Shabab Weekly - ശബാബ് വാരിക may_23_2014

  • Posted by Sanveer Ittoli
  • at 9:38 PM -
  • 0 comments
Shabab Weekly - ശബാബ് വാരിക


മോഡിയുടെ അധികാരാരോഹണം ജനാധിപത്യത്തിന്റെ തിരുമുറിവ്‌
എ പി ഇസ്‌മായില്‍

എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. പ്രതീക്ഷകളും സ്വപ്‌നങ്ങളും. ഇന്നലെ വരെ മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നത്‌ സങ്കല്‍പം മാത്രമായിരുന്നു. ഇന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. പതിനാറാം ലോകസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക്‌ തള്ളിവിട്ടുകൊണ്ടാണ്‌ ബി ജെ പി അധികാരം പിടിച്ചിരിക്കുന്നത്‌. ഇനിയുള്ള അഞ്ചുവര്‍ഷക്കാലം ഘടകകക്ഷികളുടെ പിന്തുണയില്ലെങ്കില്‍ പോലും രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം അവര്‍ ഒറ്റക്ക്‌ നേടിയിരിക്കുന്നു.
Read more...
ജനപ്രതിനിധികള്‍ക്ക്‌ ചരിത്രത്തില്‍ നിന്നൊരു റോള്‍മോഡല്‍
ഖലീലുര്‍ഹ്‌മാന്‍ മുട്ടില്‍

ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്ന സാഹചര്യമാണിത്‌. രാജ്യത്തെ ബഹുഭൂരിപക്ഷം പൗരന്മാരും തങ്ങളുടെ പ്രതിനിധിയെ നിര്‍ണയിച്ചുകൊണ്ട്‌ മനസ്സിന്റെ സമ്മതം ദാനം ചെയ്‌തു. വോട്ടിംഗ്‌ മെഷീനിലെ ബട്ടണില്‍ വിരലമര്‍ത്തുമ്പോള്‍ പൗരന്മാര്‍ പുലര്‍ന്നു കാണണമെന്നു കൊതിച്ചിരുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്‌. അവ തങ്ങളുടെ പ്രതിനിധികളില്‍ നിഴലിച്ചു കാണണമെന്നും അവര്‍ക്കാഗ്രഹമുണ്ട്‌. പക്ഷെ, അധികാര സോപാനങ്ങളിലള്ളിപ്പിടിച്ചിരിക്കാന്‍ ആക്രാന്തം കാണിക്കുന്നവര്‍ ജനഹിതം തൃണവത്‌ഗണിക്കുകയാണ്‌ പതിവ്‌.
Read more...
കണ്ടാലറിയാത്ത സര്‍ക്കാര്‍ കൊണ്ടാലുമറിയാത്ത മലയാളി
സ്‌ത്രീകളെ പിച്ചിച്ചീന്തുക എന്ന നിഷ്‌ഠൂരതയ്‌ക്കു നാം കല്‍പിച്ചു നല്‍കിയ പേരാണ്‌ പീഡനം. പലിശയെന്ന തീവെട്ടിക്കൊള്ള അറിയപ്പെടുന്നത്‌ ബ്ലെയ്‌ഡ്‌ എന്ന അപരനാമത്തിലാണ്‌. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വിഷയങ്ങളില്‍ മാരകമായ ഒന്നാണ്‌ പലിശ. ഒരാള്‍ക്ക്‌ സാമ്പത്തിക ബുദ്ധിമുട്ടും തല്‍ക്കാലം കുറച്ച്‌ പണത്തിന്‌
Read more...
ശിഥിലമായ മുസ്‌ലിം വോട്ടുബാങ്കും തെരഞ്ഞെടുപ്പ്‌ ഫലവും
മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍

രാഷ്‌ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ട്‌ പതിനാറാമത്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നപ്പോള്‍ ഏറെ പുറകിലായിപ്പോയത്‌ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷ സമൂഹമാണ്‌. ജനസംഖ്യയില്‍ 14 ശതമാനം വരുന്ന (180 മില്യന്‍) ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്‌ ഇത്തവണ ലോകസഭയില്‍ ആകെ കിട്ടിയത്‌ കേവലം 23 സീറ്റുകള്‍ മാത്രം. അഥവാ മൊത്തം സീറ്റുകളുടെ നാല്‌ ശതമാനം. പതിനഞ്ചാം സഭയെ അപേക്ഷിച്ച്‌ ഏഴ്‌ സീറ്റ്‌ കുറവാണ്‌ ഇക്കുറി. ഒന്നാം ലോകസഭയില്‍ 22 മുസ്‌ലിം എം പിമാര്‍ ഉണ്ടായിരുന്നത്‌ ഘട്ടം ഘട്ടമായി
Read more...
ഒ വി വിജയന്‍ ഇതിഹാസകാരന്റെ ഇസ്‌ലാമിക ബോധങ്ങള്‍
എ വി ഫിര്‍ദൗസ്‌

ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഒ വി വിജയന്‍ അഭയം കണ്ടെത്തിയത്‌ തിരുവനന്തപുരത്തെ പോത്തന്‍ കോട്ടുള്ള കരുണാകര ഗുരുവിലും അദ്ദേഹത്തിന്റെ ആശ്രമാന്തരീക്ഷത്തിലുമായിരുന്നു. ഇത്തരം ഒരു പരിണാമം ദാര്‍ശനികനായ ഒ വി വിജയന്റെ ജീവിതത്തിലെ ഒരു അപ്രതീക്ഷിതാനുഭവമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഒരാത്മീയ അന്തര്‍മുഖത്വം എക്കാലവും നിലനിന്നിരുന്നു. നിരന്തരമായ
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: