ഓര്‍മശേഷി കൂട്ടാന്‍ പ്രായോഗിക വഴികള്‍
മജീദ് മൂത്തേടത്ത്
ശരിയായ ഓര്‍മിക്കല്‍ എന്നാല്‍, ശ്രദ്ധിക്കല്‍ ആകുന്നു.”- സാമുവല്‍ ജോണ്‍സണ്‍ IX റോമന്‍ അക്കത്തില്‍ എഴുതിയ ഒമ്പത് കണ്ടില്ലേ?
ഒരു ചെറിയ പ്രശ്‌നം.
നിങ്ങള്‍ക്കതിനെ 6 (ആറ്) ആക്കാന്‍ പറ്റുമോ? എഴുതിയിരിക്കുന്ന IX ല്‍ ഒരു മാറ്റവും വരുത്താന് പാടില്ല. അത് അങ്ങനെത്തന്നെ അവിടെ നിലനിര്‍ത്തണം. നിങ്ങള്‍ക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാം. സംഖ്യ 6 ആയാല്‍ മതി.
ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് അക്കത്തില്‍ മാത്രമാണ്. ഒമ്പതിനെ ആറാക്കുന്ന വിദ്യയല്ലേ.
ചിന്ത ഒന്നു മാറ്റിനോക്കൂ. അല്‌പം നിരീക്ഷണ ബുദ്ധി പ്രയോഗിക്കാം. സാധ്യമായ എല്ലാ രീതിയിലും 6 എഴുതിനോക്കാം. ഇംഗ്ലീഷില്‍ അക്ഷരത്തില്‍ SIX എന്നെഴുതാം.
ഇനി മുകളില്‍ എഴുതിയ IX നെയും ഇപ്പോള്‍ എഴുതിയ SIX നെയും ഒന്നു നിരീക്ഷിച്ചു നോക്കൂ.
ഒമ്പതിനെ ആറാക്കുന്ന വിദ്യ മനസ്സിലായില്ലേ? ഒരിക്കലും മറന്നുപോകാത്ത വിധത്തില്‍ അത് മനസ്സില്‍ പതിഞ്ഞുകഴിഞ്ഞു. ഇവിടെ നിങ്ങള്‍ നിങ്ങളുടെ നിരീക്ഷണ ശേഷിയാണ് പ്രയോജനപ്പെടുത്തിയത്. അലസമായി നോക്കുമ്പോഴോ, ഉദ്ദേശ്യമില്ലാതെ നോക്കുമ്പോഴോ കാണുന്നതായിരിക്കില്ല സൂക്ഷ്‌മ നിരീക്ഷണം കൊണ്ട് കാണുന്നത് എന്നര്‍ഥം. നിരീക്ഷിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ ഒരിക്കലും മറന്നുപോകാത്ത തരത്തില്‍ മനസ്സില്‍ പതിയും. നിങ്ങളുടെ നിരീക്ഷണങ്ങള്‍ എത്രമാത്രം നിശിതമാണോ അത്രമാത്രം മികവോടെ ഓര്‍ത്തെടുക്കാനും കഴിയും.
റോഡ് മുറിച്ചുകടക്കുമ്പോഴോ വാഹനങ്ങള്‍ ഓടിക്കുമ്പോഴോ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ബസില്‍ യാത്ര ചെയ്യുമ്പോള്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ട് എത്രയോ തവണ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് പോസ്റ്റിലേക്ക് നോക്കിയിരുന്നിട്ടുണ്ടാവും.
“ട്രാഫിക് സിഗ്‌നലിന്റെ ഏറ്റവും മുകളില്‍ ഏതു ലൈറ്റാണ്? ചുവപ്പോ അതോ പച്ചയോ?”
ഇങ്ങനെയൊരു ചോദ്യം നിങ്ങളോട് ചോദിക്കുമ്പോള്‍ നിങ്ങളൊക്കെ ആശയക്കുഴപ്പത്തിലാകുന്നില്ലേ? കാരണം ഏതു ലൈറ്റാണ് മുകളില്‍ എന്നത് നിങ്ങള്‍ക്കറിയാം; എന്നാലും അത്ര ഉറപ്പില്ല അല്ലേ? ഇനി മുകളിലത്തെ ലൈറ്റിന്റെ നിറം നിങ്ങള്‍ക്ക് തീര്‍ച്ചയായിട്ടും അറിയാമെങ്കില്‍, അധികം ആളുകളും അവഗണിക്കുന്ന കാഴ്‌ചകളെ `നിരീക്ഷിക്കാന്‍’ ഒരുമ്പെടുന്ന അപൂര്‍വം ചിലരില്‍ ഒരാളാണു നിങ്ങള്‍. ലൈറ്റിന്റെ കളറിനെപ്പറ്റിയുള്ള സംശയവും ഉറപ്പും, കാഴ്‌ചയും നിരീക്ഷണവും തമ്മിലുള്ള വ്യത്യാസമാണ് കാണിക്കുന്നത്. എത്രയോ തവണ നോക്കിയപ്പോഴും അലസമായിട്ടാണ് നോക്കിയത്. ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് പോസ്റ്റില്‍ മുകളില്‍ ഏതു നിറമാണെന്ന് അറിഞ്ഞിരിക്കുക നല്ലതാണ് എന്ന ഉദ്ദേശ്യത്തോടെ നോക്കിയിട്ടുണ്ടായിരുന്നില്ല. ചുവപ്പ് നിറമാണ് മുകളില്‍. പച്ച ഏറ്റവും താഴെയും മഞ്ഞ മധ്യത്തിലുമായിരിക്കും. ഉറപ്പിച്ചു പറയാന്‍ കഴിയാതിരുന്നത് വെറും കാഴ്‌ചക്കാരന്‍ മാത്രമായതുകൊണ്ടാണ്. നിരീക്ഷകന്‍ ആകാതിരുന്നതിനാലാണ്.
ഒരു സംഗതിയെക്കുറിച്ച് വ്യത്യസ്‌തമായ രീതിയില്‍ ചിന്തിച്ച് കാര്യകാരണസഹിതം മനസ്സിലാക്കുന്നതാണ് നിരീക്ഷണ പാടവം. എന്തുകൊണ്ട്? എങ്ങനെ? എപ്പോള്‍? എന്നൊക്കെ ഒരു കാര്യത്തെ വിലയിരുത്തി മനസ്സിലാക്കുമ്പോഴാണ് നിരീക്ഷണ ബുദ്ധിയോടെ ആ കാര്യത്തെ നിങ്ങള്‍ സമീപിക്കുന്നത്. അപ്രകാരം മനസ്സില്‍ പതിയുന്ന അറിവുകള്‍ ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ നമുക്ക് കഴിയും. യുക്തിസഹമായി ചിന്തിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുക വഴി ഓര്‍ത്തെടുക്കല്‍ എളുപ്പമായി മാറുന്നു.
വെറുതെ നോക്കുന്നതും ശ്രദ്ധയോടെ നോക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് വിലയിരുത്തുന്നതും, പല വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്നതുമാണ് നിരീക്ഷണം. ഇതിനെ അന്യപ്രവേശമില്ലാത്ത ശ്രദ്ധ (Exclusive Attention) എന്നു നിര്‍വചിക്കാം.
ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി ഒരു ഇന്റര്‍വ്യൂ നടക്കുകയാണ്.
ചെന്നൈ കടല്‍ത്തീരത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇന്റര്‍വ്യൂ. ഭിത്തിയില്‍ ഇന്ത്യയുടെ ഭൂപടമുണ്ട്. അതില്‍ ബംഗാള്‍ ഉള്‍ക്കടല്‍ അടയാളപ്പെടുത്തിയിട്ടില്ല. അഞ്ചുപേരെയാണ് ഇന്റര്‍വ്യൂ ചെയ്‌തത്.
ആദ്യം കയറിവന്ന ഉദ്യോഗാര്‍ഥിയോട് ബോര്‍ഡ് ചെയര്‍മാന്‍ ചോദിച്ചു: “എവിടെയാണ് ബംഗാള്‍ ഉള്‍ക്കടല്‍?”
ഉദ്യോഗാര്‍ഥി (ഭൂപടത്തില്‍ നോക്കിയിട്ട്): “അത് ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടില്ല സാര്‍.”
തുടര്‍ന്നുവന്ന മൂന്ന് ഉദ്യാഗാര്‍ഥികളെയും ബോര്‍ഡ് ചെയര്‍മാന്‍ ചോദ്യം ആവര്‍ത്തിച്ചു. മൂന്നു പേരുടെയും പ്രതികരണം ഏതാണ്ട് ഇതുപോലെ തന്നെ. അഞ്ചാമതു വന്ന ഉദ്യോഗാര്‍ഥി ചോദ്യം കേട്ട ഉടനെ നോക്കിയതു ഭൂപടത്തിലേക്കായിരുന്നില്ല. ഒടുങ്ങാത്ത തിരയടിച്ച് ഉല്ലസിക്കുന്ന ബംഗാള്‍ ഉള്‍ക്കടലിലേക്കാണ്. ജനാലയിലൂടെ കടല്‍ കാണമായിരുന്നു. ഉദ്യോഗാര്‍ഥി അങ്ങോട്ട് വിരല്‍ ചൂണ്ടി തന്റെ നിരീക്ഷണ പാടവം കൗതുക പൂര്‍വം വ്യക്തമാക്കി. ഇത്തരം നിരീക്ഷണ ശേഷിയാണ് ഓര്‍മശക്തിയുടെയും അടിസ്ഥാനം.http://pudavaonline.net/?p=1114

0 comments: