇങ്ങനെ രണ്ട് കാലപരിധികള്‍ വന്നാല്‍ ഇതില്‍ വിട്ടുവീഴ്ചയുണ്ട് എന്നല്ലേ വരുന്നത്? അതുകൊണ്ട് രക്ഷിതാക്കളുടെയും കുട്ടിയുടെയും സൗകര്യത്തിന്നനുസരിച്ച് മുലകുടി നിര്‍ത്തല്‍ എപ്പോഴുമായിക്കൂടേ?
കെ റഹ്മ മഞ്ചേരി
വിശുദ്ധ ഖുര്‍ആനിലെ 2:233 സൂക്തം ആദ്യാവസാനം സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാവുന്നത് കുട്ടിക്ക് പൂര്‍ണമായ രണ്ടുവര്‍ഷം മുലപ്പാല്‍ നല്കുന്ന വിഷയത്തില്‍ മാതാപിതാക്കളും, അവര്‍ക്കത് അസാധ്യമാവുകയാണെങ്കില്‍ അവരുടെ ബന്ധുക്കളും പരമാവധി നിഷ്കര്‍ഷ പുലര്‍ത്തണമെന്നാണ്. എന്നാല്‍ അസാധാരണ സാഹചര്യങ്ങള്‍ക്ക് വേണ്ടി അല്ലാഹുവും റസൂലും(സ) നല്‍കിയിട്ടുള്ള ഇളവുകള്‍ ഈ വിഷയത്തിലും ബാധകമാണ്. അത് സംബന്ധിച്ച സൂചനയാണ് 46:15 സൂക്തത്തില്‍ കാണാന്‍ കഴിയുന്നത്. ഏറ്റവും ചുരുങ്ങിയ ഗര്‍ഭകാലം ആറുമാസവും കുറഞ്ഞ മുലയൂട്ടല്‍ കാലം 21 മാസവും ആകാമെന്ന് അതില്‍ നിന്ന് ഗ്രഹിക്കാം.
മൊബൈലും മതവിധിയും
ഈയിടെ കേരളത്തില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ തലച്ചോറിനെയും കേള്‍വിയെയും ഓര്മശക്തിയേയുമൊക്കെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്കുന്നു. അതുപോലെ ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള കാന്‍സര്‍ പഠനത്തിനായുള്ള ഏജന്‍സി തലച്ചോറുമായി ബന്ധപ്പെട്ട് കാന്‍സര്‍ വരാനുള്ള ഒരു കാരണമായി സെല്‍ഫോണ്‍ ഉപയോഗത്തെ ചേര്‍ത്തിരിക്കുന്നു.
ഇതു കൂടാതെ ഗെയ്മുകളും നെറ്റ് സൗകര്യവുമൊക്കെ ഒരുക്കുന്ന വിനകളും കൂടി ചേര്‍ത്താല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം എത്രമാത്രം ഭീകരമാണിത്? ഒരു തലമുറയെത്തന്നെ കൊന്നുകളയുന്ന ഈ മാരക വിപത്തിനെ തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും നമ്മുടെ മക്കളെ രക്ഷിക്കേണ്ടതും ഒരു സത്യവിശ്വാസിയുടെ ബാധ്യതയല്ലേ? ഇത്രയും മാരകമല്ലാത്ത പുകവലിയൊക്കെ ഹറാമാണെന്ന് പണ്ഡിതരില്‍ പലരും വിലയിരുത്തുമ്പോള്‍ എന്തുകൊണ്ട് ഈ വിഷയങ്ങളിലൊന്നും ഒരു മതവിധി പോലും ഉണ്ടാവുന്നില്ല?
പി പി അബ്ദുല്‍മജീദ് വെള്ളിമാടുകുന്ന്
സിഗരറ്റും സെല്‍ഫോണും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. സിഗരറ്റ് കൊണ്ട് ദോഷം മാത്രമേയുള്ളൂ; പ്രയോജനമൊന്നും ഇല്ല. സെല്ഫോണിന് പല ദോഷങ്ങളുണ്ടെങ്കിലും അതുകൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുമുണ്ട്. ദോഷങ്ങള്‍ ഒഴിവാക്കി പ്രയോജനങ്ങള്‍ നേടാന്‍ സമൂഹത്തെ ബോധവത്കരിക്കുകയാണ് വേണ്ടത്.

0 comments: