മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ യുവാക്കള്‍ ഉണരണം: യുവപക്ഷം
സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ സെഷനായിരുന്നു `പെരുകുന്ന പൗരാവകാശ നിഷേധം, നിശ്ശബ്‌ദമാകുന്ന യുവത' എന്ന പ്രമേയത്തില്‍ നടന്ന യുവപക്ഷം സെമിനാര്‍. കേരളത്തിന്റെ തുടിപ്പും തിളക്കവുമായ യുവ നേതാക്കള്‍ ഒന്നിച്ചിരുന്ന് ആലോചിക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയുംചെയ്‌ത യുവപക്ഷം ഉള്ളടക്കത്തിന്റെ ഗാംഭീര്യം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയ കാലത്തിന്റെ അപകടങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളില്‍ ഒന്നിച്ചുണ്ടാകുമെന്ന പ്രത്യാശ പങ്കിട്ടുകൊണ്ടാണ് സെമിനാറിലെ ചര്‍ച്ചകള്‍ വികസിച്ചത്. രാജ്യത്ത് പെരുകിക്കൊണ്ടിരിക്കുന്ന പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ കനത്ത രോഷം ഉയിര്‍കൊണ്ടു. മുസ്‌ലിം എന്ന പേരു പോലും പലപ്പോഴും രാജ്യത്ത് നീതിനിഷേധത്തിനും അവകാശലംഘനത്തിനും വിധേയമാകുന്നുണ്ട്.
ഏതൊരു രാജ്യത്തിന്റെയും വിപ്ലവ പ്രസ്ഥാനങ്ങളുടെയും ശക്തി യുവജനതയാണെന്നതിനാല്‍ യുവജന ശക്തികളെ രാജ്യത്തിന്റെ നന്മയ്‌ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണം. ലോകമെമ്പാടും മാറ്റങ്ങള്‍ വരുത്തിയതില്‍ യുവജന വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ പങ്കുണ്ട്. പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നതിന് പകരം അവയെ അഭിമുഖീകരിക്കാന്‍ ഇച്ഛാശക്തി കാട്ടാന്‍ യുവാക്കള്‍ സജ്ജരാകണമെന്നും യുവപക്ഷം ആവശ്യപ്പെട്ടു.
ഏതൊരു രാജ്യത്തിന്റെയും വിപ്ലവ പ്രസ്ഥാനങ്ങളുടെയും ശക്തി യുവജനതയാണെന്നതിനാല്‍ യുവജന ശക്തികളെ രാജ്യത്തിന്റെ നന്മയ്‌ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കണം. ലോകമെമ്പാടും മാറ്റങ്ങള്‍ വരുത്തിയതില്‍ യുവജന വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ പങ്കുണ്ട്. പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നതിന് പകരം അവയെ അഭിമുഖീകരിക്കാന്‍ ഇച്ഛാശക്തി കാട്ടാന്‍ യുവാക്കള്‍ സജ്ജരാകണമെന്നും യുവപക്ഷം ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പു നല്‌കുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഉപരിവര്‍ഗത്തിന്റെ താല്‍പര്യസംരക്ഷണത്തിന് പാര്‍ശ്വവത്‌കൃതരെ ബലിയാടാക്കുന്നത് നീതീകരിക്കാവതല്ല. അവസരസമത്വവും മൗലികാവകാശങ്ങളും നിഷേധിക്കുന്നതിനെതിരെ രാജ്യത്തെ യുവജനങ്ങളുടെ കൂട്ടായ്‌മ ഉയര്‍ന്നുവരണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
കെ എന്‍ എം സംസ്ഥാന പ്രസിഡന്റ ഡോ. ഇ കെ അഹമ്മദ്‌കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയിലെ സ്‌ത്രീത്വത്തിനെതിരെ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുന്നത് ഗൗരവമായി കാണണമെന്ന് സെമിനാറില്‍ പ്രസംഗിച്ച ഷാഫി പറമ്പില്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതി തന്നെയാണെന്ന് നാം തിരിച്ചറിയണം. വളരുന്ന യുവത രാഷ്‌ട്രീയത്തോടു കാണിക്കുന്ന അകല്‍ച്ച പൗരാവകാശ നിഷേധങ്ങള്‍ വര്‍ധിക്കാന്‍ സഹായകരമായിതീരുമെന്ന് അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു.
രാജ്യരക്ഷാ നിയമങ്ങളുടെ മറവില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടാകുന്നത് ചെറുക്കണമെന്ന് ഐ എസ് എം പ്രസിഡന്റ മുജീബ്‌റഹ്‌മാന്‍ കിനാലൂര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശല രജിസ്‌ട്രാര്‍ ഡോ. പി പി മുഹമ്മദ്, ജാബിര്‍ അമാനി, സുഹൈല്‍ സാബിര്‍, അബ്‌ദുന്നാസര്‍ മുണ്ടക്കയം, ശഫീഖ് മമ്പ്രം പ്രസംഗിച്ചു.
0 comments: