`ഉന്നതമാണ് ഇസ്‌ലാമിന്റെ സംസ്‌കാരം'
പി എം സാദിഖലി (യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ്)
ലോകമുസ്‌ലിംകളുടെ വര്‍ത്തമാന പരിതസ്ഥിതിയെ വിശകലനം ചെയ്‌ത് സിയാവുദ്ദീന്‍ സര്‍ദാര്‍ പറയുന്നുണ്ട്: ആത്മജ്ഞാനം നിലനിര്‍ത്തിക്കൊണ്ട് മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ അസാധ്യമായ ഒരു കാലമാണിത്. ഈ വേളയില്‍ വിശ്വാസ വിശുദ്ധിയെക്കുറിച്ച് നാം സംസാരിക്കുന്നത് തന്നെ ഏറെ മേന്മയുള്ള കാര്യമാണ്.അല്ലാഹുവിന്റെ പ്രവാചകന്റെ സമൂഹമാണ് മുസ്‌ലിംകള്‍. അവര്‍ ജ്ഞാനത്തിലും സംസ്‌കാരത്തിലും ഉന്നതരായിരുന്നു. ശക്തിയില്‍ലും ശാസ്‌ത്രത്തിലും ഒന്നാംസ്ഥാനക്കാരുമായിരുന്നു. മനുഷ്യന്‍ സംസ്‌കാരമുള്ളവരാകണമെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം, ഏറെ ഉന്നതമായ സാംസ്‌കാരിക ചിന്ത അവതരിപ്പച്ചതും ഇസ്‌ലാം തന്നെയാണ്. മതവിശ്വാസത്തോളം പ്രാധാന്യം പെരുമാറ്റ മര്യാദകള്‍ക്കും ഇസ്‌ലാം നല്‍കിയിട്ടുണ്ട്. പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും സ്വര്‍ഗമാണ് വിജയികള്‍ക്ക് ദൈവം നല്‍കുക. നാശത്തിന്റേതാണ് നരകം.
0 comments: