യുവജന സമ്മേളനത്തെ ശ്രദ്ധേയമാക്കിയ സവിശേഷ സെഷനുകള്‍

  • Posted by Sanveer Ittoli
  • at 6:13 AM -
  • 0 comments
യുവജന സമ്മേളനത്തെ ശ്രദ്ധേയമാക്കിയ സവിശേഷ 
സെഷനുകള്‍

പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. ഇവയിലേതെങ്കിലുമൊന്ന്‌ കുറവുണ്ടെങ്കില്‍ വൈകല്യമായി കാണുന്നു. അങ്ങനെ വൈകല്യത്തോടെ ജനിക്കുന്ന കുട്ടി നിഷ്‌കളങ്കനാണെങ്കിലും തന്റെ മാതാപിതാക്കളുടെ ആശങ്കയും സമൂഹത്തിന്റെ അവഗണനയും നിമിത്തം അപകര്‍ഷതാബോധത്തോടെ വളരുന്നു.സ്വാഭാവികമായും പൊതുധാരയില്‍ നിന്നവര്‍ തള്ളപ്പെടുന്നു. എന്നാല്‍ ഈയവസ്ഥയ്‌ക്ക്‌ മാറ്റം വന്നുകൊണ്ടിരിക്കുന്നു. disabled is differently abled -അംഗവൈകല്യമല്ല, ഭിന്നകഴിവുകള്‍ എന്ന തിരിച്ചറിവ്‌ ലോകത്ത്‌ വന്നുകൊണ്ടിരിക്കുന്നു. അത്തരക്കാര്‍ക്ക്‌ വിദ്യാഭ്യാസവും മാനസിക പിന്തുണയും നല്‌കി പൊതുസമൂഹത്തില്‍ ഇടം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്‌ അനിവാര്യമാണ്‌.
ഇസ്‌ലാമിക പ്രബോധനരംഗത്ത്‌ ഈ സഹോദരങ്ങളെ പ്രത്യേകം പരിഗണിക്കുന്നതിന്റെ ഭാഗമായി ഐ എസ്‌ എം സമ്മേളനത്തില്‍, ശബ്‌ദത്തിന്റെ ലോകം മാത്രമുള്ളവര്‍ക്കും വെളിച്ചത്തിന്റെ ലോകം മാത്രമുള്ളവര്‍ക്കും വേണ്ടി പ്രത്യേകം സെഷനുകള്‍ സംഘടിപ്പിക്കപ്പെട്ടത്‌ ശ്രദ്ധേയമായി. പുറംലോകത്തിന്റെ ഭംഗി കാണാന്‍ കഴിയില്ലെങ്കിലും അകക്കണ്ണുകൊണ്ട്‌ ലോകത്തെ കണ്ടറിയുന്നവര്‍ക്ക്‌ സ്രഷ്‌ടാവിന്റെ പാതയിലേക്ക്‌ വിരല്‍ചൂണ്ടുന്ന ഇന്‍സൈറ്റ്‌ (ഉള്‍ക്കാഴ്‌ച) എന്ന സെഷന്‍ (ഐ സി സി ഓഡിറ്റോറിയം) വളരെ ശ്രദ്ധേയമായി. കാഴ്‌ച പ്രശ്‌നമുള്ള സഹോദരങ്ങള്‍ക്ക്‌ പൊതുവേദിയില്‍ നിന്നും കാര്യങ്ങള്‍ കേട്ടു മനസ്സിലാക്കാമല്ലോ.
സൗത്ത്‌ ആഫ്രിക്കയില്‍ നിന്നെത്തിയ മുഹമ്മദ്‌ കക്‌സെ ആയിരുന്നു ഈ സെഷനിലെ മുഖ്യാതിഥി. വിശുദ്ധ ഖുര്‍ആന്‍ പഠിക്കാതിരുന്നാല്‍ തന്റെ അവസ്ഥയായിരിക്കും എന്നത്‌ പവര്‍പോയന്റ്‌ പ്രസന്റേഷനോടെ ക്ലാസെടുത്തപ്പോള്‍ ദ്വിഭാഷയില്ലാതെ മലയാളി സുഹൃത്തുക്കള്‍ സാകൂതം കേട്ടിരുന്നത്‌ വല്ലാത്തൊരു അനുഭവമായിരുന്നു. ജെ എം മഹല്‍ എന്ന വിശാലമായ ഹാള്‍ നിറയെ ബധിര സഹോദരങ്ങള്‍. നിശ്ശബ്‌ദമായി സൊറ പറഞ്ഞും കലഹിച്ചും കഴിഞ്ഞുകൂടിയ രണ്ടുദിവസത്തെ കൂട്ടായ്‌മയില്‍ ഒരു സഹോദരനും സഹോദരിയും വിവാഹിതരാവുന്നതിനും അവര്‍ സാക്ഷികളായി.
കോട്ടക്കലില്‍ നടന്ന ഉത്തരമേഖലാ മുജാഹിദ്‌ സമ്മേളനത്തിലാണ്‌ ഭിന്നകഴിവുള്ളവര്‍ക്കുവേണ്ടി പ്രത്യേക സെഷന്‍ ആരംഭിച്ചത്‌. 2007ല്‍ വയനാട്‌ പനമനരം മുജാഹിദ്‌ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പ്രതിനിധികള്‍ പങ്കെടുത്ത വിപുലമായ സെഷനുകള്‍ ഉണ്ടായിരുന്നു. കോഴിക്കോട്‌ മര്‍ക്കസുദ്ദഅ്‌വയിലും കോട്ടക്കലിലും കേള്‍വിയില്ലാത്തവര്‍ക്കു വേണ്ടി സ്ഥിരം കുര്‍ആന്‍ പഠനക്ലാസുകള്‍ നടക്കുന്നുണ്ട്‌.
ബധിരവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദീര്‍ഘകാലം അധ്യാപന വൃത്തി സ്വീകരിച്ച്‌ വാര്‍ധക്യത്തിലും അവരോടുള്ള സ്‌നേഹം പങ്കിടുന്നതിനായി എത്തിയ ഇബ്രാഹീം കുട്ടി മാസ്റ്റര്‍, അക്‌പാഹി പ്രതിനിധി സി കെ അബ്ദുസ്സലാം, അഡ്വ. യൂനുസ്‌ സലീം, എസ്‌ എ കഫീല്‍, പി എന്‍ ബഷീര്‍ അഹമ്മദ്‌, ഷാഹുല്‍ ഹമീദ്‌ എന്നിവരും സംസാരിച്ചു. അബൂബക്കര്‍ മദനി മരുത, എസ്‌ എ കഫീല്‍, അക്‌പാഹി പ്രതിനിധി സി കെ അബ്ദുസ്സലാം, എം കെ അബ്ദുറസാഖ്‌, പി എന്‍ ബഷീര്‍ അഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു.
രാവിലെ ഐ സി സി ഓഡിറ്റോറിയത്തില്‍ നടന്ന ഇന്‍സൈറ്റ്‌ - കാഴ്‌ച വെല്ലുവിളി നേരിടുന്നവരുടെ സമ്മേളനം കെ ജെ യു ട്രഷറര്‍ ഈസ മദനി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറഹ്‌മാന്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജസീര്‍ അന്‍സാരി എടത്തനാട്ടുകര, മുസ്‌തഫ മദനി, കെ കെ പി അബ്‌ദുല്ല, അബ്‌ദുല്‍ ജലീല്‍ പരപ്പനങ്ങാടി, യാസിര്‍ മങ്കട, കെ പി അബ്‌ദുറഹ്‌മാന്‍, ഹംസ ജൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: