http://pudavaonline.net/?p=1417#more-1417
ഹാറൂന്‍ കക്കാട്
ഷാര്‍ജയില്‍ ജോലി തേടിയെത്തിയ സൈതലവിയും ബിജുവും ജോയിയുമെല്ലാം ആ കടയുടെ സൗഹൃദം പങ്കിട്ടു. ആ സൗഹൃദ വൃക്ഷത്തില്‍നിന്ന് ഓരോരോ ഇലകള്‍ പലപ്പോഴായി കൊഴിഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ പുതിയ തളിരുകള്‍ കിളിര്‍ത്തുതുടങ്ങി. മരുഭൂമിയിലെ കത്തുന്ന വെയിലിലും വാടാതെ ചില ചില്ലകള്‍ പടര്‍ന്നു പന്തലിച്ചു. മരുഭൂമിയില്‍ രൂപംകൊണ്ട നിലയ്‌ക്കാത്ത സ്‌നേഹ സാഗരമായിരുന്നു അവ.ഷാര്‍ജയില്‍ നബ്ബ ഭാഗത്തെ കു വൈത്ത് ഗ്രോസറി എന്ന ചെറിയ കടയില്‍ ഞാനും പലനാള്‍ സവിശേഷമായ ആ സൗഹൃദത്തിന്റെ രുചിയറിഞ്ഞു. പക്ഷേ, വര്‍ഷങ്ങള്‍ പഴക്കമുള്ള ആ കടയിലെ സൗഹൃദച്ചങ്ങലയിലെ കണ്ണിയാവാന്‍ ഞാനെത്തുമ്പോഴേക്കും കടയുടമയായ കോഴിക്കോട് അത്തോളിയിലെ കൊളങ്ങരക്കണ്ടി കോയക്കുട്ടി ഹാജി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. 1959ല്‍ യു എ ഇയിലെത്തിയ ഹാജി 1960ല്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ ത്താന്‍ അല്‍ ഖാസിമിയുടെ സഹോദരന്റെ കൂടെ ദുബായില്‍ ജോലിചെയ്‌തിരുന്നു. 150 ഇന്ത്യന്‍ രൂപയായിരുന്നു അന്ന് ലഭിച്ചിരുന്ന ശമ്പളം. 1976ലാണ് ഹാജി കുവൈത്ത് ഗ്രോസറി തുടങ്ങിയത്. അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതിന് ശേഷം മകന്‍ ജമാലാണ് ഗ്രോസറിയുടെ രാജാവായത്. 1984ല്‍, ഇരുപത്തിയൊന്നാം വയസ്സില്‍ ഷാര്‍ജയിലെത്തിയ ജമാല്‍ അത്തോളി പിന്നീട് സുദീര്‍ഘമായ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആ ഭൂമികയില്‍ യൗവനം പൂര്‍ണമായും സമര്‍ പ്പിച്ചു. മറ്റു പ്രവാസികളില്‍ നിന്ന് പലതുകൊണ്ടും വേറിട്ടവനായി എന്റെ മനസ്സില്‍ ജമാല്‍ കൂടുകൂട്ടിയത് വളരെ വേഗതയിലായിരുന്നു. ഷാര്‍ജയില്‍ നബ്ബ ഭാഗത്തെ കു വൈത്ത് ഗ്രോസറി എന്ന ചെറിയ കടയില്‍ ഞാനും പലനാള്‍ സവിശേഷമായ ആ സൗഹൃദത്തിന്റെ രുചിയറിഞ്ഞു. പക്ഷേ, വര്‍ഷങ്ങള്‍ പഴക്കമുള്ള ആ കടയിലെ സൗഹൃദച്ചങ്ങലയിലെ കണ്ണിയാവാന്‍ ഞാനെത്തുമ്പോഴേക്കും കടയുടമയായ കോഴിക്കോട് അത്തോളിയിലെ കൊളങ്ങരക്കണ്ടി കോയക്കുട്ടി ഹാജി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. 1959ല്‍ യു എ ഇയിലെത്തിയ ഹാജി 1960ല്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ ത്താന്‍ അല്‍ ഖാസിമിയുടെ സഹോദരന്റെ കൂടെ ദുബായില്‍ ജോലിചെയ്‌തിരുന്നു. 150 ഇന്ത്യന്‍ രൂപയായിരുന്നു അന്ന് ലഭിച്ചിരുന്ന ശമ്പളം. 1976ലാണ് ഹാജി കുവൈത്ത് ഗ്രോസറി തുടങ്ങിയത്. അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതിന് ശേഷം മകന്‍ ജമാലാണ് ഗ്രോസറിയുടെ രാജാവായത്. 1984ല്‍, ഇരുപത്തിയൊന്നാം വയസ്സില്‍ ഷാര്‍ജയിലെത്തിയ ജമാല്‍ അത്തോളി പിന്നീട് സുദീര്‍ഘമായ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആ ഭൂമികയില്‍ യൗവനം പൂര്‍ണമായും സമര്‍ പ്പിച്ചു. മറ്റു പ്രവാസികളില്‍ നിന്ന് പലതുകൊണ്ടും വേറിട്ടവനായി എന്റെ മനസ്സില്‍ ജമാല്‍ കൂടുകൂട്ടിയത് വളരെ വേഗതയിലായിരുന്നു. ആദ്യകാലത്തെ കേരളക്കരയിലെ ചായമക്കാനികള്‍ പോലെ, ഇവിടങ്ങളിലെ ഗ്രോസറികളിലെത്തിയാല്‍ എല്ലാ വിവരങ്ങളുമറിയാമായിരുന്നു. ഫോണും മൊബൈലുമൊക്കെ വ്യാപകമാവുന്നതിന് മുമ്പ്, സാക്ഷാല്‍ വാര്‍ത്താവിതരണ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു ഗ്രോസറികള്‍. കുവൈ ത്ത് ഗ്രോസറിക്ക് ഇസ്‌ലാഹി സംഘടനയുടെ പിറവിയുടെ ചരിത്രം കൂടി പറയാനുണ്ട്. ഗ്രോസറിയില്‍ അരിച്ചാക്കുകള്‍ക്കും കോളകള്‍ക്കുമിടയില്‍ നിഡോയുടെ നാല് പെട്ടികള്‍ അട്ടിയിട്ട് മുകളില്‍ ഒരു മുസല്ല വിരിച്ച് അത് പ്രസംഗപീഠമാക്കും. നാല് കസേരകള്‍ വായ്‌പ വാങ്ങും. പിന്നെ അസൗകര്യങ്ങള്‍ക്കിടയില്‍നിന്ന് ഒരാള്‍ പ്രസംഗിക്കും. അങ്ങനെ വളരെ പ്രയാസപ്പെട്ട് കുവൈത്ത് ഗ്രോസറിയില്‍നിന്ന് പതിയെ പതിയെ നടന്നുതുടങ്ങിയാണ് ഷാര്‍ജയില്‍ ഇസ്‌ലാഹി സെന്റര്‍ പിറവിയെടുക്കുന്നത്. ഓരോ ബഹുനില കെട്ടിടത്തിന് മുമ്പിലൂടെ നടന്നുപോവുമ്പോഴും ഇതിലൊരു ഫ്‌ളാറ്റ് സെന്ററിന് വേണ്ടി കിട്ടിയിരുന്നെങ്കില്‍ എന്ന് ജമാലിനെ പോലെയുള്ള പ്രവര്‍ത്തകര്‍ ഏറെ കൊതിച്ചുപോയ കാലം. അറബിനാട്ടില്‍ ഒരു മലയാള ഖുത്‌ബ അനുവദിച്ചു കിട്ടാന്‍ അവര്‍ വല്ലാതെ കൊതിച്ചു. കേരളത്തില്‍ നിന്നെത്തിയ നിരവധി മലയാളികള്‍ക്ക് മതം പഠിക്കാന്‍ അത് നിമിത്തമായിത്തീരുമെന്ന അടങ്ങാത്ത മോഹം പ്രവര്‍ത്തകരില്‍ സജീവമായി. ഉത്തര്‍പ്രദേശുകാരനായ മഖ്‌ബൂല്‍ സാബിന്റെ നിര്‍ദേശ പ്രകാരം എമിറേറ്റിലെ ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കി.കുറച്ചുനാള്‍ കഴിഞ്ഞ് ഒരു ദിവസം മഖ്‌ബൂല്‍ സാബ് കുവൈത്ത് ഗ്രോസറിയില്‍ വന്നു വിവരം പറഞ്ഞു. മൈസലൂണിലെ പള്ളിയില്‍ മലയാള ഖൂത്‌ബ അനുവദിച്ചിരിക്കുന്നു. അത് കേട്ടപ്പോള്‍ ജമാലിന്റെ മനസ്സില്‍ സന്തോഷം നിറഞ്ഞുകവിഞ്ഞു. കടയില്‍ മറ്റ് ജോലിക്കാര്‍ ആരുമുണ്ടായിരുന്നില്ല. പക്ഷേ, ജമാല്‍ കടയടച്ച് മൈസലൂണിലെ പള്ളിയിലേക്കോടിച്ചെന്ന് പടച്ചവന് സുജൂദ് ചെയ്‌തു. രണ്ടത്താണിയിലെ റസാഖും ഒറ്റപ്പാലത്തെ ഹമീദും ഒന്നിച്ചുള്ള അക്കാലത്തെ ചലനങ്ങള്‍ വളരെ ഹൃദ്യമായിരുന്നു.കുവൈത്ത് ഗ്രോസറിയുടെ ചെറിയ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന മനസ്സല്ലായിരുന്നു ജമാലിന്റേത്. ഭാരമുള്ള കുടിവെള്ള ബോട്ടിലുകളും മറ്റ് വീട്ടുസാധനങ്ങളും വിവിധ ഫ്‌ളാറ്റുകളിലേക്കും വില്ലകളിലേക്കും തോളില്‍ ചുമന്നുകൊണ്ടുപോയി പരിക്ഷീണിതനാവുമ്പോഴും ഒട്ടേറെ നല്ല സന്ദേശങ്ങള്‍ ക്ഷീണിക്കാത്ത ആ മനസ്സ് പകര്‍ന്നിരുന്നു. ഇസ്‌ലാഹി ആദര്‍ശങ്ങളെ അടുത്തറിയാന്‍ താല്‌പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരിക്കല്‍ ചന്ദ്രികയിലും ശബാബിലും ജമാല്‍ പരസ്യം നല്‍കി. ഗള്‍ഫ് പര്യടനത്തിനെത്തിയ എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി റാസല്‍ഖെമയില്‍നിന്ന് പത്രപരസ്യം വായിക്കാനിടയായി. ആ കുട്ടിയെ എനിക്കൊന്ന് കാണണമെന്ന് പറഞ്ഞ്, മൗലവി കടയില്‍ സന്ദര്‍ശത്തിനെത്തിയത് ജമാലിന് ഊര്‍ജം പകര്‍ന്നു. ഗ്രോസറിത്തിരക്കുകള്‍ക്കിടയിലും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, വായന, എഴുത്ത് തുടങ്ങി വിവിധ മേഖലകളില്‍ ജമാല്‍ പലതും ചെയ്‌തുതീര്‍ത്തു. പ്രവാസജീവിതത്തിലെ സമയം ഫലപ്രദമാക്കാന്‍ കഴിഞ്ഞതില്‍ ആ മുഖത്ത് വിടര്‍ന്നത് മനോഹരമായ നൂറുനൂറു റോസാപ്പൂക്കളാണ്.
റേഡിയോ ഏഷ്യയില്‍ ചിന്താസരണി എന്ന പേരില്‍ സ്ഥിരമായി അദ്ദേഹം അവതരിപ്പിച്ചിരുന്ന പ്രഭാഷണം ശ്രദ്ധേയമായിരുന്നു. ഗള്‍ഫിലെ വിവിധ സംഘടനകള്‍ നടത്തിയ ലേഖനം, കഥ, കവിതാ രചനാമത്സരങ്ങളില്‍ ജമാല്‍ പങ്കെടുത്തു. മൂന്ന് തവണ യു എ ഇ തലത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്‌തു. എം എ യൂസുഫലി, വാണിദാസ് എളയാവൂര്‍ തുടങ്ങിയവരില്‍ നിന്ന് അവാര്‍ ഡുകള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജമാലിന്റെ മധുരിക്കുന്ന ഓര്‍മകളിലുണ്ട്.ഒരു ദിവസം കേരളത്തിന്റെ തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരാള്‍ ജമാലിന്റെ കടയില്‍ വന്നു. മേശപ്പുറത്തെ മിഠായികള്‍ക്കും സാന്റ്‌വിച്ചുകള്‍ക്കുമിടയില്‍ വെച്ചിരുന്ന യുവത ബുക് സ് പ്രസിദ്ധീകരിച്ച ഇസ്‌ലാം വാള്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അദ്ദേഹം മറിച്ചുനോക്കി. ഫാ ബ്രിക്കേഷന്‍ ജോലിക്കാരനായ അദ്ദേഹം ആഫ്രിക്കയിലേക്കുള്ള യാത്രക്കിടയില്‍ ഷാര്‍ജയില്‍ ഇറങ്ങിയതായിരുന്നു. നാട്ടിലെ അദ്ദേഹത്തിന്റെ വീട്ടുവിലാസത്തില്‍ പുസ്‌തകമയക്കാന്‍ പണം നല്‍കിയ ശേഷം അയാള്‍ പെട്ടെന്നു പോവുകയും ചെയ്‌തു. പിന്നീട് ഒരവധിക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ ജമാല്‍ അദ്ദേഹത്തെ വിളിച്ചു. പുസ്‌തകം കൈപ്പറ്റിയ സന്തോഷം അദ്ദേഹം പങ്കുവെച്ചു. പലര്‍ക്കും ആശയങ്ങളെ അടുത്തറിയാന്‍ നിമിത്തമായിത്തീര്‍ന്ന കടയിലെ ഇത്തരം കൊച്ചുകൊച്ചു അനുഭവങ്ങള്‍ ജമാലിന് ഏറെയുണ്ട്.ലിയാഖത്ത് അലി എന്ന പാകിസ്ഥാന്‍ സ്വദേശി ജമാലിന്റെ അടുത്ത സുഹൃത്തായിരുന്നു. ഷാര്‍ജയിലെ ഒരു സ്‌കൂളില്‍ ബസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ലിയാഖത്ത് അലി. എല്ലാ ദിവസവും സ്‌കൂ ളില്‍ നിന്ന് കുട്ടികളെയുമായി തിരിച്ചുപോവുമ്പോള്‍ ബസ് ജമാലിന്റെ കടയുടെ മുമ്പില്‍ നിര്‍ ത്തും. കുട്ടികള്‍ അച്ചടക്കത്തോ ടെ ബസ്സില്‍ നിന്നിറങ്ങി കടയില്‍നിന്ന് മിഠായിയും ചോക്ലേ റ്റും ഐസ്‌ക്രീമും മറ്റും വാങ്ങി നുണയും. കണക്കുകള്‍ എല്ലാം ശരിയായില്ലേ എന്നു ചോദിച്ച ശേഷം മാത്രമേ ഓരോ ദിവസവും അദ്ദേഹം ബസ് സ്റ്റാര്‍ട്ട് ചെയ്യുകയുള്ളൂ. അദ്ദേഹത്തിന്റെ ഹൃദ്യമായ സലാമും പുഞ്ചിരിയും ആഴ്‌ചയില്‍ അഞ്ച് ദിവസവും കുവൈത്ത് ഗ്രോസറിയുടെ ഭാഗമായിത്തീര്‍ന്നു.ലിയാഖത്ത് അലിയെ പെട്ടെന്നൊരു നാള്‍ കാണാതായി. അന്വേഷണത്തിനൊടുവില്‍ ലഭിച്ച വാര്‍ത്ത വളരെ ഹൃദയഭേദകമായിരുന്നു. സ്വന്തം ഭാര്യയെ ലിയാഖത്ത് അലി കൊന്നിരിക്കുന്നു. താമസിക്കുന്ന വില്ലയുടെ മുമ്പില്‍ കുഴികുത്തി ഭാര്യയുടെ മൃതദേഹം അതിലിട്ട് കത്തിച്ചാമ്പലാക്കുകയും ചെയ്‌തു. പോലീസ് പിടിയിലായ ലിയാഖത്ത് അലി പതിനേഴ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു. തന്റെ രണ്ടാം വിവാഹമാണ് ആദ്യ ഭാര്യയുടെ കൊലപാതകത്തിലേക്ക് ലിയാഖത്ത് അലിയെ നയിച്ചത്.ലിയാഖത്ത് അലിയെ പെട്ടെന്നൊരു നാള്‍ കാണാതായി. അന്വേഷണത്തിനൊടുവില്‍ ലഭിച്ച വാര്‍ത്ത വളരെ ഹൃദയഭേദകമായിരുന്നു. സ്വന്തം ഭാര്യയെ ലിയാഖത്ത് അലി കൊന്നിരിക്കുന്നു. താമസിക്കുന്ന വില്ലയുടെ മുമ്പില്‍ കുഴികുത്തി ഭാര്യയുടെ മൃതദേഹം അതിലിട്ട് കത്തിച്ചാമ്പലാക്കുകയും ചെയ്‌തു. പോലീസ് പിടിയിലായ ലിയാഖത്ത് അലി പതിനേഴ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു. തന്റെ രണ്ടാം വിവാഹമാണ് ആദ്യ ഭാര്യയുടെ കൊലപാതകത്തിലേക്ക് ലിയാഖത്ത് അലിയെ നയിച്ചത്.സഈദ ആശുപത്രിയില്‍ കിടന്ന ദിവസങ്ങള്‍ക്കിടയില്‍ ബലിപെരുന്നാളും കടന്നുവന്നു. വീട്ടിലേക്കുള്ള എല്ലാ ഭക്ഷ ണങ്ങളും ആ സ്‌ത്രീ നല്‍കി. ആ ദിവസങ്ങളില്‍ കുട്ടികളുടെ സംരക്ഷണവും അവരേറ്റെടുത്തു. ഈ സ്‌ത്രീയോട് അന്നുവരേയും എന്തോ ഒരനിഷ്‌ടമായിരുന്നു ജമാലിനും കുടുംബത്തിനുമുണ്ടായിരുന്നത്. എല്ലാ മുന്‍ധാരണകളേയും അപ്പാടെ തകര്‍ത്തുകളയുന്നതായിരുന്നു ആ എട്ട് ദിവസങ്ങളിലെ അനുഭവങ്ങള്‍. നാം വെറുക്കുന്നവര്‍ അന്യനാട്ടില്‍ നമുക്ക് ഉപകാരപ്പെടുന്നുവെന്നത് അനുഭവിച്ചറിയാന്‍ ഇത് നിമിത്തമായി.അപകടനാളുകളില്‍ കുടുംബങ്ങളിലെത്തിയവരുടെ സാന്നിധ്യവും സാന്ത്വനവും വളരെ ആശ്വാസം പകര്‍ന്നു. യു എ ഇയില്‍നിന്ന് ഹജ്ജ് കര്‍മത്തിന് പോയിരുന്ന ചില സുഹൃത്തുക്കള്‍ അപകട വിവരമറിഞ്ഞ് മക്കയില്‍നിന്ന് വിളിച്ച് സമാശ്വാസത്തിന്റെ ശക്തി പകര്‍ന്നു. അവരുടെയും ഹജ്ജിനെത്തിയ യു എ ഇ സംഘത്തിന്റെയും ഹൃദയങ്ങളില്‍ സഈദയുടെ ആരോഗ്യനില വീണ്ടെടുക്കുന്നതിന് പ്രാര്‍ ത്ഥനകളുയര്‍ന്നു. പ്രാര്‍ത്ഥന അ തിവേഗം അല്ലാഹു സ്വീകരിച്ചു.ഇരുപത്തിയേഴ് വയസ്സുകാരനായിരുന്ന അനുജന്‍ നൗഫലിന്റെ മരണവാര്‍ത്ത ഒരുനാള്‍ കുവൈത്ത് ഗ്രോസറിയിലെത്തിയപ്പോള്‍ ജമാല്‍ വല്ലാ തെയായി. തന്റെ കടയില്‍ വെച്ച് തുടക്കമിട്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ആ സന്ദര്‍ഭത്തിലും ജമാലിനരികില്‍ ഓടിയെത്തി. സമാശ്വസിപ്പിക്കലിന്റെ പറഞ്ഞറിയിക്കാനാവാത്ത വികാരവായ്‌പുകള്‍.രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന തൊഴിലാളികള്‍ പോലീസിന്റെ പിടിയിലകപ്പെടുന്നതിനെ തുടര്‍ന്ന് ജയിലുകളില്‍ കഴിയുന്ന ആദ്യ കാലങ്ങളില്‍ അത്തരക്കാരെ സന്ദര്‍ശിക്കുന്നതിന് ജമാല്‍ പോയിരുന്നു. ജയില്‍ കെട്ടിടത്തിന്റെ അടുത്തുള്ള വേലിക്കരികെ പോവാന്‍ മാത്രമേ അന്ന് അനുവാദമുണ്ടായിരുന്നുള്ളൂ. നിശ്ചിത സമയങ്ങളില്‍ അവര്‍ ജയിലിന് പുറത്തുവരും. ആ സമയത്ത് വേലിക്കരികില്‍നിന്ന് അവര്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എറിഞ്ഞുകൊടുക്കും. അവ കൈക്കുമ്പിളിലമരുമ്പോള്‍ അവരുടെ മുഖങ്ങളില്‍ വിരിയുന്ന സന്തോഷം വിവരണാതീതമാണ്.ലേബര്‍ക്യാമ്പുകളില്‍ പെരുന്നാള്‍ സുദിനത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാന്‍ പോയപ്പോള്‍ അവരുടെ മഖങ്ങളില്‍ തെളിഞ്ഞ പ്രകാശവും ജമാലിന്റെ മനസ്സിലെ ഒരിക്കലും മായാത്ത പ്രവാസകാഴ്‌ചകളാണ്.രാജ്യത്ത് സാമ്പത്തികമാന്ദ്യത്തിന്റെ അലയൊലികള്‍ പ്രകടമായപ്പോള്‍ ചെറിയ കച്ചവടക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വല്ലാതെ തത്രപ്പെടേണ്ടിവന്നു. കുവൈത്ത് ഗ്രോസറിയേയും പ്രയാസങ്ങള്‍ അലട്ടിത്തുടങ്ങി. കട വില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. കട വിറ്റ ശേഷവും അതേ കടയില്‍ തന്നെ ഒരു വര്‍ഷം തൊഴിലാളിയായി ജമാല്‍ പണിയെടുത്തു. കുറച്ചുകാലം കൂടി അങ്ങനെ തുടരാനായിരുന്നു തീരുമാനം. അതിനിടക്ക് 2011 ഫെബ്രുവരിയില്‍, അത്തോളിയിലെ ഒരവധിക്കാലം ജമാലിന്റെ മുഖത്ത് നോക്കി പറഞ്ഞു. പ്രിയപ്പെട്ട പ്രവാസീ, ഇനിയും നീ തിരിച്ചുപോവരുത്. അങ്ങനെ പേരാമ്പ്രയിലെ ഒരു സ്വര്‍ണക്കടയിലേക്ക് ജമാല്‍ ജീവിതം പറിച്ചുനട്ടു. ജമാലിനെ നാട്ടില്‍ തളച്ചിട്ട ശേഷം, കാലാവധി തീരാത്ത വിസ മരണത്തിന് കീഴടങ്ങാന്‍ വേണ്ടി ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ഒളിച്ചിരുന്ന് ഷാര്‍ജയിലെത്തി. ഷാര്‍ജ എമിഗ്രേഷന്‍ ഓഫീസിന്റെ ഔട്ട് ഓഫ് കണ്‍ട്രി കാന്‍സലേഷന്‍ വിഭാഗത്തില്‍ 2011 ആഗസ്‌തില്‍ ജമാലിന്റെ വിസ അന്ത്യശ്വാസം വലിച്ചു.ജമാലില്‍ നിന്ന് കടയെടുത്ത വ്യക്തിയുടെ ബന്ധുവായിരുന്നു പിന്നീട് കുവൈത്ത് ഗ്രോസറി നടത്തിയത്. കഴിഞ്ഞ വര്‍ഷാദ്യത്തില്‍ ഒരു ദിവസം ഉച്ചയോടെ കട പൂട്ടിയ ശേഷം അയാള്‍ രാജ്യം വിട്ടു. അയാള്‍ എന്റെയും അടുത്ത സുഹൃത്തായിരുന്നു. പോവുന്നതിന്റെ തലേനാള്‍ തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അദ്ദേഹം എന്നോട് ആരാഞ്ഞിരുന്നു. അത് ദുരൂഹമായൊരു യാത്രയുടെ മുന്നൊരുക്കമായിരുന്നുവെന്ന് ഓര്‍ത്തിരുന്നില്ല. കച്ചവടസാധനങ്ങള്‍ നിറഞ്ഞ കട പിന്നീട് മാസങ്ങളോളം അടഞ്ഞുകിടന്നു.
കഴിഞ്ഞ വര്‍ഷാവസാനത്തോടെ കട പുതിയൊരു ടീമിന് കൈമാറിയെങ്കിലും അതടഞ്ഞുകിടപ്പാണ്. കുവൈത്ത് ഗ്രോസറി എന്ന് ചുവന്ന പ്രതലത്തില്‍ വെളുത്ത അക്ഷരത്തില്‍ എഴുതിയ ബോര്‍ഡ് ഇപ്പോഴും അവിടെ തൂങ്ങിക്കിടപ്പുണ്ട്. കടയുടെ ഈ ഗതി കാണാന്‍ ജമാല്‍ ഒന്നുകൂടി വരുമായിരിക്കും എന്ന പ്രതീക്ഷ ദിനേന അതിന് മുമ്പിലൂടെ നടന്നുപോവുമ്പോള്‍ എന്റെ മനസ്സില്‍ ഉയരാറുണ്ട്. പുതിയ നിയമ വ്യവസ്ഥകളെ തുടര്‍ന്ന്
അബുദാബിയിലെ ഗ്രോസറികളെല്ലാം കഴിഞ്ഞ മാസത്തോടെ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇത്തരം നിയമങ്ങള്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇതര എമിറേറ്റ്‌സുകളിലേക്ക് കൂടി വരുമായിരിക്കും. അതോടുകൂടി ഒരു കാലത്ത് മല
യാളികളുടെ സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര
ങ്ങളായിരുന്ന ഗ്രോസറികള്‍ വിസ്‌മൃതിയിലേക്ക്
വീഴും.

0 comments: