പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ shabab_editorial_may_30_2014



പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍



0 comments:

ലേഖനങ്ങള്‍ may_30_2014

ലേഖനങ്ങള്‍

ജിന്നുകളെയും മലക്കുകളെയും വിളിച്ചി സഹായം ചോദിക്കല്‍

നെല്ലും പതിരും

എ അബ്‌ദുസ്സലാം സുല്ലമി

``പക്ഷേ, അവനെ മാത്രമേ നിങ്ങള്‍ വിളിച്ച്‌ തേടുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്റെ പേരില്‍ നിങ്ങളവനെ വിളിച്ചു തേടിയോ അതവന്‍ ദൂരീകരിച്ചു തരുന്നതാണ്‌. നിങ്ങള്‍ പങ്കു ചേര്‍ത്തവയെ നിങ്ങള്‍ മറന്നുകളയുകയും ചെയ്യും.'' (സൂറതു അന്‍ആം 41)
മലക്കുകളെയും ജിന്നുകളെയും മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ത്തിരുന്നു. മനുഷ്യകഴിവിന്‌ കീഴില്‍ വരുന്ന രംഗങ്ങളില്‍ അവരെ വിളിച്ച്‌ സഹായം തേടിയിരുന്നു. മനുഷ്യ കഴിവിന്‌ അതീതമായ രംഗങ്ങളില്‍ അവരെ മറന്നുകളയുകയും അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം ചോദിക്കുകയും ചെയ്‌തിരുന്നു. ഇതാണ്‌ അല്ലാഹു ഇവിടെ പറയുന്നത്‌.
Read more...

മരിച്ചവരുടെ പേരിലുള്ള വിലാപം ഇസ്‌ലാമിക മര്യാദകള്‍

പി മുസ്‌തഫ നിലമ്പൂര്‍

ജീവിതത്തില്‍ ദുരിതങ്ങളും വിഷമങ്ങളും നേരിടേണ്ടി വരുമ്പോള്‍ സഹനം കൊണ്ടും പ്രാര്‍ഥന കൊണ്ടും കരുത്താര്‍ജിക്കുകയും സമര്‍പ്പണ ബോധത്തോടും അല്ലാഹുവിലുള്ള പ്രതീക്ഷയോടും പ്രതിസന്ധികള്‍ തരണം ചെയ്യുകയുമാണ്‌ വേണ്ടത്‌. മോക്ഷത്തിന്റെ താക്കോലായ തഖ്‌വയും സഹനവും ആര്‍ജിക്കുന്നവര്‍ക്കുള്ളതാണ്‌ പാരത്രിക സുഖം. അല്ലാഹുവിലേക്കടുക്കുകയും അവനെ തൃപ്‌തിപ്പെടുകയും ചെയ്യുന്നവര്‍ക്ക്‌ കൂടുതല്‍ പരീക്ഷണങ്ങളെ നേരിടേണ്ടിവരും. പ്രവാചകന്മാര്‍ അഖിലവും, സ്വഹാബികളുള്‍പ്പടെ പൂര്‍വികരായ സദ്‌വൃത്തരെല്ലാം വിവിധങ്ങളായ പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്‌.
Read more...

അബ്‌ദുല്‍കരീം സുറൂഷ്‌ ഇറാനിയന്‍ പരിഷ്‌കരണവാദത്തിന്റെ വീറുറ്റ ശബ്ദം

വി എ മുഹമ്മദ്‌ അശ്‌റഫ്‌

1945-ല്‍ ഇറാനിലെ തെഹ്‌റാനില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച മത സാമൂഹിക തത്വചിന്തകനായ അബ്‌ദുല്‍കരീം സുറൂഷ്‌ ഇന്ന്‌ ഇറാനിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന പരിഷ്‌കരണ വാദിയാണ്‌. ഇറാനിയന്‍ ഭരണനേതൃത്വത്തിനെതിരെ കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായി പടനയിച്ചുകൊണ്ടിരിക്കുന്ന സുറൂഷിനെ ആദ്യമൊക്കെ ആഭ്യന്തര വിമര്‍ശകനായി പരിഗണിച്ചുവെങ്കിലും ക്രമേണ ശത്രുസ്ഥാനത്ത്‌ പ്രതിഷ്‌ഠിച്ച്‌ ആക്രമണത്തിന്‌ ശരവ്യമാക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയിലെ മേരീലാന്റ്‌, പ്രിന്‍സ്റ്റണ്‍, യേല്‍ അടക്കമുള്ള സര്‍വകലാശാലകളില്‍ വിസിറ്റിങ്‌ പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന സുറൂഷ്‌ ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെടുന്ന ബുദ്ധിജീവികളിലൊരാളാണ്‌.
Read more...

0 comments:

Shabab Weekly - ശബാബ് വാരിക may_30_2014

Shabab Weekly - ശബാബ് വാരിക


ഉറക്കംകെടുത്തുന്ന പലിശ കുബേരന്‍മാര്‍

കെ പി ഖാലിദ്‌


പ്രശസ്‌ത ഇസ്‌ലാമിക ചിന്തകനായ ഹസനുല്‍ ബസ്വരി ഒരിക്കല്‍ പറഞ്ഞു: ``പിരിഞ്ഞുപോവുമ്പോള്‍ നമുക്ക്‌ ഗുണം ചെയ്യുന്ന കൂട്ടുകാരനാണ്‌ പണം.'' ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്രത്തിന്റെ മൂലശിലയാണ്‌ ഹസനുല്‍ ബസ്വരിയുടെ വാചകത്തിലെ ആശയത്തില്‍ ആരൂഢമായിരിക്കുന്നത്‌! പണം കൊണ്ട്‌ പണമുണ്ടാക്കുന്ന ആധുനിക ലോകത്തെ ഓഹരിക്കമ്പോളങ്ങളുടെ പ്രത്യക്ഷ ദോഷങ്ങള്‍ സമ്പദ്‌വ്യവസ്ഥകളെ കാര്‍ന്നുതിന്നുന്ന ഈ കാലത്ത്‌ പണം വലിയ ചര്‍ച്ചക്കു വിധേയമാകേണ്ട ഒരു ഉത്‌പന്നമാണ്‌.
വരവിനപ്പുറത്തേക്ക്‌ ചെലവുകള്‍ വേലി ചാടുമ്പോള്‍ വ്യക്തി വായ്‌പയിലേക്ക്‌ നീങ്ങുന്നു. കിട്ടാവുന്നിടത്തു നിന്നും ആവശ്യങ്ങള്‍ക്കുവേണ്ടി വായ്‌പയെടുക്കേണ്ടി വരുന്നയാള്‍ വായ്‌പക്ക്‌ ലാഭം
Read more...

ഓപ്പറേഷന്‍ കുബേരയും വെള്ളപ്പലിശയും

മുര്‍ശിദ്‌ പാലത്ത്‌


കക്ഷത്തുള്ളത്‌ കളയാനും പാടില്ല, ഉത്തരത്തിലുള്ളത്‌ എടുക്കുകയും വേണം എന്ന നയക്കാരാണ്‌ മനുഷ്യര്‍. തനിക്കു രസമായി തോന്നുന്നതൊന്നും കൈവിടാതെ മറ്റു പലതും നേടിയെടുക്കാനുള്ള മനുഷ്യന്റെ പ്രകൃതമാണ്‌ ഈ ചൊല്ലില്‍ പരിഹസിക്കപ്പെടുന്നത്‌. എന്നാലും നാം ഈ ചൊല്ലനുസരിച്ച്‌ ജീവിക്കുന്നതാണ്‌ സുഖമെന്നു കരുതുന്നു. പലിശയുമായി ബന്ധപ്പെട്ടുണ്ടായ ഇപ്പോഴത്തെ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ്‌ ഈ കാര്യം ഓര്‍മിക്കുന്നത്‌.
പലിശ ധാര്‍മികമായും ശാസ്‌ത്രപരമായും തെറ്റും നഷ്‌ടവുമാണെന്ന്‌ ലോകം സമ്മതിക്കുന്നുണ്ട്‌. എന്നാല്‍ ആധുനിക ലോകം കെട്ടിപ്പടുത്തത്‌ പലിശയെന്ന `കന്നിമൂല'യിലാണ്‌.
Read more...

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞ്‌ ഫലമറിഞ്ഞ്‌ ഭൂരിപക്ഷം നേടിയ കക്ഷിയുടെ പ്രതിനിധികള്‍ അധികാരത്തിലേറുകയാണ്‌. ജനാധിപത്യ രീതി പിന്തുടരുന്ന നമ്മുടെ രാജ്യത്ത്‌ ഭൂരിപക്ഷം
Read more...

പലിശ നിര്‍മാര്‍ജ്ജനത്തിന്‌ ഇസ്‌ലാമിക പദ്ധതി

എം ഐ മുഹമ്മദലി സുല്ലമി


ധനം അല്ലാഹു മനുഷ്യന്‌ നല്‌കുന്ന മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ്‌. മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളില്‍ സമ്പത്തിനുള്ള പ്രാധാന്യം വിവരിക്കേണ്ടതില്ല. ഇസ്‌ലാം മനുഷ്യന്റെ പ്രകൃതിയോട്‌ സമരസപ്പെടുന്ന ആദര്‍ശമാണ്‌. അല്ലാഹു നല്‌കിയ പ്രകൃതിമതത്തില്‍ സാമ്പത്തികരംഗത്ത്‌ അനുവര്‍ത്തിക്കേണ്ട ഒട്ടേറെ നിയമങ്ങളും നിര്‍ദേശങ്ങളും ദര്‍ശിക്കാവുന്നതാണ്‌. ധനം സമ്പാദിക്കുമ്പോള്‍ പാലിക്കേണ്ട തത്വങ്ങള്‍ ഏതൊക്കെ, ധനത്തെ എങ്ങനെ ഉപയോഗപ്പെടുത്തണം, ധനത്തില്‍ നിര്‍ബന്ധമായ ഉത്തരവാദിത്വങ്ങള്‍ എന്തെല്ലാം, അഭിലഷണീയ ബാധ്യതകള്‍ എന്തൊക്കെ, ചെലവഴിക്കേണ്ട മാര്‍ഗങ്ങള്‍ ഏത്‌, ചെലവഴിക്കല്‍ നിഷിദ്ധമായ വഴികള്‍ ഏതെല്ലാം, സമ്പാദ്യം
Read more...

ശ്രീനാരായണഗുരുവും ഇസ്‌ലാമിക ദര്‍ശനങ്ങളും

എ വി ഫിര്‍ദൗസ്‌


കേരളീയ പൊതുമണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്തിയ മഹദ്‌വ്യക്തിത്വമാണ്‌ ശ്രീനാരായണ ഗുരു. ഹൈന്ദവരായി പൊതുവില്‍ മനസ്സിലാക്കപ്പെടുന്ന ഈഴവ സമുദായത്തിന്റെ ഗുരുവും സമുദായാചാര്യനുമായാണ്‌ ഇന്ന്‌ പലരും അദ്ദേഹത്തെ ചിത്രീകരിക്കുന്നതെങ്കിലും ഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും നിഷ്‌പക്ഷമായി പരിശോധിച്ചാല്‍ ജാതീയത, സാമുദായികത, ഹൈന്ദവ മതഭ്രാന്ത്‌ എന്നിവയ്‌ക്കെല്ലാം എതിരായ മനുഷ്യ ഏകതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ്‌
Read more...

0 comments:

ലേഖനങ്ങള്‍ shabab weekly may_23_2014

read more →

0 comments:

Shabab Weekly - ശബാബ് വാരിക may_23_2014

read more →

0 comments:

ലേഖനങ്ങള്‍ ശബാബ് may_16_2014

read more →

0 comments:

Shabab Weekly - ശബാബ് വാരിക may_16_2014

Shabab Weekly - ശബാബ് വാരിക




ഉന്നത വിദ്യാഭ്യാസം പുനര്‍ നിര്‍ണ്ണയിക്കേണ്ട അജണ്ടകള്‍


ഡോ. ഫുക്കാറലി


വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങള്‍ യഥാര്‍ഥത്തില്‍ സാക്ഷാത്‌കരിക്കപ്പെടുന്നത്‌ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമമായ പ്രയോഗവത്‌കരണത്തിലൂടെയാണ്‌. എന്നാല്‍ പ്രൈമറി - സെക്കന്ററി വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ സമൂഹം നല്‍കുന്ന പ്രാധാന്യം ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ നല്‍കുന്നില്ല എന്നതാണ്‌ യഥാര്‍ഥ്യം. സെക്കന്ററി പഠനം പൂര്‍ത്തിയാക്കി ഉന്നത ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക്‌ കടന്നുചെല്ലുന്നവരാകട്ടെ സങ്കുചിതമായ ലക്ഷ്യങ്ങളോ ഏകശിലാത്മക സമീപനങ്ങളോ ആണ്‌ സ്വീകരിച്ചുപോരുന്നത്‌.
Read more...

പ്രകൃതി നിയമങ്ങളുടെ ഫൈന്‍ ട്യൂണിംഗ്‌

സി മോഫ്‌തി


ഈ പ്രപഞ്ചം കൃത്യമായ സംവിധാനങ്ങളോടെയാണ്‌ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. അതിന്റെ അന്യൂനമായ നിലനില്‍പ്‌ ദൈവസാന്നിധ്യത്തിന്റെ അടയാളമാണ്‌. പ്രകൃതി നിയമങ്ങളുടെ ഫൈന്‍ ട്യൂണിംഗിനെ രണ്ട്‌ രീതിയില്‍ നമുക്ക്‌ വീക്ഷിക്കാം.
ഒന്ന്‌, അതിസങ്കീര്‍ണമായ ജീവന്റെ നിലനില്‌പിന്‌ ശരിയായതും കൃത്യമായതുമായ നിയമങ്ങള്‍ ആവശ്യമുണ്ട്‌. ഇവയിലേതെങ്കിലുമൊന്ന്‌ ഇല്ലാതായാല്‍ ജീവിതം അസാധ്യമാവും. അതിസങ്കീര്‍ണമായ ജീവന്റെ നിലനില്‌പിന്‌ ശരിയായതും കൃത്യമായതുമായ ഒരുകൂട്ടം നിയമങ്ങള്‍ ഈ പ്രപഞ്ചത്തില്‍ അനിവാര്യമാണ്‌.
Read more...

സ്റ്റാറും ബാറും തമ്മിലിടയുമ്പോള്‍

സൂപ്പര്‍ സ്റ്റാറുകളുടെ ബാര്‍ ബന്ധവും മദ്യക്കമ്പനികളുടെ ബ്രാന്റ്‌ അംബാസഡര്‍ പദവിയും ഇതിനു മുന്‍പ്‌ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ ബാറുകളുടെ സ്റ്റാര്‍ പദവിയാണ്‌ കളം നിറഞ്ഞാടുന്നത്‌. കേരളം ഭരിക്കുന്ന മുന്നണിയും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഉടക്കിനില്‌ക്കുന്നത്‌ ബാറുകള്‍ എന്ന കള്ളുഷാപ്പുകളുടെ സൗകര്യങ്ങളുടെയും അവയ്‌ക്ക്‌ നല്‌കുന്ന ലൈസന്‍സിന്റെയും കാര്യത്തിലാണ്‌.
Read more...

മുല്ലപ്പെരിയാര്‍; രാഷ്‌ട്രീയ പരിഹാരമാണ്‌ വേണ്ടത്‌

വി കെ ജാബിര്‍


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം വല്ലാത്തൊരു പൊല്ലാപ്പാണു നെഞ്ചേറ്റിപ്പോരുന്നത്‌. നിയമപോരാട്ടത്തില്‍ ഒരിക്കല്‍ കൂടി കേരളം നിലംപരിശായിരിക്കുന്നു. ഇനിയൊരു കോടതി വ്യവഹാരത്തിനായി പെട്ടെന്നൊന്നും എഴുന്നേറ്റു നില്‍ക്കാനുള്ള ആരോഗ്യമില്ലാത്ത വണ്ണം കടുത്ത ആഘാതമാണ്‌ കേരളത്തിനു ലഭിച്ചിരിക്കുന്നത്‌. പ്രകൃതി ദുരന്തം പോലെ, 999 വര്‍ഷം ഒഴിയാ ബാധ്യതയായ പാട്ടക്കരാര്‍ പോലെ, കോടതി ദുരന്തത്തിന്റെ ആഘാതത്തില്‍
Read more...

ഇ-മെയില്‍ ഫോര്‍വേഡ്‌ കാലത്തെ ഇസ്‌ലാമിക ജീവിതം

അബൂ അബ്‌ദുല്ല ഡാമിയല്‍


ഇസ്‌ലാമിനെതിരില്‍ മുമ്പൊന്നുമില്ലാത്ത വിധം വന്‍തോതില്‍ നുണ നിര്‍മിക്കാനും പ്രചരിപ്പിക്കാനും ആധുനിക സാങ്കേതികത വളരെയധികം ദുരുപയോഗപ്പെടുത്തുന്നുണ്ട്‌. മതവിശ്വാസികളും മതവിരുദ്ധരും ഒരുപോലെ ഇതില്‍ ഭാഗഭാക്കാകുന്നുണ്ട്‌ എന്നതാണ്‌ സത്യം. ഇസ്‌ലാംവിരുദ്ധര്‍ ഇക്കാര്യത്തില്‍ അല്‌പം മാത്രമേ വിജയം കാണുന്നുള്ളൂവെങ്കിലും ഇസ്‌ലാമിനെ കരിവാരിത്തേക്കുന്നതില്‍ അധികം എതിര്‍പ്പുകളൊന്നും നേരിടാതെ മതവിശ്വാസികള്‍ ഇതില്‍ വിജയം കണ്ടുകൊണ്ടിരിക്കുന്നു!
Read more...

0 comments: