Shabab Weekly - ശബാബ് വാരിക may_16_2014

  • Posted by Sanveer Ittoli
  • at 8:46 AM -
  • 0 comments

Shabab Weekly - ശബാബ് വാരിക




ഉന്നത വിദ്യാഭ്യാസം പുനര്‍ നിര്‍ണ്ണയിക്കേണ്ട അജണ്ടകള്‍


ഡോ. ഫുക്കാറലി


വിദ്യാഭ്യാസത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങള്‍ യഥാര്‍ഥത്തില്‍ സാക്ഷാത്‌കരിക്കപ്പെടുന്നത്‌ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമമായ പ്രയോഗവത്‌കരണത്തിലൂടെയാണ്‌. എന്നാല്‍ പ്രൈമറി - സെക്കന്ററി വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ സമൂഹം നല്‍കുന്ന പ്രാധാന്യം ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ നല്‍കുന്നില്ല എന്നതാണ്‌ യഥാര്‍ഥ്യം. സെക്കന്ററി പഠനം പൂര്‍ത്തിയാക്കി ഉന്നത ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക്‌ കടന്നുചെല്ലുന്നവരാകട്ടെ സങ്കുചിതമായ ലക്ഷ്യങ്ങളോ ഏകശിലാത്മക സമീപനങ്ങളോ ആണ്‌ സ്വീകരിച്ചുപോരുന്നത്‌.
Read more...

പ്രകൃതി നിയമങ്ങളുടെ ഫൈന്‍ ട്യൂണിംഗ്‌

സി മോഫ്‌തി


ഈ പ്രപഞ്ചം കൃത്യമായ സംവിധാനങ്ങളോടെയാണ്‌ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. അതിന്റെ അന്യൂനമായ നിലനില്‍പ്‌ ദൈവസാന്നിധ്യത്തിന്റെ അടയാളമാണ്‌. പ്രകൃതി നിയമങ്ങളുടെ ഫൈന്‍ ട്യൂണിംഗിനെ രണ്ട്‌ രീതിയില്‍ നമുക്ക്‌ വീക്ഷിക്കാം.
ഒന്ന്‌, അതിസങ്കീര്‍ണമായ ജീവന്റെ നിലനില്‌പിന്‌ ശരിയായതും കൃത്യമായതുമായ നിയമങ്ങള്‍ ആവശ്യമുണ്ട്‌. ഇവയിലേതെങ്കിലുമൊന്ന്‌ ഇല്ലാതായാല്‍ ജീവിതം അസാധ്യമാവും. അതിസങ്കീര്‍ണമായ ജീവന്റെ നിലനില്‌പിന്‌ ശരിയായതും കൃത്യമായതുമായ ഒരുകൂട്ടം നിയമങ്ങള്‍ ഈ പ്രപഞ്ചത്തില്‍ അനിവാര്യമാണ്‌.
Read more...

സ്റ്റാറും ബാറും തമ്മിലിടയുമ്പോള്‍

സൂപ്പര്‍ സ്റ്റാറുകളുടെ ബാര്‍ ബന്ധവും മദ്യക്കമ്പനികളുടെ ബ്രാന്റ്‌ അംബാസഡര്‍ പദവിയും ഇതിനു മുന്‍പ്‌ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ ബാറുകളുടെ സ്റ്റാര്‍ പദവിയാണ്‌ കളം നിറഞ്ഞാടുന്നത്‌. കേരളം ഭരിക്കുന്ന മുന്നണിയും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഉടക്കിനില്‌ക്കുന്നത്‌ ബാറുകള്‍ എന്ന കള്ളുഷാപ്പുകളുടെ സൗകര്യങ്ങളുടെയും അവയ്‌ക്ക്‌ നല്‌കുന്ന ലൈസന്‍സിന്റെയും കാര്യത്തിലാണ്‌.
Read more...

മുല്ലപ്പെരിയാര്‍; രാഷ്‌ട്രീയ പരിഹാരമാണ്‌ വേണ്ടത്‌

വി കെ ജാബിര്‍


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം വല്ലാത്തൊരു പൊല്ലാപ്പാണു നെഞ്ചേറ്റിപ്പോരുന്നത്‌. നിയമപോരാട്ടത്തില്‍ ഒരിക്കല്‍ കൂടി കേരളം നിലംപരിശായിരിക്കുന്നു. ഇനിയൊരു കോടതി വ്യവഹാരത്തിനായി പെട്ടെന്നൊന്നും എഴുന്നേറ്റു നില്‍ക്കാനുള്ള ആരോഗ്യമില്ലാത്ത വണ്ണം കടുത്ത ആഘാതമാണ്‌ കേരളത്തിനു ലഭിച്ചിരിക്കുന്നത്‌. പ്രകൃതി ദുരന്തം പോലെ, 999 വര്‍ഷം ഒഴിയാ ബാധ്യതയായ പാട്ടക്കരാര്‍ പോലെ, കോടതി ദുരന്തത്തിന്റെ ആഘാതത്തില്‍
Read more...

ഇ-മെയില്‍ ഫോര്‍വേഡ്‌ കാലത്തെ ഇസ്‌ലാമിക ജീവിതം

അബൂ അബ്‌ദുല്ല ഡാമിയല്‍


ഇസ്‌ലാമിനെതിരില്‍ മുമ്പൊന്നുമില്ലാത്ത വിധം വന്‍തോതില്‍ നുണ നിര്‍മിക്കാനും പ്രചരിപ്പിക്കാനും ആധുനിക സാങ്കേതികത വളരെയധികം ദുരുപയോഗപ്പെടുത്തുന്നുണ്ട്‌. മതവിശ്വാസികളും മതവിരുദ്ധരും ഒരുപോലെ ഇതില്‍ ഭാഗഭാക്കാകുന്നുണ്ട്‌ എന്നതാണ്‌ സത്യം. ഇസ്‌ലാംവിരുദ്ധര്‍ ഇക്കാര്യത്തില്‍ അല്‌പം മാത്രമേ വിജയം കാണുന്നുള്ളൂവെങ്കിലും ഇസ്‌ലാമിനെ കരിവാരിത്തേക്കുന്നതില്‍ അധികം എതിര്‍പ്പുകളൊന്നും നേരിടാതെ മതവിശ്വാസികള്‍ ഇതില്‍ വിജയം കണ്ടുകൊണ്ടിരിക്കുന്നു!
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: