ലേഖനങ്ങള്‍ shabab weekly may_23_2014

  • Posted by Sanveer Ittoli
  • at 9:39 PM -
  • 0 comments
ലേഖനങ്ങള്‍

ജിന്നുകളെയും മലക്കുകളെയും വിളിച്ചി സഹായം ചോദിക്കല്‍

നെല്ലും പതിരും

എ അബ്‌ദുസ്സലാം സുല്ലമി

``കടലില്‍ വെച്ച്‌ നിങ്ങള്‍ക്ക്‌ അപായം ബാധിച്ചാല്‍ അവനൊഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച്‌ സഹായം ചോദിച്ചിരുന്നുവോ അവരെല്ലാം അപ്രത്യക്ഷമാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ വളരെ നന്ദി കെട്ടവനായിരുന്നു.'' (സൂറതു ഇസ്‌റാഅ്‌ 67)
എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുന്നു എന്നതിന്‌ തഫ്‌സീര്‍ ജലാലൈനിയില്‍ പോലും അര്‍ഥം നല്‌കുന്നത്‌, തൗഹീദില്‍ നിന്ന്‌ എന്നാണ്‌ (ജലാലൈനി). അപ്പോള്‍ മനുഷ്യകഴിവിന്‌ അതീതമായ വിപത്തില്‍ അകപ്പെടുമ്പോള്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടാതെ അല്ലാഹുവിനെ മാത്രം വിളിച്ചുതേടുന്നതാണ്‌ തൗഹീദ്‌ എന്ന്‌ അല്ലാഹു ഉദാഹരണ സഹിതം വ്യക്തമാക്കുകയാണ്‌.
മക്കാ മുശ്‌രിക്കുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനെ മാത്രം ഓര്‍മിച്ച്‌ മറ്റുള്ള മലക്കുകളെയും ജിന്നുകളെയും വിസ്‌മരിക്കും. ഹാജറായ മലക്കിനെയും ജിന്നുകളെയും ഖാദിറായ മലക്കിനെയും ജിന്നുകളെയും അവര്‍ സഹായത്തിനായി ഓര്‍ക്കുകയില്ല. അവരെല്ലാം അവരുടെ ഓര്‍മയില്‍ നിന്ന്‌ അപ്രത്യക്ഷമാകും. ഇതാണ്‌ മുഹമ്മദ്‌ നബി പറയുന്ന തൗഹീദ്‌. ഇതിനെ നിങ്ങള്‍ തന്നെ മനുഷ്യകഴിവിന്‌ അതീതമായ വിപത്തില്‍ അകപ്പെടുമ്പോള്‍ നിങ്ങള്‍ തന്നെ അംഗീകരിക്കുകയും പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്യുന്നു. ഈ തൗഹീദ്‌ നിലനിര്‍ത്താനാണ്‌ മുഹമ്മദ്‌ നബി നിങ്ങളോട്‌ ആവശ്യപ്പെടുന്നത്‌.
Read more...

സമയമായില്ലേ, ഈ വിഷക്കുപ്പികള്‍ വലിച്ചെറിയാന്‍

അബൂസയ്‌ന്‍

മദ്യവും മയക്കുമരുന്നും കുടുംബങ്ങളുടെ അടിക്കല്ലിളക്കുന്നത്‌ എങ്ങനെയാവും? ഒരു ഉദാഹരണമിതാ:
മലയോര ഗ്രാമത്തിലെ കുടിലിലായിരുന്നു ആ നാലംഗ കുടുംബം കഴിഞ്ഞുവന്നിരുന്നത്‌. രണ്ടാണ്‍മക്കളും പൂര്‍ണമാനസിക വളര്‍ച്ചയില്ലാത്ത മകളും വിധവയായ അവരുടെ മാതാവും. ദാരിദ്ര്യം അവരെ വല്ലാതെ തളര്‍ത്തി. നിയന്ത്രണങ്ങള്‍ക്ക്‌ പുറത്തായിരുന്നു മക്കളുടെ ബാല്യവും കൗമാരവും. ഒടുവില്‍ രണ്ടാണ്‍മക്കളും മദ്യത്തിനും ലഹരിക്കും ജീവിതം നല്‍കി. ഒരാള്‍ ഒരുദിനം അപ്രത്യക്ഷമായി. തെരഞ്ഞുപിടിക്കാന്‍ അവര്‍ക്കാരുമില്ലാത്തിതനാല്‍ കാണാമറയത്തെ ആ ജീവിതം ദശാബ്‌ദങ്ങള്‍ക്കിപ്പുറവും ദുരൂഹമായി തുടരുന്നു.
ലഹരിയുടെ വഴിയില്‍ രണ്ടാമന്റെ ജീവിതം അതിരുവിട്ടപ്പോള്‍ മാതാവിനും സഹോദരിക്കും അത്‌ അസഹ്യമായി. മാതാവിന്റെ ആരാധനാകര്‍മങ്ങളെപ്പോലും അത്‌ ബാധിച്ചു. സഹോദരിക്കും സ്വസ്ഥത നശിച്ചു. ദാരിദ്ര്യവും പട്ടിണിയും വേണ്ടതിലധികമുള്ള ആ കൊച്ചുകൂരയില്‍ ഭയവും അപമാനവും കൂടി പൊറുതി തുടങ്ങിയപ്പോള്‍ നൊന്തുപ്രസവിക്കുകയും ലാളിച്ചോമനിച്ച്‌ വളര്‍ത്തുകയും ചെയ്‌ത മാതാവിന്‌ ആ കടുംകൈ ചെയ്യേണ്ടിവന്നു. ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിച്ചു മകന്റെ ജീവിതം. മദ്യലഹരിയില്‍ വീട്ടിലെത്തി രാത്രിയിലെ അഴിഞ്ഞാട്ടത്തിനുശേഷം ഉറങ്ങിയ അവന്റെ നെഞ്ച്‌ പിളര്‍ത്തിയായിരുന്നു മാതാവിന്റെ രോഷം തീര്‍ക്കല്‍. അതും മകളുടെ കണ്‍മുന്നിലിട്ട്‌.
പുലര്‍ച്ച കാത്തിരിക്കാതെ, ചോരയുണങ്ങാത്ത കൈകളുമായി അവര്‍ സ്വയം നിയമത്തിന്‌ കീഴടങ്ങി. ആ കുടിലില്‍ താളംതെറ്റിയ മനസ്സുമായി ഒരു പെണ്ണ്‌ മാത്രം ബാക്കിയായി.
Read more...

കോഴിക്കോട്ടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍

കരുവള്ളി മുഹമ്മദ്‌ മൗലവി/
സുഫ്‌യാന്‍ അബ്‌ദുസ്സത്താര്‍


മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്‌ടറായാണ്‌ ഞാന്‍ കോഴിക്കോട്ട്‌ എത്തുന്നത്‌. 1962 മുതല്‍ പത്ത്‌ വര്‍ഷക്കാലം മൂന്ന്‌ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മുഴുവനും എന്റെയും റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്‌ടറുടെയും പ്രവര്‍ത്തനമേഖലയായിരുന്നു. രണ്ട്‌ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്‌ ഒരിടത്ത്‌ തന്നെ. അന്ന്‌ കോഴിക്കോട്‌, പാലക്കാട്‌, കണ്ണൂര്‍ എന്നീ ജില്ലകള്‍ മാത്രമാണുണ്ടായിരുന്നത്‌. വിവിധ സ്‌കൂളുകളില്‍ ആവശ്യാനുസരണം അധ്യാപകരെ എത്തിക്കുക, പരിശീലനം നല്‍കുക, യോഗ്യരായ അധ്യാപകരെ കണ്ടെത്തുക തുടങ്ങിയവയായിരുന്നു പ്രധാന ചുമതല.
ഐ എം ഇ ആയിരുന്ന കാലത്ത്‌ അറബി അധ്യാപകര്‍ക്കായി ആഴ്‌ചയിലൊരിക്കല്‍ പീരിയോഡിക്കല്‍ മീറ്റിംഗ്‌ നടത്തണമെന്ന്‌ എല്ലാ എ ഇ ഒമാര്‍ക്കും സര്‍ക്കുലര്‍ അയച്ചു. അങ്ങനെ അവരുടെ മേല്‍നോട്ടത്തില്‍ എല്ലാ സ്‌കൂളുകളിലും അറബിക്‌ അധ്യാപകര്‍ക്കായി ആഴ്‌ചയിലൊരിക്കല്‍ പരിശീലനം നടത്തുകയുണ്ടായി. അക്കാലത്ത്‌ തന്നെയാണ്‌ ഭാഷാധ്യാപകര്‍ക്ക്‌ ട്രെയ്‌നിംഗ്‌ നല്‍കുന്നതിനു വേണ്ടി എല്‍ ടി ടി സി എന്ന കോഴ്‌സ്‌ ആരംഭിക്കുന്നതും. തിരുവനന്തപുരത്തും കോഴിക്കോട്ടുമായിരുന്നു ആദ്യകാലത്ത്‌ സെന്ററുകള്‍. പിന്നീട്‌ തിരുവനന്തപുരം സെന്റര്‍ കൊല്ലത്തേക്ക്‌ മാറുകയും മലപ്പുറത്ത്‌ പുതിയ സെന്റര്‍ ആരംഭിക്കുകയും ചെയ്‌തു.
Read more...

ആരോപണത്തിന്റെ മുനയൊടിച്ച നന്തി സംവാദം

സ്വന്തം ലേകഖന്‍

2014 മാര്‍ച്ച്‌ ഒന്ന്‌, എട്ട്‌ തിയതികളില്‍, ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ നിന്നകന്നുപോയ ജിന്നുവാദികളുമായി മുജാഹിദുകള്‍ നന്തിയില്‍ വെച്ച്‌ നടത്തിയ സംവാദം ഏറെ ശ്രദ്ധേയമായിരുന്നു. ഒന്നര പതിറ്റാണ്ടു മുന്‍പ്‌ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ വേണ്ടി പദ്ധതി തയ്യാറാക്കിയവര്‍ മുജാഹിദുകള്‍ക്കെതിരില്‍ ഉന്നയിച്ച ആദര്‍ശവ്യതിയാനാരോപണങ്ങള്‍ ചര്‍ച്ച ചെയ്‌ത ഒന്നാം തിയതി വിഷയവുമായി ബന്ധപ്പെട്ട്‌ ഒന്നുംപറയാന്‍ കഴിയാതെ കുടുങ്ങിപ്പോയ ദഅ്‌വാ വിംഗ്‌ എന്ന ജിന്നുവാദികള്‍ മറ്റു വിഷയങ്ങള്‍ പറഞ്ഞ്‌ സമയം കഴിച്ചുകൂട്ടി. `മുജാഹിദുകള്‍ ഹദീസ്‌ നിഷേധികളാണ്‌' എന്ന പുതിയ ആരോപണം ചര്‍ച്ച ചെയ്‌ത എട്ടാം തിയതിയില്‍ സംവാദത്തില്‍ മുജാഹിദ്‌ പക്ഷത്തുനിന്ന്‌ വിഷയമവതരിപ്പിച്ച അലി മദനി (മൊറയൂര്‍) യുടെ പ്രഭാഷണത്തിന്റെ ലേഖനരൂപം മൂന്ന്‌ ലക്കങ്ങളിലായി ശബാബില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ സംവാദം പിന്നീട്‌ കേട്ടതിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍കൂടി കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടിയാണ്‌ ഈ കുറിപ്പെഴുതുന്നത്‌.
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: