അശ്രദ്ധ തെറ്റിക്കുന്ന ജീവിതതാളംhttp://pudavaonline.net/?p=1646
റഷീദ് പരപ്പനങ്ങാടി
“ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു”
ഈ അടുത്ത ദിവസത്തി ല്‍ പത്രങ്ങളില്‍ വന്നവാര്‍ത്തയ്‌ക്ക് പുതുമയൊന്നുമില്ല- ഇതിനുമുമ്പും പലതവണ പിഞ്ചുപൈതങ്ങള്‍ ഇത്തരത്തി ല്‍ മുങ്ങിമരിച്ചതുകൊണ്ട്.
നിറഞ്ഞുകാണുന്ന വെള്ളത്തില്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് ഓളങ്ങള്‍ സൃഷ്‌ടിച്ച് കളിക്കുന്നതിനിടയിലെപ്പോഴോ ആയിരിക്കണം ബക്കറ്റിലേക്ക് തലകീഴായി കുത്തനെ വീണുപോയത്.
കുട്ടിയുടെ ഭാരംകൂടി ബക്കറ്റിനകത്തായപ്പോള്‍ ഒരുപിടച്ചിലിനുപോലും മറിച്ചിടാന്‍ കഴിയാതെ-നീര്‍ക്കുമിളകള്‍ ഒന്നൊന്നായി അവസാനിക്കുന്നതുവരെ ആരുടെയും ശ്രദ്ധയില്‍പെടാതെ പോവുകയും ചെയ്‌തു.
ഓര്‍ക്കാപ്പുറത്ത് വരുന്ന അപകടങ്ങള്‍ നമുക്ക് മനസ്സിലാക്കാം. വരുത്തിവെച്ച ഈ ദുരന്തമോ?
ഈ മരണം ഒരമ്മയ്‌ക്ക് എപ്പോഴാണ് മറക്കാനാവുക. ജീവിതാന്ത്യംവരെ ദൃശ്യം മനസ്സില്‍ തേട്ടിക്കൊണ്ടേയിരിക്കും. ഒരല്‌പം ശ്രദ്ധവെച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തം.
അപ്പോഴാണ് അശ്രദ്ധയ്‌ക്ക് ഇത്രയും വലിയ വില നല്‍കേണ്ടിവന്നുവല്ലോ എന്ന് പലരും ഓര്‍ത്തുപോവുക.
അപകടങ്ങള്‍ മാത്രമല്ല, അശ്രദ്ധകൊണ്ട് ജീവിതത്തിന്റെ താളംതെറ്റിക്കുന്നത്. അത് നമ്മുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും കീഴ്‌മേല്‍ മറിക്കുന്നു.
അപകടത്തെക്കുറിച്ച് ബോധമില്ലാതെ ആയുധങ്ങളെടുത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ `ഇതല്ലാതെ മറ്റെന്തെല്ലാം കളിക്കാന്‍ വേറെ കിടക്കുന്നു’ എന്ന് ഉറക്കെ ശാസിക്കാന്‍ നമുക്കറിയാം. കുട്ടിക്ക്, അത് കിട്ടാവുന്ന അകലത്തില്‍വെച്ചത് താനായിരുന്നുവെന്ന വലിയകുറ്റം മറക്കുകയും ചെയ്യാം.
പലപ്പോഴും അശ്രദ്ധകൊണ്ടുവന്ന അപകടങ്ങളുടെ കാരണം കണ്ടെത്തി പാഠമുള്‍ക്കൊള്ളാനല്ലല്ലോ പലരും ശ്രമിക്കുക.
ഏത് പ്രവര്‍ത്തനങ്ങളിലും അതീവ ശ്രദ്ധയും ക്രമീകരണങ്ങളുമുണ്ടെങ്കിലേ വിജയം കണ്ടെത്താനാവൂ. അല്ലാത്തപക്ഷം പ്രവര്‍ത്തനം പാഴ്‌വേലയായി മാറുകയും അപകടം വിളിച്ചുവരുത്താന്‍ പര്യാപ്‌തമാവുകയും ചെയ്യുന്നു.
ഏത് പ്രവൃത്തിയുടെയും പിന്നില്‍ മനസ്സിന്റെ ഒരു പ്രവര്‍ത്തനമുണ്ടായിരിക്കണം. ആനുപാതികമായി വന്നേക്കാവുന്ന മുന്‍കരുതലുകള്‍ കണ്ടെത്താനുള്ള ജാഗ്രതയും.
മനസ്സിലെ മുന്‍കൂട്ടിയുള്ള ഈ തയ്യാറെടുപ്പാണ് പൂര്‍ത്തീകരണത്തിന് നിദാനം. കുറേ വിയര്‍ത്ത് അധ്വാനിക്കുന്നതിലല്ല ചിന്തിച്ച് രൂപപ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കുമ്പോഴാണ് സമയലാഭവും സ്വീകാര്യതയും സ്വസ്ഥതയും ലഭ്യമാവുന്നത്.
മൂല്യവത്തായ കുറേ തത്വോപദേശങ്ങള്‍ കേള്‍ക്കുന്നതുകൊണ്ട് മാത്രം ഒരാള്‍ അറിവുള്ളവനാകുകയില്ല. കേട്ട അറിവുകള്‍വെച്ച് വിവേകപൂര്‍ണമുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോഴേ പ്രയോജനമുണ്ടാവൂ. അതിനാവട്ടെ, വേണ്ടത് അതീവ ശ്രദ്ധയും.http://pudavaonline.net/?p=1646

0 comments: