തീവ്രത സലഫി മാര്‍ഗമല്ല
- തുടര്‍ച്ച -
ഡോ. ഇ കെ അഹ്‌മദ്‌കുട്ടി
മതപണ്ഡിതന്മാര്‍ മുസ്‌ലിം സമൂഹത്തിന്റെ നായകന്മാരും വഴികാട്ടികളുമാണ്. മാതൃകാപുരുഷന്മാരും കളങ്കരഹിതമായ ജീവിതത്തിന്റെ ഉടമകളുമായിരിക്കണം അവര്‍. ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന സ്വഭാവ സവിശേഷതകളും വിശിഷ്‌ട ഗുണങ്ങളും ആര്‍ജിക്കുകയും അവ നിരോധിക്കുന്ന ദുര്‍ഗുണങ്ങളും സ്വഭാവ ദൂഷ്യങ്ങളും വര്‍ജിക്കുകയും ചെയ്‌ത് വിശുദ്ധ ജീവിതത്തിന്റെ ഉടമകളാവണം പണ്ഡിതന്മാര്‍. എല്ലാ സല്‍ഗുണങ്ങളുടെയും ഉറവിടം ഈമാനും തഖ്‌വയുമാണ്. ഇത് അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പണ്ഡിതന്മാരെക്കുറിച്ച് അല്ലാഹു പറയുന്നു: ``അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു.'' (വി.ഖു 35:28)
സഹിഷ്‌ണുത
ഒരു പണ്ഡിതന്‍ ആര്‍ജിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു സ്വഭാവ സവിശേഷതയാണ് ഇതരരോട് സഹിഷ്‌ണുത പാലിക്കുകയും അവരുടെ അഭിപ്രായങ്ങളെയും വീക്ഷണങ്ങളെയും ആദരിക്കുകയും ചെയ്യുക എന്നത്. എന്നാല്‍, ചില പണ്ഡിതന്മാര്‍ മതത്തിന്റെ കാര്യങ്ങളില്‍ തീവ്രത പുലര്‍ത്തുകയും തങ്ങളുടെ സ്വന്തം അഭിപ്രായങ്ങളും വീക്ഷണങ്ങളും മാത്രമാണ് ശരി എന്ന് വാദിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്കും സ്വന്തം ആശയങ്ങളും നിലപാടുകളും വെച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന കാര്യം ഇവര്‍ മറക്കുന്നു. തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‌പിക്കാന്‍ വ്യഗ്രത കാണിക്കുന്നതിലൂടെ അവര്‍ ജനങ്ങളെ പ്രയാസത്തിലകപ്പെടുത്തുകയാണ് ചെയ്യുന്നത്. ഖുര്‍ആന്‍ പറയുന്നു: ``നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യനെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. (എന്നാല്‍) അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കുന്നു - നിന്റെ രക്ഷിതാവ് കരുണ ചെയ്‌തവരൊഴികെ. അതിനുവേണ്ടിയാണ് അവന്‍ അവരെ സൃഷ്‌ടിച്ചത്.'' (ഹൂദ് 118,119)
``അല്ലാഹു നിങ്ങള്‍ക്ക് എളുപ്പം ഉദ്ദേശിക്കുന്നു; നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.'' (അല്‍ബഖറ 185). ``മതകാര്യത്തില്‍ ഒരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല'' (അല്‍ഹജ്ജ് 78). ``നിങ്ങള്‍ക്ക് പ്രയാസം ലഘൂകരിച്ചുതരാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. മനുഷ്യന്‍ ദുര്‍ബലനായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു.'' (അന്നിസാഅ് 28)
തീവ്രത സലഫി മാര്‍ഗമല്ല
ഇന്ന് ചില ഇസ്‌ലാമിക രാഷ്‌ട്രങ്ങളിലെ സലഫീ പണ്ഡിതവൃത്തങ്ങളില്‍ കടുത്ത പക്ഷപാതിത്വ മനസ്ഥിതിയും കക്ഷിത്വവും ആശയപരമായ തീവ്രതയും ഇതരരോടുള്ള അസഹിഷ്‌ണുതയും പ്രകടമാണ്. സലഫിസം/സലഫിയ്യത്ത് എന്നാല്‍, അത് ഇസ്‌ലാമിലെ നാല് മദ്‌ഹബുകള്‍ക്ക് ശേഷമുള്ള അഞ്ചാം മദ്‌ഹബോ ഒരു സമാന്തര മതവിഭാഗമോ ഒരു സ്വതന്ത്ര മതപ്രസ്ഥാനമോ അല്ല. അതിന് ഇത്തരത്തിലുള്ള പക്ഷപാതപരവും വിഭാഗീയവും സങ്കുചിതവുമായ നിലപാടുകളുമായി ഒരു ബന്ധവുമില്ല. അത് ഇസ്‌ലാം-ശുദ്ധവും കളങ്കിതവുമായ ഇസ്‌ലാം- മാത്രമാണ്. `സലഫിയ്യത്ത്' എന്നാല്‍, മുസ്‌ലിം ഉമ്മത്തിലെ നിഷ്‌കളങ്കരും ഇസ്‌ലാമിന്റെ യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊണ്ടവരുമായ, പ്രവാചകനായ മുഹമ്മദ് നബി(സ)യും അദ്ദേഹത്തിന്റെ സച്ചരിതരായ അനുയായികളും പിന്‍ഗാമികളുമുള്‍ക്കൊള്ളുന്ന പൂര്‍വീകന്മാര്‍ അനുധാവനം ചെയ്‌തിരുന്ന മൗലികവും ഋജുവുമായ ഇസ്‌ലാമിന്റെ സരണിയാണ്. ഖുര്‍ആനും സുന്നത്തും പിന്‍പറ്റി ജീവിക്കുക എന്നതാണത്. അത് ഏതെങ്കിലും സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ പേരിലുള്ള കക്ഷി ചേരലോ, ഏതെങ്കിലും പണ്ഡിതനോടോ നേതാക്കളോടോ ശൈഖിനോടോ ഉള്ള അന്ധമായ അനുധാവനമോ അല്ല. ഇസ്‌ലാമിന്റെ ശുദ്ധവും അകളങ്കിതവുമായ സ്രോതസ്സുകളിലേക്കും മൗലികതയിലേക്കും ലാളിത്യത്തിലേക്കുമുള്ള തിരിച്ചുപോക്കാണത്.
ബുദ്ധി നിരാസം
മനുഷ്യ ബുദ്ധിയെയും അതിന്റെ പ്രാധാന്യത്തെയും അത് പ്രയോഗിക്കേണ്ടതിന്റെ ആവശ്യകതയെയും നിഷേധിക്കുക എന്ന ശൈലി ചില പണ്ഡിതന്മാരില്‍ കാണാറുണ്ട്. മത പ്രമാണങ്ങളിലെ -ഖുര്‍ആനിലെയും ഹദീസുകളിലെയും- നുസ്വൂസ്വ് (മൂലപാഠങ്ങള്‍) വായിക്കുമ്പോള്‍ അവയിലെ വാചകങ്ങളും പദങ്ങളും മാത്രം പിന്തുടരുന്നു. അവയെക്കാള്‍ പ്രധാനമായി, അവയുള്‍ക്കൊള്ളുന്ന അര്‍ഥവും ചൈതന്യവും അവര്‍ പരിഗണിക്കുന്നില്ല. അവരുടെ ശ്രദ്ധ വാക്കുകളുടെയും വാചകങ്ങളുടെയും ബാഹ്യാര്‍ഥത്തില്‍ മാത്രമാണ്; അവയുള്‍ക്കൊള്ളുന്ന ആശയങ്ങളിലും ആശയസാധ്യതകളിലും സാരാംശത്തിലുമില്ല. അവരെ നമുക്ക് വിളിക്കാവുന്ന പേര് `അക്ഷരപൂജകര്‍' എന്നാണ്. തങ്ങളുടെ പ്രബോധന പ്രക്രിയയില്‍ മതപ്രമാണങ്ങള്‍ ഗ്രഹിക്കുന്നതിലും മറ്റുള്ളവരെ ഗ്രഹിപ്പിക്കുന്നതിലും പണ്ഡിതന്മാര്‍ മനുഷ്യബുദ്ധിക്കും ചിന്തയ്‌ക്കും പ്രാധാന്യം കല്‍പിക്കുന്നില്ല.
ബുദ്ധിയെയും ചിന്തയെയും അതിന്റെ പ്രയോഗത്തെയും പ്രാത്സാഹിപ്പിക്കുന്ന മറ്റൊരു മതവും ഇസ്‌ലാമിനെപ്പോലെ ലോകത്ത് ഇല്ല. ഖുര്‍ആനെപ്പോലെ മറ്റൊരു വേദഗ്രന്ഥവുമില്ല. ബുദ്ധിയുപയോഗിച്ച് ചിന്തിക്കാന്‍ നിരന്തരം ഉദ്‌ബോധിപ്പിക്കുന്ന നിരവധി വചനങ്ങള്‍ ഖുര്‍ആനിലുണ്ട്.
സലഫിസം/സലഫിയ്യത്ത് എന്നാല്‍ പ്രമാണങ്ങളിലെ മദ്‌ഹബുന്നസ്സ്വ് (മൂലപാഠങ്ങളുടെ സരണി) മാത്രമാണെന്നും അതില്‍ ബുദ്ധിക്കും ചിന്തയ്‌ക്കും ഒരു സ്ഥാനവുമില്ലെന്നും സങ്കല്‍പിച്ചുകൂടാ. വഹ്‌യും (ദൈവികവെളിപാട്) അഖ്‌ലും (മനുഷ്യബുദ്ധി) പരസ്‌പരപൂരകമായി കൂടിച്ചേര്‍ന്ന ഒരു ദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ പ്രമാണാധിഷ്‌ഠിത വിജ്ഞാനങ്ങളുടെയും (അല്‍ ഉലൂമുന്നഖ്‌ലിയ്യ) ബുദ്ധ്യാധിഷ്‌ഠിത വിജ്ഞാനങ്ങളുടെയും (അല്‍ ഉലൂമുഅഖ്‌ലിയ്യ) സമഞ്‌ജസമായ ഒരു മേളനമാണ്. കാലഘട്ടങ്ങളിലൂടെയുള്ള ഇസ്‌ലാമികചിന്തയുടെ (അല്‍ഫിക്‌റുല്‍ ഇസ്‌ലാമി) വികാസത്തില്‍ ബുദ്ധിയുടെയും ചിന്തയുടെയും പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് ബുദ്ധിമാന്മാര്‍ക്കും ചിന്താശീലര്‍ക്കുമാണ്. ഖുര്‍ആനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ലി ഖൗമിന്‍ യതഫക്കറൂന്‍ (ചിന്തിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി) എന്നാണ്.
ഖുര്‍ആന്‍ അക്ഷരങ്ങളും പദങ്ങളും വായിച്ച് അവയുടെ ബാഹ്യമാത്രമായ അര്‍ഥം മനസ്സിലാക്കിയാല്‍ പോരാ; അവയിലടങ്ങിയ ആശയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അങ്ങനെ ചെയ്യാത്തവരെക്കുറിച്ച് അല്ലാഹു പറയുന്നു: ``അപ്പോള്‍ അവര്‍ ഖുര്‍ആന്‍ പരിചിന്തനം ചെയ്യുന്നില്ലേ? അതല്ല, അവരുടെ ഹൃദയങ്ങളിന്മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ?'' (മുഹമ്മദ് 24). ഖുര്‍ആന്റെ വീക്ഷണത്തില്‍, സത്യവിശ്വാസികള്‍ തഖ്‌ലീദിന്റെ ആളുകളല്ല; ഉള്‍ക്കാമ്പുള്ള ബുദ്ധിയുടെ ഉടമകളാണ്. (ഉലുല്‍ അല്‍ബാബ്)
പണ്ഡിതാഭിപ്രായങ്ങള്‍
പൂര്‍വീക പണ്ഡിത്മാരുടെ മഹത്വവും ശ്രേഷ്‌ഠതയും മതപ്രബോധനത്തിനും മതതത്വങ്ങളുടെ അധ്യാപനത്തിനും ജനങ്ങളുടെ മാര്‍ഗദര്‍ശനത്തിനും വേണ്ടിയുള്ള ഗ്രന്ഥരചനയും പ്രഭാഷണങ്ങളും സദുപദേശങ്ങളുമടക്കം അവര്‍ ചെയ്‌ത ബൃഹത്തായ സേവനങ്ങള്‍ നിഷേധിക്കാന്‍ സാധ്യമല്ല. അതേസമയം, അവരും മറ്റു മനുഷ്യരെ പോലെ മാനുഷിക ദൗര്‍ബല്യങ്ങളുള്ള സാധാരണക്കാരായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും അവര്‍ എഴുതുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളില്‍ തള്ളേണ്ടതും കൊള്ളേണ്ടതും സ്വീകാര്യമായതും അസ്വീകാര്യമായതും ഉണ്ടായേക്കാം.
അതിനാല്‍, മഹാന്മാരായ പൂര്‍വസൂരികളുടെ ഗ്രന്ഥങ്ങളും രചനകളും പഠനവിധേയമാക്കുമ്പോള്‍, അവയിലെ വാചകങ്ങളും വാക്കുകളും അക്ഷരങ്ങളും അപ്പടി പകര്‍ത്താതെ, വിവേചനബുദ്ധിയോടും യുക്തിചിന്തയോടും വിമര്‍ശനാത്മകമായും അത് വിശകലനം ചെയ്യണം. അവയില്‍ സ്വീകാര്യമായതിനെ സ്വീകരിക്കുകയും, അസ്വീകാര്യമായതിനെ തിരസ്‌കരിക്കുകയും ചെയ്യണം. പ്രമാണങ്ങളെയും പണ്ഡിതാഭിപ്രായങ്ങളെയും ബുദ്ധിയും ചിന്തയുമുപയോഗിച്ച് വായിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുമ്പോള്‍ ഒരുപക്ഷേ, യുക്തിവാദികള്‍ എന്നോ മുഅ്‌തസിലികള്‍ എന്നോ വിളിക്കപ്പെട്ടേക്കാം. ഇസ്‌ലാമില്‍ അക്ഷരപൂജക്ക് ഒരു സ്ഥാനവുമില്ല.
ഖുര്‍ആന്‍ പഠിക്കുമ്പോള്‍
എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ കാര്യം വ്യത്യസ്‌തമാണ്. അത് അല്ലാഹുവിന്റെ വചനമാണ്. മനുഷ്യരുടെ രചനകളില്‍ നിന്ന് വ്യത്യസ്‌തമായി അതില്‍ തള്ളേണ്ടതൊന്നുമില്ല. അത് പൂര്‍ണമായും സത്യമാണ്. അതില്‍ വിമര്‍ശിക്കപ്പെടേണ്ടതോ സംശയിക്കേണ്ടതോ ഒന്നുമില്ല. അതുകൊണ്ട് ഖുര്‍ആന്‍ വായിക്കുമ്പോള്‍ അതിലെ നല്ലതും ചീത്തയും തമ്മിലും സത്യവും അസത്യവും തമ്മിലും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ യുക്തിചിന്തയും വിമര്‍ശനബുദ്ധിയും ഉപയോഗിക്കുന്നതിന്റെ പ്രശ്‌നമുദിക്കുന്നില്ല. എന്നാല്‍ ഇത് ഈ പറഞ്ഞ കാര്യത്തിന് മാത്രം ബാധകമാണ്. മൊത്തത്തില്‍ ഖുര്‍ആന്‍ പഠനത്തില്‍ ബാധകമല്ല. അതില്‍ ബുദ്ധിയ്‌ക്കും ചിന്തയ്‌ക്കുമുള്ള പങ്ക് അനിഷേധ്യമാണ്.
അതിലെ മഹത്തായ ആശയങ്ങളും അധ്യാപനങ്ങളും മനസ്സിലാക്കാനും അവയില്‍ അന്തര്‍ലീനമായ രഹസ്യങ്ങളുടെ ചുരുളഴിക്കാനും വിശുദ്ധ ഗ്രന്ഥത്തിലടങ്ങിയ അമൂല്യങ്ങളായ വിജ്ഞാനങ്ങളുടെയും പ്രപഞ്ച സത്യങ്ങളുടെയും മുത്തുകള്‍ പുറത്തെടുക്കാനും അതില്‍ നിന്ന് മതവിധികളും നിയമങ്ങളും നിര്‍ധാരണം ചെയ്യാനും, അതിന്റെ ഇഅ്‌ജാസും (അമാനുഷികത) അജയ്യതയും ബോധ്യപ്പെടാനും ബുദ്ധിയും ചിന്തയും ഉപയോഗിച്ചുകൊണ്ടുള്ള പഠനവും വിചിന്തനവുമല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല.
അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, ഖുര്‍ആന്‍ വചനങ്ങളുടെ ബാഹ്യാര്‍ഥം മാത്രം ഗ്രഹിക്കാനേ കഴിയുകയുള്ളൂ; അതിന്റെ ആത്മാവും അന്തസ്സത്തയും തൊട്ടറിയാന്‍ കഴിയുകയില്ല.

0 comments: