ലേഖനങ്ങള്‍
ജിന്നുകളെയും മലക്കുകളെയും വിളിച്ചി സഹായം ചോദിക്കല്‍
നെല്ലും പതിരും
എ അബ്‌ദുസ്സലാം സുല്ലമി
``പക്ഷേ, അവനെ മാത്രമേ നിങ്ങള്‍ വിളിച്ച് തേടുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്റെ പേരില്‍ നിങ്ങളവനെ വിളിച്ചു തേടിയോ അതവന്‍ ദൂരീകരിച്ചു തരുന്നതാണ്. നിങ്ങള്‍ പങ്കു ചേര്‍ത്തവയെ നിങ്ങള്‍ മറന്നുകളയുകയും ചെയ്യും.'' (സൂറതു അന്‍ആം 41)മലക്കുകളെയും ജിന്നുകളെയും മക്കാ മുശ്‌രിക്കുകള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ത്തിരുന്നു. മനുഷ്യകഴിവിന് കീഴില്‍ വരുന്ന രംഗങ്ങളില്‍ അവരെ വിളിച്ച് സഹായം തേടിയിരുന്നു. മനുഷ്യ കഴിവിന് അതീതമായ രംഗങ്ങളില്‍ അവരെ മറന്നുകളയുകയും അല്ലാഹുവിനെ മാത്രം വിളിച്ച് സഹായം ചോദിക്കുകയും ചെയ്‌തിരുന്നു. ഇതാണ് അല്ലാഹു ഇവിടെ പറയുന്നത്.
0 comments: