റീ എന്‍ട്രിയില്‍ വന്ന ജിന്നും വിവേകാനന്ദന്റെ കാവും

  • Posted by Sanveer Ittoli
  • at 4:16 AM -
  • 0 comments

റീ എന്‍ട്രിയില്‍ വന്ന ജിന്നും വിവേകാനന്ദന്റെ കാവും

------------------------------
*റീ എന്‍ട്രിയില്‍ വന്ന ജിന്നും വിവേകാനന്ദന്റെ കാവും *

**
ഗള്‍ഫില്‍നിന്നും റിക്രൂട്ടിങ്ങിന് കേരളത്തില്‍ വന്ന ജിന്നുകള്‍
മുഹൂര്‍ത്തത്തില്‍ തന്നെ എത്തിയതിനാല്‍ അവരെ സ്വീകരിക്കാനും റിക്രൂട്ടിങ്ങിന്
വേദികള്‍ ഒരുക്കാനും ഔദ്യോഗിക തലത്തില്‍ നെട്ടൊട്ടമായിരുന്നു . പക്ഷേ
വേദികള്‍ ഒരുക്കിയവരെ തന്നെ റിക്രൂട്ട്
ചെയ്യുന്ന നെറി കെട്ട കളിയാണ്‌ ജിന്നുകള്‍ നടത്തിയത് . കേരളമാകെ ജിന്ന്
തരംഗം സൃഷ്ട്ടിച്ചു എന്ന് മാത്രമല്ല , തൗഹീദീ പ്രകാശ പ്രസരണ
കേന്ദ്രങ്ങളായിരുന്ന ഗള്‍ഫ്‌ ഇസ്ലാഹീ സെന്ററുകളെ പൂട്ടിക്കാന്‍ പോലും അവര്‍
കരുത്താര്‍ജിച്ചു . ചെക്കുട്ടിപ്പാപ്പയെയും ഒടിയനെയും കുട്ടിസ്രാങ്കിനെയും
തുടങ്ങി എ പി അബ്ദുല്‍ ഖാദര്‍ മൌലവിയുടെ ഭാഷയില്‍ ചെകുത്താന്‍ കൂക്കിനെയും
ഒക്കെ ഭയപ്പെട്ടു കഴിഞ്ഞിരുന്ന കേരള മുസ്ലിങ്ങളെ ഈമാനിന്റെ
കരുത്തില്‍ വളര്‍ത്തി കൊണ്ടുവന്ന മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ കൊടിയ
അന്തവിശ്വോസങ്ങള്‍ പ്രചരിപ്പിച്ചു . ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുന്ന
നേരത്തും ലാഇലാഹ ഇല്ലള്ള പ്രഖ്യാപിച്ച ധീര മുജാഹിദുകള്‍ ഉറങ്ങുന്നിടത്തും
ഇരിക്കുന്നിടത്തും നീങ്ങുന്നിടത്തും നീക്കുന്നിടത്തും ബന്ദിക്കുന്നിടത്തും
ബന്ധപ്പെടുമ്പോഴും
തുടങ്ങി സന്താനങ്ങളില്‍ വരെ റീ എന്‍ട്രി ജിന്നുകള്‍ ആധിപത്ത്യം നേടി.

മനുഷ്യ കോലത്തില്‍ വന്നിറങ്ങിയ ജിന്നുകളുടെ വലയില്‍ അകപ്പെട്ടവരുടെ മേല്‍
അന്ധകാരത്തിന്റെ അവസാന ആണിയും അടിക്കാന്‍ സാല്‍വേഷനുകളും, സി ഡി കളും, യു
ടുബുകളും, ജിന്ന് ക്ലിനിക്കുകളും സാര്‍വത്രികമായി . ലാഇലാഹ ഇല്ലള്ള എന്ന്
കേട്ടാല്‍ തുടിച്ചിരുന്ന ഹൃദയങ്ങള്‍ ജിന്നെന്നു കേട്ടാല്‍ മിടിപ്പ്
നിലച്ചു ഭീതിതമാകുന്ന അവസ്ഥയിലെത്തി .അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം .......
ഞാന്‍ എന്റെ ചന്തന പമ്പരം പരതി വാവിട്ടു കീറി .. എന്ന കൊച്ചു കുഞ്ഞിനെപ്പോലെ
തൗഹീദിന്റെ അടിക്കല്ലിളകി വീണിട്ടും ഓഫീസിന്റെ താക്കോലിന് വേണ്ടി പരക്കം
പായുന്ന സാരഥികള്‍ മാത്രമായി സംഘടന ചുരുങ്ങി . വിദ്യാര്‍ഥി വിഭാഗത്തിനും
യുവജന വിഭാഗത്തിനും ചിന്തിക്കാന്‍ ഈ വായോധികരുടെ ബുദ്ധിയുടെ സ്ക്രീനിലൂടെ അത്
കടന്നു പോകണമത്രേ. റീ എന്‍ട്രി ജിന്നുകള്‍ക്ക് വേദിയും സ്വീകരണവും
ഒരുക്കാന്‍ വിട്ടപ്പോള്‍ ഈ സ്ക്രീനിംഗ് ടെസ്റ്റ്‌ എവിടെയായിരുന്നു .
ഇന്നിപ്പോള്‍ ഒഴിയാ ബാധയായി , ബ്രിട്ടീഷുകാര്‍ കോളനി വല്കരിച്ച പോലെ ,
ആടുകളും അടിച്ചിറക്കലുകളും താടികളും തടവലുകലും തടവറകളുമായി ജിന്നുകള്‍ കോളനി
സ്ഥാപിച്ചു കഴിഞ്ഞു . ഇതിനെതിരെ പൊരുതേണ്ട ' കുഞ്ഞാലിമാര്‍ '
തടവറകളില്‍ " ചിന്തിക്കരുത് , ബുദ്ധി ഉപയോഗിക്കരുത് " എന്ന നീണ്ട ഫ്ലേക്സ്
ബോര്‍ഡിനു താഴെ സുഖ സുഷുപ്തിയിലാണ്.

കേരളത്തിലെ പുതിയ ജിന്ന് വിളയാട്ട കഥകള്‍ കേള്‍കുമ്പോള്‍
ഓര്‍മ വരിക കുഞ്ഞുനാളില്‍ സ്കൂളില്‍ വെച്ച് കേട്ട സ്വാമി വിവേകാനന്ദന്റെ
ഒരു ചരിത്രമാണ്‌. അല്ലെങ്കില്‍ മായാവി കഥകളില്‍ ഒരു ദിവസം കുട്ടൂസന്‍
അബദ്ദത്തില്‍ കുടത്തില്‍ നിന്നും ഭൂതത്തെ തുറന്നു
വിടുന്നു. അന്നേ വരെ ഇല്ലാത്ത പ്രശ്നങ്ങള്‍ അന്ന് മുതല്‍ ഭൂതം ഉണ്ടാക്കുന്നു.

സ്വാമി വവിവേകാനന്ദന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ കൂട്ടുകാരോടൊത്ത് സ്ഥിരം
കളിക്കുന്ന ആല്‍ മരങ്ങളും വള്ളികളും ചിതല്‍ പുറ്റുകളുമൊക്കെ നിറഞ്ഞ ശാന്തത
തളം കെട്ടി നില്‍ക്കുന്ന ഒരു കാവുണ്ടായിരുന്നു. ഭക്ഷണവും വിശ്രമവും
പോലുമില്ലാത്ത ഈ കളി നിര്‍ത്താന്‍ അദ്ദേഹത്തിന്റെ അമ്മ പഠിച്ച പണി എല്ലാം
പയറ്റി . പക്ഷെ വൈകുന്നേരങ്ങളില്‍ പോലും വൈകി എത്തുന്ന അവസ്ഥയിലെത്തി.
അവസാനം അമ്മ ഒരു സൂത്രം പയറ്റി. ഒരു ദിവസം അതിരാവിലെ കുട്ടികളെല്ലാം
കളിക്കാന്‍ എത്തുന്നത്തിനു മുന്‍പേ അമ്മ കാവിലെത്തി. വരുന്ന കുട്ടികളോടെല്ലാം
ഭീതി പെടുത്തുന്ന ആ കാര്യം അമ്മ ഉണര്‍ത്തി.

കാവുകള്‍ ഭൂതങ്ങള്‍ താമസിക്കുന്ന സ്ഥലമാണെന്നും കഴിഞ്ഞ ദിവസം അത് വഴി പോയ
ഒരാള്‍ ആ കാവില്‍ ഒരു ഭൂതത്തെ കണ്ടെന്നും ഭൂതം കുട്ടികളെ കിട്ടിയാല്‍
കഴുത്തു ഞെരിച്ചു കൊല്ലുമെന്നും അമ്മ അറിയിച്ചു . പേടിച്ചു വിറച്ച കുട്ടികള്‍
ഉടനെ സ്ഥലം വിട്ടു. വിവേകാനന്ദന്റെ ചെവിയിലും വാര്‍ത്ത എത്തി. ഉച്ചയായിട്ടും
പതിവുപോലെ വിവേകിനെ ഭക്ഷണത്തിനു കാണാഞ്ഞതിനാല്‍ അമ്മ ആരായാന്‍
ഇറങ്ങി. കൂട്ടുകാരോക്കെയും അവിടെ ഒരു പാടത്ത് കളിക്കുന്നു . പക്ഷെ വിവേകിനെ
അവിടെ കണ്ടില്ല. കൂട്ടുക്കാര്‍ ഉടനെ വിവേകിനെ അന്യേഷിച്ചിറങ്ങി.

അവസാനം അവര്‍ കാവിലുമെത്തി. അപ്രദീക്ഷിതമായി അവര്‍ ആ കാഴ്ച കണ്ടു. വിവേക് ഒരു
കൂസലുമില്ലാതെ ഒരു ഊഞ്ഞലില്‌ ആടിക്കളിക്കുന്നു. വിവേക് ..അപ്പോള്‍ നീ
വിവരമൊന്നും അറിഞ്ഞില്ലേ ..അവര്‍ ചോദിച്ചു. പൊട്ടന്മാരെ ... വിഡ്ഢികളെ ..
എന്റെ അമ്മ പറയുന്നതിന് മുന്‍പ് എത്രയോ കാലമായി നമ്മള്‍ ഈ കാവില്‍ കളി
തുടങ്ങിയിട്ട്. ആരെയും ഇത് വരെ ഭൂതം പിടിച്ചിട്ടില്ല. മനുഷ്യനോളം പഴക്കമുണ്ട്
ഭൂതത്തിനും . അല്ലാതെ എന്റെ അമ്മ പറഞ്ഞപ്പോള്‍ മാത്രം ജനനം കൊണ്ടാതല്ല. എന്റെ
അമ്മയുടെ ലക്ഷ്യം എന്താണെന്ന് എനിക്കറിയാം.

വിവേക് ഇത് പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ ലജ്ജിച്ചു തല താഴ്ത്തി . കണ്ട വിവരം
കൂട്ടുകാര്‍ അമ്മയെ ധരിപ്പിച്ചു . വിവേകിന്റെ ബുദ്ധിയില്‍ അമ്മ സന്തോഷവതിയായി.

പ്രവാചക ജീവിതത്തിലോ അവിടുത്തെ സഹാബത്തിന്റെ ശരീരത്തിലോ ജിന്ന് കേറിയ
ഒരു വാറോല പോലും
ലഭ്യമല്ല. ഐക്യ സംഘം മുതല്‍ ഇന്നോളം വരെയുള്ള തൗഹീദിന്റെ വക്താക്കളില്‍
ജിന്ന് പ്രവേശിച്ച ഒരു ചരിത്രവും ഇല്ല .റീ എന്‍ട്രി
ജിന്ന് വരുന്നതിനു മുന്‍പ് മനുഷ്യകുലത്തോളം അല്ലെങ്കില്‍ അതിനേക്കാള്‍ മുന്‍പേ
ജിന്നുകള്‍ ഇവിടെ ഉണ്ട്. അന്നൊന്നും കേറാത്ത ജിന്ന് ഇപ്പോള്‍ കേറാന്‍
തുടങ്ങിയതിന്റെ ലക്ഷ്യം വിവേകമുള്ളവര്‍ക്കറിയാം . പാന്റിന്റെ അടിഭാഗം
കുറച്ചതുകൊണ്ടു തുണിയുടെ അളവ് കുറയില്ല. അത് കീശയുടെ വലിപ്പം കൂട്ടാന്‍
ഉപയോഗിക്കുന്നു
എന്ന് മാത്രം.

എല്ലാ രോഗത്തിനും മരുന്നുണ്ട് എന്ന് വിശുദ്ധ ഖുര്‍ആന്‍ . അത് കണ്ടെത്തുക
എന്നത് മനുഷ്യ ബുദ്ധിയുടെ ദൗത്യമാണ് . പണ്ട് കുരിപ്പും , വെള്ളപ്പാണ്ടും
,കുഷ്ട്ടരോഗവും , പൊട്ടിയും , അപസ്മാരകവും എല്ലാം ജിന്നായിരുന്നു.
അതിനു മരുന്ന് കണ്ടെത്തിയതോടെ ആ ജിന്നുകള്‍ പടിയിറങ്ങി. മനശാസ്ത്രം ഒരു
ചികില്സാമുറ ആയതോടെ ഒരു കൂട്ടം ജിന്നുകള്‍ നാടുകടന്നു. ഇങ്ങനെ
ജിന്നുകള്‍ക്കെതിരെ മനുഷ്യ ബുദ്ധി പടവെട്ടുന്നതുകൊണ്ടാവാം റീ എന്ട്രി
ജിന്നുകള്‍ ആദ്യമേ ബുദ്ധിക്കു ചുവപ്പ് നാട കെട്ടിയത്.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: