Shabab Weekly - ശബാബ് വാരിക may_30_2014

  • Posted by Sanveer Ittoli
  • at 8:31 AM -
  • 0 comments

Shabab Weekly - ശബാബ് വാരിക


ഉറക്കംകെടുത്തുന്ന പലിശ കുബേരന്‍മാര്‍

കെ പി ഖാലിദ്‌


പ്രശസ്‌ത ഇസ്‌ലാമിക ചിന്തകനായ ഹസനുല്‍ ബസ്വരി ഒരിക്കല്‍ പറഞ്ഞു: ``പിരിഞ്ഞുപോവുമ്പോള്‍ നമുക്ക്‌ ഗുണം ചെയ്യുന്ന കൂട്ടുകാരനാണ്‌ പണം.'' ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്രത്തിന്റെ മൂലശിലയാണ്‌ ഹസനുല്‍ ബസ്വരിയുടെ വാചകത്തിലെ ആശയത്തില്‍ ആരൂഢമായിരിക്കുന്നത്‌! പണം കൊണ്ട്‌ പണമുണ്ടാക്കുന്ന ആധുനിക ലോകത്തെ ഓഹരിക്കമ്പോളങ്ങളുടെ പ്രത്യക്ഷ ദോഷങ്ങള്‍ സമ്പദ്‌വ്യവസ്ഥകളെ കാര്‍ന്നുതിന്നുന്ന ഈ കാലത്ത്‌ പണം വലിയ ചര്‍ച്ചക്കു വിധേയമാകേണ്ട ഒരു ഉത്‌പന്നമാണ്‌.
വരവിനപ്പുറത്തേക്ക്‌ ചെലവുകള്‍ വേലി ചാടുമ്പോള്‍ വ്യക്തി വായ്‌പയിലേക്ക്‌ നീങ്ങുന്നു. കിട്ടാവുന്നിടത്തു നിന്നും ആവശ്യങ്ങള്‍ക്കുവേണ്ടി വായ്‌പയെടുക്കേണ്ടി വരുന്നയാള്‍ വായ്‌പക്ക്‌ ലാഭം
Read more...

ഓപ്പറേഷന്‍ കുബേരയും വെള്ളപ്പലിശയും

മുര്‍ശിദ്‌ പാലത്ത്‌


കക്ഷത്തുള്ളത്‌ കളയാനും പാടില്ല, ഉത്തരത്തിലുള്ളത്‌ എടുക്കുകയും വേണം എന്ന നയക്കാരാണ്‌ മനുഷ്യര്‍. തനിക്കു രസമായി തോന്നുന്നതൊന്നും കൈവിടാതെ മറ്റു പലതും നേടിയെടുക്കാനുള്ള മനുഷ്യന്റെ പ്രകൃതമാണ്‌ ഈ ചൊല്ലില്‍ പരിഹസിക്കപ്പെടുന്നത്‌. എന്നാലും നാം ഈ ചൊല്ലനുസരിച്ച്‌ ജീവിക്കുന്നതാണ്‌ സുഖമെന്നു കരുതുന്നു. പലിശയുമായി ബന്ധപ്പെട്ടുണ്ടായ ഇപ്പോഴത്തെ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ്‌ ഈ കാര്യം ഓര്‍മിക്കുന്നത്‌.
പലിശ ധാര്‍മികമായും ശാസ്‌ത്രപരമായും തെറ്റും നഷ്‌ടവുമാണെന്ന്‌ ലോകം സമ്മതിക്കുന്നുണ്ട്‌. എന്നാല്‍ ആധുനിക ലോകം കെട്ടിപ്പടുത്തത്‌ പലിശയെന്ന `കന്നിമൂല'യിലാണ്‌.
Read more...

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞ്‌ ഫലമറിഞ്ഞ്‌ ഭൂരിപക്ഷം നേടിയ കക്ഷിയുടെ പ്രതിനിധികള്‍ അധികാരത്തിലേറുകയാണ്‌. ജനാധിപത്യ രീതി പിന്തുടരുന്ന നമ്മുടെ രാജ്യത്ത്‌ ഭൂരിപക്ഷം
Read more...

പലിശ നിര്‍മാര്‍ജ്ജനത്തിന്‌ ഇസ്‌ലാമിക പദ്ധതി

എം ഐ മുഹമ്മദലി സുല്ലമി


ധനം അല്ലാഹു മനുഷ്യന്‌ നല്‌കുന്ന മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ്‌. മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളില്‍ സമ്പത്തിനുള്ള പ്രാധാന്യം വിവരിക്കേണ്ടതില്ല. ഇസ്‌ലാം മനുഷ്യന്റെ പ്രകൃതിയോട്‌ സമരസപ്പെടുന്ന ആദര്‍ശമാണ്‌. അല്ലാഹു നല്‌കിയ പ്രകൃതിമതത്തില്‍ സാമ്പത്തികരംഗത്ത്‌ അനുവര്‍ത്തിക്കേണ്ട ഒട്ടേറെ നിയമങ്ങളും നിര്‍ദേശങ്ങളും ദര്‍ശിക്കാവുന്നതാണ്‌. ധനം സമ്പാദിക്കുമ്പോള്‍ പാലിക്കേണ്ട തത്വങ്ങള്‍ ഏതൊക്കെ, ധനത്തെ എങ്ങനെ ഉപയോഗപ്പെടുത്തണം, ധനത്തില്‍ നിര്‍ബന്ധമായ ഉത്തരവാദിത്വങ്ങള്‍ എന്തെല്ലാം, അഭിലഷണീയ ബാധ്യതകള്‍ എന്തൊക്കെ, ചെലവഴിക്കേണ്ട മാര്‍ഗങ്ങള്‍ ഏത്‌, ചെലവഴിക്കല്‍ നിഷിദ്ധമായ വഴികള്‍ ഏതെല്ലാം, സമ്പാദ്യം
Read more...

ശ്രീനാരായണഗുരുവും ഇസ്‌ലാമിക ദര്‍ശനങ്ങളും

എ വി ഫിര്‍ദൗസ്‌


കേരളീയ പൊതുമണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്തിയ മഹദ്‌വ്യക്തിത്വമാണ്‌ ശ്രീനാരായണ ഗുരു. ഹൈന്ദവരായി പൊതുവില്‍ മനസ്സിലാക്കപ്പെടുന്ന ഈഴവ സമുദായത്തിന്റെ ഗുരുവും സമുദായാചാര്യനുമായാണ്‌ ഇന്ന്‌ പലരും അദ്ദേഹത്തെ ചിത്രീകരിക്കുന്നതെങ്കിലും ഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും നിഷ്‌പക്ഷമായി പരിശോധിച്ചാല്‍ ജാതീയത, സാമുദായികത, ഹൈന്ദവ മതഭ്രാന്ത്‌ എന്നിവയ്‌ക്കെല്ലാം എതിരായ മനുഷ്യ ഏകതയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ്‌
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: