കാമറ, ഞാന്‍ കാണുന്ന എന്റെ കണ്ണുകള്‍

  • Posted by Sanveer Ittoli
  • at 8:28 AM -
  • 0 comments

കാമറ, ഞാന്‍ കാണുന്ന എന്റെ കണ്ണുകള്‍


വൈറ്റ്‌ ഹൗസിലെ അങ്കനമാരുടെ ഫോട്ടോഗ്രാഫര്‍ എന്നാണ്‌ സൗദി അറേബ്യക്കാരിയായ സൂസന്‍ ബാ അഖീലിനെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്‌. സൗദി അറേബ്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ രാഷ്‌ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തുമുള്ള വനിതകളുടെ ചിത്രമെടുക്കുവാന്‍ സൗദിയിലെ അമേരിക്കന്‍ എംബസി ചുമതലപ്പെടുത്തിയ ഏക വനിതാ ഫോട്ടോഗ്രാഫറാണവര്‍. ലോറാ ബുഷും ഹിലാരി ക്ലിന്‍റണും അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങള്‍ അവര്‍ പകര്‍ത്തിയിട്ടുണ്ട്‌.
സൂസന്‍ ബാ ആഖീല്‍ പറയുന്നു: `ജോര്‍ജ്‌ ബുഷിന്റെ ഭാര്യയായ ലോറ ബുഷിന്റെയും നിലവിലെ വിദേശകാര്യ മന്ത്രിയായ ഹിലാരി ക്ലിന്റന്റെ സന്ദര്‍ശനങ്ങളിലും ഞാന്‍ അനുഗമിച്ചിട്ടുണ്ട്‌. കൂടാതെ അമേരിക്കന്‍ ധനകാര്യമന്ത്രി, ഫ്രഞ്ച്‌ വിദേശകാര്യ മന്ത്രി, ഇറ്റാലിയന്‍ നയതന്ത്രജ്ഞര്‍, ലോക പ്രശസ്‌ത വസ്‌ത്ര ഡിസൈനറായ കരോലിന ഹെര്‍റി തുടങ്ങിയവരോടും ഞാന്‍ സഹവസിച്ചിട്ടുണ്ട്‌` `ഹിലാരി ക്ലിന്റന്റെ ഒരു സന്ദര്‍ശനത്തിന്നിടയില്‍ അവരുടെ വിമാനം ചില സാങ്കേതിക തകരാര്‍ മൂലം റിയാദ്‌ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയപ്പോള്‍ എന്റെ നിര്‍ബന്ധ പ്രകാരം അവര്‍ അറേബ്യന്‍ കബ്‌സ ഭക്ഷിക്കുകയും ചെയ്‌തു`
നാല്‌ കുട്ടികളുടെ മാതാവായ സൂസന്‍ തികച്ചും വൈദഗ്‌ധ്യം നേടിയ ഒരു ഫോട്ടോഗ്രാഫര്‍ ആണ്‌. കഴിഞ്ഞ മുപ്പത്‌ വര്‍ഷത്തെ അവരുടെ ഈ രംഗത്തെ സേവനത്തിന്നിടയില്‍ മുപ്പതോളം പ്രാദേശികവും അന്തര്‍ദേശീയവുമായ ബഹുമതി പത്രങ്ങളും അവാര്‍ഡുകളും അവരെ തേടി എത്തിയിട്ടുണ്ട്‌. കൂടാതെ ലോക പ്രശസ്‌ത വിദഗ്‌ധര്‍ ഉള്‍കൊള്ളുന്ന പല അന്താരാഷ്‌ട്ര സമിതികളിലും പല ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളും അവര്‍ വഹിച്ചു വരുന്നു.
നാല്‌പത്‌ വയസ്സ്‌ പിന്നിടുന്ന അവര്‍ അമേരിക്കയിലെ മിയാമി സര്‍വ്വകലാശാലയില്‍ നിന്ന്‌ 1983 ലാണ്‌ ഫോട്ടോഗ്രാഫിയില്‍ ബിരുദം നേടിയത്‌. അതേവര്‍ഷം തന്നെ ജിദ്ദയില്‍ അവര്‍ ഒരു സ്റ്റുഡിയോക്ക്‌ തുടക്കമിട്ടു. മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജിദ്ദയെ സംബന്ധിച്ച്‌ അതൊരു വിപ്ലവകരമായ തുടക്കമായിരുന്നു. അവര്‍ പറയുന്നു: `2007 മുതല്‍ ഞാന്‍ അന്താരാഷ്‌ട്ര ന്യൂസ്‌ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫര്‍ ആണ്‌. എനിക്ക്‌ അഞ്ചു വയസ്സുള്ളപ്പോള്‍ പിതാവ്‌ എനിക്കൊരു ക്യാമറ സമ്മാനമായി തന്നു.പിന്നീട്‌ അത്‌ ഞാന്‍ കാണുന്ന കപിന്നീട്‌ അത്‌ ഞാന്‍ കാണുന്ന കണ്ണായി പരിണമിക്കുകയായിരുന്നു.അമേരിക്കയിലും യൂറോപ്പിലുമായി 28ലധികം ഫോട്ടോപ്രദര്‍ശനങ്ങള്‍ ഞാന്‍ വ്യക്തിപരമായി തന്നെ സംഘടിപ്പിച്ചിട്ടുണ്ട്‌. 1982 ല്‍ അമേരിക്കയിലെ മിയാമിയിലും ശേഷം ഇറ്റാലിയിലും, കൈറോയിലും, 2011 ല്‍ ന്യൂഡല്‍ഹിയിലും സൗദിയിലും വെച്ച്‌ നടത്തപ്പെട്ട പ്രദര്‍ശനങ്ങളായിരുന്നു ഇവയില്‍ പ്രധാനപ്പെട്ടത്‌.
മൊറോക്കയും, ജപ്പാന്‍, ചൈന, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാണ്ട്‌, ഇന്ത്യ, ജോര്‍ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട 155 ഓളം പ്രദര്‍ശനങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്‌. `90 കൈത്തൊഴിലുകള്‍` എന്നപേരില്‍ 300 പേജുള്ള ഒരു സചിത്ര പുസ്‌തകം ഞാന്‍ പുറത്തിറക്കിയിട്ടുണ്ട്‌. സൗദിയിലും ഹദ്‌റമി ഗോത്രങ്ങളിലും നിലനില്‍ക്കുന്ന സ്‌ത്രീകളുമായി ബന്ധപ്പെട്ട കൈതൊഴിലുകളാണ്‌ ഇംഗ്ലീഷിലും അറബിയിലുമായുള്ള ഈ പുസ്‌തകം പ്രതിപാദിക്കുന്നത്‌.
കൂടാതെ അബ്‌ദുല്‍അസീസ്‌ രാജാവിനെ പറ്റി ഒരു പുസ്‌തകവും എന്റെതായുണ്ട്‌. അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും നവാഗതരായ മുസ്‌ലിംകളെ കേന്ദ്രമാക്കി ഒരു ഡോക്യുമെന്ററി ഫിലിമും ഞാന്‍ പുറത്തിറക്കിയിട്ടുണ്ട്‌`. പിന്നീട്‌ അത്‌ ഞാന്‍ കാണുന്ന കണ്ണായി പരിണമിക്കുകയായിരുന്നു.അമേരിക്കയിലും യൂറോപ്പിലുമായി 28ലധികം ഫോട്ടോപ്രദര്‍ശനങ്ങള്‍ ഞാന്‍ വ്യക്തിപരമായി തന്നെ സംഘടിപ്പിച്ചിട്ടുണ്ട്‌. 1982 ല്‍ അമേരിക്കയിലെ മിയാമിയിലും ശേഷം ഇറ്റാലിയിലും, കൈറോയിലും, 2011 ല്‍ ന്യൂഡല്‍ഹിയിലും സൗദിയിലും വെച്ച്‌ നടത്തപ്പെട്ട പ്രദര്‍ശനങ്ങളായിരുന്നു ഇവയില്‍ പ്രധാനപ്പെട്ടത്‌.
മൊറോക്കയും, ജപ്പാന്‍, ചൈന, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാണ്ട്‌, ഇന്ത്യ, ജോര്‍ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട 155 ഓളം പ്രദര്‍ശനങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്‌. `90 കൈത്തൊഴിലുകള്‍` എന്നപേരില്‍ 300 പേജുള്ള ഒരു സചിത്ര പുസ്‌തകം ഞാന്‍ പുറത്തിറക്കിയിട്ടുണ്ട്‌. സൗദിയിലും ഹദ്‌റമി ഗോത്രങ്ങളിലും നിലനില്‍ക്കുന്ന സ്‌ത്രീകളുമായി ബന്ധപ്പെട്ട കൈതൊഴിലുകളാണ്‌ ഇംഗ്ലീഷിലും അറബിയിലുമായുള്ള ഈ പുസ്‌തകം പ്രതിപാദിക്കുന്നത്‌.
കൂടാതെ അബ്‌ദുല്‍അസീസ്‌ രാജാവിനെ പറ്റി ഒരു പുസ്‌തകവും എന്റെതായുണ്ട്‌. അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും നവാഗതരായ മുസ്‌ലിംകളെ കേന്ദ്രമാക്കി ഒരു ഡോക്യുമെന്ററി ഫിലിമും ഞാന്‍ പുറത്തിറക്കിയിട്ടുണ്ട്‌`. ബ്രിട്ടനിലെ ക്രിസ്റ്റി ഹൗസിന്റെമേല്‍നോട്ടത്തില്‍ നടന്ന ലേലത്തി ല്‍ ബാ അഖീലിന്റെ ചിത്രങ്ങള്‍ വലിയ വിലകള്‍ക്ക്‌ വിറ്റഴിക്കപ്പെടുകയുണ്ടായി. 2005 ല്‍ ത്വായിഫില്‍ `നോക്കിയ’ കമ്പനി പ്രായോജകരായി ആതുരസേവനം ലക്ഷ്യമിട്ട്‌ നടത്തിയ പരിപാടിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആയിരുന്നു അവര്‍. സൗദി അറേബ്യയിലെ അനേകം ആഘോഷ പരിപാടികളുടെ സംഘാടകസമിതിയിലെ ഏക വനിതാ സാന്നിധ്യമായി അവര്‍ പരിഗണിക്കപ്പെട്ടു പോരുന്നു. പ്രത്യേകിച്ചും അമീര്‍ മിശ്‌അല്‌ ബിന്‍ അബ്ദുല്‍ അസീസിന്റെ മേല്‍നോട്ടത്തില്‍ ഹഫര്‍ അല്‍ ബാത്വിനില്‍ നടക്കുന്ന ഒട്ടക പ്രദര്‍ശത്തില്‍.രാജ്യത്തെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍ ആയി കുലൈബ്‌ വീഡിയോ സൂസന്‍ ബാ അഖീലിനെ തിരെഞ്ഞെടുക്കുകയുണ്ടായി. 2007ല്‍ ബെല്‍ജിയം ടെലിവിഷന്‍ ബാ അഖീലിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്‌തു. ഇറ്റാലിയന്‍ ടെലിവിഷനിലും അവര്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ` സൗദി സാമ്പത്തിക ക്രമത്തിലെ സ്‌ത്രീ` എന്ന ശീര്‍ഷകത്തില്‍ ബി ബി സിയും അവരെ ക്കുറിച്ച്‌ പരിപാടികള്‍ അവതരിപ്പിച്ചു. കൂടാതെ 2007 ല്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ്‌ ബാ അഖീലിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച്‌ അവര്‍ക്ക്‌ സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കുകയും ചെയ്‌തു.
അറേബ്യന്‍ ഉച്ചകോടി കാമറയില്‍ പകര്‍ത്തിയ ഏക വനിതാ ഫോട്ടോഗ്രാഫര്‍ ആയി സൂസന്‍ കണക്കാക്കപ്പെടുന്നു. കൂടാതെ 2007 ലെ ഒപെക്‌ സമ്മേളനം, 2008ലെ റിയാദില്‍ വെച്ച്‌ നടന്ന സര്‍വ്വമത സമ്മേളനം, ജിദ്ദയിലെ ലോക ഊര്‍ജ്ജ സമ്മേളനം, മാഡ്രിഡിലെ സര്‍വ്വമത സമ്മേളനം, സൗദി രാജാവിന്റെ വത്തിക്കാന്‍ സന്ദര്‍ശനം തുടങ്ങിയവയ്‌ക്കൊക്കെ ബാ അഖീലിന്റെ കാമറ കണ്ണുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. പാര്‍ക്കലീസ്‌ ദുബായ്‌ യുടെ ജേര്‍ണലിന്റെ മികച്ച മുഖചിത്രങ്ങളില്‍ ഒന്ന്‌ ബാ അഖീലിന്റേതാണ്‌.
മനുഷ്യത്വം നിറഞ്ഞു നില്‍ക്കുന്ന ബാ അഖീലിന്റെ ചിത്രങ്ങളെ പരിഗണിച്ച്‌ അവാര്‍ഡുകളുടെ പെരുമഴ തന്നെ അവരെ തേടി എത്തിയിട്ടുണ്ട്‌. സ്‌കാന്റ്‌നേവിയന്‍ അവാര്‍ഡും യുണൈറ്റഡ്‌ നേഷന്‍ അവാര്‍ഡും ഇതില്‍ പ്രമുഖമാണ്‌.
ഒരു ചിത്രത്തിന്ന്‌ ആയിരം നാക്കുകള്‍ നല്‍കി ബാ അഖീല്‍ നടത്തുന്ന ജൈത്രയാത്ര സൗദി അറേബ്യന്‍ സ്‌ത്രീകളെ തമ്‌സകരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന മാധ്യമ രംഗത്തെ പക്ഷപാതികള്‍ക്കുള്ള ചുട്ട മറുപടിയായി പരിണമിക്കുകയാണ്‌.http://pudavaonline.net/?p=1493

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: