ലേഖനങ്ങള്‍ ശബാബ് may_16_2014

  • Posted by Sanveer Ittoli
  • at 8:52 AM -
  • 0 comments


ലേഖനങ്ങള്‍




അല്ലാഹുവിനോടുള്ള കീഴ്‌വണക്കവും ജിന്നുകളോടുള്ള തേട്ടവും

നെല്ലും പതിരും

എ അബ്‌ദുസ്സലാം സുല്ലമി

``എന്നാല്‍ അവര്‍ (മക്കാമുശ്‌രിക്കുകള്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിയവരായി അവനെ വിളിച്ച്‌ സഹായംതേടും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയാല്‍ അവരതാ അവനില്‍ പങ്കുചേര്‍ക്കുന്നു.'' (അന്‍കബൂത്‌ 65)
ജിന്നുവാദികള്‍ പറയുന്നത്‌ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിക്കൊണ്ട്‌ അവര്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ തേടിയാലും അവര്‍ ശിര്‍ക്ക്‌ ചെയ്‌തവര്‍ ആകുകയില്ല എന്നാണ്‌. കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രമാക്കി മലക്കുകളെയും ജിന്നുകളെയും വിളിച്ചു തേടാന്‍ സാധിക്കുകയും ചെയ്യുമെന്നാണ്‌. എന്നാല്‍ അല്ലാഹു ഇവിടെ പറയുന്നത്‌ കീഴ്‌വണക്കം അല്ലാഹുവിന്ന്‌ മാത്രമാക്കി അവനെ മാത്രം അവര്‍ വിളിച്ച്‌ സഹായം തേടിയതും
Read more...

മനുഷ്യക്കരങ്ങളുടെ പ്രവര്‍ത്തനവും ദൈവിക പരീക്ഷണവും

പി മുസ്‌തഫ നിലമ്പൂര്‍

ജൈവികതയുടെ ആധാരശിലയായ ജലം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്‌. മനുഷ്യന്റെ രക്തത്തില്‍ 80 ശതമാനവും അസ്ഥികളില്‍ 22 ശതമാനവും വൃക്കകളില്‍ 82 ശതമാനവും ജലമാണ്‌. ശരീരത്തിന്റെ മൂന്നില്‍ രണ്ട്‌ ഭാഗം ജലമാണെന്നിരിക്കെ ജലത്തിന്റെ പത്ത്‌ ശതമാനം കുറവു വന്നാല്‍ മരണത്തിലെക്കേത്താന്‍ പോലും സാധ്യതയുണ്ടെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌.
വെള്ളം സുഭിക്ഷമായി ലഭിച്ചിരുന്നപ്പോള്‍ നന്ദി കാണിക്കാത്തവര്‍ അതിന്റെ ദൗര്‍ലഭ്യതയില്‍ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും ദൈവബോധമുണ്ടാകുന്നില്ല. ``ഇനി നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത്‌ മേഘത്തില്‍ നിന്ന്‌ ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്‌?'' (56:68-70)
Read more...

തേല്‍ക്കുന്നവരും തോല്‍പിക്കുന്നവുരം

അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി

അത്യാവശ്യമായ കാര്യങ്ങള്‍പോലും ആയിരം തവണ ശ്രദ്ധയില്‍പെടുത്തിയാലും തിരിഞ്ഞുനോക്കാത്ത അവസ്ഥ നമ്മുടെ നാട്ടില്‍ സാധാരണം. അതേ വിഷയത്തിന്റെ പേരില്‍ ഒരു അത്യാഹിതം സംഭവിക്കുമ്പോള്‍ എല്ലാവരും കണ്ണുതുറക്കുന്നു. സര്‍ക്കാര്‍ മിഷ്യനറി ചലിക്കുന്നു. മീഡിയ രംഗത്തുവരുന്നു. ജനം സടകുടഞ്ഞെഴുന്നേല്‌ക്കുന്നു. ഒരു വസ്‌തുത ഏശണമെങ്കില്‍ ഒരു അത്യാഹിതം നടക്കണം! പൂക്കിപ്പറമ്പ്‌ ബസ്‌ കത്തിയമര്‍ന്ന്‌ നിരവധി ജീവന്‍ കരിക്കട്ടകളായിത്തീര്‍ന്നപ്പോഴാണ്‌ വാഹനങ്ങളില്‍ `എമര്‍ജന്‍സി വിന്‍ഡോ' നിര്‍ബന്ധമാണെന്ന ബോധമുദിച്ചത്‌. അരീക്കോട്ട്‌ ചാലിയാറില്‍ പ്ലസ്‌ടു വിദ്യാര്‍ഥികള്‍ ദാരുണമായി മുങ്ങിമരിച്ച തോണിയപകടം സംഭവിച്ചു! ഏറെവൈകാതെ നാട്ടുകാരുടെ ചിരകാലാവശ്യമായ നടപ്പാലം ചാലിയാറിനു കുറുകെ യാഥാര്‍ഥ്യമായി. അതേ അരീക്കോട്ടുനിന്ന്‌ വീണ്ടും ഒരു കാര്യം ചര്‍ച്ചയ്‌ക്കുവന്നിരിക്കുന്നു. ഒന്‍പതാം ക്ലാസില്‍ തോല്‌ക്കുന്നവരും തോല്‌പിക്കുന്നവരും എന്തുചെയ്യണമെന്നാണ്‌ ചര്‍ച്ച.
Read more...

നവോത്ഥാനത്തിന്റെ മുന്‍നിര പോരാളി

ഡോ.ഹുസൈന്‍ മടവൂര്‍

ഓര്‍മ്മ

മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജീവിതം സമര്‍പ്പിച്ച മഹാനായിരുന്നു എ പി അബ്ദുല്‍ഖാദിര്‍ മൗലവി. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‌ പാരമ്പര്യപ്രകാരം പള്ളി ദര്‍സുകളില്‍ പഠനം നടത്തി വരവെയാണ്‌ വിദ്യാഭ്യാസ പ്രവര്‍ത്തകനും ഫാറൂഖ്‌ കോളെജ്‌ സ്ഥാപകനുമായ മൗലാന അബുസ്സബാഹ്‌ മൗലവിയെ കുറിച്ച്‌ എ പി കേള്‍ക്കാനിടയായത്‌. മൗലാനയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന റൗദത്തുല്‍ ഉലൂം അറബിക്‌ കോളെജില്‍ എത്തിപ്പെട്ട എ പിക്ക്‌ മൗലാനയെ ഏറെ ഇഷ്ടപ്പെടുകയും കോളെജില്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്‌തു. മൗലാനയുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും എ പിയില്‍ സ്വാധീനം ചെലുത്തി. അബുസ്സബാഹുമായുള്ള അടുത്ത ബന്ധം മൂലമാണ്‌ സാധാരണ മതപണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്‌തമായി പുരോഗമന ആശയങ്ങളും ബുദ്ധിപരമായ സമീപനരീതികളും എ പിയില്‍ വളര്‍ന്നുവന്നത്‌.
Read more...

ഇസ്‌ലാഹിന്റെ യുഗസാരഥി

ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌

ഓര്‍മ്മ

ഒരു കാലഘട്ടത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശബ്‌ദം എ പിയുടെതായിരുന്നു. ഏത്‌ വിഷയത്തെക്കുറിച്ചും വസ്‌തുനിഷ്‌ഠമായി സംസാരിക്കാന്‍ കഴിയുമെന്ന്‌ മാത്രമല്ല, കുറിക്ക്‌ കൊള്ളുന്ന ഫലിതങ്ങളും ഉപമകളും കൊണ്ട്‌ ശ്രോതാക്കളുടെ മനസ്സുകളെ കീഴടക്കാന്‍ സാധിക്കുന്നു എന്നതുകൂടിയാണ്‌ അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്‌. സമൂഹത്തില്‍ എല്ലാ തലങ്ങളിലുള്ളവര്‍ക്കും അദ്ദേഹത്തിന്റെ ഉപമകള്‍ ഉള്‍ക്കൊള്ളാനും ഫലിതങ്ങള്‍ ആസ്വദിക്കാനും കഴിഞ്ഞിരുന്നു. വിഷയത്തിന്റെ മര്‍മത്തില്‍ തൊടാതെ കുറെ തമാശകള്‍ മാത്രം തട്ടിവിടുന്ന പ്രസംഗകരുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം. ഏത്‌ വിഷയത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തുമ്പോഴും അദ്ദേഹത്തിന്‌ അത്‌ സംബന്ധിച്ച്‌ വ്യക്തമായ ധാരണയുണ്ടായിരുന്നു. വസ്‌തുതകളെയും പ്രമാണങ്ങളെയും സംബന്ധിച്ച അവഗാഹം മാത്രമല്ല, പല തരക്കാരായ ശ്രോതാക്കളെ അതൊക്കെ ബോധ്യപ്പെടുത്താന്‍ ഉപയുക്തമായ വിശകലന പാടവവും അദ്ദേഹത്തിനുണ്ടായിരുന്നു.
Read more...

നര്‍മ്മവും ധൈര്യവും പകര്‍ന്ന നേതാവ്‌

എ അസ്‌ഗറലി

ഓര്‍മ്മ

മുജാഹിദ്‌ പ്രസ്ഥാന ചരിത്രത്തില്‍ വിവിധ നേതാക്കള്‍ക്ക്‌ വ്യത്യസ്‌തമായ സ്ഥാനങ്ങളാണുള്ളത്‌. കെ എം മൗലവി പാണ്ഡിത്യം കൊണ്ടും സൗമ്യതകൊണ്ടും വിനയംകൊണ്ടും ഏതൊരാളെയും ആകര്‍ഷിക്കുന്ന നേതാവായിരുന്നെങ്കില്‍ എ കെ അബ്‌ദുല്ലത്തീഫ്‌ മൗലവി കര്‍മ്മ ശാസ്‌ത്ര വിഷയങ്ങളില്‍ കൃത്യമായ പാത കാണിക്കുകയും നിയമത്തിന്റെയും വ്യവസ്ഥകളുടെയും പിന്‍ബലത്തില്‍ സംഘടനക്ക്‌ അസ്‌തിത്വം നല്‍കുകയും ചെയ്‌ത നേതാവായിരുന്നു. അക്ഷരസ്‌ഫുടതയും ഗാംഭീര്യമുള്ള ശബ്‌ദവും പാണ്ഡിത്യത്തിന്റെ തിളക്കവും കൊണ്ട്‌ പ്രസംഗവേദിയില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു എടവണ്ണ എ അലവി മൗലവി. ഹദീസ്‌ വിജ്ഞാനത്തില്‍ അഗാധമായ അറിവ്‌ നേടിയ പണ്ഡിതനായിരുന്നു ശൈഖ്‌ മുഹമ്മദ്‌ മൗലവി.
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: