Ente chillu jalakam: മണ്ടിപ്പാച്ചില്‍

വെക്കേഷന്‍ ഒരസ്സല്‍ 'മണ്ടിപ്പാച്ചില്‍'
വീട്ടുകാര്യങ്ങള്‍ തൊട്ടു മിനുക്കാന്‍ 
കുടുംബങ്ങളില്‍ ഓടിയണയാന്‍ 
അയല്പക്ക ബന്ധം പുതുക്കാന്‍ 
സൌഹൃദത്തിന്റെ കണ്ണി വിളക്കി
കൂടുതല്‍ ബലപ്പെടുത്താന്‍ 
വിവാഹങ്ങള്‍ക്കും വിരുന്നിനും 
അതിഥിയായ് ചേരാന്‍ 
ജനന മരണങ്ങളില്‍ നിശബ്ദമായ്;
നിഴലായ് നിലകൊള്ളാന്‍ 
നാടും നാട്ടുവഴിയും 
നാടന്‍ വിഭവങ്ങളും ആസ്വദിക്കാന്‍ 
ചാറ്റല്‍ മഴയില്‍ തുടങ്ങി 
പതുക്കെ ഭാവം മാറുന്ന 
പേമാരിയുടെ 'കലക്കന്‍' 
കുത്തൊഴുക്ക് കണ്ടാസ്വദിക്കാന്‍ 
ഗ്രാമ്യമായ നിഷ്കളങ്കത 
മതിവരുവോളം ആവാഹിക്കാന്‍
മൊബൈല്‍ ഫോണ്‍ നിശ്ചയിച്ചു തരുന്ന 
അജണ്ടകള്‍ ആടിത്തീര്‍ക്കാന്‍... 
ഒരുമാസം തികയുന്നില്ല 
വെക്കേഷന്‍ ഒരസ്സല്‍ 'മണ്ടിപ്പാച്ചില്‍'by mt manaf master

0 comments:

മതം ബലപ്രയോഗത്തിനും സമ്മര്‍ദത്തിനും അതീതം

0 comments:

ബൈ ബൈ ബെനഡിക്‌ട്‌...!

ബൈ ബൈ ബെനഡിക്‌ട്‌...!

ഒരു മില്യനിലധികം വിശ്വാസികളുള്ള കത്തോലിക്ക സഭയുടെ പരമോന്നത നേതാവ്‌ പോപ്പ്‌ ബെനഡിക്‌ട്‌ പതിനാറാമന്‍ രാജിവെച്ചിരിക്കുന്നു. 2013 ഫെബ്രിവരി 28ന്‌ താന്‍ പോപ്പിന്റെ എല്ലാ അധികാരപദവികളില്‍നിന്നും ഒഴിയുമെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. കാലംചെയ്യുന്നതുവരെ പദവിയില്‍ തുടരുക എന്ന പോപ്പുമാരുടെ പതിവുതെറ്റിച്ചുള്ള ഈ രാജിപ്രഖ്യാപനം ലോകത്തുള്ള കത്തോലിക്കാ വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുന്നു. സഭയെ നയിക്കാന്‍ ആരോഗ്യം അനുവദിക്കാത്തതാണ്‌ പത്രോസിന്റെ സിംഹാസനം വിടാനുള്ള കാരണമായി പോപ്പ്‌ രാജിക്കത്തില്‍ വിശദീകരിച്ചിട്ടുള്ളത്‌.
പോപ്പിന്റെ രാജിയെച്ചൊല്ലിയുള്ള വിവാദം പാശ്ചാത്യ മാധ്യമങ്ങളില്‍ സജീവമാണ്‌. മൂന്നുമാസം മുമ്പെ പോപ്പ്‌ രഹസ്യശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നുവെന്നും രോഗപീഡകള്‍ അലട്ടുന്നതുകൊണ്ടാണ്‌ രാജിവെച്ചതെന്നും ഒരു വിഭാഗം പറയുന്നു. പോപ്പിന്‌ അനാരോഗ്യമുണ്ട്‌ എന്നത്‌ ശരിയാണെങ്കിലും വാര്‍ധക്യ സഹജമായ സാധാരണ വൈഷമ്യങ്ങള്‍ക്കപ്പുറം പ്രത്യേകിച്ച്‌ അസുഖങ്ങളോന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പെട്ടെന്‌ ഒരു രാജി പ്രഖ്യാപനത്തിലേക്ക്‌ നയിക്കാന്‍ മാത്രമുള്ള രോഗാവസ്ഥയൊന്നും പോപ്പിനില്ലെന്നാണ്‌ വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ശരിവെക്കുന്നത്‌.
പോപ്പിന്റെ രാജിയ്‌ക്ക്‌ പുറകില്‍ ഗുരുതരമായ വേറെ കാരണങ്ങള്‍ ഉണ്ടെന്നാണ്‌ മറ്റു ചില വിശകലനങ്ങള്‍ വിരല്‍ചൂണ്ടുന്നത്‌. ആഗോള കത്തോലിക്കാ സമൂഹം ചെന്നുപെട്ടിട്ടുള്ള അപചയങ്ങളില്‍ പോപ്പ്‌ അത്യധികം നിരാശനും അസംതൃപ്‌തനുമായിരുന്നു എന്നതിന്‌ ഒട്ടേറെ രേഖകളുണ്ട്‌. വത്തിക്കാന്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പുറത്തിറക്കിയ അപ്പോസ്‌തലിക്‌ ലറ്റര്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും. ശാസ്‌ത്ര സാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്തിന്റ ഫലമായുണ്ടായ ഭൗതിക വളര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും സഭാസമുദായത്തിന്റെ ധാര്‍മിക ഭദ്രത തകര്‍ത്തതായി ആ കത്തില്‍ പോപ്പ്‌ എടുത്തുപറയുന്നു. സ്വവര്‍ഗരതി, ബാലപീഡനം, ലൈംഗിക ഉദാരത, ഗര്‍ഭഛിദ്രം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ തിന്മകള്‍ ക്രൈസ്‌തവ സമൂഹത്തില്‍ വ്യാപകമായി പടര്‍ന്നിട്ടുണ്ടെന്ന്‌ അപ്പോസ്‌തലിക ലേഖനത്തില്‍ വിശദീകരിക്കുന്നു. ഭൗതികാസക്തിയുടെ ഫലമായി സഭാവിശ്വാസികള്‍ മതത്തില്‍ നിന്ന്‌ അകന്നുപോയിക്കൊണ്ടിരിക്കുന്നുണ്ടെന്ന സത്യവും പോപ്പ്‌ സ്ഥിരീകരിക്കുകയുണ്ടായി. യാഥാസ്ഥിതിക പാരമ്പര്യവാദിയായി പാശ്ചാത്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ള പോപ്പ്‌ സ്വവര്‍ഗരതിയെയും അതിരുവിട്ട ലൈംഗിക സ്വാതന്ത്ര്യത്തെയും ശക്തമായി വിമര്‍ശിക്കുകയും പാശ്ചാത്യ സമൂഹങ്ങളില്‍ പെരുകുന്ന കുടുംബത്തകര്‍ച്ചയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു.
ആത്മീയ മൂല്യങ്ങള്‍ സ്വകാര്യ ജീവിതത്തില്‍ പരിമിതപ്പെടുത്തുകയും പൊതുജീവിതത്തില്‍, വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുത്തഴിഞ്ഞ വഴി ആശ്ലേഷിക്കുകയും ചെയ്‌ത പാശ്ചാത്യ ക്രൈസ്‌തവ സമൂഹത്തിന്‌ പോപ്പ്‌ ബെനഡിക്‌ടിന്റെ ശാസനകള്‍ അനിഷ്‌ടകരമായിരുന്നു. പോപ്പിന്റെ രാജി പ്രഖ്യാപനത്തെ തുടര്‍ന്ന്‌ വിവിധ രാജ്യങ്ങളില്‍ നടന്ന ആഹ്ലാദ പ്രകടനങ്ങള്‍, ഈ അനിഷ്‌ടം മറയില്ലാതെ പ്രകടമാക്കുന്നുണ്ട്‌. ``ബൈ ബൈ ബെനഡിക്‌ട്‌, നോ മോര്‍ പോപ്പ്‌'' എന്ന്‌ ആര്‍ത്തുവിളിച്ചാണ്‌ പലേടത്തും പ്രകടനം നടന്നത്‌. പാരീസിലെ നോട്ടര്‍ഡാം പള്ളിക്കകത്തു കയറിയ ഉക്രേനിയന്‍ സ്‌ത്രീകള്‍ ആള്‍ത്താരയ്‌ക്കരികില്‍ വസ്‌ത്രമുരിഞ്ഞ്‌ നഗ്നനൃത്തമാടിയാണ്‌ ആഹ്ലാദ പ്രകടനം നടത്തിയത്‌!
വത്തിക്കാനില്‍ രാജ്യത്തിന്റെ ആഭ്യന്തരരംഗം ഏറെ വഷളായിക്കഴിഞ്ഞുവെന്നതും പോപ്പില്‍ മടുപ്പുളവാക്കിയിരിക്കണം. വത്തിക്കാന്‍ ബാങ്കിന്റെ നടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കം രാജ്യാന്തര തലത്തില്‍ കത്തോലിക്കാ സഭയ്‌ക്ക്‌ ക്ഷീണമുണ്ടാക്കിയിരുന്നു. മാത്രമല്ല, കര്‍ദിനാള്‍മാര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും സ്വജനപക്ഷപാതവും അഴിമതിയും വാര്‍ത്തകളില്‍ നിറഞ്ഞു. പോപ്പിന്റെ രഹസ്യരേഖകള്‍ മോഷ്‌ടിച്ചു പകര്‍ത്തി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജിയാലൂഗി നൂസിക്കു കൈമാറിയ, അദ്ദേഹത്തിന്റെ മുന്‍ പാചകക്കാരന്‍ പൗലോ ഗബ്രിയേല്‍ ഇപ്പോള്‍ അഴിക്കുള്ളിലാണ്‌. പോപ്പിന്റെ രഹസ്യ സൂക്ഷിപ്പുകാരനായ ഇയാള്‍, കത്തുകളും ഫാക്‌സുകളും മറ്റു സ്വകാര്യരേഖകളും പകര്‍ത്തി പുറത്തുവിടുകയായിരുന്നു. സഭാധ്യക്ഷന്മാര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ അങ്ങാടിപ്പാട്ടായി. ഈ വിവരങ്ങള്‍ ചേര്‍ത്തുള്ള പുസ്‌തകം വിപണിയിലെത്തിയതോടെ, സഭയുടെ പ്രതിച്ഛായ കളങ്കിതമായി. സഭയെ വഞ്ചിച്ചതിന്റെ പേരില്‍ പിടിയിലായ പൗലോ ഗബ്രിയേല്‍, തനിക്കെതിരെ വത്തിക്കാന്‍ മനുഷ്യത്വഹീനമായ പ്രതികാര നടപടി കൈക്കൊള്ളുന്നതായാണ്‌ ഒടുവില്‍ വെളിപ്പെടുത്തിയത്‌. ഒരു ആത്മീയ സഭയ്‌ക്കും ചേരാത്ത തരത്തിലുള്ള ക്രൂരമായ പീഡനങ്ങള്‍ ജയിലില്‍ തനിക്കെതിരെ നടന്നതായി അയാള്‍ മാധ്യമങ്ങളോട്‌ പറഞ്ഞതും പോ പ്പിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്‌.
സഭാ മേലധ്യക്ഷന്മാര്‍ക്കെതിരെ ഉയര്‍ന്ന വ്യാപകമായ പരാതികളാണ്‌ മറ്റൊന്ന്‌. പോപ്പിന്റെ സ്വന്തം പരികര്‍മിയായ നൈജീരിയക്കാരന്‍ പാതിരി ഗിനേഡു എനിയേമിയാനെ സ്വവര്‍ഗരതി കുറ്റത്തിന്‌ തല്‍സ്ഥാനത്തുനിന്ന്‌ പുറത്താക്കിയത്‌ ഈയിടെയാണ്‌. പത്തു വര്‍ഷത്തിനിടെ വത്തിക്കാനില്‍ പുരോഹിതന്മാര്‍ക്കെതിരെ നാലായിരം ലൈംഗിക പീഡനക്കേസുകള്‍ അന്വേഷിക്കുകയുണ്ടായി. ജന്മനാടായ ജര്‍മനി സന്ദര്‍ശിച്ച പോപ്പ്‌, ബര്‍ലിനില്‍ ചെന്ന്‌ പുരോഹിതന്മാരാല്‍ ലൈംഗിക പീഡനത്തിന്‌ വിധേയരായ പൗരന്മാരെ സന്ദര്‍ശിച്ച്‌ മാപ്പ്‌ ചോദിച്ചിരുന്നു. 27 റോമന്‍ സഭകളില്‍ 18ലും പുരോഹിതന്മാര്‍ ലൈംഗിക പീഡനക്കേസുകളില്‍ അകപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിശ്വാസം നഷ്‌ടപ്പെട്ട 18 ലക്ഷത്തിലേറെ പേര്‍ സഭ വിട്ടതായി ഇതിനകം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.
ലോക കത്തോലിക്കാ സഭയെയും പുരോഹിതന്മാരെയും കണ്ണു തുറപ്പിക്കുകയാണോ, തന്റെ രാജിയിലൂടെ പോപ്പ്‌ ഉദ്ദേശിച്ചത്‌? അതോ ആത്മീയ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു (യാഥാസ്ഥിതിക) പുരോഹിതന്റെ മനം തപിച്ചുള്ള പിന്മാറ്റമോ? സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്ക പള്ളിയില്‍ നിന്ന്‌ ഇനിയൊരു വെള്ളപ്പുക ഉയരുമ്പോള്‍ ലോകം ചോദിക്കുക ഈ ചോദ്യങ്ങളായിരിക്കും.

0 comments:

ശരീഅത്ത്‌ ഭരണവും സലഫി തീവ്രവാദവും

ശരീഅത്ത്‌ ഭരണവും സലഫി തീവ്രവാദവും

ശരീഅത്ത്‌ ഭരണവും സലഫി തീവ്രവാദവും

``സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരായ പോരാട്ടം വിജയം വരിച്ചു എന്ന്‌ കണ്ടപ്പോള്‍ ഉടന്‍ ശരീഅത്ത്‌ ഭരണവാദവുമായി ചാടിവന്നവരാണ്‌ സലഫികള്‍. ബിന്‍ലാദിനും സലഫിയായിരുന്നു. സലഫി തീവ്രവാദമാണ്‌ ഇന്ന്‌ മുസ്‌ലിം സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികളിലൊന്ന്‌.'' -2012 ഒക്‌ടോബര്‍ 27-ലെ പ്രബോധനം ചോദ്യോത്തരത്തില്‍ നിന്ന്‌. ഉസാമ ബിന്‍ലാദിന്‍ സലഫി ആദര്‍ശക്കാരനായിരുന്നോ?
സനാവുല്ല വണ്ടൂര്‍
ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം ബ്രദര്‍ഹുഡ്‌ എന്നിവയെപ്പോലെ ഒരു മതരാഷ്‌ട്രീയ സംഘടനയുടെ പേരല്ല സലഫി. സലഫ്‌ എന്ന പദം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പ്രയോഗിച്ചുവരുന്നത്‌ സച്ചരിതരായ മുന്‍ഗാമികള്‍ എന്ന അര്‍ഥത്തിലാണ്‌. വിശുദ്ധ ഖുര്‍ആനിലെ 9:100 സൂക്തത്തില്‍ ഈ മുന്‍ഗാമികളെ പ്രശംസിച്ചിട്ടുണ്ട്‌. വിശ്വാസ-കര്‍മങ്ങളില്‍ ആ മുന്‍ഗാമികളുടെ ജീവിതസരണി പിന്തുടരുമെന്ന്‌ പ്രതിബദ്ധതയേറ്റവരും ആ സരണിയിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുന്നവരുമാണ്‌ സലഫികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.
സ്വഹാബികള്‍ ഉള്‍പ്പെടെയുള്ള സലഫുകള്‍ക്ക്‌ ചില വിഷയങ്ങളില്‍ വീക്ഷണ വ്യത്യാസമുണ്ടായിരുന്നു; വിശിഷ്യാ ഭരണ സംബന്ധമായ കാര്യങ്ങളില്‍. അവരില്‍ നിന്ന്‌ തന്നെയാണ്‌ രാഷ്‌ട്രീയമായി തീവ്ര നിലപാടുകാരായ ഖവാരിജുകള്‍ ഉരുത്തിരിഞ്ഞുവന്നത്‌. `ഇനില്‍ ഹുക്‌മു ഇല്ലാലില്ലാഹ്‌' (വിധികര്‍തൃത്വം അല്ലാഹുവല്ലാത്തവര്‍ക്കില്ല) എന്നായിരുന്നു അവരുടെ മുദ്രാവാക്യം. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ സയ്യിദ്‌ മൗദൂദിയും പ്രമുഖ ഇഖ്‌വാന്‍ നേതാവ്‌ സയ്യിദ്‌ ഖുത്വ്‌ബും അവരുടെ ഗ്രന്ഥങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചത്‌ ഇതേ ആശയമായിരുന്നു.
ശരീഅത്ത്‌ ഭരണമെന്നാല്‍ അല്ലാഹുവിന്റെ നിയമമനുസരിച്ചുള്ള ഭരണമാണല്ലോ. നിയമനിര്‍മാണാധികാരം അല്ലാഹുവിന്‌ മാത്രം എന്ന്‌ എക്കാലത്തും ഊന്നിപ്പറഞ്ഞ ജമാഅത്തുകാര്‍ക്ക്‌ ഇപ്പോള്‍ ശരീഅത്ത്‌ ഭരണവാദത്തോട്‌ പ്രത്യേക വിരോധം തോന്നാന്‍ എന്താണ്‌ കാരണമെന്ന്‌ `മുസ്‌ലിമി'ന്‌ മനസ്സിലാകുന്നില്ല.
കറുത്ത പര്‍ദയും സൗന്ദര്യവും
അല്ലാഹു സുന്ദരനാണെന്നും അവന്‍ സൗന്ദര്യത്തെ ഇഷ്‌ടപ്പെടുന്നു വെന്നും നബി(സ) പഠിപ്പിച്ചിട്ടും കാണാന്‍ ഇമ്പമില്ലാത്ത വെറും കറുപ്പ്‌ പര്‍ദകള്‍ തന്നെ മുസ്‌ലിം സ്‌ത്രീകള്‍ ധരിച്ചു കാണുന്നു. കറുപ്പുനിറമുള്ള കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ വാങ്ങിക്കൊടുക്കുന്ന പര്‍ദയും മഫ്‌തയുമാകട്ടെ അതും കറുപ്പ്‌ തന്നെ!
മുസ്‌ലിംസ്‌ത്രീകള്‍ കറുത്ത പര്‍ദ ധരിക്കണമെന്നും പുരുഷന്മാര്‍ വെളുത്ത വസ്‌ത്രം അണിയണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ടോ?മേല്‌പറഞ്ഞ ഹദീസ്‌ പുരുഷന്മാര്‍ക്ക്‌ മാത്രം ബാധകമാണോ? അതുമല്ലെങ്കില്‍ പുരുഷന്മാര്‍ കണ്ടാസ്വദിക്കാന്‍ കറുത്ത പര്‍ദയാണ്‌ ഉചിതമെന്ന്‌ വന്‍കിട വ്യാപാരികള്‍ തീരുമാനിച്ചതാകുമോ?
കെ കെ സുഹ്‌റ കോഴിക്കോട്‌
കറുത്ത പര്‍ദയണിയാന്‍ പുരുഷന്മാര്‍ നിര്‍ബന്ധിക്കുന്നതുകൊണ്ടാണ്‌ സ്‌ത്രീകളെല്ലാം അത്‌ ധരിക്കുന്നതെന്ന്‌ `മുസ്‌ലിം' കരുതുന്നില്ല. പര്‍ദ ധരിക്കുന്ന സ്‌ത്രീകള്‍ മാക്‌സി വാങ്ങുമ്പോള്‍ ബഹുവര്‍ണ ഇനങ്ങള്‍ തന്നെയാണല്ലോ തെരഞ്ഞെടുക്കുന്നത്‌. ആ കാര്യത്തിലും പുരുഷന്മാരുടെ സമ്മര്‍ദമല്ല സ്വാധീനിക്കുന്നത്‌. കറുപ്പല്ലാത്ത നിറങ്ങളിലും പര്‍ദകള്‍ കുറച്ചൊക്കെ ലഭ്യമായിട്ടും അധിക സ്‌ത്രീകളും അതൊന്നും തെരഞ്ഞെടുക്കാത്തത്‌ അവരുടെ മനസ്സില്‍ കറുപ്പ്‌ പര്‍ദയോടുള്ള അഭിനിവേശം കൊണ്ടാകാനേ തരമുള്ളൂ.
`വിപരീതങ്ങള്‍ മൂലമാണ്‌ വസ്‌തുക്കള്‍ക്ക്‌ വ്യക്തത വരുന്നത്‌' എന്നര്‍ഥമുള്ള ഒരു ആപ്‌തവാക്യമുണ്ട്‌ അറബിയില്‍. കറുപ്പ്‌ ഇമ്പമുള്ള നിറമല്ലെങ്കിലും കറുത്ത പര്‍ദയും മഫ്‌തയും അണിയുമ്പോള്‍ മുഖവും കൈപ്പടവും തെളിഞ്ഞതായി കണ്ണാടിയില്‍ നോക്കുമ്പോള്‍ തോന്നും എന്നത്‌ ചില സ്‌ത്രീകള്‍ക്കെങ്കിലും ആകര്‍ഷകമായി അനുഭപ്പെടുന്നുണ്ടായിരിക്കാം. എന്നാല്‍ അധിക സ്‌ത്രീകളും പര്‍ദ ധരിക്കുമ്പോള്‍ കരുതുന്നത്‌ പുരുഷന്മാരുടെ ശ്രദ്ധ ക്ഷണിക്കുന്ന വേഷം വേണ്ടെന്ന്‌ തന്നെയായിരിക്കും.
സ്‌ത്രീകളൊക്കെ കറുത്ത വസ്‌ത്രവും പുരുഷന്മാരൊക്കെ വെളുത്ത വസ്‌ത്രവും ധരിക്കണമെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ കല്‌പനയില്ല. എന്നാല്‍ നബി(സ) വെള്ളവസ്‌ത്രം ഇഷ്‌ടപ്പെട്ടിരുന്നുവെന്ന്‌ ഹദീസില്‍ നിന്ന്‌ വ്യക്തമാണ്‌. ഉപഭോക്താക്കള്‍ക്ക്‌ ഇഷ്‌ടമില്ലാത്തത്‌ അടിച്ചേല്‌പിക്കാന്‍ വ്യാപാരികള്‍ക്ക്‌ സാധിക്കുമെന്ന്‌ തോന്നുന്നില്ല.
ജമാഅത്തെ ഇസ്‌ലാമി മുജാഹിദുകളിലും കണ്ണുവെക്കുന്നുവോ?
പ്രബോധനം വാരികയുടെ കഴിഞ്ഞ ലക്കങ്ങളില്‍ മുജാഹിദ്‌ സംഘടനാ നേതാക്കളുടെ നീണ്ട വരികളും കോഴിക്കോട്‌-പാലക്കാട്‌ സമ്മേളന റിപ്പോര്‍ട്ടും വിലയിരുത്തലുമെല്ലാം വായിക്കാനിടയായി. ഞങ്ങള്‍ ജമാഅത്തുകാര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരാണെന്നും അതുകൊണ്ട്‌ നിങ്ങള്‍ മുജാഹിദ്‌ വിഭാഗങ്ങള്‍ ഏതായാലും ഞങ്ങള്‍ക്ക്‌ വോട്ട്‌ തന്നാല്‍ വളരെ നന്നായിരുന്നു എന്നുമുള്ളതിന്റെ ഒരു വിളിച്ചുപറയലല്ലേ ഇത്‌?
വി പി ബദ്‌റുദ്ദീന്‍ കൊച്ചി
ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്രീയ സംഘടനയ്‌ക്ക്‌ അതിന്റേതായ പോളിസിയും പ്രോഗ്രാമും ഉണ്ടാകും. അതിന്‌ പുറമെ അവര്‍ രൂപീകരിച്ചിട്ടുള്ള വെല്‍ഫെയര്‍ പാര്‍ട്ടി എന്ന മതേതര രാഷ്‌ട്രീയ കക്ഷിക്ക്‌ വ്യത്യസ്‌തമായ മറ്റൊരു പോളിസിയും പ്രോഗ്രാമും ഉണ്ടാകും. അതില്‍ മറ്റു മതസ്ഥരെയും ഉള്‍ക്കൊള്ളിക്കേണ്ടതാണല്ലോ. വിവിധ മുസ്‌ലിം സംഘടനകളുടെ വോട്ട്‌ ലഭിക്കാനുള്ള സാധ്യത നഷ്‌ടപ്പെടുത്താതിരിക്കുക എന്നത്‌ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പോളിസിയില്‍ ഉണ്ടാവുക സ്വാഭാവികമാണ്‌.
ജമാഅത്തെ ഇസ്‌ലാമിയുടെ മുജാഹിദുകളോടുള്ള പോളിസി ഇതുവരെ കാണാന്‍ കഴിഞ്ഞേടത്തോളം മരിച്ചുപോയ മുജാഹിദ്‌ പണ്ഡിതന്മാരെ നവോത്ഥാന സാരഥികള്‍ എന്ന നിലയില്‍ വാഴ്‌ത്തുകയും ജീവിക്കുന്ന പണ്ഡിതന്മാരെ ലോകംതിരിയാത്തവരോ ദുഷ്‌ടലാക്കുകാരോ ആയി ചിത്രീകരിക്കുകയും ചെയ്യുക എന്നതാണ്‌.
`ഹുവ' എന്ന പദപ്രയോഗം പുരുഷപക്ഷ ചായ്‌വല്ലേ?
ഖുര്‍ആനില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തിയിടത്തൊക്കെ `ഹുവ' (അവന്‍) എന്ന പ്രയോഗമാണ്‌ കാണുന്നത്‌. ഇത്‌ ഖുര്‍ആന്‍ പുരുഷപക്ഷമാണെന്നല്ലേ സൂചിപ്പിക്കുന്നത്‌?
ബിന്‍തു അസ്‌ലം നിലമ്പൂര്‍
അറബി ഭാഷയില്‍ പുല്ലിംഗത്തെ കുറിക്കാന്‍ മാത്രമല്ല, ലിംഗഭേദത്തിന്‌ അതീതമായ വസ്‌തുക്കളെ കുറിക്കാനും ഹുവ എന്ന സര്‍വനാമം തന്നെയാണ്‌ പ്രയോഗിക്കാറുള്ളത്‌. ഉദാ: ഖലം (പേന) ഖൗല്‍ (വാക്ക്‌) ഇവയില്‍ ഓരോന്നിനെ സംബന്ധിച്ചും അത്‌ എന്നു പറയുമ്പോള്‍ ഹുവ എന്ന സര്‍വനാമമാണ്‌ പ്രയോഗിക്കാറുള്ളത്‌.
ഐക്യത്തിലും ബുദ്ധിശൂന്യതയോ?
``കുടുംബ അനൈക്യങ്ങള്‍ക്കു പരിഹാരം പ്രതിവചിക്കാന്‍ ഉയിര്‍ക്കൊണ്ട പ്രസ്ഥാനമാണ്‌ നവോത്ഥാനം കെട്ടിപ്പടുത്തതെന്ന വാദം ബുദ്ധിശൂന്യതയാണ്‌ വെളിപ്പെടുത്തുന്നത്‌.'' (സുന്നി അഫ്‌കാര്‍, പേജ്‌ 8,9, 2012 ഡിസംബര്‍ 19)
മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയെന്നത്‌ മതപരമായി തെറ്റായ കാര്യമാണോ? അല്ലെങ്കില്‍ മതപണ്ഡിതന്മാര്‍ക്ക്‌ ഇത്തരം സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൂടെന്നുണ്ടോ?
മുസ്‌അബ്‌ തിരൂര്‍
സത്യവിശ്വാസികള്‍ക്കിടയില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട സാഹോദര്യബന്ധത്തിന്‌ ഭംഗം നേരിട്ടാല്‍ അവര്‍ക്കിടയില്‍ ഇസ്വ്‌ലാഹ്‌ (ഐക്യമുണ്ടാക്കല്‍ /അനുരഞ്‌ജനം) നിര്‍വഹിക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 49-ാം അധ്യായമായ സൂറത്തുല്‍ ഹുജുറാത്തില്‍ മൂന്ന്‌ പ്രാവശ്യം കല്‌പിച്ചിട്ടുണ്ട്‌. മുസ്‌ലിം സമൂഹത്തിന്റെ അധ:പതന കാരണങ്ങളിലൊന്ന്‌ ഭിന്നിപ്പാണ്‌. അത്‌ പരിഹരിച്ച്‌ സമൂഹത്തെ ഒന്നിച്ച്‌ മുന്നോട്ടു നയിക്കുന്നത്‌ നവോത്ഥാനത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്‌. കേരള മുസ്‌ലിം ഐക്യസംഘം അത്‌ മാത്രമല്ല ചെയ്‌തത്‌.
മതപരവും ലൗകികവുമായ വിദ്യാഭ്യാസരംഗത്ത്‌ മുന്നേറാന്‍ ആ നവോത്ഥാന സാരഥികള്‍ സമൂഹത്തില്‍ ശക്തിയായ പ്രേരണ ചെലുത്തുകയും അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ സമൂഹത്തെ മോചിപ്പിക്കാന്‍ വേണ്ടി കേരളത്തിന്റെ പല ഭാഗങ്ങളിലും വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും സാംസ്‌കാരിക വികാസത്തിന്‌ അടിത്തറ പാകുകയും ചെയ്‌തു. ജനങ്ങളെ ചൂഷണംചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഐക്യസംഘത്തെ ഏത്‌ വിധേനയും തേജോവധം ചെയ്യാന്‍ ശ്രമിക്കുക സ്വാഭാവികമാകുന്നു. 

0 comments:

ഇങ്ങനെയാകട്ടെ, നമ്മുടെ നമസ്‌കാരങ്ങള്‍!

ഇങ്ങനെയാകട്ടെ, നമ്മുടെ നമസ്‌കാരങ്ങള്‍!

ഒരു മുസ്‌ലിം എന്ന നിലയില്‍ നമുക്ക്‌ ഏറ്റവും ആഹ്ലാദംനിറഞ്ഞ സമയം നമസ്‌കാരത്തിന്റെ സമയമാകണം. ഓരോ ദിവസത്തിലെയും സന്തോഷഭരിതമായ സന്ദര്‍ഭമായി നമസ്‌കാരവേളകള്‍ നമുക്ക്‌ അനുഭൂതി പകരണം. നമസ്‌കാരത്തിനായുള്ള ഒരുക്കം, അതിനു വേണ്ടിയുള്ള യാത്ര, കാത്തിരിപ്പ്‌, ശേഷമുള്ള പ്രാര്‍ഥനകള്‍... എല്ലാം മനസ്സ്‌ കുളിര്‍പ്പിക്കുന്ന വിധത്തിലാകണം. അതിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുതരികയാണ്‌ In the Early Hours എന്ന ഗ്രന്ഥത്തിലൂടെ പണ്ഡിതനായ ഖുര്‍റം ജാ മുറാദ്‌.
  • ഓരോ ദിവസത്തെയും നമസ്‌കാരങ്ങള്‍ എവിടെ വെച്ചെന്ന്‌ മുന്‍കൂട്ടി 
  • പ്ലാന്‍ ചെയ്യുക. നമസ്‌കാരത്തിന്റെ പ്രാധാന്യവും പ്രതിഫലവും 
  • ഗുണങ്ങളും എന്തൊക്കെയെന്ന്‌ വ്യക്തമാക്കുന്ന വചനങ്ങള്‍ എപ്പോഴും 
  • ഓര്‍മിക്കാവുന്ന വിധം തയ്യാറാക്കി വെക്കുക. കൃത്യസമയത്തുള്ള 
  • നമസ്‌കാരമാണ്‌ അല്ലാഹുവിന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യം എന്ന 
  • ഓര്‍മയുണ്ടാവുക. ഒരിക്കലും നമസ്‌കാരം മറ്റൊരു സമയത്തേക്ക്‌ 
  • നീട്ടിവെക്കുന്ന രീതിയുണ്ടാകരുത്‌. ഏതെങ്കിലും വിധത്തില്‍ സമയത്തു തന്നെ 
  • നമസ്‌കരിക്കുക. കഴിയുന്നതും ജമാഅത്ത്‌ നമസ്‌കാരത്തില്‍ 
  • പങ്കുകൊള്ളുക. 
  • ശരീരവും മനസ്സും മുഷിഞ്ഞിരിക്കുമ്പോള്‍ നമസ്‌കരിക്കാതിരിക്കാന്‍ 
  • ശ്രദ്ധിക്കണം. ചീത്ത ചിന്തകള്‍ മനസ്സില്‍ നിന്ന്‌ ഒഴിച്ചുനിര്‍ത്തുക. ഏത്‌ 
  • ആയത്തുകളും പ്രാര്‍ഥനകളുമാണ്‌ ചൊല്ലേണ്ടതെന്ന്‌ മുന്‍കൂട്ടി പ്ലാന്‍ 
  • ചെയ്യുക. ആയത്തുകളുടെ അര്‍ഥം ഉള്‍ക്കൊള്ളുക. ഇഹലോകത്തിന്റെ 
  • നമസ്‌കാരം.
  • സമ്മര്‍ദങ്ങളില്‍ നിന്നും ആലോചനകളില്‍ നിന്നുമുള്ള സാന്ത്വനമാണ്‌ 
  • എല്ലാ ടെന്‍ഷനില്‍ നിന്നുമുള്ള മോചനമാണ്‌ നമസ്‌കാരത്തില്‍ നിന്ന്‌ കിട്ടുന്ന 
  • ഭൗതികഫലം. അങ്ങനെയൊരു ഗുണം നമ്മുടെ നമസ്‌കാരങ്ങള്‍ കൊണ്ട്‌ 
  • ലഭിക്കുന്നുണ്ടോ എന്ന്‌ വിലയിരുത്തണം. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി 
  • നിര്‍വഹിക്കാനും മനക്കരുത്ത്‌ കൈവരിക്കാനും ഭക്തി വര്‍ധിപ്പിക്കാനും 
  • അല്ലാഹുവോടുള്ള ബന്ധം ഈടുറ്റതാക്കാനും നമസ്‌കാരങ്ങള്‍ 
  • ഉപയോഗപ്പെടുന്നുണ്ടോ എന്ന്‌ നിരന്തരം വിലയിരുത്തേണ്ടതുണ്ട്‌. കാരണം 
  • അതിനുവേണ്ടിയായിരുന്നു നമ്മുടെ നമസ്‌കാരങ്ങള്‍.
ഇനി, നമസ്‌കാരം ഫലപ്രദമാക്കാനുള്ള വഴികള്‍ അദ്ദേഹം പറഞ്ഞുതരുന്നു;
  • നമസ്‌കാരം തുടങ്ങുന്നതിനു മുമ്പ്‌, മനസ്സ്‌ അതിനായി ഒരുങ്ങിയിട്ടുണ്ടോ 
  • എന്ന്‌ വിലയിരുത്തുക. റുകൂഇലും സുജൂദിലുമെല്ലാം ഈയൊരു 
  • വിലയിരുത്തല്‍ ആവശ്യമാണ്‌. നമസ്‌കാരം അവസാനിച്ചു കഴിഞ്ഞാലും 
  • വിലയിരുത്തണം. 
  • ഓരോ കര്‍മത്തിലും പ്രാര്‍ഥനയിലും ശരീരചലനത്തിലും വിനയം 
  • പ്രകടമാകണം.
  • അല്ലാഹുവിനോട്‌ കാരുണ്യത്തിനു വേണ്ടി കേണുകൊണ്ടും 
  • മാപ്പിരന്നുകൊണ്ടും പ്രതീക്ഷയോടെയും ഭക്തിയോടെയുമാകണം 
  • നമസ്‌കാരം.
  • നമ്മുടെ സ്രഷ്‌ടാവും സംരക്ഷകനുമായ അത്യുന്നതനായ 
  • അല്ലാഹുവിനോടാണ്‌ സംസാരിക്കുന്നതെന്ന്‌ സ്വയം ബോധ്യപ്പെടുത്തണം. 
  • ഏറ്റവും വലിയ ശക്തിയാണ്‌, സര്‍വലോകങ്ങളുടെയും സ്രഷ്‌ടാവിന്റെ 
  • മുന്നിലാണ്‌ നില്‍ക്കുന്നതെന്ന വിചാരം മനസ്സിലുറയ്‌ക്കണം.
  • അല്ലാഹുവില്‍ നിന്നുള്ള സഹായവും ശൈത്വാനില്‍ നിന്നുള്ള 
  • സംരക്ഷണവും തേടിക്കൊണ്ടാകണം നമസ്‌കാരത്തിന്റെ ആരംഭം.
  • നമസ്‌കരിക്കുമ്പോള്‍ കണ്ണുകള്‍ താഴ്‌ത്തുക. ശ്രദ്ധയും ഏകാഗ്രതയും 
  • നഷ്‌ടപ്പെടുന്ന വിധത്തിലാകരുത്‌ നില്‍പ്പ്‌. തിരുനബിയുടെ 
  • ഒരുപദേശത്തെക്കുറിച്ച്‌ അനസ്‌ ബിന്‍ മാലിക്‌ പറയുന്നുണ്ട്‌; ``പ്രിയമകനേ, 
  • നമസ്‌കരിക്കുമ്പോള്‍ ഏകാഗ്രത ഉറപ്പ്‌ വരുത്തുക. കാരണം, 
  • നമസ്‌കരിക്കുമ്പോള്‍ അശ്രദ്ധനാകുന്നത്‌ വിപത്ത്‌ വിളിച്ച്‌ വരുത്തുന്നതിന്‌ 
  • സമമാണ്‌.'' (ത്വബ്‌റാനി)
  • കൂടുതല്‍ ഏകാഗ്രതയും ജാഗ്രതയും ലഭിക്കാന്‍ അര്‍ഥവത്തായ ഖുര്‍ആന്‍ 
  • വചനങ്ങളും ദുആകളും ഉള്‍പ്പെടുത്തുക.
  • പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ പതുക്കെ ചുണ്ട്‌ ചലിപ്പിച്ച്‌ ചൊല്ലുക. 
  • ഉരുവിടുന്ന കാര്യങ്ങളില്‍ മനസ്സ്‌ ഏകാഗ്രമാകാന്‍ അത്‌ ഉപകരിക്കും.
  • ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലുമ്പോള്‍ അതിന്റെ ആശയം കൂടി മനസ്സില്‍ 
  • വരുത്തുന്നത്‌ ഭക്തി വര്‍ധിക്കാന്‍ ഉപകരിക്കും. ഐഹികചിന്തയില്‍ നിന്ന്‌ 
  • മനസ്സിനെ മോചിപ്പിച്ച്‌ നമസ്‌കാരത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ അത്‌ 
  • നല്ലതാണ്‌.
  • റുകൂഇലും സുജൂദിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി 
  • ഓര്‍മിക്കുക. എത്രമാത്രം നന്ദി ചെയ്യേണ്ടവരാണ്‌ നമ്മളെന്നും പക്ഷേ ആ 
  • കാര്യത്തില്‍ എത്രമാത്രം അലസത കാണിക്കുന്നുണ്ടെന്നും ഓര്‍മിക്കുക.
  • സുജൂദിലാകുമ്പോള്‍ പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കുക. അല്ലാഹുവിന്റെ 
  • തൊട്ടടുത്ത്‌ നില്‍ക്കുന്ന നേരമാണ്‌ സുജൂദിന്റെ വേളയെന്ന്‌ തിരുനബി 
  • പറഞ്ഞിട്ടുണ്ടല്ലോ.
  • ഒരിക്കലും ശരീരത്തെ ക്ഷീണിപ്പിക്കുന്ന വിധം നമസ്‌കാരം നീട്ടാന്‍ പാടില്ല. 
  • സമയത്തില്‍ മിതത്വം കാണിക്കുമ്പോള്‍ തന്നെ സാവകാശം ശ്രദ്ധയോടെ 
  • നമസ്‌കരിക്കുന്നതാണ്‌ പ്രവാചകമാതൃക.
  • ഓരോ കര്‍മവും അതിന്റെ ശരിയായ രീതിയിലാണെന്ന്‌ ഉറപ്പ്‌ വരുത്തണം. 
  • ജീവിതത്തിലെ ഒടുക്കത്തെ നമസ്‌കാരം എന്ന ഉറപ്പോടെയാകണം ഓരോ 
  • നമസ്‌കാരവും നിര്‍വഹിക്കേണ്ടത്‌. ഈലോകത്ത്‌ വെച്ച്‌ നമസ്‌കരിക്കാന്‍ 
  • ഇനിയൊരു അവസരമില്ലെന്ന പേടിയോടെ ഓരോ സുജൂദും റുകൂഉം മറ്റ്‌ 
  • കര്‍മങ്ങളും നിര്‍വഹിക്കുക. സലാം വീട്ടുന്നത്‌ വരെ ഈയൊരു ചിന്ത 
  • മനസ്സില്‍ നിറയണം.

0 comments:

വിശ്വരൂപം ഒരമേരിക്കന്‍ കഥ

വിശ്വരൂപം ഒരമേരിക്കന്‍ കഥ

ലേഖനം -
മുസമ്മില്‍ ജലീല്‍
വിശ്വരൂപം അമേരിക്കന്‍ സിനിമയാണ്‌. ഭീകരതക്കെതിരെയുള്ള യുദ്ധമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന, തരിശു ഭൂപ്രകൃതിയുള്ള അഫ്‌ഗാനിസ്‌താനിലെ `പ്രാകൃതരായ' മുസ്‌ലിംകളോട്‌ അത്യാധുനിക യുദ്ധോപകരണങ്ങളുപയോഗിച്ച്‌ അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തുന്ന യുദ്ധത്തിന്റെ വിവരണങ്ങളുള്‍ക്കൊള്ളുന്ന ഈ സിനിമയ്‌ക്ക്‌ ശക്തമായ അമേരിക്കന്‍ മുദ്രയുണ്ട്‌. ഈ വിവരണങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നെങ്കില്‍ മതിയായിരുന്നു. എന്നാല്‍ ഇതിലേക്ക്‌ സ്വദേശവുമായി ബന്ധപ്പെട്ട ഒരു ഉപകഥയും കമല്‍ഹാസന്‍ കൊണ്ടുവരുന്നുണ്ട്‌.  ഇത്‌ കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനായിരിക്കാമെങ്കിലും യാഥാര്‍ഥ്യത്തോട്‌ കുറച്ചുകൂടി സത്യസന്ധമായ സമീപനം സ്വീകരിക്കാമായിരുന്നു. അമേരിക്കയും, താലിബാന്‍ അല്‍ഖാഇദയും ഏര്‍പ്പെട്ടിരിക്കുന്ന യുദ്ധമുഖം ഭൂമിശാസ്‌ത്രപരമായി ഇന്ത്യയോട്‌ വളരെ അടുത്താണ്‌. അബൊട്ടാബാദും കാബൂളും ന്യൂയോര്‍ക്കിനേക്കാള്‍ ന്യൂഡെല്‍ഹിയോട്‌ അടുത്താണ്‌. എന്നിട്ടും ഇന്ത്യന്‍ മുസ്‌ലിം ജനതയില്‍ നിന്ന്‌, പ്രത്യേകിച്ച്‌ കശ്‌മീരില്‍ നിന്ന്‌ ഏതെങ്കിലും വ്യക്തിയോ സംഘങ്ങളോ താലിബാനിലോ അല്‍ഖാഇദയിലോ ചേര്‍ന്നതിന്‌ തെളിവില്ല. അല്‍ഖാഇദയോ താലിബാനോ ഇന്ത്യയില്‍ ഒരു ബ്രാഞ്ചും തുടങ്ങിയിട്ടുമില്ല. സുരക്ഷാ ഏജന്‍സികള്‍ പറയുന്ന ആകെയുള്ള അവകാശവാദങ്ങള്‍ പാകിസ്‌താന്‍ ആസ്ഥാനമാക്കിയുള്ള ലഷ്‌കറെ ത്വയ്‌ബയുടെയോ ജയ്‌ശെ മുഹമ്മദിന്റെയോ അല്‍ഖാഇദ താലിബാന്‍ ബന്ധങ്ങളാണ്‌.
കമല്‍ ഹാസന്‍, ജോണ്‍ വായ്‌നെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുകയാണോ? അതോ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന റാംബോയുടെ പുതിയ ഇന്ത്യന്‍ രൂപമാണോ അദ്ദേഹം? അമേരിക്കയുടെ യുദ്ധം ഇപ്പോള്‍ ഇന്ത്യയുടെ യുദ്ധമായി മാറിയോ? ഇന്ത്യയുടെ പുതിയ വിദേശനയത്തിന്റെ സിനിമയിലൂടെയുള്ള പ്രതിധ്വനിയാകാം വിശ്വരൂപമെങ്കിലും സോവിയറ്റു യൂണിയനെയും അറബികളെയും മുസ്‌ലിംകളെയും അവമതിക്കുന്ന ഹോളിവുഡ്‌ സിനിമകളുടെ `വാര്‍പ്പുമാതൃക' ഇവിടെയുമുണ്ട്‌. ഹോളിവുഡിലെ ഈ പ്രതിഭാസത്തെക്കുറിച്ച്‌ ഗവേഷണം നടത്തിയ സുലൈമാന്‍ ആര്‍ട്ടി പറയുന്നു:
``അറബികളെ കഴിഞ്ഞ പതിറ്റാണ്ടില്‍ `ഹാസ്യവില്ലന്മാരായി' അവതരിപ്പിച്ചിരുന്നതില്‍ നിന്നും ഭിന്നമായി `വൈദേശിക പിശാചു'ക്കളായി' ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌ മേഖലയിലെ രാഷ്‌ട്രീയ -സാംസ്‌കാരിക താല്‌പര്യങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.'' ലിന ഖാതിബിന്റെ പണ്ഡിതോചിത രചനയായ Filming the Modern Middle East: Politics in the Cinema of Hollywood and the Arab World ഉം 900 സിനിമകള്‍ പരിശോധിച്ച്‌ ജാക്‌ ഷഹീന്‍ തയ്യാറാക്കിയ Reel Bad Arabs ഉം ഇതേ നിഗമനത്തിലാണ്‌ എത്തിയത്‌.
ഹോളിവുഡിലെ യുദ്ധ സിനിമകളെ ബോളിവുഡ്‌ അനുകരിക്കുകയാണ്‌. വിശ്വരൂപത്തിലെ വര്‍ണനകളും ഉപമകളും ഹോളിവുഡ്‌ മാതൃക പകര്‍ത്തിയിരിക്കുന്നു. ഇസ്‌ലാം ഇന്ത്യയിലെത്തിയിട്ട്‌ ആയിരത്തിലേറെ വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഇസ്‌ലാമിനെയും അതിന്റെ സിദ്ധാന്തങ്ങളെയും കുറിച്ചുള്ള അജ്ഞത ഇവിടെ നിലനില്‌ക്കുന്നു. ഭീകരതക്കെതിരെയുള്ള യുദ്ധവും അതിനെക്കുറിച്ചുള്ള മാധ്യമ വര്‍ണനകളും ഇസ്‌ലാമിനെ ഭീകരതയുമായി തെറ്റായി ബന്ധിപ്പിക്കുന്ന ഒരു മാനസികാവസ്ഥ നിയമപാലകരില്‍ പോലും ഉണ്ടാക്കിയെടുക്കുന്നു.
കഴിഞ്ഞ വര്‍ഷ്‌ം രാജ്യത്തുണ്ടായ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ച്‌ പഠിച്ചപ്പോള്‍ അറബിയിലോ ഉറുദുവിലോ എഴുതിയതെന്തും അത്‌ ഖുര്‍ആന്‍ വചനങ്ങളോ ഇസ്‌ലാമിനെക്കുറിച്ച പുസ്‌തകങ്ങളോ പ്രവാചകന്റെ(സ) ജീവിചരിത്രമോ ഗാലിബിന്റെ കവിതകളോ ആവട്ടെ - `കുറ്റാരോപണം ചുമത്താനുള്ള സാധനം' ആയി പോലീസ്‌ പരിഗണിക്കുന്നു എന്നും തുടര്‍ന്ന്‌ ഈ `തെളിവുകള്‍' മുസ്‌ലിം പുരുഷന്മാരെ ഭീകരവാദികളായി ചിത്രീകരിച്ച്‌ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം അനുസരിച്ച്‌ അറസ്റ്റ്‌ ചെയ്യാനും ഉപയോഗിക്കുന്നു എന്ന്‌ എനിക്ക്‌ മനസ്സിലാക്കാനായി. അങ്ങനെ തയ്യാറാക്കിയ ഒരു കുറ്റപത്രത്തില്‍ പ്രവാചക ജീവിതത്തെക്കുറിച്ച്‌ പ്രഭാഷണം ശ്രവിക്കാനുള്ള ഒരു ഒത്തുകൂടലായ `സീറത്ത്‌ പാക്‌ ജല്‍സ'യെ `പാകിസ്‌താന്റെ നന്മ' എന്നാണ്‌ പോലീസ്‌ ഉറുദുവില്‍ നിന്ന്‌ വിവര്‍ത്തനം ചെയ്‌തത്‌. ഒരു `പ്രതി'യില്‍ നിന്നും പിടിച്ച `കുറ്റാരോപണം ചുമത്താനുള്ള സാധനം' ഖുര്‍ആനില്‍ നിന്നുള്ള `പ്രകോപനപരമായ വചനങ്ങളായിരുന്നു'. ഈ വചനങ്ങള്‍ മുസ്‌ലിംകളെ ഇതര മതസ്ഥര്‍ക്കെതിരെ അക്രമത്തിന്‌ പ്രചോദിപ്പിക്കുമത്രെ!
ഈ പരിതസ്ഥിതിയില്‍, ഓരോ ഭീകരാക്രമണത്തിന്‌ മുമ്പും ശേഷവും നമസ്‌കാരം കാണിക്കുകയും പിന്നണിയില്‍ ഖുര്‍ആന്‍ പാരായണം കേള്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അത്‌ മുസ്‌ലിമെന്നാല്‍ ഭീകരതയാണെന്ന കാഴ്‌ചപ്പാടിനെ ബലപ്പെടുത്താനേ ഉതകൂ. വിശ്വരൂപത്തിലെ നായകനും മുസ്‌ലിം റോ ഏജന്റുമായ വ്യക്തി, ന്യൂയോര്‍ക്ക്‌ നഗരത്തില്‍ ബോംബു സ്‌ഫോടനം നടത്തുന്നതിന്‌ മുമ്പായി നൈജീരിയന്‍ ഭീകരനെ വെടിവെച്ചുകൊല്ലുന്നുണ്ട്‌. ഈ നൈജീരിയന്‍ ഭീകരനും സ്‌ഫോടനം നടത്താന്‍ പുറപ്പെടുന്നതിനു മുമ്പായി നമസ്‌കരിക്കുന്നുണ്ട്‌. ബോംബ്‌ സ്‌ഫോടനം നടത്തുന്നതിന്‌ മുമ്പുള്ള ഒരു നിര്‍ബന്ധ കര്‍മമായി നമസ്‌കാരം കാണിക്കുന്നുണ്ട്‌.
കശ്‌മീരി ഐഡന്റിറ്റിയെയും ചെറുതായി ബന്ധപ്പെടുത്തുന്നുണ്ട്‌. അഫ്‌ഗാനിസ്‌താനിലെ അല്‍ഖാഇദയില്‍ റോ ഏജന്റ്‌ നുഴഞ്ഞുകയറുന്നത്‌ വിസാം അഹ്‌മദ്‌ കാശ്‌മീരി എന്ന പേരിലാണ്‌. എന്നിട്ട്‌ അദ്ദേഹം എപ്പോഴും ഒരു ഇന്ത്യക്കാരനായിരിക്കും എന്ന്‌ പറയുന്നുണ്ട്‌. ബോളിവുഡ്‌ ചിത്രങ്ങള്‍ മനപ്പൂര്‍വമായി അടിച്ചേല്‌പിക്കാന്‍ ശ്രമിക്കുന്ന കാശ്‌മീരിനെക്കുറിച്ചുള്ള ചിത്രമാണിത്‌. കാശ്‌മീരിനെക്കുറിച്ചുള്ള ഇന്ത്യാരാജ്യത്തിന്റെ കാഴ്‌ചപ്പാടിനെ ഒരിക്കലും ബോളിവുഡ്‌ ചോദ്യം ചെയ്‌തിട്ടില്ല. `കാശ്‌മീരി'യായി അല്‍ഖാഇദയില്‍ നുഴഞ്ഞുകയറുന്നത്‌ പ്രശ്‌നകരമാണ്‌. കാശ്‌മീരിനു പുറത്ത്‌ സജീവമായിരുന്നിട്ടും ഇപ്പോഴും അല്‍ഖാഇദയ്‌ക്ക്‌ കാശ്‌മീരില്‍ പ്രവേശനം ലഭിച്ചിട്ടില്ല. നഗരത്തില്‍ വാടകയ്‌ക്ക്‌ വീടു ലഭിക്കാന്‍ പോലും പ്രയാസപ്പെടുംവിധം ചിത്രവധം ചെയ്യപ്പെട്ടവരാണ്‌ കാശ്‌മീരികള്‍ എന്നിരിക്കെ, ഈ പുതിയ സിനിമാ മാതൃകകള്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കും.
ചിത്രം നിരോധിക്കപ്പെടരുത്‌ എന്നതിന്‌ സംശയമില്ല. കമല്‍ ഹാസന്‍ ആഗ്രഹിക്കുന്നതുപോലെ കഥ പറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ആദരിക്കണം. പക്ഷെ, കലാകാരന്റെ ഉത്തരവാദിത്വത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. നല്ല കഥ യാഥാര്‍ഥ്യവുമായി ഏറെ അടുത്തതായിരിക്കും. വിഷയത്തെക്കുറിച്ച്‌ നന്നായി പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായി ഈ ചിത്രമെടുക്കാനും അനാവശ്യമായി ആളുകളെ പേടിപ്പിക്കുന്ന ചിത്രീകരണങ്ങള്‍ ഒഴിവാക്കാനും കമല്‍ ഹാസന്‌ കഴിയുമായിരുന്നു. കല യാഥാര്‍ഥ്യാ ധിഷ്‌ഠിതമാവണമെന്നില്ല, എങ്കിലും യാഥാര്‍ഥ്യങ്ങള്‍ വക്രീകരിച്ചു കൊണ്ടുള്ളതാകാനും പാടില്ല.

0 comments:

ജമാഅത്ത്‌ സിദ്ധാന്തങ്ങള്‍ നവോത്ഥാനത്തെ വഴിമുടക്കി

ജമാഅത്ത്‌ സിദ്ധാന്തങ്ങള്‍ നവോത്ഥാനത്തെ വഴിമുടക്കി

 കുറിപ്പുകള്‍ -
എം ഐ മുഹമ്മദലി സുല്ലമി
അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ തുടങ്ങിയവയുടെ കൂരിരുട്ടില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്‌ലിം സമൂഹം ദിശാബോധമില്ലാതെ ഉഴലുകയായിരുന്നു. വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ അവരുടെ അവസ്ഥയും പരിതാപകരമായിരുന്നു. ഇതില്‍നിന്ന്‌ സമുദായത്തെ മോചിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക്‌ തുടക്കംകുറിച്ചത്‌ മുസ്‌ലിം ഐക്യസംഘമായിരുന്നു. ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും സമുദ്ധാരണ യത്‌നങ്ങളെ പരിശോധിച്ചാല്‍ അവക്ക്‌ രണ്ട്‌ വിതാനങ്ങളുണ്ടായിരുന്നുവെന്ന്‌ കാണാം.അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരായുള്ള പോരാട്ടമായിരുന്നു അവയിലൊന്ന്‌. വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിലും ഉദ്യോഗ മണ്ഡലങ്ങളിലും മുസ്‌ലിംകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു മറ്റൊന്ന്‌. അന്ധവിശ്വാസങ്ങള്‍ അന്ന്‌ മുസ്‌ലിം സമൂഹത്തെ എത്തിച്ചിരുന്ന ദുരവസ്ഥയെ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ അമീര്‍ കെ സി അബ്‌ദുല്ല മൗലവി അനാവരണം ചെയ്യുന്നത്‌ കാണുക:
``മുസ്‌ലിം കേരളത്തെ ഭരിച്ചിരുന്നത്‌ ബദ്‌രീങ്ങള്‍, ശൈഖന്മാര്‍, ഫഖീറന്മാര്‍, ഖലീഫമാര്‍, ഔലിയാക്കള്‍, തങ്ങന്മാര്‍, മുല്ലമാര്‍, ഗണിതക്കാര്‍, ജിന്ന്‌-കുട്ടിച്ചാത്ത സേവകര്‍, ഒടിയന്മാര്‍, ഇസ്‌മിന്റെ പണിക്കാര്‍, ജാറത്തിലെ അന്തേവാസികള്‍ തുടങ്ങിവരായിരുന്നു. അന്നത്തെ മുഖ്യധര്‍മങ്ങളോ? ശിര്‍ക്ക്‌-അന്ധവിശ്വാസ ഖുറാഫാത്തുകള്‍, മാല-മൗലിദ്‌ റാത്തീബുകള്‍, നേര്‍ച്ച മന്ത്രാദികള്‍ തുടങ്ങിയവയും. അന്തരീക്ഷമാകട്ടെ ജിന്ന്‌-ചെകുത്താന്‍-കുട്ടിച്ചാത്തന്‍-കൂളി-റൂഹാനി-ഖബ്‌റാളി- പൊട്ടിച്ചൂട്ട്‌ തുടങ്ങിയവയാല്‍ നിര്‍ഭരവും. ഒരു ഗ്രാമത്തില്‍ ചെന്ന്‌ പരിശോധിച്ചാല്‍ നമസ്‌കാരം, നോമ്പ്‌, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ വേണ്ടുംവിധം ഇല്ലാത്ത എത്രയോ വീടുകള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ മാല-മൗലീദ്‌ റാത്തിബുകള്‍ ഇല്ലാത്ത ഒരൊറ്റ വീടും കാണാന്‍ കഴിഞ്ഞെന്നു വരില്ല. സകാത്ത്‌ കൊടുക്കാത്ത എത്രയോ ധനികരെ കണ്ടേക്കാം. കൃത്യമായി കൊടുക്കുന്ന ആരെയും കണ്ടില്ലെന്നു വരാം. എന്നാല്‍ ബദ്‌രീങ്ങളുടെ ആണ്ടുപോലുള്ളതിന്‌ പണമോ നേര്‍ച്ച വസ്‌തുക്കളോ കൊടുക്കാത്ത വല്ലവരെയും കണ്ടുകിട്ടാന്‍ പ്രയാസമായിരിക്കും. ആപത്തില്‍ നിന്ന്‌ രക്ഷിക്കുന്നതും ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതും ബദ്‌രീങ്ങളും മുഹ്‌യുദ്ദീന്‍ ശൈഖും അതുപോലെയുള്ള മണ്‍മറഞ്ഞ മഹാന്മാരുമാണെന്നാണ്‌ വെപ്പ്‌. അവര്‍ക്ക്‌ നേര്‍ച്ചയാക്കി വിട്ട ആട്‌, കോഴി, മൃഗാദികള്‍ അന്നെവിടെയും സുലഭമാണ്‌. കൊയ്‌ത്തുകാലം തുടങ്ങിയ സുഭിക്ഷഘട്ടങ്ങളില്‍ നാഗൂരിന്റെയും മമ്പുറത്തിന്റെയും മറ്റും പേരില്‍ ധാരാളം ഫഖീറന്മാരും ഖലീഫമാരും വീടുവീടാന്തരം കയറിയിറങ്ങുന്നതു കാണാം. വെള്ളിക്കാല്‌ വെള്ളിക്കണ്ണ്‌ തുടങ്ങിയ നേര്‍ച്ച വസ്‌തുക്കളും മറ്റു വിഭവങ്ങളും നേടിയെടുക്കുകയാണ്‌ അവരുടെ മുഖ്യ ജോലി. അവരെ ആദരിക്കാത്തവരോ അവര്‍ക്ക്‌ വല്ലതും കൊടുക്കാത്തവരോ ആയി വളരെ പേരുണ്ടായിരിക്കില്ല. പ്രസവ വേദന ഇളകിയാല്‍ മൊല്ലാക്ക എഴുതിയ പിഞ്ഞാണം തന്നെ വേണം. വല്ല രോഗവും ബാധിച്ചാല്‍ തങ്ങന്മാരോ മുല്ലമാരോ ഹോമവും മന്ത്രവും നടത്തണം. മനോരോഗം മാറ്റാന്‍ ഇസ്‌മിന്റെ പണിക്കാരനേ കഴിയൂ. കച്ചവടം, വിവാഹം മുതലായവ നിയന്ത്രിക്കുന്നതുംജാറങ്ങളിലെ അന്തേവാസികളോ ജ്യോത്സ്യന്മാരോ ആണ്‌.'' (ഇബാദത്ത്‌ ഒരു സമഗ്രപഠനം, പേജ്‌ 25)
ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളും അന്ധവിശ്വാസങ്ങളും കെ സി അബ്‌ദുല്ല മൗലവി സൂചിപ്പിച്ചതു പോലെയോ അതിനെക്കാള്‍ കൂടുതലോ ആണ്ടുപിടിച്ച വ്യക്തികളെ അതില്‍ നിന്ന്‌ മോചിപ്പിക്കുക ക്ഷിപ്രസാധ്യമല്ല. ആ കാര്യം നിര്‍വഹിച്ചത്‌ നദ്‌വത്തുല്‍ മുജാഹിദീനാണെന്ന ജമാഅത്ത്‌ ലഘുലേഖയിലെ പ്രസ്‌താവന യാഥാര്‍ഥ്യവുമായി യോജിക്കുന്നതും ചരിത്രം സാക്ഷ്യം വഹിക്കുന്നതുമാണ്‌.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കയ്യൊഴിച്ച പരസഹസ്രം മുസ്‌ലിംകള്‍ ഇന്ന്‌ കേരളത്തിലുണ്ട്‌. കേരളത്തിലെ ജമാഅത്ത്‌ അണികളും അതിന്റെ സ്വാധീനത്തിന്‌ വിധേയമായിട്ടുണ്ട്‌. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ പലയിടത്തും അന്ധവിശ്വാസങ്ങളില്‍ പലതിനെയും മദ്‌ഹബീ പക്ഷപാതത്തെയും പിന്തുടരുന്ന ജമാഅത്തുകാരെ കാണാവുന്നതാണ്‌.
എന്നാല്‍ ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്‌. സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ സമസ്‌തക്കാരും സമസ്‌താനക്കാരും ദക്ഷിണ കേരളക്കാരുമെല്ലാം ഇന്നും `ജാറങ്ങളിലെ അന്തേവാസികളുടെ' മേല്‍ക്കോയ്‌മയില്‍ നിന്ന്‌ മോചിതരായിട്ടില്ല. ശിര്‍ക്കുകള്‍ വളരെ ശാസ്‌ത്രീയമായ രൂപത്തില്‍ പ്രചരിപ്പിക്കാനുള്ള ഉപായങ്ങളുമായി അവര്‍ നാടുചുറ്റുന്നു. പഴയ അന്ധവിശ്വാസങ്ങളെയും അനാചാരാങ്ങളെയും പുനര്‍ജീവിപ്പിക്കാന്‍ അവര്‍ അഹോരാത്രം അധ്വാനിക്കുകയാണ്‌. നബിയുടേതെന്ന്‌ ആരോപിക്കപ്പെടുന്ന കേശവും, മണ്ണുമൊക്കെ വലിയ ബിസിനസ്സ്‌ സ്വത്തുകളായി മാറിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ നബിദിനാഘോഷങ്ങള്‍ പോലും അതിന്റെ ബഹിര്‍സ്‌ഫുരണങ്ങളാണ്‌. ജനമനസ്സുകളെ അന്ധവിശ്വാസങ്ങളില്‍ കുരുക്കിയിടാനുള്ള പൗരോഹിത്യ ശ്രമങ്ങളെ തടയിടാന്‍ രംഗത്തുള്ളത്‌ മുജാഹിദ്‌ പ്രസ്ഥാനമാണെന്ന യാഥാര്‍ഥ്യത്തിന്‌ ജമാഅത്ത്‌ ലഘുലേഖയും അടിവരയിടുന്നു. എന്നാല്‍ അവയെ പലപ്പോഴും ശാഖാപരമായോ ശ്‌മശാനവിപ്ലവമായോ ചിത്രീകരിക്കാന്‍ `സമ്പൂര്‍ണ ഇസ്‌ലാമിന്റെ വക്താക്കള്‍' ധൃഷ്‌ടരായി എന്നത്‌ ദൗര്‍ഭാഗ്യകരമായിരുന്നു.
``ഇവര്‍ തമ്മില്‍ ഭിന്നിപ്പുള്ള പ്രശ്‌നങ്ങള്‍ കേവലം വിരലിലെണ്ണാവുന്നത്‌ മാത്രമാണ്‌. അവയിലധികവും താരതമ്യേന ശാഖാപരമാണുതാനും. മരിച്ചുപോയ മഹാന്മാരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നത്‌ തൗഹീദുമായി പൊരുത്തപ്പെടുമോ ഇല്ലയോ, നേര്‍ച്ചകളും മാലമൗലീദുകളും കഴിക്കണമോ വേണ്ടയോ, സുബ്‌ഹി നമസ്‌കാരത്തില്‍ ഖുനൂത്ത്‌ സുന്നത്ത്‌ ഉണ്ടോ ഇല്ലേ, നമസ്‌കാരത്തില്‍ കൈ മാറത്തോ മാറിനു താഴെയോ കെട്ടേണ്ടത്‌ ഇതൊക്കെയാണ്‌ മുസ്‌ലിംസമൂഹത്തെ ഭിന്നിപ്പിക്കുകയും പരസ്‌പരം കാഫിറാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ എന്നത്‌ ലജ്ജാവഹമായ വസ്‌തുതയത്രെ.'' (സമുദായഐക്യവും മുസ്‌ലിംസംഘടനകളും, പേജ്‌ 32, 1979-ല്‍ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി പ്രസിദ്ധീകരിച്ചത്‌)
ജമാഅത്തെ ഇസ്‌ലാമിയുടെ ഇത്തരം നിലപാടുകളില്‍ വിലപിക്കുന്ന ചിലരെങ്കിലും ഇപ്പോഴും അതിന്റെ അണികളിലുണ്ടെന്നത്‌ ശുഭോദര്‍ക്കമാണ്‌. അവരിലൊരാളുടെ വാക്കുകള്‍ കാണുക: ``തന്റെ ജീവിതകാലത്ത്‌ മുഹമ്മദ്‌ നബിയോ പ്രവാചകന്റെ വിയോഗശേഷം തിരുസഖാക്കളോ ആചരിച്ചിട്ടില്ലാത്തതും ബഹുദൈവ വിശ്വാസപരവും അന്ധവിശ്വാസപരുവമായ പല വശങ്ങളുമുള്ളതുമാണ്‌ നബിദിനാചരണം. രണ്ട്‌ അംഗീകൃത പെരുന്നാളുകളെക്കാള്‍ ആഘോഷപൂര്‍ണമായ നബിദിനാചാരണം മതപരമായി വലിയ അനാചാരമാണെന്ന്‌ ഇസ്‌ലാമിനെക്കുറിച്ച്‌ അല്‌പം ധാരണയുള്ളവര്‍ക്കെല്ലാം അറിയാം. ഇതു സംബന്ധമായ ബോധവത്‌കരണം എത്രയോ പതിറ്റാണ്ടുകളായി കേരളത്തില്‍ നടക്കുന്നുമുണ്ട്‌. മുജാഹിദ്‌ പ്രസ്ഥാനത്തിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പും മുസ്‌ലിം സമുദായത്തിലെ അഭിപ്രായ വ്യത്യാസങ്ങളെ കൃത്യമായി മൂല്യനിര്‍ണയം നടത്താതെ ശാഖാപരമാണെന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ നിസ്സാരവത്‌കരിച്ചതും ഈ ദുരാചാരത്തിന്‌ കൂടുതല്‍ പ്രചാരം നല്‌കിയിരിക്കുകയാണ്‌. (മാധ്യമം ദിനപത്രം, പ്രശ്‌നങ്ങള്‍ പ്രതികരണങ്ങള്‍, 07-02-2013)
``മതപരമായും മതേതരമായും അനാചാരമായി മുന്നേറുന്ന നബിദിനാഘോഷത്തെക്കുറിച്ച്‌ സമുദായ നേതൃത്വങ്ങള്‍ പുനരാലോചന നടത്തണം. നവോത്ഥാന പ്രസ്ഥാനങ്ങള്‍ അതിനെക്കുറിച്ച്‌ മൂല്യനിര്‍ണയം നടത്തണം'' -വിദ്യാര്‍ഥി ജീവിതകാലം മുതല്‍ ജമാഅത്ത്‌ പ്രചാരകനായ അബ്‌ദുല്ലത്തീഫ്‌ കൊടുവള്ളിയുടെ വാക്കുകള്‍ `വെല്‍ഫെയര്‍ പാര്‍ട്ടിയുടെ' പേരില്‍ നബിദിനാഘോഷത്തിന്‌ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നവര്‍ ശ്രദ്ധിക്കുമോ എന്നറിഞ്ഞുകൂടാ.
ഉപരിസൂചിത അന്ധവിശ്വാസങ്ങളെ പൂര്‍വോപരി ശക്തിപ്പെടുത്താന്‍ സുന്നികളെന്നഭിമാനിക്കുന്നവര്‍ ശ്രമിക്കുമ്പോള്‍ ജിന്ന്‌-പിശാച്‌ വെളിപാടുകളുമായി ഗള്‍ഫ്‌ സലഫിസത്തിന്റെ മറവില്‍ മറ്റൊരു വിഭാഗവും രംഗപ്രവേശം ചെയ്‌തിട്ടുണ്ട്‌. ആത്മീയ ചൈതന്യം നേടിയെടുക്കാനായി പുതിയ ത്വരീഖത്ത്‌ ഇമാമുമാരുടെ താവളങ്ങളില്‍ അഭയം തേടുന്നവരെയും കാണാവുന്നതാണ്‌. മുസ്‌ലിം സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവര്‍ പാരത്രിക മോക്ഷത്തിനര്‍ഹമായിക്കൊണ്ടിരിക്കുന്ന നവോത്ഥാനത്തില്‍ നിന്ന്‌ ഇന്നും ബഹുകാതമകലെയാണ്‌. അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള പോരാട്ടം ഇനിയും തുടരേണ്ടിയിരിക്കുന്നു.
മുജാഹിദ്‌ പ്രസ്ഥാനവും മുസ്‌ലിംസാമൂഹ്യ പുരോഗതിയും
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്ധവിശ്വാസ അനാചാരങ്ങളുടെ നിര്‍മാര്‍ജനത്തില്‍ മാത്രം ഒരുങ്ങിനില്‌ക്കുന്നതല്ല. മുസ്‌ലിം ഐക്യസംഘത്തിന്റെ കാലം മുതല്‍ തന്നെ വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ മുസ്‌ലിംകളെ കൈപിടിച്ചുയര്‍ത്താനും ഇസ്വ്‌ലാഹീ നേതാക്കള്‍ യത്‌നിച്ചിരുന്നു. അന്ന്‌ നിലവിലുണ്ടായിരുന്ന നാടുവാഴികളുടെയും രാജാക്കന്മാരുടെയും ബ്രിട്ടീഷ്‌ ഭരണാധികാരികളുടെയുമെല്ലാം സഹകരണം ഈ രംഗത്ത്‌ നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. സംഘടിത ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നാന്ദികുറിച്ച ശൈഖ്‌ മാഹിന്‍ ഹമദാനി തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയിലെ നോമിനേറ്റഡ്‌ അംഗമായിരുന്നു. അന്നത്തെ ദിവാനായിരുന്ന പി രാജഗോപാലാചാരിയുടെ സഹകരണത്തോടെ അദ്ദേഹം മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരുന്നു. നവോത്ഥാന രംഗത്തെ മറ്റൊരു സുപ്രധാന സാന്നിധ്യമായിരുന്ന വക്കം അബ്‌ദുല്‍ ഖാദിര്‍ മൗലവിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമഫലമായാണ്‌ തിരുവിതാംകൂറിലെ പൊതുസ്‌കൂളുകളില്‍ അറബി അധ്യാപകരെ നിയമിച്ചത്‌. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ അഭ്യസ്‌തവിദ്യരായ ഒട്ടേറെ മുസ്‌ലിം യുവാക്കള്‍ക്ക്‌ സര്‍ക്കാര്‍ ജോലി നേടിക്കൊടുത്തിരുന്നു.
ഇസ്‌ലാമികേതര സര്‍ക്കാറുകളോട്‌ സഹകരിച്ചുകൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങളെല്ലാം തികച്ചും ഇസ്‌ലാമിക മാതൃകകള്‍ക്കനുസരിച്ചായിരുന്നു. ഈജിപ്‌തിലെ ഇസ്‌ലാമികേതര ഭരണകൂടത്തില്‍ ഭക്ഷ്യ-ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്‌ത യൂസുഫ്‌ നബി(അ)യുടെ മാതൃക ഖുര്‍ആന്‍ നമുക്ക്‌ വരച്ചുകാണിച്ചു തന്നിട്ടുണ്ട്‌. മര്‍ദിതരായ തന്റെ അനുചരന്മാരോട്‌ ക്രിസ്‌തീയ രാജാവ്‌ ഭരിച്ചിരുന്ന എത്യോപ്യയിലേക്ക്‌ പോകാന്‍ നിര്‍ദേശിച്ച നബി(സ)യുടെ ചര്യയും ഈ രംഗത്ത്‌ പ്രകാശമേകുന്നു. ഇബ്‌നുതൈമിയ്യ, ഇബ്‌നുകസീര്‍ തുടങ്ങിയ പൗരാണിക പണ്ഡിതന്മാരും ഡോ. യൂസുഫുല്‍ ഖര്‍ദാവിയെ പോലുള്ള ആധുനിക പണ്ഡിതരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്‌.
ജമാഅത്തെ ഇസ്‌ലാമിയിലെ പുരോഗമനവാദിയായ ഡോ. അബ്‌ദുസ്സലാം വാണിയമ്പലം ഈ നിലപാടിനെ ന്യായീകരിക്കുന്നു. എന്നാല്‍ സയ്യിദ്‌ മൗദൂദി-ഹാജിസാഹിബുമാര്‍ മുതല്‍ ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ വരെയുള്ള ജമാഅത്ത്‌ ഫണ്ടമെന്റലിസ്റ്റുകള്‍ ഇത്‌ ചൂണ്ടിക്കാണിക്കുന്ന പണ്ഡിതന്മാരെ രൂക്ഷമായി വിമര്‍ശിക്കുന്നവരായിരുന്നു. എണ്‍പതുകളില്‍ ശബാബും പ്രബോധനവും തമ്മില്‍ നടന്ന വിവാദങ്ങള്‍ സ്‌മരണീയമാണ്‌.
ഹാജി സാഹിബും ഇസ്‌ലാഹി നേതാക്കളും
മുസ്‌ലിംസമൂഹം നവോത്ഥാനത്തിന്റെ വീഥിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരുന്ന ആ കാലത്താണ്‌ ഹാജി സാഹിബ്‌ കേരളത്തില്‍ എത്തിച്ചേര്‍ന്നത്‌. പഞ്ചാബില്‍ സയ്യിദ്‌ മൗദൂദി സ്ഥാപിച്ച കേന്ദ്രത്തില്‍ നിന്ന്‌ 1944-ലാണ്‌ അദ്ദേഹം കേരളത്തിലേക്ക്‌ തിരിച്ചുവന്നത്‌. മൗദൂദിയുടെ ചിന്തകളില്‍ ആകൃഷ്‌ടനായിരുന്ന അദ്ദേഹം അത്‌ പരസ്യപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ തയ്യാറായില്ല. ഇസ്വ്‌ലാഹീ നേതാക്കളെയും പണ്ഡിതരെയും കൂട്ടുപിടിച്ച്‌ അദ്ദേഹം പലയിടത്തും ക്ലാസുകള്‍ സംഘടിപ്പിച്ചു. പ്രമുഖ മുജാഹിദ്‌ നേതാവായിരുന്ന കുഞ്ഞോയി വൈദ്യരുടെ കെട്ടിടത്തില്‍ പോലും ഇപ്രകാരം ക്ലാസ്സുകള്‍ നടത്തി. ഹാജി സാഹിബിന്റെ ഒളിയജണ്ടയെ ഗ്രഹിക്കാത്തതിനാല്‍ മുജാഹിദ്‌ പണ്ഡിതര്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകളെ പ്രത്സാഹിപ്പിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്‌തു. എന്തിനധികം കോഴിക്കോട്ടെ പട്ടാളപ്പള്ളിയില്‍ ഖത്വീബായി പോലും അദ്ദേഹത്തെ നിയമിക്കുകയുണ്ടായി.
പക്ഷെ, താമസിയാതെ ഹാജി സാഹിബ്‌ തന്റെ ഒളിയജണ്ടകള്‍ പുറത്തിറക്കാന്‍ തുടങ്ങി. മൗദൂദിയന്‍ ദര്‍ശനങ്ങളും ആത്യന്തിക വാദങ്ങളും ക്ലാസുകളിലൂടെ പ്രചരിപ്പിക്കാനും താമസമുണ്ടായില്ല. ഇസ്‌ലാമികേതര ഭരണകൂടങ്ങളുമായി നിസ്സഹകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു.
സ്വാഭാവികമായും ഹാജി സാഹിബിന്റെ നീക്കം മുജാഹിദ്‌ പ്രവര്‍ത്തകരുമായി തര്‍ക്കത്തിനടയാക്കി. ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ ഹാജി സാഹിബ്‌ എന്ന തന്റെ കൃതിയില്‍ അത്തരം ഒരു സന്ദര്‍ഭത്തെ പരാമര്‍ശിച്ചിട്ടുണ്ട്‌. കോഴിക്കോട്ടെ കുഞ്ഞോയി വൈദ്യരുടെ പീടിക മുറിയിലുള്ള ചിലര്‍ ഹാജി സാഹിബിനോട്‌ ചോദിച്ചു: അനിസ്‌ലാമിക ഭരണകൂടത്തില്‍ പങ്കുവഹിക്കാന്‍ പാടില്ലെന്നാണല്ലോ നിങ്ങള്‍ പറയുന്നത്‌. അപ്പോള്‍ യൂസുഫ്‌ നബി ധനകാര്യ മന്ത്രിസ്ഥാനം ഏറ്റെടുത്തതോ? യൂസുഫ്‌ നബി സ്വതന്ത്ര ഭരണാധികാരിയാണെന്നായിരുന്നു ഹാജി സാഹിബിന്റെ മറുപടി.
ഈ സംഭാഷണത്തില്‍ നിന്ന്‌ മുജാഹിദ്‌ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുണ്ടായിരുന്ന വിവാദം മനസ്സിലാക്കാം. സാധാരണക്കാരായ മുജാഹിദുകള്‍ക്ക്‌ തന്നെ തങ്ങളുടെ നിലാപാടിനുള്ള തെളിവും ഗ്രാഹ്യമായിരുന്നുവെന്നും അത്‌ വ്യക്തമാക്കുന്നു. മാത്രമല്ല, സയ്യിദ്‌ മൗദൂദിയോട്‌ ഉത്തരേന്ത്യയിലെ പണ്ഡിതര്‍ ഇതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‌കിയ മറുപടി തന്നെയാണ്‌ ഹാജിസാഹിബും ആവര്‍ത്തിച്ചത്‌.
1948-ല്‍ ഹാജി സാഹിബ്‌ ജമാഅത്തിന്റെ കേരള ഹല്‍ഖ രൂപീകരിച്ചു. 1950-ല്‍ പ്രതിലോമ ചിന്തകളുടെ കലവറയായ അതിന്റെ ഭരണഘടന പ്രസിദ്ധീകൃതമായി. ഇസ്‌ലാമികേതര ഭരണകൂടങ്ങളില്‍ ഭാഗഭാക്കാകുകയോ അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയോ ചെയ്യുന്നവര്‍ ശഹാദത്ത്‌ കലിമ ഉച്ചരിച്ചതിലെ ആത്മാര്‍ഥത പോലും ചോദ്യംചെയ്യപ്പെട്ടു. ഇന്ത്യയിലെയും കേരളത്തിലെയും ഭരണരംഗത്തും ഉദ്യോഗമണ്ഡലങ്ങളിലും മുസ്‌ലിംകള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം നല്‌കാന്‍ ആവശ്യപ്പെട്ടവരുടെ ഇസ്‌ലാമില്‍ പോലും ഹാജി സാഹിബ്‌ സന്ദേഹം പ്രകടിപ്പിച്ചു. (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ എഴുതിയ ഹാജി സാഹിബ്‌ എന്ന കൃതിയുടെ പേജ്‌ 106 നോക്കുക)
ഇസ്‌ലാഹീ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ആശയസംവാദം ഇവിടെ മുതല്‍ ആരംഭിക്കുന്നു. അത്‌ കേവലം സംഘടനാ തര്‍ക്കങ്ങളോ വാശി തീര്‍ക്കലോ ആയിരുന്നില്ല. മുസ്‌ലിം ഐക്യസംഘത്തിന്റെ കാലം മുതല്‍ ആരംഭിക്കുകയും സദ്‌ഫലങ്ങള്‍ പ്രത്യക്ഷമാകുകയും ചെയ്‌ത നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തുടരണമോ? അതോ മൗദൂദിയുടെയും ഹാജി സാഹിബിന്റെയും പ്രതിലോമചിന്തകളും ആത്യന്തികവാദങ്ങളും സ്വീകരിക്കണമോ? അതാണ്‌ അക്കാലത്ത്‌ പരിഷ്‌കരണ പ്രസ്ഥാനം നേരിട്ട വെല്ലുവിളി. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദുകളും തമ്മില്‍ ഉയര്‍ന്നുവന്ന മിക്ക അഭിപ്രായാന്തരങ്ങളും ഇതിന്റെ ഉപോല്‌പന്നങ്ങളായിരുന്നു.

0 comments:

വിജ്ഞാനം പ്രബോധകന്റെ പാഥേയം

വിജ്ഞാനം പ്രബോധകന്റെ പാഥേയം

- പഠനം -
ഡോ. ഇ കെ അഹ്‌മദ്‌കുട്ടി
അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ മനുഷ്യരെ അറിയിച്ച ആദ്യത്തെ സന്ദേശം വിജ്ഞാനത്തിന്റേതായിരുന്നു: ``സൃഷ്‌ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചിരിക്കുന്നു. നീ വായിക്കുക: നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ പഠിപ്പിച്ചവനായ അത്യുദാരനാകുന്നു. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു.'' (വി.ഖു 96:1-5)
വായന, തൂലിക, അറിവ്‌, പഠനം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂക്തങ്ങള്‍ മാത്രം മതി, സദൃശമായ ആശയങ്ങളുള്ള മറ്റു സൂക്തങ്ങളൊന്നും ഖുര്‍ആനില്‍ ഇല്ലെങ്കില്‍ പോലും വിദ്യക്കും വിദ്യാഭ്യാസത്തിനും പഠനത്തിനും ഇസ്‌ലാം കല്‌പിക്കുന്ന പ്രാധാന്യത്തിനും സ്ഥാനത്തിനുമുള്ള സുവ്യക്തമായ തെളിവായി കാണിക്കാന്‍.
അറിവിന്റെയും അറിവുള്ളവരുടെയും പ്രാധാന്യവും മഹത്വവും വ്യക്തമാക്കുന്ന മറ്റു ചില ഖുര്‍ആന്‍ സൂക്തങ്ങളും ശ്രദ്ധിക്കുക: ``നിങ്ങളില്‍നിന്ന്‌ വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌.'' (വി.ഖു 58:11). ``എന്റെ രക്ഷിതാവേ, എനിക്ക്‌ നീ ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന്‌ നീ പറയുകയും ചെയ്യുക'' (20:114). ``നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെങ്കില്‍ (വേദം മുഖേന) അറിവ്‌ ലഭിച്ചവരോട്‌ നിങ്ങള്‍ ചോദിച്ചുനോക്കുക'' (16:43). ``പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ചു മനസ്സിലാക്കുകയുള്ളൂ'' (39:9). ``അല്ലാഹുവെ ഭയപ്പെടുന്നത്‌ അവന്റെ ദാസന്മാരില്‍ നിന്ന്‌ അറിവുള്ളവര്‍ മാത്രമാകുന്നു.'' (35:28)
അറിവിന്റെ പ്രാധാന്യവും അറിവുള്ളവരുടെ മഹത്വവും വ്യക്തമാക്കുന്ന ധാരാളം പ്രവാചക വചനങ്ങളുമുണ്ട്‌. ``വിജ്ഞാനാന്വേഷണം ഓരോ മുസ്‌ലിം പുരുഷനും സ്‌ത്രീക്കും നിര്‍ബന്ധമാകുന്നു'', ``അജ്ഞാനിയെക്കാള്‍ ജ്ഞാനിക്കുള്ള ശ്രേഷ്‌ഠത പൗര്‍ണമിരാവിലെ ചന്ദ്രന്‌ മറ്റെല്ലാ ഗോളങ്ങളെക്കാളുമുള്ള ശ്രേഷ്‌ഠത പോലെയാകുന്നു'' തുടങ്ങിയ ഹദീസുകള്‍ ഉദാഹരണം.
പണ്ഡിത ദൗത്യം
മതപണ്ഡിതന്മാര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവും ദൗത്യവും എന്താണ്‌? ഉത്തരം വ്യക്തം: അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയും അവന്‍ അവതരിപ്പിച്ച ദിവ്യഗ്രന്ഥമായ ഖുര്‍ആനും അവന്റെ ദൂതന്‍ മുഹമ്മദ്‌ നബി(സ)യുടെ തിരുസുന്നത്തും ഉള്‍ക്കൊള്ളുന്ന വിധിവിലക്കുകളും നിയമനിര്‍ദേശങ്ങളും അവരെ പഠിപ്പിക്കുകയും, സത്യമതമായ ഇസ്‌ലാമില്‍ അവരെ വഴി നടത്തുകയും അതിന്റെ അധ്യാപനങ്ങള്‍ക്കനുസൃതമായി അവരെ സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക എന്ന അതിമഹത്തായ ദൗത്യം. കാരണം, മതപണ്ഡിതന്മാരാണല്ലോ ജനങ്ങളില്‍വെച്ച്‌ ഏറ്റവുമധികം ഖുര്‍ആനിനെയും സുന്നത്തിനെയും ഇസ്‌ലാമിന്റെ അധ്യാപനങ്ങളെയും നിയമനിര്‍ദേശങ്ങളെയും കുറിച്ച്‌ അറിയുന്നവര്‍. ആരെ അല്ലാഹുവിന്റെ പ്രവാചകന്‍ വറസതുല്‍ അന്‍ബിയാ (പ്രവാചകന്മാരുടെ അനന്തരാവകാശികള്‍) എന്ന്‌ വിശേഷിപ്പിച്ചോ, അവരാണ്‌ മതപണ്ഡിതന്മാര്‍.
വിജ്ഞാനമെന്ന ആയുധം
ഓരോ ജോലിക്കും അതിന്നാവശ്യമായ ഉപകരണങ്ങളും ആയുധങ്ങളുമുണ്ടാകുമല്ലോ. ദഅ്‌വത്ത്‌ എന്ന ജോലി നിര്‍വഹിക്കുന്ന ഉലമാക്കളുടെ പണിയായുധവും ഉപകരണവും ഇല്‍മ്‌ അഥവാ വിജ്ഞാനം ആണ്‌. അതിനാല്‍ മതപണ്ഡിന്മാര്‍ നിര്‍ബന്ധമായും നിറവേറ്റേണ്ട ആദ്യത്തെ ബാധ്യത തീവ്രനിഷ്‌ഠയോടെ മതവിജ്ഞാനങ്ങള്‍ തേടുകയും നേടുകയും ചെയ്യുക എന്നതാണ്‌. ബന്ധപ്പെട്ട ഗ്രന്ഥങ്ങളുടെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും നിരന്തരവും വിപുലവും ആഴത്തിലുള്ളതുമായ പാരായണത്തിലൂടെയും പഠന-മനനങ്ങളിലൂടെയും ഈ വിജ്ഞാനങ്ങള്‍ ആര്‍ജിക്കേണ്ടതാണ്‌. ഈ ആധുനികകാലഘട്ടത്തില്‍ വിവരസാങ്കേതിക വിദ്യയും മറ്റു ശാസ്‌ത്രീയ സാങ്കേതിക മാര്‍ഗങ്ങളും അതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്‌. അങ്ങനെ, അവര്‍ ``എന്റെ നാഥാ, എനിക്ക്‌ നീ വിജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന്‌ നീ പറയുകയും ചെയ്യുക'' എന്ന അല്ലാഹുവിന്റെ നിര്‍ദേശം കഴിവിന്റെ പരമാവധി പ്രാവര്‍ത്തികമാക്കുന്നവരായിത്തീരണം.
വിജ്ഞാനവും അറിവും കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്‌തുകൊണ്ടിരിക്കേണ്ടതാണ്‌. കാരണം, ഏത്‌ മേഖലയിലായാലും വിജ്ഞാനം ദൈനംദിനമെന്നോണം അതിശീഘ്രം പുരോഗമിക്കുകയും വികസിക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. മതപണ്ഡിതന്മാരും ഈ പ്രതിഭാസം കണക്കിലെടുക്കുകയും കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തോടൊപ്പം നടക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെയായിരുന്നു പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ ചെയ്‌തിരുന്നത്‌. വിജ്ഞാനങ്ങളുടെ അഭ്യസനത്തിനും ആര്‍ജനത്തിനും പോഷണത്തിനും നവീകരണത്തിനും വേണ്ടി അവര്‍ നിരന്തരം അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു.
മത-ഭൗതിക വിജ്ഞാനം
പൊതുവെ, ജനദൃഷ്‌ടിയില്‍ വിജ്ഞാനം രണ്ട്‌ വിഭാഗമാണ്‌. ഐഹികവും പാരത്രികവും അല്ലെങ്കില്‍ ഭൗതികവും ആത്മീയവും. ഈ രണ്ട്‌ വിഭാഗം വിജ്ഞാനങ്ങളില്‍ ഏതാണ്‌ ഉലമാക്കള്‍ അഭ്യസിക്കുകയും ആര്‍ജിക്കുകയും ചെയ്യേണ്ടത്‌? യഥാര്‍ഥത്തില്‍ വിജ്ഞാനത്തിന്റെ ഭൗതിക, ആത്മീയ വിഭജനത്തിന്‌ ഒരു ന്യായീകരണവുമില്ല. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ വിജ്ഞാനം വിഭജനത്തിനും വേര്‍തിരിവിനും വിധേയമല്ല; അത്‌ അവിഭാജ്യവും പൂര്‍ണവുമായ ഒരു ഏകകമാണ്‌. അറിവും ബുദ്ധിയും ചിന്താശേഷിയുമുള്ള ഒരു മനുഷ്യനെ ദൈവത്തെയും അവന്റെ ഏകത്വത്തെയും മഹത്വത്തെയും കുറിച്ചുള്ള ദൃഢബോധ്യത്തിലേക്ക്‌ നയിക്കുകയും അതുവഴി അല്ലാഹുവിനെ ഭയപ്പെടാനും അവനെ മാത്രം ആരാധിക്കാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഏത്‌ വിജ്ഞാനവും സ്വീകാര്യവും അഭിലഷണീയവും പ്രോത്സാഹനീയവുമാണെന്നാണ്‌ ഇസ്‌ലാമിന്റെ വീക്ഷണം.
``അല്ലാഹുവെ ഭയപ്പെടുന്നത്‌ അവന്റെ ദാസന്മാരില്‍ നിന്ന്‌ അറിവുള്ളവര്‍ മാത്രമാകുന്നു'' (ഫാത്വിര്‍ 28) എന്ന ഖുര്‍ആന്‍ സൂക്തം ഈ വസ്‌തുത വ്യക്തമാക്കുന്നു. ഇവിടെ അറിവിനെയും അറിവുള്ളവരെയും ഏതെങ്കിലും തരത്തിലുള്ള വിഭജനത്തിന്‌ വിധേയമാക്കിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌. അതുകൊണ്ട്‌ മതപണ്ഡിതന്‍ മതവിജ്ഞാനങ്ങള്‍ എന്ന്‌ വ്യവഹരിക്കപ്പെടുന്ന അറിവുകള്‍ മാത്രമല്ല, എല്ലാ വിജ്ഞാനങ്ങളും ആര്‍ജിക്കാന്‍ ബാധ്യസ്ഥനാണ്‌.
മുന്‍ഗണന മതവിജ്ഞാനത്തിന്‌
സര്‍വവിജ്ഞാനങ്ങളും ഒരുപോലെ ആര്‍ജിക്കുക മനുഷ്യസാധ്യമല്ല. അതുകൊണ്ട്‌ വിജ്ഞാനാര്‍ജനത്തില്‍ ഒരു മുന്‍ഗണനാക്രമം ആവശ്യമായി വരുന്നു. ഒരു മതപണ്ഡിതന്‍ സ്വാഭാവികമായും ആദ്യമായി തേടേണ്ടത്‌ മതവിജ്ഞാനങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന അറിവുകള്‍ തന്നെയാണ്‌. എന്നാല്‍, അതോടൊപ്പം കഴിവനുസരിച്ച്‌ ഭൗതികവിജ്ഞാനങ്ങളില്‍ സാമാന്യമായ അറിവെങ്കിലും സമ്പാദിക്കാനും ശ്രമിക്കേണ്ടതുണ്ട്‌. ഭൗതിക ശാസ്‌ത്രങ്ങളും പ്രകൃതി ശാസ്‌ത്രങ്ങളും മാനവിക വിജ്ഞാനങ്ങളും ഭാഷകളും സാഹിത്യങ്ങളുമായി ബന്ധപ്പെട്ട പൊതുവായ അറിവുകളും കഴിയുന്നത്ര ആര്‍ജിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച്‌, ഇംഗ്ലീഷ്‌ ഭാഷ നന്നായി പഠിക്കുന്നത്‌ വളരെ ആവശ്യമാണ്‌. ലൗകിക വിജ്ഞാനങ്ങള്‍ മതപ്രബോധകന്മാരായ പണ്ഡിതന്മാരെ കാലത്തോടൊപ്പം സഞ്ചരിക്കാനും ആധുനിക സമൂഹത്തോട്‌ അവര്‍ക്ക്‌ പരിചിതമായ ഭാഷയിലും ശൈലിയിലും സംവദിക്കാനും പ്രാപ്‌തരാക്കുന്നതാണ്‌.
തൗഹീദീ വിജ്ഞാനം
മതവിജ്ഞാനങ്ങളുടെ കൂട്ടത്തില്‍ ആദ്യം തേടേണ്ടത്‌ എന്തായിരിക്കണം? ഈ ചോദ്യത്തിന്റെ ഉത്തരം ഖുര്‍ആനിലെ ഈ വാക്യാംശത്തില്‍ നിന്ന്‌ ലഭിക്കും. ``ആകയാല്‍, അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന്‌ നീ അറിയുക...'' (മുഹമ്മദ്‌ 19). തൗഹീദീ വിജ്ഞാനം സമ്പാദിക്കല്‍ ഓരോ സത്യവിശ്വാസിക്കും വിശ്വാസിനിക്കും നിര്‍ബന്ധമാണെങ്കിലും, മതപണ്ഡിതന്മാര്‍ അതിന്‌ കൂടുതല്‍ ബാധ്യസ്ഥരാണ്‌. കാരണം, അവരാണ്‌ തൗഹീദ്‌ എന്ന തത്വം ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും മറ്റുള്ളവരെക്കാള്‍ ബൗദ്ധികമായ ഉള്‍ക്കാഴ്‌ചയും ശേഷിയുമുള്ളവര്‍. അതാണ്‌ അല്ലാഹു നമ്മെ ഇങ്ങനെ അറിയിക്കുന്നത്‌.
``താനല്ലാതെ, ഒരു ദൈവവുമില്ലെന്ന്‌ അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു; (അപ്രകാരം) മലക്കുകളും അറിവുള്ളവരും അതിന്‌ സാക്ഷ്യം വഹിച്ചിരിക്കുന്നു. അവന്‍ നീതിനിര്‍വഹിക്കുന്നവനാണ്‌. അവനല്ലാതെ, ഒരു ദൈവവുമില്ല. പ്രതാപശാലിയും യുക്തിമാനുമാണ്‌ അവന്‍.'' (ആലുഇംറാന്‍ 18)
അറബി പരിജ്ഞാനം
തങ്ങളുടെ വൈജ്ഞാനികവും പ്രബോധനപരവുമായ ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണത്തിനാവശ്യമായ ഉപാധികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ അറബിഭാഷാ പരിജ്ഞാനവും വൈദഗ്‌ധ്യവുമാണ്‌. കാരണം, അറബി വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ വിവിധങ്ങളായ മറ്റു സ്രോതസ്സുകളുടെയും മാധ്യമമായ ഭാഷയാണ്‌. അതിബൃഹത്തായ ആ വൈജ്ഞാനിക പൈതൃകം മനസ്സിലാക്കാനും അറിയാനും അറബി ഭാഷയിലുള്ള അറിവ്‌ അനിവാര്യമാണ്‌. അതുകൊണ്ട്‌, മതപണ്ഡിതന്മാര്‍ നിര്‍ബന്ധമായും അറബിഭാഷയിലും അതിന്റെ ഭാഷാ-സാഹിത്യ വിജ്ഞാനീയങ്ങളിലും പരമാവധി അറിവ്‌ നേടാന്‍ ശ്രമിക്കണം.
ആദ്യം തൗഹീദ്‌ പ്രബോധനം
പണ്ഡിതന്മാര്‍ ഏറ്റെടുത്ത്‌ നടത്തേണ്ട ഏറ്റവും പ്രഥമവും പ്രധാനവുമായ ദൗത്യം അല്ലാഹുവിങ്കലേക്ക്‌ മനുഷ്യരെ വിളിക്കുകയും അവന്റെ സത്യമതം അവര്‍ക്കിടയില്‍ പ്രബോധനം ചെയ്യുകയും ചെയ്യുക എന്നുള്ളതാണ്‌. അങ്ങനെയെങ്കില്‍, തങ്ങളുടെ പ്രബോധനകൃത്യത്തില്‍ മതവിഷയങ്ങളിലെ ഏത്‌ വശത്തിനാണ്‌ ആദ്യമായി ഊന്നല്‍ നല്‍കേണ്ടത്‌? സംശയമില്ല, അത്‌ തൗഹീദിലേക്കുള്ള ക്ഷണം തന്നെയാണ്‌. കാരണം, അതാണ്‌ ഇസ്‌ലാമിന്റെ അടിത്തറയും ആധാരവും മൗലിക സത്തയും. അതില്ലെങ്കില്‍ ഇസ്‌ലാമിന്റെ സൗധം തകര്‍ന്നു നിലംപതിക്കും. ഇസ്‌ലാമിന്റെ മറ്റു അധ്യാപനങ്ങളും തത്വങ്ങളുമെല്ലാം അതില്‍ നിന്നുത്ഭൂതമാകുന്നതും അതിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ടതുമാണ്‌. ഈ അടിസ്ഥാന ദൗത്യമാണ്‌ ലോകത്തെ എക്കാലത്തെയും എവിടെയുമുള്ള സലഫി പ്രബോധകരും സംഘങ്ങളും പ്രസ്ഥാനങ്ങളും ചെയ്‌തുവന്നിരുന്നതും ചെയ്‌തുകൊണ്ടിരിക്കുന്നതും.
(തുടരും) 

0 comments:

അവര്‍ എന്നെ ഹദീസ്‌ നിഷേധിയാക്കി!

അവര്‍ എന്നെ ഹദീസ്‌ നിഷേധിയാക്കി!

പ്രതികരണം -
അബ്‌ദുര്‍റഹ്‌മാന്‍ ഇരിവേറ്റി
അച്ചടക്ക നടപടിയുടെ ഭാഗമായി എന്നെ സംഘടനയില്‍ നിന്ന്‌ ഒരു വര്‍ഷത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്‌തിരിക്കുകയാണ്‌. ഒരു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെടുക്കുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നില്ല.
എന്നെ സസ്‌പെന്‍ഡ്‌ ചെയ്‌തതോര്‍ത്ത്‌ ചിലരെല്ലാം ദു:ഖവും സഹതാപവും മറ്റു ചിലര്‍ സന്തോഷവുമെല്ലാം പ്രകടിപ്പിക്കുന്നുണ്ട്‌. സംഘടനയില്‍ നില്‌ക്കാന്‍ കണക്കറ്റ്‌ മോഹിച്ചിട്ടും അത്‌ സാധ്യമാകാതെ പുറത്തുപോകേണ്ടിവന്നതാണെന്ന വിചാരമാണ്‌ ഇത്തരത്തിലുള്ള വികാരപ്രകടനത്തിന്‌ കാരണം. എന്റെ കാര്യം വളരെ സുതാര്യമാണ്‌. പലരും ചെയ്യുന്നതുപോലെ വേട്ടനായയോടൊപ്പം വേട്ടയാടുകയും ഉരുവിനൊപ്പം ഓടുകയും ചെയ്യാന്‍ സന്നദ്ധമായിരുന്നെങ്കില്‍ എനിക്ക്‌ സംഘടനയില്‍ തന്നെ നില്‌ക്കാമായിരുന്നു. സത്യം തുറന്നുപറഞ്ഞ്‌ നടപടിക്ക്‌ വിധേയമാവുകയാണ്‌ ഞാന്‍ ചെയ്‌തത്‌.
ഖുര്‍ആനെതിരെ വരുന്ന ഹദീസുകള്‍ ബുഖാരിയല്ല ആര്‌ പറഞ്ഞാലും സ്വീകരിക്കുകയില്ല എന്നതാണ്‌ എന്റെ നിലപാട്‌. ഈ നിലപാട്‌ സ്വീകരിക്കുന്ന മുജാഹിദ്‌ വിഭാഗത്തിലെ ആദ്യ വ്യക്തിയല്ല ഞാന്‍. എ അലവി മൗലവിയാണ്‌ മലബാറില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ വേരു പിടിപ്പിച്ചത്‌. നബി(സ)ക്ക്‌ സിഹ്‌റ്‌ ബാധിച്ചുവെന്ന ഹദീസ്‌ സ്വീകാര്യമല്ലെന്ന്‌ അദ്ദേഹം എന്നോട്‌ തന്നെ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനും പ്രമുഖ മുജാഹിദ്‌ പണ്ഡിതനുമായിരുന്ന എം കെ അലി അക്‌ബര്‍ മൗലവി ഈ ഹദീസിനെ മിമ്പറില്‍ വെച്ചും പൊതുസ്റ്റേജുകളില്‍ വെച്ചും അതിരൂക്ഷമായാണ്‌ വിമര്‍ശിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന എ പി അബ്‌ദുല്‍ഖാദിര്‍ മൗലവിക്ക്‌ ഇക്കാര്യം അറിയാതിരിക്കാന്‍ വഴിയില്ല. അലവി മൗലവി മിതനിലപാട്‌ സ്വീകരിച്ചു. ഈ രണ്ട്‌ മഹാവ്യക്തികളോടും സംഘടന ഒരു വിശദീകരണവും ചോദിച്ചില്ല. ഒരു നടപടിയും എടുത്തിട്ടുമില്ല.
നബി(സ)ക്ക്‌ സിഹ്‌റ്‌ ബാധിച്ചുവെന്ന ബുഖാരിയിലെ ഹദീസ്‌ ഖുര്‍ആനിലെ രണ്ട്‌ ആയത്തുകള്‍ക്ക്‌ വിരുദ്ധമാണ്‌. അതില്‍ കടുത്ത പ്രവാചകനിന്ദയുണ്ട്‌. സാഹിറിന്‌ (മാരണക്കാരന്‍) എങ്ങനെ വന്നാലും വിജയമുണ്ടാവുകയില്ല എന്ന്‌ ഖുര്‍ആന്‍ (സൂറതുത്വാഹ) പറയുമ്പോള്‍ ലബീദെന്ന മാരണക്കാരന്‍ നൂറ്റിയൊന്ന്‌ ശതമാനം വിജയിച്ചുവെന്ന്‌ ബുഖാരിയിലെ ഹദീസ്‌ പറയുന്നു! നബി(സ) ലബീദിനെ ഭയപ്പെട്ടു. ക്ഷുദ്രവസ്‌തുക്കള്‍ ദര്‍വാന്‍ കിണറ്റില്‍ നിന്നും എടുക്കാനുള്ള നിര്‍ദേശം നല്‌കാനായി അല്ലാഹു രണ്ട്‌ മലക്കുകളെ അയച്ചിട്ടും ഫലമുണ്ടായില്ല! കിണറ്റിനടുത്തേക്ക്‌ പോയ നബി(സ) അവിടത്തെ ഈത്തപ്പനകളുടെ തല കണ്ടപ്പോള്‍ തന്നെ പേടിച്ചു! ക്ഷുദ്രവസ്‌തുക്കളെടുക്കാതെ മടങ്ങിപ്പോന്നു. (അല്ലാഹുവിന്റെ ദൗത്യവും പരാജയപ്പെട്ടു!) `ആ വസ്‌തുക്കളിനി എടുക്കുന്ന പക്ഷം മനുഷ്യര്‍ക്കുണ്ടാകുന്ന ഉപദ്രവങ്ങള്‍ ഭയാനകമായിരിക്കുമെന്ന്‌ ഞാന്‍ ഭയപ്പെട്ടു'വെന്ന്‌ നബി(സ) പറയുമ്പോള്‍ അല്ലാഹുവിലുള്ള `തവക്കുല്‍' പോലും അദ്ദേഹത്തിന്‌ നഷ്‌ടപ്പെട്ടുവെന്ന്‌ ഈ ഹദീസ്‌ പറയുന്നു! (നഊദുബില്ലാഹ്‌)
നബി(സ)ക്ക്‌ ഭ്രാന്തിന്റെ ആദ്യലക്ഷണമായ സ്ഥല-കാല-ജല ഭ്രംശം സംഭവിച്ചുവെന്ന്‌ ഈ ഹദീസിലുണ്ട്‌. ക്ഷുദ്രവസ്‌തുക്കളെടുക്കാന്‍ മറ്റാര്‍ക്കും ധൈര്യമില്ലാത്തതിനാലാവാം ആ കിണര്‍ പിന്നീട്‌ മൂടിക്കളഞ്ഞു എന്നാണ്‌ ഹദീസിലുള്ളത്‌. സാഹചര്യത്തെളിവുകളും പാരമ്പര്യത്തെളിവുകളും ഈ ഹദീസിനെതിരാണ്‌.
മദീനാ പള്ളിയിലെ ഇമാം കൂടിയായ നബി(സ)ക്ക്‌ ഏതാനും ദിവസങ്ങളില്‍ സംഭവിച്ച ഈ ഭ്രാന്തമായ അവസ്ഥ (വിഭ്രാന്തി) സന്തത സഹചാരിയായ അബൂബക്കര്‍(റ) പോലും അറിഞ്ഞില്ല! ആഇശ(റ) അല്ലാത്ത ഒരു ഭാര്യയും അറിഞ്ഞില്ല! കിണര്‍ മൂടിക്കളഞ്ഞത്രെ! ആരാണാവോ ആ കിണര്‍ മൂടിക്കളഞ്ഞത്‌? നബി(സ) നട്ടപ്പാതിരാക്ക്‌ ഒറ്റയ്‌ക്ക്‌ പോയി മൂടിയതാവുമോ? 
ഇത്തരം ഒരു ദുര്‍ഘടാവസ്ഥയെ കുറിച്ച്‌ ഖുര്‍ആനില്‍ ഒരു വിദൂര സൂചന പോലുമില്ല! മുന്‍കാല പ്രവാചകര്‍ക്കൊന്നും ഇത്തരം ഒരവസ്ഥയുണ്ടായിട്ടില്ല. അവരുടെ കാലത്തും ശത്രുക്കളോടൊപ്പം മാരണക്കാരുണ്ടായിരുന്നു. ലോകചരിത്രത്തില്‍ തന്നെ ഒരു മഹാനും, ഉന്നത വ്യക്തിക്കുമെതിരെ ഈ ആയുധം ഉപയോഗിച്ചിട്ടില്ല. ഇന്നും ഉപയോഗിച്ച്‌ കാണിക്കാന്‍ സാധ്യവുമല്ല.
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ `സിഹ്‌റിന്‌ യാഥാര്‍ഥ്യമില്ല' എന്ന 2011-നു മുമ്പത്തെ നിലപാടില്‍ ഉറച്ചുനില്‌ക്കുന്ന എന്നോട്‌, നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന വാറോലയില്‍ ഒപ്പിട്ടാല്‍ നടപടി ഒഴിവാക്കാമെന്നാണ്‌ ഏഴു പേരടങ്ങിയ ഉന്നത നേതൃത്വം പറഞ്ഞത്‌. ഞാനത്‌ നിരസിക്കുകയാണ്‌ ചെയ്‌തത്‌.
ഹിഡന്‍ അജണ്ട
എനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ചില ഒളിയജണ്ടകള്‍ കൂടിയുണ്ട്‌. `സിഹ്‌റിന്‌ യാഥാര്‍ഥ്യമുണ്ട്‌' എന്ന വാദം ഉന്നയിച്ചതിന്റെ പിന്നിലും `റുഖ്‌യഃ ശറഇയ്യഃ' എന്ന അപൂര്‍വ വസ്‌തുവിനെ 2011-ല്‍ ആകാശത്ത്‌ നിന്നും നൂലിന്മേല്‍ ഇറക്കിയതിലും ഉള്ള ഒളിയജണ്ടയുടെ ബാക്കിപത്രമാണീ സസ്‌പെന്‍ഷന്‍. സകരിയ്യ സ്വലാഹിയെയും അദ്ദേഹത്തിന്റെ ഭക്തജനങ്ങളെയും സിഹ്‌റിന്റെയും റുഖിയ്യഃ ശറഇയ്യഃയുടെയും അപ്പക്കഷ്‌ണങ്ങള്‍ കൊടുത്ത്‌ തൃപ്‌തിപ്പെടുത്തി സംഘടനയെ രക്ഷിക്കുക എന്നതായിരുന്നു ആ ഒളിയജണ്ട. ആ കൂട്ടത്തില്‍ ജിന്നിന്റെ സര്‍വശക്തി, ജിന്നിന്റെ സര്‍വവ്യാപ്‌തി, കണ്ണേറിന്റെ ഫലപ്രാപ്‌തി, ശകുനത്തിന്റെ (കറുത്ത നായ, കറുത്ത പൂച്ച) പ്രാധാന്യം, ഒറ്റയടിക്കുള്ള പല്ലിവധത്തിന്റെ പ്രാധാന്യം തുടങ്ങിയവക്ക്‌ നേരെ കണ്ണുചിമ്മാനും തീരുമാനിച്ചിരുന്നു. പക്ഷെ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ജിന്ന്‌-പിശാചിന്റെ ശക്തിയും `രോഗമുണ്ടാക്കാനുള്ള കഴിവും' പ്രബോധനം ചെയ്‌ത്‌ വെള്ളത്തിലും എണ്ണയിലും മന്ത്രിച്ചൂതിയും, മാരകമായി അടിച്ചും ചികിത്സിച്ച്‌ പലവിധ ചൂഷണങ്ങള്‍ക്ക്‌ പ്ലാനിട്ടവര്‍ ലക്ഷ്യബോധത്തോടെ മുമ്പോട്ട്‌ തന്നെ പോവുകയാണ്‌ ചെയ്‌തത്‌.
അപ്പോഴാണ്‌ സകരിയ്യ സ്വലാഹിയെ ആദ്യമായി എതിര്‍ക്കാന്‍ തുടങ്ങിയ ഈ ലേഖകനെതിരെ നടപടിയെടുത്താല്‍ സകരിയ്യ പക്ഷത്തിന്‌ ഒരു `തണുപ്പു'ണ്ടാകുമെന്ന കണ്ടെത്തല്‍ നടന്നത്‌. എന്നെ സംഘടനയില്‍ നിന്നും പുറന്തള്ളാന്‍ മൂന്നുവര്‍ഷം മുമ്പുതന്നെ ശക്തനായ ഒരു സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തുകയും അത്‌ വിജയിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനാല്‍ എനിക്ക്‌ സംഘടനയില്‍ പ്രാഥമിക അംഗത്വമല്ലാത്ത മറ്റു പദവികളൊന്നും ഉണ്ടായിരുന്നില്ല. ആ പ്രാഥമികാംഗത്വം റദ്ദ്‌ ചെയ്യാനുള്ള കാരണങ്ങളാണ്‌ കുത്തിച്ചുഴിഞ്ഞ്‌ കണ്ടെത്തിയത്‌.
അതിനിടെയാണ്‌ അന്ധവിശ്വാസത്തിലേക്കൊരു പിന്‍വിളി എന്നൊരു പുസ്‌തകം തളിപ്പറമ്പിലെ കെ കെ പി അബ്‌ദുല്ല എന്ന ഒരു യുവ പ്രവര്‍ത്തകന്‍ പ്രസിദ്ധീകരിച്ചത്‌. ആ പുസ്‌തകത്തിന്‌ ഞാനാണ്‌ അവതാരിക എഴുതിയത്‌. കമ്പും കണയുമില്ലാതെ മുന്നോട്ട്‌ പോയിക്കൊണ്ടിരുന്ന ജിന്ന്‌-പിശാച്‌ `സര്‍വ ശക്തിവാദ'ത്തെയും മറ്റു ക്ഷുദ്രവാദങ്ങളെയും തടയിടുകയെന്നതായിരുന്നു ആ പുസ്‌തകത്തിന്റെ ലക്ഷ്യം. അത്‌ വിജയംകണ്ടു. അന്ധവിശ്വാസപ്രചാരണം വഴിമുട്ടി. അന്ധവിശ്വസ പ്രചാരണങ്ങള്‍ക്ക്‌ നേരെ കണ്ണടച്ചവര്‍ക്കും ശ്വാസംമുട്ടി. ആ പുസ്‌തകത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക്‌ അതെയെന്നോ അല്ലെന്നോ പറയാന്‍ കഴിയാതെ ജിന്ന്‌ പിശാച്‌ വാദക്കാര്‍ നട്ടംതിരിഞ്ഞു. ഇതിനെതിരെ അല്‍ ഇസ്വ്‌ലാഹിലൂടെ കുറെ ചീത്ത പദങ്ങള്‍ പ്രയോഗിച്ചാണ്‌ ആശയദാരിദ്ര്യക്കാര്‍ കലി തീര്‍ത്തത്‌.
എനിക്കെതിരെ നടപടിയെടുത്ത നേതൃത്വത്തിന്റെ ചെയ്‌തികളില്‍ വിഡ്‌ഢിത്തം മാത്രമല്ല, അല്‌പം വിനോദവുമുണ്ട്‌.
പിഴച്ച വാദക്കാരെ ഏതൊരു സംഘടനയും പുറന്തള്ളുക സാധാരണമാണ്‌. എന്നാല്‍ ഈ സംഘടന പിഴച്ച വാദത്തെ എതിര്‍ക്കുന്ന ഒരാളെയും പുറന്തള്ളി! ഇത്‌ ലോക സംഘടനാ ചരിത്രത്തില്‍ തന്നെ ഒരു വിസ്‌മയമായിരിക്കും! ഒരാളെ പുറന്തള്ളാന്‍ ധൈര്യം കിട്ടാനാണെങ്കിലും ആ നടപടിക്ക്‌ ന്യായീകരണം കണ്ടെത്താന്‍ സാധ്യമല്ല.
അച്ചടക്ക നടപടിക്കായി ഒരു ദൂതന്‍ മുഖേന അയച്ച വിഡ്‌ഢിത്തങ്ങള്‍ നിറഞ്ഞ കത്തില്‍ പറയുന്ന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്‌:
``സംഘടനയുടെ തീരുമാനത്തിന്‌ വിരുദ്ധമായി പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്‌ അവതാരിക എഴുതുകയും ബുഖാരിയെയും സ്വഹീഹായ ഹദീസുകളെയും എതിര്‍ത്തുകൊണ്ട്‌ പ്രസംഗിക്കുകയും എഴുതുകയും ചെയ്‌തുകൊണ്ടിരിക്കുന്നതിനാല്‍...'' എന്നിങ്ങനെയാണ്‌ കത്ത്‌ തുടങ്ങുന്നത്‌.
കത്ത്‌ `വഅദ്വ്‌' ശൈലിയിലാണ്‌. വഅദ്വ്‌ വിദഗ്‌ധന്മാര്‍ എഴുതിയതുകൊണ്ടാവാം. ഒരു മെമ്മോ ഇഷ്യൂ ചെയ്യുന്നത്‌ സുവ്യക്തമായും സുദൃഢമായും ചാര്‍ജുകള്‍ കാണിച്ചുകൊണ്ടായിരിക്കണം.
1). ഏത്‌ പുസ്‌തകം എന്ന്‌ പറഞ്ഞിട്ടില്ല.
2). ഈ പുസ്‌തകത്തിനെതിരെ സംഘടന എന്ന്‌, എന്ത്‌ തീരുമാനമാണ്‌ എടുത്തതെന്ന്‌ പറഞ്ഞിട്ടില്ല.
3). അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ (എടുത്തിട്ടില്ലെന്നത്‌ വ്യക്തം) ആ തീരുമാനം എന്നെയോ പൊതുജനങ്ങളെയോ മുന്‍കൂട്ടി അറിയിച്ചത്‌ എങ്ങനെയാണെന്ന്‌ പറഞ്ഞിട്ടില്ല.
4). ഒരെഴുത്തുകാരന്‌ ഏതെങ്കിലുമൊരു സംഘടനയില്‍ അംഗത്വമുണ്ട്‌ എന്നതുകൊണ്ട്‌ ആ സംഘടനക്ക്‌ അയാളുടെ ഒരു സ്വതന്ത്ര രചനക്കെതിരെ ഇടപെടാന്‍ സാധിക്കുകയില്ല. അത്‌ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്‌. മൗലവിമാരുടെ `കിതാബി'ലെ നിയമങ്ങളല്ല ഈ നാട്ടില്‍ നടപ്പാക്കുന്നതെന്ന്‌ ഈ കത്തെഴുതിയവര്‍ ഓര്‍ക്കാതിരിക്കുന്നത്‌ ലജ്ജാകരമാണ്‌.
5). ഈ കൃതിയില്‍ സംഘടനക്കെതിരെ ഒരു വാക്ക്‌ പോലുമില്ല.
6). സകരിയ്യ സ്വലാഹിയുടെയും കൂട്ടരുടെയും വാദങ്ങള്‍ക്കെതിരെയുള്ള ഖണ്ഡനമാണീ പുസ്‌തകം. ഈ പുസ്‌തകത്തെ എതിര്‍ത്തുകൊണ്ട്‌ സകരിയ്യയെയും കൂട്ടരെയും തൃപ്‌തിപ്പെടുത്താനുള്ള പാഴ്‌വേലയാണ്‌ ഈ വിശദീകരണം ചോദിക്കലിലുള്ളത്‌.
7). ഏതൊരു വ്യക്തിക്കും തന്റെ ഏതൊരു വീക്ഷണവും എഴുതാനും പ്രസംഗിക്കാനും പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്‌. സംഘടനാവേദി ഉപയോഗിക്കരുതെന്നേയുള്ളൂ.
8). എന്റെ വീട്ടുവിലാസമാണ്‌ പുസ്‌തകത്തില്‍ കൊടുത്തിട്ടുള്ളത്‌. സംഘടനയുടെ അപ്പോഴുണ്ടായിരുന്ന നേരിയ ബന്ധമോ മുമ്പുണ്ടായിരുന്ന ഉന്നത ബന്ധങ്ങളോ കാണിച്ചിട്ടില്ല.
9). മതവിരുദ്ധ ശിര്‍ക്കന്‍ വാദങ്ങള്‍ക്കുനേരെ കണ്ണടച്ചിരുട്ടാക്കുന്ന സംഘടനാ നേതൃത്വത്തിന്‌ ഈ പുസ്‌തകം ഉദാസീനമായി ഇരിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തി എന്നതാവാം അവരെ പ്രകോപിപ്പിച്ചത്‌.
ഏതായാലും പുസ്‌തകത്തിന്റെ അവതാരികയില്‍ ഏറെ ഊളിയിട്ട്‌ പരതിയിട്ടും ഒരു പുല്‍ക്കൊടി പോലും കിട്ടിയില്ല. നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ച്‌ ഭ്രാന്തമായ അവസ്ഥയുണ്ടായിയെന്ന്‌ `ലോക മുസ്‌ലിംകളുടെ കൂട്ടായ അഭിപ്രായത്തെ' ഞാന്‍ എതിര്‍ത്തു എന്നായിരുന്നു ആദ്യം പറഞ്ഞത്‌. സിഹ്‌ര്‍ ഫലിക്കുകയില്ലെന്നും നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസ്‌ കടുത്ത പ്രവാചക നിന്ദ ഉള്‍ക്കൊള്ളുന്നതാണ്‌ എന്നെല്ലാമാണ്‌ എന്റെ നിലപാടെങ്കിലും അതൊന്നും ആ പുസ്‌തകത്തിന്റെ അവതാരികയില്‍ ഞാന്‍ എഴുതിയിട്ടില്ല. അതില്‍ ഞാനെഴുതിയത്‌ പ്രവാചകന്‌ പോലും സിഹ്‌ര്‍ ബാധിച്ചതില്‍ ഈ കൊച്ചു മൗലവിമാര്‍ക്ക്‌ സന്തോഷമാണ്‌. നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസ്‌ സ്വഹീഹാക്കിയാല്‍ അതിന്റെ മറവില്‍ സിഹ്‌റിന്‌ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന ദുഷ്‌ടലാക്കാണ്‌ കൊച്ചു മൗലവിമാരെ സന്തോഷിപ്പിച്ചത്‌! വേറെ ഒരു തെളിവ്‌ ഈ കാര്യത്തിലില്ല.
എന്നെ വിശദീകരണത്തിനായി വിളിച്ച ഏഴ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളില്‍ ആറ്‌ പേരും പണ്ഡിതന്മാരായിരുന്നു. അവരുടെ മുമ്പില്‍ നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു എന്ന ഹദീസ്‌ മാത്രമല്ല, വേറെയും കുറെ ഹദീസുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. അവയില്‍ ഖുര്‍ആന്‍ വിരുദ്ധം, കടുത്ത പ്രവാചക നിന്ദ ഉള്‍ക്കൊള്ളുന്നത്‌, പ്രകൃതി വിരുദ്ധം, പരസ്‌പര വിരുദ്ധം, അപ്രായോഗികം, ആര്‍ക്കും മനസ്സിലാകാത്തത്‌, മാതൃനിന്ദ (ഹവ്വ(റ) ഉള്‍ക്കൊള്ളുന്നത്‌), ഖത്‌മുന്നുബുവ്വത്തില്‍ പോലും സംശയം ജനിപ്പിക്കുന്നത്‌ ഒക്കെയുണ്ട്‌. എല്ലാറ്റിനും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഒന്നിനും മറുപടിയില്ല. പിന്നെയും ഇല്ല. എന്റെ വിശദീകരണം അവര്‍ക്ക്‌ തൃപ്‌തിയായില്ലത്രേ!
എന്നെ `ഹദീസ്‌ നിഷേധി'യെന്ന്‌ മുദ്രകുത്തി വെടക്കാക്കാനാണ്‌ നേതൃത്വം ഉത്സുകരായത്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി, എടവണ്ണ എ അലവി മൗലവി, എം കെ അലി അക്‌ബര്‍ മൗലവി, എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവി എന്നിവര്‍ ബുഖാരിയിലെ ഹദീസുകള്‍ നിഷേധിച്ച കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊന്നും മറുപടിയില്ല.

0 comments: