എന്റെ എഫ് ബി സുഹൃത്ത്‌ Abdu Salam ബായ് താങ്ക്സ്


സുഖ ദുഖങ്ങളുടെ സമ്മിശ്ര വികാരങ്ങള്‍ ഉള്‍പ്പെട്ട ഒരു വര്ഷം കൂടി നമ്മോടു വിട പറഞ്ഞു ........................!ഇവിടെ..ഇന്നിന്റെ പ്രഭാതം ഒരു പുതിയ തുടക്കമാണ് ............!കഴിഞ്ഞ ഒരു വര്‍ഷത്തെ നമ്മുടെ ജീവിതം സ്വയം വിലയിരുത്തി നമ്മുടെ ഗമനം സുഗമമാക്കുന്നതിനുള്ള ഒരു അവസരമാണിത് .............! ആ നാള്‍വഴികളില്‍ സംഭവിച്ച പാകപ്പിഴവുകള്‍ പൊറുത്തു മാപ്പാക്കാനും ഇന്ന് തുടക്കം കുറിച്ച പുതിയ വര്ഷം നന്മയുടെത് മാത്രമാകാനും അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക ............!നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നവനും ,ജീവിതത്തെ മാറ്റിമറിക്കുന്നവനും അല്ലാഹുവാണെന്ന് മറക്കാതിരിക്കുക ............!സുഹ്ര്തുക്കളെ ..........എല്ലാവര്ക്കും വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു ...അല്ലാഹു അനുഗ്രഹിക്കട്ടെ ..........!
സുഖ ദുഖങ്ങളുടെ സമ്മിശ്ര വികാരങ്ങള്‍ ഉള്‍പ്പെട്ട ഒരു വര്ഷം കൂടി നമ്മോടു വിട പറഞ്ഞു ........................!ഇവിടെ ..ഇന്നിന്റെ പ്രഭാതം ഒരു പുതിയ തുടക്കമാണ് ............!കഴിഞ്ഞ ഒരു വര്‍ഷത്തെ നമ്മുടെ ജീവിതം സ്വയം വിലയിരുത്തി നമ്മുടെ ഗമനം സുഗമമാക്കുന്നതിനുള്ള ഒരു അവസരമാണിത് .............!  ആ നാള്‍വഴികളില്‍ സംഭവിച്ച പാകപ്പിഴവുകള്‍ പൊറുത്തു മാപ്പാക്കാനും  ഇന്ന് തുടക്കം കുറിച്ച പുതിയ വര്ഷം നന്മയുടെത് മാത്രമാകാനും അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക ............!നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നവനും ,ജീവിതത്തെ മാറ്റിമറിക്കുന്നവനും അല്ലാഹുവാണെന്ന് മറക്കാതിരിക്കുക ............!സുഹ്ര്തുക്കളെ ..........എല്ലാവര്ക്കും വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു ...അല്ലാഹു അനുഗ്രഹിക്കട്ടെ ..........!


0 comments:

ഓരോ നിമിഷവും പുതിയതാണ്

പി എം എ ഗഫൂര്‍
താനൊരു പൂമ്പാറ്റയായ് മാറിയത് സ്വപ്‌നം കണ്ട ഗുരു, ഉണര്‍ന്നപ്പോള്‍ ചിന്തിച്ചതിങ്ങനെ: ഞാന്‍ പൂമ്പാറ്റയായി സ്വപ്‌നം കണ്ട മനുഷ്യനോ, അതോ, മനുഷ്യനായി സ്വപ്‌നം കാണുന്ന പൂമ്പാറ്റയോ?”ആയുസിന്റെ കണക്കെടുക്കുമ്പോള്‍ പൂമ്പാറ്റയോളം പരിമിതമാണ് നമ്മുടേയും ജീവിതം. അവസാന നിമിഷത്തെക്കുറിച്ച് ഏകദേശ ധാരണപോലും നമുക്കില്ല.
 എണ്ണിനോക്കാവുന്നത്രയും കുറച്ച് ശ്വാസസമയമാണിത്. ലഭിക്കുന്ന ഓരോ സെക്കന്‍ഡും പുതിയതും അപൂര്‍വ്വവുമാണ്; പിന്നെയൊരിക്കലും തിരിച്ചുകിട്ടാത്തതുമാണ്. ഒരു പുഴയെ ഒരിക്കല്‍ മാത്രമേ നമ്മള്‍ കാണുന്നുള്ളൂവെന്ന് പറയാറുണ്ട്. രണ്ടാംവട്ടം കാണുമ്പോള്‍ വെള്ളം പഴയതല്ല. ജീവിതക്കാഴ്ചകളും അങ്ങനെത്തന്നെ. ഓരോ നിമിഷവും മൂല്യമേറിയതാണ്.
ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസ് അസുഖബാധിതനായി കിടന്നപ്പോള്‍ ഡയറിയിലെഴുതി വെച്ചതിങ്ങനെ:ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു മിനുട്ടുപോലും ഞാനുറങ്ങില്ല; ഉറങ്ങിത്തീര്‍ക്കുന്ന ഓരോ നിമിഷവും എനിക്കു നഷ്ട്‌പ്പെടുന്നത് വെളിച്ചത്തിന്റെ അറുപത് സെകന്‍ഡുകളാണ്... അതെ, അങ്ങനെയെങ്കില്‍ സങ്കടപ്പെട്ട് കഴിയുന്ന ഓരോ മിനുട്ടിലും നാം നഷ്ടപ്പെടുത്തുന്നത് സന്തോഷത്തിന്റെ അറുപത് സെകന്‍ഡുകളാണല്ലോ. 
നല്ല ജാഗ്രതയും തയ്യാറെടുപ്പുമുണ്ടെങ്കില്‍ ഓരോ നിമിഷവും ഓരോ ദിവസവും അര്‍ഥസമ്പന്നമാക്കാന്‍ നമുക്ക് കഴിയും. അടുക്കും ചിട്ടയുമുള്ള കര്‍മങ്ങള്‍ കൊണ്ട് ഈ ജീവിതപുസ്തകത്തെ ക്രമപ്പെടുത്തുന്നവര്‍ക്ക്, ഇവിടം വിട്ടുപോകുമ്പോള്‍ ഹൃദയം നിറയെ സന്തോഷമായിരിക്കും. പഴകിയ വീട്ടില്‍നിന്ന് പുത്തന്‍ വീട്ടിലേക്ക് താമസം മാറ്റുന്ന ആത്മഹര്‍ഷത്തോടെ അവര്‍ മരണത്തിന്റെ പിറകെപ്പോകും.
സെകന്‍ഡുകളെക്കുറിച്ച ജാഗ്രതയാണ് ജീവിതത്തെക്കുറിച്ച ജാഗ്രത. സംഭവബഹുലമായ ഒരു വര്‍ഷം വിടപറഞ്ഞിരിക്കുന്നു. പൊടിപുരണ്ട കലണ്ടര്‍ ഇന്നോടെ ചുവരില്‍ നിന്ന് മാറി. വര്‍ഷങ്ങളുടെ ഇളകിയാട്ടങ്ങള്‍ ആയുസ്സിനെ ചെറുതാക്കിക്കൊണ്ടേയിരിക്കുന്നു. ഓരോ മരണവും നമ്മെ വല്ലാതെ നിസ്സാരന്മാരാക്കുന്നു. വ്യക്തി വിടപറയുന്നതും വര്‍ഷം വിടപറയുന്നതും ആത്മതലത്തില്‍ നോകുമ്പോള്‍ വലിയ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. കളറുള്ള കാര്‍ഡുകള്‍ അയച്ചും ലഭിച്ചും രസിക്കാനുള്ളതല്ല പുതുവര്‍ഷം. ജീവിതത്തിന്റെ ഉള്ളകങ്ങളിലേക്ക് കൂര്‍ത്ത ചോദ്യങ്ങളുന്നയിക്കാന്‍ സാധിക്കുന്നവര്‍ സൗഭാഗ്യവാന്മാര്‍! 
രണ്ടുദിനങ്ങള്‍ ഒരുപോലെ ആയവര്‍ നഷ്ടക്കാര്‍ എന്ന് അറബിയിലൊരു ചൊല്ലുണ്ട്. പുതിയ ചിന്തകളോ ശീലങ്ങളോ സൗഹൃദങ്ങളോ വായനയോ നന്മയോ ഇല്ലാതെ ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നവരെ സംബന്ധിച്ചാണത്. സമയത്തോളം മികച്ചൊരു സൗഭാഗ്യം വേറെയില്ല. മരണപ്പെട്ടവര്‍ക്കു തീര്‍ന്നുപോയതും നമുക്ക് ബാക്കിയിള്ളതും സമയമാണ്. സമയമെന്നാല്‍ സെക്കനന്‍ഡുകളാണ്. സെക്കന്‍ഡുകള്‍ സക്രിയമാകുമ്പോള്‍ സമയം സാര്‍ഥകമാകുന്നു; അപ്പോള്‍ ജീവിതത്തിനും അര്‍ഥമുണ്ടാകുന്നു.
“'എഴുപത് വര്‍ഷം ജീവിച്ച ഒരാള്‍, ഒരു ദിവസം മുഴുവനുമിരുന്ന് ശാന്തമായാലോചിച്ച്, ഇക്കാലം വരെ എന്തു ചെയ്യുകയായിരുന്നുവെന്ന് എഴുതിനോക്കിയാല്‍ അയാള്‍ അദ്ഭുതപ്പെട്ടുപോകും. ചെറിയ കാര്യങ്ങള്‍ ചെയ്യാനാണ് ഏറെ സമയവും നഷ്ടപ്പെടുത്തിയത്. കണ്ണാടിയുടെ മുമ്പില്‍ മണിക്കൂറുകളോളം തുലച്ചുകളഞ്ഞു. എല്ലാ ദിവസവും ഒരേ വങ്കത്തങ്ങള്‍ ആവര്‍ത്തിച്ചു. അനര്‍ഥമായ വാര്‍ത്തകള്‍ വായിക്കാന്‍ എത്ര സമയമാണ് അയാള്‍ നഷ്ടപ്പെടുത്തിയത്..!
തന്റേതു മാത്രമായ ഏഴു ചിന്തകള്‍ പോലും ഈ എഴുപത് വര്‍ഷത്തിനിടയ്ക്ക് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ അയാള്‍ക്കായില്ലെങ്കില്‍ പിന്നെന്തിനാണ് ആ ജന്മം..! അതിനിടയ്ക്ക് എവിടെയോ വെച്ച് മരണം അയാളെ പിടികൂടുന്നു. ആയുസ്സിന്റെ മൂന്നിലൊന്ന് ഉറങ്ങിപ്പോയി. മൂന്നിലൊന്ന് വിദ്യാഭ്യാസത്തില്‍, ജീവിക്കാനുള്ള അപ്പം തിരഞ്ഞ് മറ്റൊരു മൂന്നിലൊന്ന്. ഭാര്യയോട് കലഹിക്കാന്‍, കുഞ്ഞുങ്ങളെ നോക്കി വളര്‍ത്താന്‍, അയല്‍ക്കാരുമായി പടവെട്ടാന്‍, അങ്ങനെ അതിനും ഇതിനുമായുള്ള മത്സരങ്ങള്‍ക്കിടയില്‍ ആ പാവം മനുഷ്യന്റെ ആയുഷ്‌കാലമതാ തീരുന്നു. മരണം വന്ന് വാതിലില്‍ മുട്ടുമ്പോള്‍ ഒന്നും പൂര്‍ത്തിയാക്കാനാകാതെ ഒന്നുമിതുവരെ പ്രത്യേകമായി സംഭവിക്കാതെ, അയാള്‍ ജീവിതത്തില്‍ നിന്ന് മാഞ്ഞുപോകുന്നു.' (പാഴ്ശ്രുതി; പി എന്‍ ദാസ്; പേജ്: 121)
ഇങ്ങനെ ഒരാലോചന ഇടയ്ക്കിടെ ആവശ്യമാണ്. കുറേ ദൂരം നടക്കുന്നതിനിടയില്‍, കാലൊന്ന് വെച്ചുകുത്തുമ്പോഴാണ്  നടന്ന ദൂരത്തെക്കുറിച്ചും ഇനി നടക്കാനുള്ളതിനെക്കുറിച്ചുമൊക്കെ ആലോചിക്കുക. അങ്ങനെ ഒരു വെച്ചുകുത്തലാവണം സ്വയംവിചാരണയുടെ സന്ദര്‍ഭങ്ങള്‍. നിരന്തരം പുതുക്കിയും പിഴവുകള്‍ പരിഹരിച്ചും ജീവിതയാത്രയില്‍ സന്തോഷം നിറയണം. ആരാധനകള്‍ ദൈവവുമായുള്ള സ്വകാര്യ നിമിഷങ്ങളാണ്. ഏറ്റവും സന്തോഷഭരിതമായിരിക്കണം ആരാധനാനിമിഷങ്ങള്‍. സ്വകാര്യ സന്ദര്‍ഭത്തില്‍ ദൈവത്തെയോര്‍ത്ത് കണ്ണ് നിറഞ്ഞാല്‍ അത്, സ്വര്‍ഗ പ്രവേശത്തിനുള്ള നല്ല മാര്‍ഗമണെന്ന് മുഹമ്മദ് നബി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഖലീഫ ഉമറിന്റെ ജീവചരിത്രത്തിലിത്തരം സന്ദര്‍ഭങ്ങള്‍ നിരവധി കാണാം.‘ഭരണ‘ഭാരത്തിന്റെ സംഘര്‍ഷങ്ങള്‍ക്കിടയിലും സ്വകാര്യ നിമിഷങ്ങള്‍ കണ്ടെത്തി സ്വന്തത്തിനുനേരെ അതിനിശിതമായ ചോദ്യങ്ങളെറിയുന്ന ഭരണാധികാരിയായിരുന്നു ഖലീഫ ഉമര്‍.
മിന്‍ഹാജുല്‍ ഖാസ്വിദീന്‍ എന്ന ഗ്രന്ഥത്തില്‍ സമയവിനിയോഗത്തെ ഇങ്ങനെ പകുത്തുവെക്കുന്നുണ്ട്: സമയനഷ്ടമെന്ന് തോന്നുന്ന ഒരു കര്‍മത്തിലും മുഴുകാതിരിക്കുക. സമയ ബോധമുള്ള സുഹൃത്തിനെ സമ്പാദിക്കുക. ഓരോ നിമിഷവും പുതിയതും ഉന്നതവുമാണെന്ന് ഓര്‍ത്തുവെക്കുക. പിന്നിട് ഖേദിക്കേണ്ടി വരാത്തവിധം, ഓരോ നിമിഷത്തെയും വിനിയോഗിക്കുക.”
അമേരിക്കയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. ഹിശാമുത്വാലിബ് എഴുതിയ ട്രയിനിംഗ് ഗൈഡ് ഫോര്‍ ഇസ്‌ലാമിക് വര്‍ക്കേഴ്‌സ്’എന്ന ഗ്രന്ഥത്തില്‍, സമയത്തെ ഫലപ്രദമാക്കാന്‍ നല്ലൊരു മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. ചിന്തിക്കാന്‍ശക്തിയുടെ ഉറവിടമാണത്. കളിക്കാന്‍ ശാശ്വത യൗവനത്തിന്റെ താക്കോലാണത്. വായിക്കാന്‍ അറിവിന്റെ ഉറവിടമാണത്. പ്രാര്‍ഥിക്കാന്‍ഏറ്റവും വലിയ ശക്തിയാണത്. നല്ലതിനെയും നല്ലവരെയും സ്‌നേഹിക്കാന്‍. സൗഹൃദമുണ്ടാക്കാന്‍ സന്തോഷത്തിന്റെ വഴിയാണത്. പുഞ്ചിരിക്കാന്‍, അതോടെ ടെന്‍ഷനൊഴിവാകും. അധ്വാനിക്കാന്‍, വിജയത്തിന്റെ വിലയാണത്.
അതീവ ലളിതമായ ആയുഷ്‌കാലമാണ് മനുഷ്യജന്മം. ഇതര ജീവികളില്‍ പലതിനെയും അപേക്ഷിച്ച് മനുഷ്യായുസ്സ് വളരെ ചെറുത്. ചെറിയൊരീ പ്രതിമാസത്തെ വലിയ പ്രതിമാസമാക്കി മാറ്റുന്നതെന്താണ്..? ആയുസ്സിന്റെആധിക്യത്തേക്കാള്‍ കര്‍മങ്ങളുടെ നന്മയാണ് ജീവിതത്തിന്റെ ധന്യത. അലസമായൊരു ജീവിതമല്ല, ആസ്വദിച്ചുള്ള ജീവിതമാവട്ടെ നമ്മുടേത്. മൃദുവായി നടന്നും എളിമയോടെ സംസാരിച്ചും കരുത്തോടെ മുന്നേറിയും കരുതലോടെ കാലുവെച്ചും സ്‌നേഹത്തോടെ പെരുമാറിയും ഇഷ്ടത്തോടെ സഹവസിച്ചും ലാളിത്യത്തോടെ സംവദിച്ചും കാരുണ്യത്തോടെ ഇടപെട്ടും സത്യത്തോടെ സംസാരിച്ചും ശരിയോടെ സമ്പാദിച്ചും താഴ്മയോടെ പ്രാര്‍ഥിച്ചും നമുക്കീ യാത്രയെ സുന്ദരമാക്കാം.

0 comments:

`സംസ്‌കാരം തകര്‍ന്നാല്‍ ലോകം തകര്‍ന്നു'

`സംസ്‌കാരം തകര്‍ന്നാല്‍ ലോകം തകര്‍ന്നു'

എം ബി രാജേഷ്‌ എം പി
ഒരു സമൂഹത്തിന്റെ പ്രതിരോധകവചമാണ്‌ സംസ്‌കാരം. ഓരോ വ്യക്തിയുടെ ശരീരത്തിനും ആന്തരികമായി ഒരു പ്രതിരോധശേഷിയുണ്ട്‌. അതാണ്‌ രോഗങ്ങള്‍ക്കെതിരെ പൊരുതാന്‍ നമ്മുടെ ശരീരത്തെ പ്രാപ്‌തമാക്കുന്നത്‌. സഹജമായ പ്രതിരോധശക്തി. ഏതു രോഗത്തെയും നേരിടാന്‍ ഓരോ മനുഷ്യന്റെയും ശരീരത്തിന്‌ കഴിവുണ്ട്‌. അതുപോലെ ഒരു ജനതയുടെ പ്രതിരോധശക്തിയാവണം സംസ്‌കാരം. അപചയത്തില്‍ പെടാതെ കാത്തുസൂക്ഷിക്കുന്ന ഉള്‍പ്രേരണയും കരുത്തും ശക്തിയുമാണത്‌. ഒരു സമൂഹം എത്രമേല്‍ മനുഷ്യത്വമുള്ളതായിരിക്കുന്നു എന്നതിന്റെ അളവുകോലാണ്‌ സംസ്‌കാരം. ചരിത്രത്തില്‍ നിന്ന്‌ വിച്ഛേദിക്കുന്നതിന്‌ എതിരായ ചെറുത്തുനില്‌പാണ്‌ സംസ്‌കാരം.
ഒരു സമൂഹത്തെയോ ജനതയെയോ കീഴ്‌പ്പെടുത്താന്‍, ആയുധങ്ങളെക്കാള്‍ എളുപ്പത്തില്‍ കഴിയുക, ആ സമൂഹത്തിന്റെ പ്രതിരോധ ശക്തി ഇല്ലാതാക്കുമ്പോഴാണ്‌. അവരെ നല്ല സംസ്‌കാരത്തില്‍ നിന്ന്‌ വേര്‍പ്പെടുത്തുമ്പോഴാണ്‌. തോക്കുകള്‍ക്ക്‌ നിര്‍വഹിക്കാന്‍ കഴിയാത്തത്‌ സംസ്‌കാരത്തെ പിന്മാറ്റുമ്പോള്‍ സാധ്യമാവും. ഈ തന്ത്രം ലോകത്ത്‌ നിരവധി ഭരണാധികാരികളും രാഷ്‌ട്രങ്ങളും നടപ്പില്‍ വരുത്തിയിട്ടുണ്ട്‌.
അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ തന്റെ ശുത്രരാജ്യങ്ങളില്‍ പയറ്റിയ തന്ത്രം ലൈബ്രറികളും ധിഷണാഗ്രന്ഥങ്ങളും ചുട്ടെരിച്ച്‌ പകരം പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ വ്യാപിപ്പിക്കുകയായിരുന്നു. ഒരു ജനതയുടെ സ്വത്വബോധത്തെ നശിപ്പിക്കാന്‍ ഈ നടപടിക്കു സാധിക്കും.
ഇറാഖ്‌ ആക്രമിച്ചപ്പള്‍ ബുഷ്‌ നല്‍കിയ നിര്‍ദശം ബഗ്‌ദാദിലെ ചരിത്രമ്യൂസിയങ്ങള്‍ തീയിട്ട്‌ നശിപ്പിക്കാനായിരുന്നു. ഇറാഖ്‌ പഴയ മെസപ്പെട്ടോമിയയാണ്‌. പുരാതന സംസ്‌കാരത്തിന്റെ ഈറ്റില്ലം. മനുഷ്യ നാഗരികതയ്‌ക്ക്‌ ഈടുറ്റ സംഭാവന നല്‍കിയ പ്രദേശം. ആദ്യമായി നിയമസംഹിത സമ്മാനിച്ചത്‌ മെസപ്പെട്ടോമിയന്‍ സംസ്‌കാരമാണ്‌. ലോകത്ത്‌ എല്ലായിടത്തം അധിനിവേശ ശക്തികള്‍ ഈ രീതിയില്‍ ചരിത്രത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ജനതയെ പിന്മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്‌.

0 comments:

`ഉന്നതമാണ്‌ ഇസ്‌ലാമിന്റെ സംസ്‌കാരം'

`ഉന്നതമാണ്‌ ഇസ്‌ലാമിന്റെ സംസ്‌കാരം'

പി എം സാദിഖലി (യൂത്ത്‌ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌)
ലോകമുസ്‌ലിംകളുടെ വര്‍ത്തമാന പരിതസ്ഥിതിയെ വിശകലനം ചെയ്‌ത്‌ സിയാവുദ്ദീന്‍ സര്‍ദാര്‍ പറയുന്നുണ്ട്‌: ആത്മജ്ഞാനം നിലനിര്‍ത്തിക്കൊണ്ട്‌ മുസ്‌ലിംകള്‍ക്ക്‌ ജീവിക്കാന്‍ അസാധ്യമായ ഒരു കാലമാണിത്‌. ഈ വേളയില്‍ വിശ്വാസ വിശുദ്ധിയെക്കുറിച്ച്‌ നാം സംസാരിക്കുന്നത്‌ തന്നെ ഏറെ മേന്മയുള്ള കാര്യമാണ്‌.അല്ലാഹുവിന്റെ പ്രവാചകന്റെ സമൂഹമാണ്‌ മുസ്‌ലിംകള്‍. അവര്‍ ജ്ഞാനത്തിലും സംസ്‌കാരത്തിലും ഉന്നതരായിരുന്നു. ശക്തിയില്‍ലും ശാസ്‌ത്രത്തിലും ഒന്നാംസ്ഥാനക്കാരുമായിരുന്നു. മനുഷ്യന്‍ സംസ്‌കാരമുള്ളവരാകണമെന്ന്‌ പഠിപ്പിക്കുന്ന മതമാണ്‌ ഇസ്‌ലാം, ഏറെ ഉന്നതമായ സാംസ്‌കാരിക ചിന്ത അവതരിപ്പച്ചതും ഇസ്‌ലാം തന്നെയാണ്‌. മതവിശ്വാസത്തോളം പ്രാധാന്യം പെരുമാറ്റ മര്യാദകള്‍ക്കും ഇസ്‌ലാം നല്‍കിയിട്ടുണ്ട്‌. പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും സ്വര്‍ഗമാണ്‌ വിജയികള്‍ക്ക്‌ ദൈവം നല്‍കുക. നാശത്തിന്റേതാണ്‌ നരകം.

0 comments:

`മതങ്ങളുടെ അന്തസ്സത്ത മാനവികത'

`മതങ്ങളുടെ അന്തസ്സത്ത മാനവികത'

സ്വാമി ആപ്‌തലോകാനന്ദ
ഇന്ത്യയില്‍ മതസൗഹാര്‍ദത്തിന്‌ വിള്ളല്‍ വരുന്നുണ്ടെന്നത്‌ ശരിയാണ്‌. അതിനു കാരണം രാഷ്‌ട്രീയനേതൃത്വങ്ങളാണ്‌; മതാധ്യാക്ഷന്മാരല്ല. ലോകത്ത്‌ മതസൗഹാര്‍ദം, മതേതരത്വം എന്നീ സംജ്ഞകള്‍ ആദ്യമായി അവതരിപ്പിച്ചത്‌ ചിക്കാഗോയില്‍ നിടന്ന ലോക മത മഹാ സമ്മേളനത്തില്‍ വെച്ച്‌ സ്വാമി വിവേകാനന്ദനായിരുന്നു. എല്ലാ തുറകളിലുമുള്ള ജനസമൂഹങ്ങളെ നോക്കി എന്റെ സഹോദരീ, സഹോദരന്മാരേ എന്ന്‌ ഉച്ചരിച്ചുകൊണ്ടായിരുന്നു സ്വാമിജിയുടെ പ്രഭാഷണം തുടങ്ങിയത്‌. 
ഒരു അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളെ കാണേണ്ടത്‌ മക്കളുടെ സ്ഥാനത്താണ്‌. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങള്‍ക്കും പവിത്രതയുണ്ട്‌. എന്നാല്‍ ഇന്ന്‌ ഇതെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. മാതാപിതാക്കള്‍ തന്നെ മക്കളെ ഇതര്‍ക്ക്‌ കാഴ്‌ചവെക്കുന്നു. ഇത്‌ മതത്തിന്റെയോ വ്യവസ്ഥിതിയുടെയോ തെറ്റല്ല, മറിച്ച്‌ മനുഷ്യരില്‍ സ്വാര്‍ഥത വളരന്നതു കൊണ്ടാണ്‌.

യുവാക്കള്‍ക്ക്‌ വലിയ ഉത്തരവാദിത്വങ്ങളുണ്ട്‌. നിങ്ങള്‍ക്കൊരു പൈതൃക സംസ്‌കാരമുണ്ട്‌. അത്‌ ശരിയായ രീതിയില്‍ വിനിയോഗിക്കേണ്ടതാണ്‌. ഒരു സ്‌ത്രീക്ക്‌ അര്‍ധരാത്രിയില്‍ പോലും സൈ്വര്യമായി നടക്കാന്‍ നമ്മുടെ നാട്ടില്‍ സാഹചര്യമുണ്ടാവണം. സ്വതന്ത്ര ഭാരതത്തില്‍ ഒരു സ്‌ത്രീക്ക്‌ സ്വതന്ത്രമായി വെളിയില്‍ പോകാന്‍ സ്വാതന്ത്ര്യം വേണമെന്നത്‌ ഗാന്ധിജിയുടെ അഭിലാഷമായിരുന്നു.
ഒരു മതത്തിന്റെ അനുഷ്‌ഠാനങ്ങളും ആചാരങ്ങളുമാണ്‌ ശ്രേഷ്‌ഠമെന്നു പറയരുത്‌, ഇതരരുടെ അനുഷ്‌ഠാനങ്ങളും ആചാരങ്ങളും മോശമാണെന്നും പറയരുത്‌. ആരെങ്കിലും ഒരു മതത്തെ ഇകഴ്‌ത്ത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്ക്‌ സ്വന്തം മതത്തെ പറ്റി അറിയില്ല എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. ഇതര മതങ്ങളെ അവഹേളിക്കാന്‍ ഒരു മതവും കല്‍പിക്കുന്നില്ല.
രാഷ്‌ട്രീയത്തിന്റെ തത്വചിന്തകളില്‍ മതത്തിന്‌ സ്ഥാനം നല്‍കരുത്‌. ഏകോദര സഹോദരന്മരായി ജീവിക്കേണ്ടവരാണ്‌ നാം. ഈ സാഹോദര്യ ചിന്ത ഇപ്പോള്‍ നമ്മളിലുണ്ട്‌. ഇതിനെ ബ്രെയിന്‍വാഷ്‌ ചെയ്യാന്‍ ഒരു ശക്തിയെയും അനുവദിക്കാന്‍ പാടില്ലാത്തതാണ്‌.
മതം മനുഷ്യനെ ഈശ്വരനിലേക്ക്‌ നയിക്കുന്ന മാര്‍ഗമാണ്‌. ഈശ്വരചിന്ത സ്വാംശീകരിക്കാന്‍ കഴിയുമ്പോഴാണ്‌ യഥാര്‍ഥ മതാനുയായി മാറുന്നത്‌. ഒരൊറ്റ ഈശ്വരനേയുള്ളൂ. മുപ്പത്തിമുക്കോടി ദേവന്മാരില്ല, അത്രയും പേരുകള്‍ മാത്രമാണുള്ളത്‌. സമുദ്രം നോക്കി നദികള്‍ എങ്ങനെ ഒഴുകുന്നുവോ, അതുപോലെ ഈശ്വരന്റെ അടുക്കലേക്ക്‌ കുതിക്കേണ്ടവരാണ്‌ നാം. ഐശ്വര്യപൂര്‍ണമായ നാടിന്റെ വിജയത്തിന്‌ നമുക്ക്‌ ഒത്തൊരുമിച്ച്‌ മുന്നേറാം.

0 comments:

`മോഡിയുടെ മാപ്പുപറയല്‍ കാപട്യം'

`മോഡിയുടെ മാപ്പുപറയല്‍ കാപട്യം'

ആര്‍ ബി ശ്രീകുമാര്‍
വളരെ സന്തോഷത്തോടെയാണ്‌ ഞാന്‍ ഈ യുവജന സമ്മേളനത്തിന്റെ സാംസ്‌കാരിക സെഷനില്‍ സംസാരിക്കുന്നത്‌. ഒരു ഹിന്ദു എന്ന നിലയ്‌ക്കല്ല ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയിലാണ്‌ ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്‌. പ്രാഥമികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ലക്ഷങ്ങള്‍ നമുക്കിടയില്‍ ജീവിക്കുമ്പോഴും ആശ്രമങ്ങളും ദര്‍ഗകളും ആഡംബരങ്ങളുടെ ഉത്തുംഗതയില്‍ കഴിയുകയാണ്‌.
നമ്മളിന്ന്‌ സുഭിക്ഷമായി ബിരിയാണി കഴിച്ചു. എന്നാല്‍ അഞ്ചുലക്ഷം പേര്‍ ഇന്ത്യയില്‍ മനുഷ്യന്റെ മലംചുമക്കുന്ന പണിയെടുക്കുന്നുണ്ട്‌ എന്ന യാഥാര്‍ഥ്യം നാം വിസ്‌മരിക്കുന്നു. സാമ്പത്തിക സുസ്ഥിതിയുടെ പറുദീസയായ സ്വിറ്റ്‌സര്‍ലന്റിലോ പട്ടിണിപ്പാവങ്ങളുടെ ആഫ്രിക്കയിലോ ഇല്ലാത്ത അഴിമതിയാണ്‌ ഇന്ത്യയില്‍ നടമാടുന്നത്‌.
ഓരോ മതവിശ്വാസികളും അവരവരുടെ മതങ്ങളുടെ മൂല്യങ്ങളിലേക്ക്‌ തിരിച്ചെത്തിയെങ്കിലേ സംസ്‌കാരം നിലനില്‌ക്കുകയുള്ളൂ. ദീന്‍ `മേം ധാടി ഹെ ലേകിന്‍ ധാടി മെം ദീന്‍ നഹി' എന്ന്‌ പറഞ്ഞതുപോലെയാണ്‌ ഇന്നത്തെ മതവിശ്വാസികളുടെ സ്ഥിതി. പോപ്പുലര്‍ ഫ്രണ്ടുകാര്‍ പറയുന്നതല്ല ജിഹാദ്‌, അത്‌ മതവിരുദ്ധമാണ്‌. ഡോ. എം കെ മുനീറിന്റെ `ജിഹാദ്‌' എന്ന ഗ്രന്ഥം നിങ്ങള്‍ വായിക്കേണ്ടതാണ്‌. അഴിമതിയില്‍ എല്ലാ മതക്കാരും ഉണ്ട്‌. ആഡംബര ജീവിതവും ഫൈവ്‌ സ്റ്റാര്‍ സംസ്‌കാരവും അഴിമതിയില്‍ എത്തിയിരിക്കുന്നു.
ഗുജറാത്ത്‌ കൂട്ടക്കൊല യഥാര്‍ഥത്തില്‍ ബ്രിട്ടീഷ്‌ സൃഷ്‌ടിയാണ്‌ എന്ന്‌ പറയാം. ഉറക്കം തൂങ്ങിയിരിക്കുന്ന ബഹദൂര്‍ഷായെ സുല്‍ത്താനായി വാഴിച്ചവരാണ്‌ അവര്‍. അന്ന്‌ തുടങ്ങിയ `ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തന്ത്രത്തിന്റെ ഭാഗമാണ്‌ ഇന്ത്യാ വിഭജനം. സ്വതന്ത്ര ഇന്ത്യയില്‍ ഏതാണ്ട്‌ എല്ലാവരും ഒന്നിച്ചു നീങ്ങിയിരുന്നു. 1975ല്‍ അടിയന്തിരാവസ്ഥയില്‍ എല്ലാവരും ഒന്നിച്ച്‌ ജയിലിലായി. ആ അവസരത്തില്‍ ജനതാ പാര്‍ട്ടിയുണ്ടായി. അത്‌ പിരിഞ്ഞ്‌ ആര്‍ എസ്‌ എസ്സുണ്ടായി. 1986ല്‍ ഷാബാനുകേസിന്റെ പശ്ചാത്തലത്തില്‍ മുല്ലമാര്‍ എതിര്‍ത്തു. അപ്പോള്‍ രാജീവ്‌ ഗാന്ധി വനിതാ ബില്‍ കൊണ്ടുവന്നു. അത്‌ കാവിപ്പട എതിര്‍ത്തു. സന്തുലിതത്വത്തിനു വേണ്ടി ബാബരി ഹിന്ദുക്കള്‍ക്ക്‌ തുറന്നുകൊടുത്തതായിരുന്നു കോണ്‍ഗ്രസ്‌ ചെയ്‌ത ഏറ്റവും വലിയ വിഡ്‌ഢിത്തം. രണ്ട്‌ സീറ്റുണ്ടായിരുന്ന ബി ജെ പി രാജ്യം ഭരിച്ചു. അന്ന്‌ തൊട്ട്‌ ഗുജറാത്ത്‌ ഉന്നം വെച്ചിരുന്നു.
സോമനാഥ ക്ഷേത്രത്തില്‍ നിന്ന്‌ അദ്വാനി രഥയാത്ര തുടങ്ങി. പണ്ട്‌ മുഹമ്മദ്‌ ഗസ്‌നി ആ ക്ഷേത്രങ്ങളാക്രമിച്ചു എന്ന്‌ പറഞ്ഞു. എന്നാല്‍ ഗസ്‌നി ക്ഷേത്രവും ദര്‍ഗയും തകര്‍ത്തിട്ടുണ്ട്‌. ലക്ഷ്യം പണം. പക്ഷേ, മീഡിയ ഈ സത്യം പറയില്ല. ഈയൊരു വഴിയിലൂടെ മോഡി അധികാരത്തില്‍ വന്നു. മോഡിയുടെ മസ്‌തിഷ്‌കം ആര്‍ എസ്‌ എസ്‌ സോഫ്‌റ്റ്‌വെയറാണ്‌. മുസ്‌ലിംകള്‍ ഗുജറാത്തില്‍ എട്ടാംകിട പൗരന്മാരായാണ്‌ പരിഗണിക്കപ്പെടുന്നത്‌. എന്നിട്ടും ചില മുല്ലമാര്‍ തൊപ്പിവെച്ച്‌ മോഡിയെ സ്വീകരിക്കുന്നു; ന്യായീകരിക്കുന്നു. ഒരു മുസ്‌ലിം സ്ഥാനാര്‍ഥി പോലും മോഡിയുടെ തെരഞ്ഞെടുപ്പ്‌ ലിസ്റ്റിലില്ല. എന്നിട്ടും എന്തുകൊണ്ട്‌ മോഡി വീണ്ടും അധികാരത്തിലെത്തി എന്ന ചോദ്യം പ്രസക്തമാണ്‌. അതിന്‌ പ്രധാനമായും മൂന്ന്‌ കാരണങ്ങളുണ്ട്‌.
ഒന്ന്‌, ഹിന്ദു വര്‍ഗീയത ഉച്ഛസ്‌തായിയില്‍ നിര്‍ത്തുകയാണ്‌ പ്രഥമതന്ത്രം. നിങ്ങള്‍ക്കിതാ ആദ്യമായി ഒരു മുസ്‌ലിം മുഖ്യമന്ത്രി-അഹ്‌മദ്‌ പട്ടേല്‍ - വരുന്നു എന്ന്‌ പറഞ്ഞ്‌ ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി പരത്തി. വര്‍ഗീയവത്‌കരിക്കപ്പെട്ട ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചു.
രണ്ട്‌, ഉപദേശീയതയെ പൊലിപ്പിച്ചു നിര്‍ത്തുക. കച്ച്‌ പ്രദേശം പാകിസ്‌താന്‌ വിട്ടുകൊടുക്കാന്‍ മന്‍മോഹന്‍ ശ്രമിക്കുന്നു എന്ന പ്രചാരണം മൂലം പരമാവധി കോണ്‍ഗ്രസ്‌ വിരോധം ആളിക്കത്തിക്കാന്‍ കഴിഞ്ഞു. ഇത്തരം ദേശീയതാ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ പല ഭാഗത്തുമുണ്ടല്ലോ.
മൂന്ന്‌, വികസനത്തിന്റെ വ്യാജപ്രചാരണം. ഗുജറാത്തില്‍ വികസനം ഉണ്ടായി എന്നത്‌ നേരാണ്‌. വികസനം ഗുജറാത്തികളുടെ പ്രകൃതിയില്‍ ഊട്ടപ്പെട്ട വികാരമാണ്‌. മോഡിയുടെ നേട്ടമല്ല. വൈദ്യുതിയില്ലാത്ത അനേകം പ്രദേശങ്ങള്‍ ഗുജറാത്തിലുണ്ട്‌. നിരവധി മേഖലകളില്‍ വികസനം എത്തിനോക്കിയിട്ടില്ല. നാം കേരളീയര്‍ ഒരു പണിയും ചെയ്യാതെ ചര്‍ച്ചകളും സമരങ്ങളും നടത്തി ഗുജറാത്ത്‌ മോഡല്‍ ആഗ്രഹിച്ചിട്ട്‌ കാര്യമില്ല. പണിയെടുക്കണം. അത്‌ മോഡിയുടെ കഴിവല്ല. മോഡി മാപ്പ്‌ പറഞ്ഞത്‌ ദേശീയ രാഷ്‌ട്രീയത്തില്‍ കണ്ണുനട്ടുകൊണ്ടുള്ള വഞ്ചനയും കാപട്യവുമാണ്‌.
നരേന്ദ്രമോഡിയും അബ്‌ദുന്നാസര്‍ മഅ്‌ദനിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന്‌ വസ്‌തുനിഷ്‌ഠമായി വ്യക്തമാക്കിയ എന്റെ ലേഖനം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചില്ല. ചില പത്രങ്ങള്‍ ഭാഗികമായി പ്രസിദ്ധീകരിക്കാമെന്ന്‌ പറഞ്ഞു. ഇതാണ്‌ നമ്മുടെ നാട്ടിലെ നീതി. എനിക്ക്‌ ഇന്നാട്ടിലെ സഹോദരങ്ങളോട്‌ നല്‍കാനുള്ള ഉപദേശം ഇതാണ്‌. നിങ്ങള്‍ക്ക്‌ മോഡിയെ നേര്‍ക്കുനേരെ സഹായിക്കാന്‍ താല്‌പര്യമുണ്ടെങ്കില്‍ ആര്‍ എസ്‌ എസ്‌ ആയിക്കൊള്ളൂ. പരോക്ഷമായി സഹായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ആയിക്കൊള്ളൂ. എന്‍ ഡി എഫും പോപ്പുലര്‍ പ്രണ്ടും പ്രവര്‍ത്തിച്ചതോടെ മലബാറില്‍ നിലനിന്നിരുന്ന സൗഹാര്‍ദവും കൂടി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാനും ബാഫഖിതങ്ങളും സി എച്ചും പടുത്തുയര്‍ത്തിയ സാമുദായിക സൗഹാര്‍ദം ഇവര്‍ കളഞ്ഞുകുളിക്കാന്‍ ശ്രമിക്കുന്നു. സാമൂതിരി എന്ന ഹിന്ദുരാജാവ്‌ മരക്കാര്‍മാരെ വളര്‍ത്തിയതും ഒരു വീട്ടില്‍ നിന്ന്‌ ഒരു ചെറുപ്പക്കാരനെങ്കിലും മുസ്‌ലിമാകണമെന്ന്‌ വിളബരം ചെയ്‌തതും ഇവിടുത്തെ ചരിത്രവും പൈതൃകവുമാണ്‌. ഇവിടെയാണ്‌ കൈ വെട്ടി താലിബാനിസം വളര്‍ത്തുന്നത്‌. 
പോപ്പുലര്‍ ഫ്രണ്ട്‌ അല്ല ഗുജറാത്തികളെ സഹായിച്ചത്‌. സ്വന്തം സഹോദരങ്ങളെ കൂട്ടബലാത്സംഗം ചെയ്‌തതും ചുട്ടുകൊന്നതും നേരില്‍ കണ്ടവരില്‍ നിന്ന്‌ ഒരാളും കശ്‌മീരില്‍ വെടിയേറ്റു മരിച്ചിട്ടില്ല. പ്രശ്‌നമില്ലാത്ത കേരളത്തില്‍ നിന്നതിന്‌ ആളുണ്ടായി. തുല്യതയില്ലാത്ത മര്‍ദനങ്ങള്‍ക്കിരയായ ചേരിപ്രദേശത്തെ പാവപ്പെട്ട ഏതാനും പേരുടെ സാക്ഷിമൊഴിയാണ്‌ ഗുജറാത്തിലെ ബി ജെ പി മന്ത്രിയെ ജയിലിലടക്കാന്‍ കാരണമായത്‌. എന്നാല്‍ ലക്ഷങ്ങള്‍ നല്‍കി പലരെയും ആര്‍ എസ്‌ എസ്സുകാര്‍ സാക്ഷിപറയുന്നതില്‍ നിന്ന്‌ പിന്‍മാറ്റി. ഭയംകൊണ്ട്‌ ആരും സാക്ഷിപറയാന്‍ തയ്യാറായില്ല. ഞങ്ങളുടെയൊക്കെ ശക്തമായ പ്രേരണയും പിന്‍ബലവും നിമിത്തം കുറച്ചുപേര്‍ പിടിച്ചുനിന്നു. അതിനാല്‍ നീതിക്ക്‌ നേരിയ വിജയം കൈവരിക്കാനായി. എന്നിട്ടും ചില മുല്ലമാര്‍ മോഡിയെ സ്വീകരിക്കാന്‍ ഒരുമ്പെടുന്നു.
എനിക്ക്‌ പല അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്‌. എന്നാല്‍ ഞാന്‍ ഏറ്റവും വിലമതിക്കുന്ന അവാര്‍ഡ്‌ ഗുജറാത്തിലെ അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിംകളില്‍ നിന്ന്‌ ലഭിച്ചതാണ്‌. ഒരു മൗലവി എന്നോട്‌ പറഞ്ഞു: നിങ്ങളാണ്‌ യഥാര്‍ഥ മൗലവി. കാരണം അക്രമിയായ ഭരണാധികാരിക്കു മുന്നില്‍ സത്യം തുറന്നു പറയുന്നതാണ്‌ വലിയ ജിഹാദ്‌. പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്‌: ഈ അംഗീകാരം എനിക്ക്‌ രോമാഞ്ചമുണ്ടാക്കി. പതിനായിരം ലഹള ബാധിതര്‍ ഇന്നും ഗുജറാത്തിലെ ചേരികളിലുണ്ട്‌. അവരാണ്‌ എന്റെ ശക്തി. നിര്‍ഭാഗ്യവശാല്‍ മതേതര കക്ഷികള്‍ പോലും ഇത്‌ തുറന്നു പറയില്ല. ഉദ്യോഗസ്ഥര്‍ എതിരു നില്‍ക്കുന്നു. മീഡിയ മര്‍ദകപക്ഷത്ത്‌ കക്ഷിചേരുന്നു. ഐ പി എസ്‌ മുസ്‌ലിംപോലും പീഡനത്തിനെതിരെ മൊഴിനല്‍കാന്‍ തയ്യാറല്ല. ഇതാണ്‌ ഗുജറാത്തിലെ പ്രശ്‌നം. 

0 comments:

മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ യുവാക്കള്‍ ഉണരണം: യുവപക്ഷം

മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ യുവാക്കള്‍ ഉണരണം: യുവപക്ഷം

സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ സെഷനായിരുന്നു `പെരുകുന്ന പൗരാവകാശ നിഷേധം, നിശ്ശബ്‌ദമാകുന്ന യുവത' എന്ന പ്രമേയത്തില്‍ നടന്ന യുവപക്ഷം സെമിനാര്‍. കേരളത്തിന്റെ തുടിപ്പും തിളക്കവുമായ യുവ നേതാക്കള്‍ ഒന്നിച്ചിരുന്ന്‌ ആലോചിക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയുംചെയ്‌ത യുവപക്ഷം ഉള്ളടക്കത്തിന്റെ ഗാംഭീര്യം കൊണ്ട്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയ കാലത്തിന്റെ അപകടങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളില്‍ ഒന്നിച്ചുണ്ടാകുമെന്ന പ്രത്യാശ പങ്കിട്ടുകൊണ്ടാണ്‌ സെമിനാറിലെ ചര്‍ച്ചകള്‍ വികസിച്ചത്‌. രാജ്യത്ത്‌ പെരുകിക്കൊണ്ടിരിക്കുന്ന പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ കനത്ത രോഷം ഉയിര്‍കൊണ്ടു. മുസ്‌ലിം എന്ന പേരു പോലും പലപ്പോഴും രാജ്യത്ത്‌ നീതിനിഷേധത്തിനും അവകാശലംഘനത്തിനും വിധേയമാകുന്നുണ്ട്‌.
ഏതൊരു രാജ്യത്തിന്റെയും വിപ്ലവ പ്രസ്ഥാനങ്ങളുടെയും ശക്തി യുവജനതയാണെന്നതിനാല്‍ യുവജന ശക്തികളെ രാജ്യത്തിന്റെ നന്മയ്‌ക്ക്‌ ഉപയോഗപ്പെടുത്താന്‍ സാധിക്കണം. ലോകമെമ്പാടും മാറ്റങ്ങള്‍ വരുത്തിയതില്‍ യുവജന വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകമായ പങ്കുണ്ട്‌. പ്രശ്‌നങ്ങളില്‍ നിന്ന്‌ ഓടിയൊളിക്കുന്നതിന്‌ പകരം അവയെ അഭിമുഖീകരിക്കാന്‍ ഇച്ഛാശക്തി കാട്ടാന്‍ യുവാക്കള്‍ സജ്ജരാകണമെന്നും യുവപക്ഷം ആവശ്യപ്പെട്ടു.
ഏതൊരു രാജ്യത്തിന്റെയും വിപ്ലവ പ്രസ്ഥാനങ്ങളുടെയും ശക്തി യുവജനതയാണെന്നതിനാല്‍ യുവജന ശക്തികളെ രാജ്യത്തിന്റെ നന്മയ്‌ക്ക്‌ ഉപയോഗപ്പെടുത്താന്‍ സാധിക്കണം. ലോകമെമ്പാടും മാറ്റങ്ങള്‍ വരുത്തിയതില്‍ യുവജന വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകമായ പങ്കുണ്ട്‌. പ്രശ്‌നങ്ങളില്‍ നിന്ന്‌ ഓടിയൊളിക്കുന്നതിന്‌ പകരം അവയെ അഭിമുഖീകരിക്കാന്‍ ഇച്ഛാശക്തി കാട്ടാന്‍ യുവാക്കള്‍ സജ്ജരാകണമെന്നും യുവപക്ഷം ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പു നല്‌കുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഉപരിവര്‍ഗത്തിന്റെ താല്‍പര്യസംരക്ഷണത്തിന്‌ പാര്‍ശ്വവത്‌കൃതരെ ബലിയാടാക്കുന്നത്‌ നീതീകരിക്കാവതല്ല. അവസരസമത്വവും മൗലികാവകാശങ്ങളും നിഷേധിക്കുന്നതിനെതിരെ രാജ്യത്തെ യുവജനങ്ങളുടെ കൂട്ടായ്‌മ ഉയര്‍ന്നുവരണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. 
കെ എന്‍ എം സംസ്ഥാന പ്രസിഡന്റ ഡോ. ഇ കെ അഹമ്മദ്‌കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയിലെ സ്‌ത്രീത്വത്തിനെതിരെ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുന്നത്‌ ഗൗരവമായി കാണണമെന്ന്‌ സെമിനാറില്‍ പ്രസംഗിച്ച ഷാഫി പറമ്പില്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതി തന്നെയാണെന്ന്‌ നാം തിരിച്ചറിയണം. വളരുന്ന യുവത രാഷ്‌ട്രീയത്തോടു കാണിക്കുന്ന അകല്‍ച്ച പൗരാവകാശ നിഷേധങ്ങള്‍ വര്‍ധിക്കാന്‍ സഹായകരമായിതീരുമെന്ന്‌ അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു. 
രാജ്യരക്ഷാ നിയമങ്ങളുടെ മറവില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടാകുന്നത്‌ ചെറുക്കണമെന്ന്‌ ഐ എസ്‌ എം പ്രസിഡന്റ മുജീബ്‌റഹ്‌മാന്‍ കിനാലൂര്‍ പറഞ്ഞു. കാലിക്കറ്റ്‌ സര്‍വകലാശല രജിസ്‌ട്രാര്‍ ഡോ. പി പി മുഹമ്മദ്‌, ജാബിര്‍ അമാനി, സുഹൈല്‍ സാബിര്‍, അബ്‌ദുന്നാസര്‍ മുണ്ടക്കയം, ശഫീഖ്‌ മമ്പ്രം പ്രസംഗിച്ചു. 

0 comments:

യുവജന സമ്മേളനത്തെ ശ്രദ്ധേയമാക്കിയ സവിശേഷ സെഷനുകള്‍

യുവജന സമ്മേളനത്തെ ശ്രദ്ധേയമാക്കിയ സവിശേഷ 
സെഷനുകള്‍

പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. ഇവയിലേതെങ്കിലുമൊന്ന്‌ കുറവുണ്ടെങ്കില്‍ വൈകല്യമായി കാണുന്നു. അങ്ങനെ വൈകല്യത്തോടെ ജനിക്കുന്ന കുട്ടി നിഷ്‌കളങ്കനാണെങ്കിലും തന്റെ മാതാപിതാക്കളുടെ ആശങ്കയും സമൂഹത്തിന്റെ അവഗണനയും നിമിത്തം അപകര്‍ഷതാബോധത്തോടെ വളരുന്നു.സ്വാഭാവികമായും പൊതുധാരയില്‍ നിന്നവര്‍ തള്ളപ്പെടുന്നു. എന്നാല്‍ ഈയവസ്ഥയ്‌ക്ക്‌ മാറ്റം വന്നുകൊണ്ടിരിക്കുന്നു. disabled is differently abled -അംഗവൈകല്യമല്ല, ഭിന്നകഴിവുകള്‍ എന്ന തിരിച്ചറിവ്‌ ലോകത്ത്‌ വന്നുകൊണ്ടിരിക്കുന്നു. അത്തരക്കാര്‍ക്ക്‌ വിദ്യാഭ്യാസവും മാനസിക പിന്തുണയും നല്‌കി പൊതുസമൂഹത്തില്‍ ഇടം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്‌ അനിവാര്യമാണ്‌.
ഇസ്‌ലാമിക പ്രബോധനരംഗത്ത്‌ ഈ സഹോദരങ്ങളെ പ്രത്യേകം പരിഗണിക്കുന്നതിന്റെ ഭാഗമായി ഐ എസ്‌ എം സമ്മേളനത്തില്‍, ശബ്‌ദത്തിന്റെ ലോകം മാത്രമുള്ളവര്‍ക്കും വെളിച്ചത്തിന്റെ ലോകം മാത്രമുള്ളവര്‍ക്കും വേണ്ടി പ്രത്യേകം സെഷനുകള്‍ സംഘടിപ്പിക്കപ്പെട്ടത്‌ ശ്രദ്ധേയമായി. പുറംലോകത്തിന്റെ ഭംഗി കാണാന്‍ കഴിയില്ലെങ്കിലും അകക്കണ്ണുകൊണ്ട്‌ ലോകത്തെ കണ്ടറിയുന്നവര്‍ക്ക്‌ സ്രഷ്‌ടാവിന്റെ പാതയിലേക്ക്‌ വിരല്‍ചൂണ്ടുന്ന ഇന്‍സൈറ്റ്‌ (ഉള്‍ക്കാഴ്‌ച) എന്ന സെഷന്‍ (ഐ സി സി ഓഡിറ്റോറിയം) വളരെ ശ്രദ്ധേയമായി. കാഴ്‌ച പ്രശ്‌നമുള്ള സഹോദരങ്ങള്‍ക്ക്‌ പൊതുവേദിയില്‍ നിന്നും കാര്യങ്ങള്‍ കേട്ടു മനസ്സിലാക്കാമല്ലോ.
സൗത്ത്‌ ആഫ്രിക്കയില്‍ നിന്നെത്തിയ മുഹമ്മദ്‌ കക്‌സെ ആയിരുന്നു ഈ സെഷനിലെ മുഖ്യാതിഥി. വിശുദ്ധ ഖുര്‍ആന്‍ പഠിക്കാതിരുന്നാല്‍ തന്റെ അവസ്ഥയായിരിക്കും എന്നത്‌ പവര്‍പോയന്റ്‌ പ്രസന്റേഷനോടെ ക്ലാസെടുത്തപ്പോള്‍ ദ്വിഭാഷയില്ലാതെ മലയാളി സുഹൃത്തുക്കള്‍ സാകൂതം കേട്ടിരുന്നത്‌ വല്ലാത്തൊരു അനുഭവമായിരുന്നു. ജെ എം മഹല്‍ എന്ന വിശാലമായ ഹാള്‍ നിറയെ ബധിര സഹോദരങ്ങള്‍. നിശ്ശബ്‌ദമായി സൊറ പറഞ്ഞും കലഹിച്ചും കഴിഞ്ഞുകൂടിയ രണ്ടുദിവസത്തെ കൂട്ടായ്‌മയില്‍ ഒരു സഹോദരനും സഹോദരിയും വിവാഹിതരാവുന്നതിനും അവര്‍ സാക്ഷികളായി.
കോട്ടക്കലില്‍ നടന്ന ഉത്തരമേഖലാ മുജാഹിദ്‌ സമ്മേളനത്തിലാണ്‌ ഭിന്നകഴിവുള്ളവര്‍ക്കുവേണ്ടി പ്രത്യേക സെഷന്‍ ആരംഭിച്ചത്‌. 2007ല്‍ വയനാട്‌ പനമനരം മുജാഹിദ്‌ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പ്രതിനിധികള്‍ പങ്കെടുത്ത വിപുലമായ സെഷനുകള്‍ ഉണ്ടായിരുന്നു. കോഴിക്കോട്‌ മര്‍ക്കസുദ്ദഅ്‌വയിലും കോട്ടക്കലിലും കേള്‍വിയില്ലാത്തവര്‍ക്കു വേണ്ടി സ്ഥിരം കുര്‍ആന്‍ പഠനക്ലാസുകള്‍ നടക്കുന്നുണ്ട്‌.
ബധിരവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദീര്‍ഘകാലം അധ്യാപന വൃത്തി സ്വീകരിച്ച്‌ വാര്‍ധക്യത്തിലും അവരോടുള്ള സ്‌നേഹം പങ്കിടുന്നതിനായി എത്തിയ ഇബ്രാഹീം കുട്ടി മാസ്റ്റര്‍, അക്‌പാഹി പ്രതിനിധി സി കെ അബ്ദുസ്സലാം, അഡ്വ. യൂനുസ്‌ സലീം, എസ്‌ എ കഫീല്‍, പി എന്‍ ബഷീര്‍ അഹമ്മദ്‌, ഷാഹുല്‍ ഹമീദ്‌ എന്നിവരും സംസാരിച്ചു. അബൂബക്കര്‍ മദനി മരുത, എസ്‌ എ കഫീല്‍, അക്‌പാഹി പ്രതിനിധി സി കെ അബ്ദുസ്സലാം, എം കെ അബ്ദുറസാഖ്‌, പി എന്‍ ബഷീര്‍ അഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു.
രാവിലെ ഐ സി സി ഓഡിറ്റോറിയത്തില്‍ നടന്ന ഇന്‍സൈറ്റ്‌ - കാഴ്‌ച വെല്ലുവിളി നേരിടുന്നവരുടെ സമ്മേളനം കെ ജെ യു ട്രഷറര്‍ ഈസ മദനി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുറഹ്‌മാന്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജസീര്‍ അന്‍സാരി എടത്തനാട്ടുകര, മുസ്‌തഫ മദനി, കെ കെ പി അബ്‌ദുല്ല, അബ്‌ദുല്‍ ജലീല്‍ പരപ്പനങ്ങാടി, യാസിര്‍ മങ്കട, കെ പി അബ്‌ദുറഹ്‌മാന്‍, ഹംസ ജൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

ഖുര്‍ആന്‍ കാലത്തിനു മുമ്പില്‍

ഖുര്‍ആന്‍ കാലത്തിനു മുമ്പില്‍

ആദര്‍ശപാഠശാല/ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
ഖുര്‍ആന്‍ കാലത്തിനു മുന്നില്‍ എന്ന പ്രമേയത്തിന്‌ പ്രസക്തിയേറെയാണ്‌. എങ്ങനെയാണ്‌ ഖുര്‍ആന്‍ കാലത്തോടൊപ്പം സഞ്ചരിക്കുന്നതെന്ന്‌ പഠനവിധേയമാക്കണം. ആദ്യകാല മുഫസ്സിറുകളില്‍ പ്രമുഖനായ ഇബ്‌നു അബ്ബാസ്‌ ഏറ്റവും നല്ല വ്യാഖ്യാനരീതിയായി വിലയിരുത്തിയത്‌ കാലത്തെയാണ്‌. ഓരോ തലമുറയിലും വന്നുപോയിക്കൊണ്ടിരിക്കുന്ന വ്യാഖ്യാതാക്കള്‍ ഖുര്‍ആന്‍ നിരൂപണം ചെയ്‌തു. അതിനെക്കാള്‍ മനോഹരമായി, അര്‍ഥവത്തായി ഖുര്‍ആനിനെ വ്യാഖ്യാനിക്കാന്‍ പിന്‍തലമുറയ്‌ക്കും സാധിക്കുന്നു. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ആശയവും അതിന്‌ സ്വീകരിച്ചിരിക്കുന്ന ആവിഷ്‌കാര രീതിയുമെല്ലാം ഖുര്‍ആനിനെ കാലത്തിനു മുന്നില്‍ നില്‍ക്കന്‍ യോഗ്യമാക്കുന്നു.

ഖുര്‍ആനിന്റെ ഭാഷാപരമായ പ്രത്യേകതയാണ്‌ ഖുര്‍ആനിന്റെ അജയ്യമായ ഈ പദവിക്ക്‌ ഒരു കാരണം. നാം മനസ്സിലാക്കുന്ന പോലെ ഖുര്‍ആന്റെ അവതരണം അറബിയിലാണ്‌. അറബി ഭാഷ പൂര്‍ണ വളര്‍ച്ചയെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്‌ ആ ഭാഷയെ എല്ലാ അര്‍ഥത്തിലും പൂര്‍ത്തിയാക്കി അറബിയില്‍ ഖുര്‍ആന്‍ ഇറങ്ങിയത്‌. അതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാണ്‌ മറ്റൊന്ന്‌. കൃത്യമായ വാക്കുകളെ തെരഞ്ഞെടുത്ത്‌ യഥാസ്ഥാനത്ത്‌ അത്‌ പ്രയോഗിച്ചിരിക്കുന്നു എന്നതാണ്‌ എല്ലാ ഭാഷാ സ്‌നേഹികളെയും അത്ഭുതപ്പെടുത്തുന്നത്‌. ഇത്‌ അതിന്റെ ബാഹ്യമായ വശം.
ഇനി ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന അതിവിപുലമായ ജ്ഞാനശേഖരം അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ ഖുര്‍ആന്‍ എന്തുകൊണ്ടും കാലത്തിനൊപ്പവും അതിനെക്കാള്‍ ഒരു പടി മുന്നിലും നില്‍ക്കാന്‍ യോഗ്യമാകുന്നു എന്ന്‌ വ്യക്തമാകും. ഖുര്‍ആനെക്കുറിച്ച്‌ അല്ലാഹു മൂന്ന്‌ കാര്യങ്ങള്‍ പറയുന്നുണ്ട്‌: മനുഷ്യചിന്തകള്‍ക്കതീതം, പൂര്‍ണസത്യം, ജ്ഞാനശേഖരത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന വേദം എന്നിവയാണവ.
ഖുര്‍ആന്റെ സത്യമെന്ന ഭാവം ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത്‌ ഇപ്രകാരമാകുന്നു: അല്ലാഹുവാകുന്നു പൂര്‍ണമായ സത്യത്തില്‍ അധിഷ്‌ഠിതമായി ക്കൊണ്ട്‌ ഈ ദിവ്യഗ്രന്ഥത്തെ ഇറക്കിയിരിക്കുന്നത്‌. ഈ ഖുര്‍ആനിന്റെ മുമ്പോ ശേഷമോ അസത്യമായ ഒന്നും തന്നെ ഖുര്‍ആനിന്റെ അരികിലേക്ക്‌ വന്നിട്ടില്ല. എല്ലാം അറിയാവുന്ന, അല്ലാഹുവിന്റെ പക്കല്‍ നിന്നാകുന്നു ഖുര്‍ആനിന്റെ അവതരണം.
മനുഷ്യര്‍ ആര്‍ജിച്ചിരിക്കുന്ന വിജ്ഞാനങ്ങളെ ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ദൈവികവിജ്ഞാനങ്ങളുമായി പല സന്ദര്‍ഭങ്ങളിലും അല്ലാഹു താരതമ്യം ചെയ്യുന്നുണ്ട്‌. മനുഷ്യവിജ്ഞാനത്തിന്റെ അടിസ്ഥാനമായി ഖുര്‍ആന്‍ കാണുന്നത്‌ മനുഷ്യന്റെ അല്‍പ ബുദ്ധി മാത്രമാണ്‌. വിജ്ഞാനത്തന്റെയും അറിവിന്റെയും ലോകത്തെ ചെറിയ ഭാഗം മാത്രമാണ്‌ മനുഷ്യന്‍ നേടിയത്‌. മനുഷ്യകഴിവും പരിമിതിയും മറ്റൊരിടത്ത്‌ അല്ലാഹു പറയുന്നുണ്ട്‌: ഈ പ്രപഞ്ചത്തിലുള്ള എല്ലാ മരങ്ങളും പേനയാകുകയും എല്ലാ ജലാശയവും മഷിയാകുകയും ചെയ്‌ത്‌ എഴുതാനിരുന്നാല്‍ അല്ലാഹുന്റെ വിജ്ഞാനശേഖരം എഴുതി പൂര്‍ത്തിയാക്കാനാവില്ല. 
ഒരു മനുഷ്യന്റെ പുരുഷായുസ്സ്‌, തലമുറയില്‍ ജീവിക്കുന്ന എല്ലാവരുടെയും ആയുസ്സ്‌, നൂറ്റാണ്ടിന്റെ പ്രാപ്‌തിയും മികവും എല്ലാം ചേര്‍ത്തുവെച്ചാല്‍ പോലും പ്രപഞ്ചത്തില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കന്ന വിജ്ഞാനത്തെ വായിച്ചെടുക്കാന്‍ മനുഷ്യന്‌ സാധിക്കകയില്ല. നബി(സ) ഈ പരിമിതിയെ ഇപ്രകാരമാണ്‌ വിശേഷിപ്പിച്ചത്‌: കടല്‍ക്കരയില്‍ നിന്ന്‌ വെള്ളം കുടിക്കുന്ന ഒരുപക്ഷി, അതിന്റെ കൊക്കിലേക്ക്‌ എടുക്കുന്ന വെള്ളം എത്രയാണോ, അതുപോലെയോ അല്ലെങ്കില്‍ അതിനെക്കാള്‍ നിസ്സാരമാണ്‌ ഈ പ്രപഞ്ചത്തില്‍ നിന്ന്‌ മനുഷ്യന്‍ ശേഖരിക്കുന്ന വിജഞാനം. 
മനുഷ്യജീവിതം ഭൂമിയില്‍ ആരംഭിച്ചതു മുതല്‍ വിജ്ഞാനം നേടാന്‍ മൂന്ന്‌ സ്രോതസ്സുകളെയായിരുന്നു ആശ്രയിച്ചിരുന്നത്‌. ഒന്ന്‌, സ്വന്തം അനുഭവത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിയുന്ന കാര്യങ്ങള്‍. ഇതിന്‌ പിന്നീട്‌ ശാസ്‌ത്രം എന്ന്‌ പേരിട്ടു. ഏറെക്കുറെ ആധികാരികമായ സ്രോതസ്സാണിത്‌. രണ്ട്‌, തത്വശാസ്‌ത്രങ്ങള്‍. പരീക്ഷണങ്ങളും ലബോറട്ടറികളും ഉണ്ടാകുന്നതിനു മുമ്പ്‌ വിജ്ഞാനമായി നേടിയിരുന്നത്‌ തത്വശാസ്‌ത്രത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. സോക്രട്ടീസ,്‌ പ്ലാറ്റോ, അരിസ്‌റ്റോട്ടില്‍ തുടങ്ങിയവര്‍ ലോകത്തിനു നല്‍കിയ ചിന്തകള്‍ അവരുടെ ബുദ്ധിയിലുദിച്ചവയായിരുന്നു. ഇതില്‍ ചിലതെല്ലാം സത്യമായിരുന്നു. മൂന്ന്‌, അല്ലാഹു നല്‍കിയ വെളിപാട്‌ അഥവാ വഹ്‌യ്‌. 
ഖുര്‍ആന്‍ പഠിക്കാന്‍ ശാസ്‌ത്രീയ സത്യങ്ങളെയും ശാസ്‌ത്രം മാറ്റുരക്കന്‍ ഖുര്‍ആനെയും സ്വീകരിക്കുക എന്ന ശൈലി ഖുര്‍ആന്റെയും ശാസ്‌ത്രത്തിന്റെയും ഇടയില്‍ എക്കാലവും ഉണ്ടായരിക്കണമെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. ഈ പ്രപഞ്ചമാണ്‌ ഏറ്റവും അപാരമായ മുഅ്‌ജിസത്തായി ഖുര്‍ആന്‍ കാണുന്നത്‌. ഖുര്‍ആനെയാകട്ടെ, നാം വിലയിരുത്തുന്നത്‌ അമാനുഷികതയായിട്ടാണ്‌. ഈ ഖുര്‍ആന്‍ അതിനെക്കാള്‍ വലിയ മുഅ്‌ജിസത്തായി അവതരിപ്പിക്കുന്നത്‌ പ്രപഞ്ചയത്തെയും. പ്രപഞ്ചത്തിലെ ജ്ഞാനശേഖരത്തിലേക്ക്‌ എത്തിനോക്കാന്‍ ഒരിക്കലെങ്കിലും നമുക്കാവണം. ഖുര്‍ആനെ പഠിക്കാന്‍ ശാസ്‌ത്രത്തെയും ശാസ്‌ത്രത്തെ വിശദീകരിക്കാന്‍ ഖുര്‍ആനെയും സ്വീകരിക്കുന്ന ശൈലി മുന്‍കാല പണ്ഡിതന്മാര്‍ സ്വീകരിച്ചിരുന്നു. 
ഈ പ്രപഞ്ചത്തിന്റെ രൂപഘടനയിലും സൃഷ്ടിപ്പിലും നിത്യപ്രതിഭാസമായ രാവിന്റെയും പകലിന്റെയും ആവര്‍ത്തിച്ചുള്ള വരവിലും പോക്കിലും ബുദ്ധിയുള്ളവര്‍ക്ക്‌ ചില പാഠങ്ങളുണ്ടന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. പദാര്‍ഥലോകത്ത്‌ മാത്രം നില്‍ക്കുന്ന ഒരു ഗവേഷകന്റെ ബുദ്ധിയല്ല ഇവിടെ അര്‍ഥമാക്കുന്നത്‌. നിന്നും ഇരുന്നും കിടന്നും പ്രപഞ്ചത്തെ ചിന്തിക്കുമ്പള്‍ പ്രപഞ്ചത്തിന്റെ നിഗൂഢതകളുടെ ഒരറ്റത്തുപോലും എത്തുന്നില്ല. നേരത്തെ പറഞ്ഞ അല്‍പ ബുദ്ധിയാണിതിനു കാരണം.
വിശുദ്ധ ഖുര്‍ആനിന്റെ പഠനത്തിലൂടെ ബുദ്ധിയെ ഉദ്ദീപിപ്പിക്കാന്‍ നമുക്കാവണം. ഖുര്‍ആനിന്റെയും ശാസ്‌ത്രത്തിന്റെയും ഇടയില്‍ വൈരുധ്യമില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വാക്കുകളാണ്‌. ശാസ്‌ത്രമായിട്ട്‌ ലോകത്ത്‌ കണ്ടുവരുന്നത്‌ അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളുമാണ്‌. സൂര്യന്‍ കിഴക്കുദിക്കുന്നതും അസ്‌തമിക്കുന്നതും നക്ഷത്രങ്ങളും ഗോളങ്ങളും തിരിഞ്ഞുകൊണ്ടിരിക്കുന്നതും എല്ലാം അല്ലാഹുവിന്റെ വിവിധ പ്രവര്‍ത്തനങ്ങളാണ്‌. ഖുര്‍ആനിന്റെ വചനങ്ങളായ ഖുര്‍ആനും ഈ പ്രകൃതി സത്യങ്ങളും തമ്മില്‍ ഒരു തരത്തിലുള്ള വൈരുധ്യങ്ങളുമുണ്ടാകില്ല. ഈ അണ്ഡകടാഹങ്ങളെ സൃഷ്‌ടിച്ച അല്ലാഹു ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവനാണല്ലോ. 
(ജമാലുദ്ദീന്‍ ഫാറൂഖിയുടെ പ്രഭാഷണസംഗ്രഹം)

0 comments:

ഐ എസ്‌ എമ്മിനു ചരിത്രനിയോഗം

ഐ എസ്‌ എമ്മിനു ചരിത്രനിയോഗം

ലോകത്ത്‌ 198 രാഷ്ട്രങ്ങളുണ്ട്‌. ഇതില്‍ മുസ്‌്‌ലിംകള്‍ താമസിക്കാത്ത ഏതെങ്കിലും രാഷ്ട്രമുണ്ടോ എന്ന്‌ സംശയമാണ്‌. ആധുനിക കാലഘട്ടത്തില്‍ ഏറ്റവും ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌്‌ലാമാണെന്ന്‌ നിസ്സംശയം പറയാം. ഇതിന്റ പ്രധാന കാരണം അന്വേഷിക്കേണ്ടതുണ്ട്‌. 2001ല്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണം ഇസ്‌്‌ലാമിന്റെ പ്രചാരണത്തിന്‌ വലിയ കാരണമായിട്ടുണ്ട്‌. മുസ്‌്‌ലിം സമൂഹത്തെ ലക്ഷ്യംവെച്ച്‌ ലോകത്താകെ തെറ്റായ ഒരു ധാരണ സൃഷ്ടിക്കാന്‍ ആ സംഭവം കാരണമായി. ഇത്‌ മുസ്‌്‌ലിം രാഷ്ട്രങ്ങള്‍ക്കു നേരെ സൈനികാക്രമണം നടത്താന്‍ വരെ അമേരിക്കയെ പ്രേരിപ്പിച്ചു. പക്ഷേ, പിന്നീട്‌ സംഭവിച്ചതെന്താണ്‌? ഇസ്‌ലാമിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ കൂടുതലാളുകള്‍ അതിനെക്കുറിച്ച്‌ അനേ്വഷിക്കാനും പഠിക്കാനും ശ്രമമാരംഭിച്ചു. ഇത്‌ ധാരാളമാളുകള്‍ ഇസ്‌്‌ലാമിനെ പുല്‍കാന്‍ കാരണമാക്കി.
ഇന്ന്‌ ഇസ്‌്‌ലാം നേരിടുന്ന വലിയ പ്രതിസന്ധി മുസ്‌ലിം സമുദായത്തിന്റെ അപഥസഞ്ചാരമാണ്‌. ഇസ്‌ലാമിലേക്ക്‌ വന്ന ആധുനികനായ പാശ്ചാത്യചിന്തകന്‍ പറഞ്ഞത്‌, ഗ്രന്ഥങ്ങളിലൂടെ ഇസ്‌്‌ലാമിനെ പഠിക്കുന്നതിനു മുമ്പ്‌ മുസ്‌്‌ലിംകളെ പരിചയപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ഇസ്‌ലാമിലെത്തില്ലായിരുന്നു എന്നാണ്‌.
നമ്മളൊക്കെ പാരമ്പര്യ മുസ്‌്‌ലിംകളാണ്‌. ഇസ്‌്‌ലാമിനെക്കുറിച്ച്‌ പഠിച്ചോ മനസ്സിലാക്കിയോ മതത്തിലെത്തിയവരല്ല. ഇസ്‌്‌ലാമില്‍ ജനിച്ചതിനാല്‍ മുസ്‌്‌ലിമായി ജീവിക്കുന്നുവെന്ന്‌ മാത്രം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്വഭാവദൂഷ്യങ്ങളും മുസ്‌്‌ലിംകളില്‍ വ്യാപകമായി പ്രകടമാണ്‌. ഇസ്‌ലാമിന്റെ യശസ്സിനെയും പ്രചാരത്തെയും ഇത്‌ കാര്യമായി ബാധിക്കുന്നുണ്ട്‌. ഇത്‌ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ലോകത്ത്‌ തുടക്കംകുറിക്കപ്പെട്ടിരിക്കുന്നു എന്നത്‌ പ്രശംസനീയമാണ്‌. 
സുഊദി അറേബ്യയിലെ അബ്ദുല്ല രാജാവ്‌ മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ പണ്ഡിതകോണുകളില്‍ നിന്നു തന്നെ വിയോജിപ്പുകള്‍ വന്നു. മതസൗഹാര്‍ദം എന്നത്‌ പ്രയോഗിക്കാന്‍ പാടില്ലെന്നും ഇസ്‌്‌ലാമിനെക്കൂടാതെ ഇതര മതങ്ങളെക്കൂടി അംഗീകരിക്കുന്ന നിലപാടാണ്‌ ഇതില്‍ വ്യക്തമാകുന്നതെന്നുമാണ്‌ അവരുടെ വാദം. 
ഭാഗ്യവശാല്‍ ചരിത്രനിയോഗം നിര്‍വഹിക്കുന്ന ഐ എസ്‌ എം മതാന്തരസൗഹാര്‍ദം എന്ന ആശയം ഉള്‍ക്കൊള്ളുന്നവരാണ്‌. ചിന്താപരവും യുക്തിപരവുമായ സമീപനരീതിയില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്നവരാണ്‌ നിങ്ങള്‍. ഈ രീതിയില്‍ കേരളീയ സമൂഹത്തില്‍ പ്രവര്‍ത്തിച്ച ഐ എസ്‌ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലങ്ങിടാന്‍ ചിലര്‍ ശ്രമിച്ചത്‌ സമുദായത്തില്‍ അന്ധകാരം പരത്തി. അന്ധവിശ്വാസ, അനാചാര, സ്വഭാവദൂഷ്യങ്ങളെ നിര്‍മാര്‍ജനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. ഈ സമ്മേളനം അത്തരത്തിലുള്ള ഒരു സമീപനം സ്വകരിക്കട്ടെ എന്ന്‌ ആശംസിക്കുന്നു.
(മുഹമ്മദ്‌ കുട്ടശ്ശേരിയുടെ പ്രഭാഷണ സംഗ്രഹം)

0 comments:

ഈ പിന്‍നടത്തം അംഗീകരിക്കാനാകില്ല

ഈ പിന്‍നടത്തം അംഗീകരിക്കാനാകില്ല

പുസ്‌തകപ്രകാശനം/കെ പി എ മജീദ്‌
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ (1992) ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട വേളയില്‍ മുജാഹിദ്‌ സംസ്ഥാന സമ്മേളനം പാലക്കാട്‌ വെച്ച്‌ സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രക്ഷുബ്‌ധമായ ഈ സന്ദര്‍ഭത്തില്‍ സമ്മേളനം നടത്തുന്നത്‌ കേരളമാകെ ആശങ്കയോടെയാണ്‌ വീക്ഷിച്ചത്‌. സമ്മേളനം ഒഴിവാക്കുകയാണ്‌ നല്ലതെന്ന്‌ മുസ്‌ലിംകള്‍ക്കിടയില്‍ നിന്നു തന്നെ അഭിപ്രായമുയര്‍ന്നു. എന്നാല്‍, ഏറെ ഭയാശങ്കകളോടെ സമ്മേളനം നടന്നു. മതേതരത്വം ഉയര്‍ത്തിപ്പിടിച്ച സമ്മേളന സന്ദേശം പൊതുസമൂഹത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിനു വലിയ അംഗീകാരം നേടിക്കൊടുത്തു. അതിനുശേഷം പാലക്കാട്‌ നടക്കുന്ന പ്രധാനപ്പെട്ട മറ്റൊരു മുജാഹിദ്‌ സമ്മേളനമാണിത്‌.
വര്‍ഷങ്ങള്‍ പലത്‌ പിന്നിട്ടു. സമൂഹത്തില്‍ വ്യാപകമായ തോതില്‍ പടര്‍ന്നുപിടിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ മുജാഹിദുകള്‍ ശക്തമായ ബോധവല്‍കരണം നടത്തി. സമൂഹത്തില്‍ പ്രകാശഗോപുരം കണക്കെ ഇസ്‌ലാഹി പ്രസ്ഥാനം വളര്‍ന്നുപന്തലിച്ചു. വ്യക്തമായ ലക്ഷ്യങ്ങളുമായി സധൈര്യം പോരാടിയ പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. എല്ലാ മേഖലയിലും പിന്നാക്കം നിന്നിരുന്ന സമൂഹമായിരുന്നു മുമ്പുണ്ടായിരുന്നത്‌. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായുമൊക്കെ സമുദായം പിന്നാക്കമായിരുന്നു. ഈ അവസ്ഥയില്‍ നിന്ന്‌ സമൂഹത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ പ്രയാസമാണെന്ന്‌ പലരും കരുതിയെങ്കിലും വളരെ പെട്ടെന്നു തന്നെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്നായി. ഇതില്‍ യുവാക്കളുടെ പങ്ക്‌ അനിഷേധ്യമായിരുന്നു.
എന്നാല്‍, ഏതൊരു അനാചാരത്തിനെതിരെ പോരാടിയായിരുന്നോ മുജാഹിദുകള്‍ നേട്ടം കൈവരിച്ചത്‌, അതേ അന്ധവിശ്വാസങ്ങളെ തിരിച്ചുകൊണ്ടുവരുന്ന ഒരു സാഹചര്യമാണ്‌ ഇപ്പോള്‍ ചില മുജാഹിദ്‌ വേദികളില്‍ കണ്ടുവരുന്നത്‌. സമൂഹം കയ്യൊഴിഞ്ഞ ആചാരങ്ങളെ പുതിയ രൂപത്തിലും ഭാവത്തിലും വ്യാഖ്യാനിച്ചാണ്‌ ഇവര്‍ പുനരാനയിക്കുന്നത്‌. ഇതിനെതിരെ മറ്റൊരു വിപ്ലവം സമൂഹത്തില്‍ അനിവാര്യമാണ്‌. ഇതിനു ചുക്കാന്‍ പിടിക്കേണ്ടത്‌ ഐ എസ്‌ എമ്മാണ്‌. നിങ്ങള്‍ക്കാണിതിന്‌ ഏറെ അര്‍ഹതയുള്ളത്‌. നിങ്ങള്‍ക്കേ ഇതിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാനാവൂ.
ദശാബ്‌ദങ്ങളായി സമുദായത്തെ നേര്‍വഴിയിലാക്കുന്ന പ്രയത്‌നങ്ങളാണ്‌ ഐ എസ്‌ എം നടത്തിക്കൊണ്ടിരിക്കുന്നത്‌. ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട വേളയില്‍ കേരളത്തില്‍ തീവ്രവാദചിന്ത ശക്തിപ്പെട്ടപ്പോള്‍ ഇതിനെതിരെ ബോധവല്‍കരണവുമായി ആദ്യമായി രംഗത്തുവന്നത്‌ ഐ എസ്‌ എമ്മായിരുന്നു. മതം തീവ്രവാദത്തിനെതിരെ കാമ്പയിന്‍ നടത്തിയാണ്‌ ഐ എസ്‌ എം തങ്ങളുടെ ആര്‍ജവം പ്രകടിപ്പിച്ചത്‌. മതതീവ്രവാദത്തിനെതിരെയും മതരാഷ്‌ട്രവാദത്തിനെതിരെയും കേരളമൊന്നാകെ പ്രചാരണം നടത്തി. ഇതോടെയാണ്‌, കേരളത്തില്‍ ദ്രുതഗതിയില്‍ ശക്തിപ്രാപിച്ചിരുന്ന തീവ്രവാദചിന്തകള്‍ ക്ഷയിച്ചുതുടങ്ങിയത്‌.
സമുദായത്തില്‍ നിരവധി സാമൂഹ്യതിന്മകള്‍ ഉടലെടുക്കുന്നുണ്ട്‌. വിവാഹത്തിന്റെ പേരിലും മറ്റും സമുദായത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ധൂര്‍ത്തും പൊങ്ങച്ചവും നാം കാണാതിരുന്നുകൂടാ. ഇതര മതാചാരങ്ങളെ ആദരിക്കേണ്ട നാം അവയെ നമ്മിലേക്ക്‌ പകര്‍ത്താന്‍ ശ്രമിച്ചുകൂടാ. സ്‌ത്രീധനം പുതിയ രൂപത്തില്‍ സമൂഹത്തില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്‌. ഇതൊന്നും മതസംഘടനകളുടെ അജണ്ടയില്‍ പെടുന്നതല്ല എന്ന ചിന്ത ചിലയിടങ്ങളിലുണ്ടെങ്കിലും അനാചാരങ്ങള്‍ക്കെതിരെ യുവാക്കളെ രംഗത്തിറക്കാന്‍ ഐ എസ്‌ എമ്മിന്നാവണം. ഇതര സമുദായങ്ങള്‍ക്കൊന്നുമില്ലാത്ത ഖുത്‌ബ സംവിധാനമുള്ളവരാണ്‌ നാം. ഓരോ ആഴ്‌ചയിലും സമുദായത്തെ ബോധവല്‍കരിക്കാനുള്ള അവസരം നാം ഗുണകരമായി വിനിയോഗിക്കണം. കേരളീയ സമൂഹത്തെ ശരിയായ ദിശയിലേക്ക്‌ നയിച്ച കെ എന്‍ എമ്മിനും അതിന്റെ യുവജന വിഭാഗത്തിനും സമുദായത്തിനു വേണ്ടി ഇനിയുമേറെ ചെയ്യാനുണ്ട്‌.

0 comments:

പ്രത്യാശവിതറിയ യുവസാഗരം

പ്രത്യാശവിതറിയ യുവസാഗരം

കേരളത്തിലെ യുവജന പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അവഗണിക്കാനാവാത്ത ശക്തിയാണെന്ന്‌ സ്വയം തെളിയിച്ച്‌ ഐ എസ്‌ എം സംസ്ഥാന സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി. അഭൂതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്‌തമായ സെഷനുകള്‍ കൊണ്ടും പ്രശസ്‌തരായ വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ടും യുവജന സംഘടനാ സമ്മേളനങ്ങള്‍ക്ക്‌ അനുകരിക്കാവുന്ന മാതൃകയാക്കി മാറ്റാന്‍ സമ്മേളനത്തിന്‌ സാധിച്ചു.
`വിശ്വാസവിശുദ്ധി, സമര്‍പ്പിത യൗവനം' എന്ന സമകാലിക പ്രസക്തമായ പ്രമേയത്തിന്റെ ഭിന്നവശങ്ങള്‍ ആഴത്തില്‍ പരിശോധിക്കുകയായിരുന്നു ഇരുപത്തിമൂന്ന്‌ ഖണ്ഡങ്ങളിലായി നടന്ന സമ്മേളനം. പുതിയ യുവാക്കളുടെ സംസ്‌കാരം, നന്മകളില്‍ നിന്ന്‌ അകലുകയും തിന്മകളോട്‌ അടുക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തെന്നും പരിഹാര മാര്‍ഗങ്ങള്‍ എന്തെന്നും സമ്മേളനം സൂക്ഷ്‌മമായി ചര്‍ച്ചചെയ്‌തു. യുവജന സംഘടനാ നേതൃത്വം തന്നെ ഈ പ്രമേയത്തെ മുന്‍നിര്‍ത്തി നിശിതമായ ആത്മവിചാരണ നടത്തി. യുവാക്കള്‍ നേരിടുന്ന അസ്വസ്ഥതകള്‍ക്ക്‌ ഇസ്‌ലാമിക മൂല്യങ്ങള്‍ പോംവഴി നിര്‍ദേശിക്കുന്നുണ്ടെന്ന്‌ സമ്മേളനം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ സമ്മേളന പന്തലില്‍ നടന്ന ജുമുഅ പ്രാര്‍ഥനയോടെ തന്നെ ജനബാഹുല്യത്തിന്റെ ദിശ ബോധ്യപ്പെട്ടു തുടങ്ങിയിരുന്നു. ജുമുഅ പ്രാര്‍ഥനയില്‍ സ്‌ത്രീകളടക്കം ആയിരങ്ങളാണ്‌ വന്നെത്തിയത്‌. കേരള ജംഇയ്യത്തുല്‍ ഉലമാ അസി. സെക്രട്ടറി സി മുഹമ്മദ്‌ സലീം സുല്ലമി ജുമുഅക്ക്‌ നേതൃത്വം നല്‍കി. മുസ്‌ലിം യുവാക്കളില്‍ അപകടകരമാംവിധം വ്യാപിച്ചുകൊണ്ടിരിക്കുന്ന അനുഷ്‌ഠാന തീവ്രവാദത്തിന്നെതിരില്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ഉദ്ധരിച്ചുകൊണ്ടുള്ള സലീം സുല്ലമിയുടെ ജുമുഅ ഖുതുബ ഏറെ സന്ദര്‍ഭോചിതമായി.
വൈകിട്ട്‌ 5 മണിക്ക്‌ നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി ഉദ്‌ഘാടന സമ്മേളനം നടന്നു. ഇസ്‌ലാമിനെ പഠിച്ചറിഞ്ഞ്‌ ഇസ്‌ലാമിലേക്ക്‌ കടന്നുവന്ന എഴുത്തുകാരനും പ്രബോധകനുമായ ബ്രിട്ടനില്‍ നിന്നുള്ള ഡോ. ഇദ്‌രീസ്‌ തൗഫീഖ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ആധുനിക ലോകത്തിനു മുമ്പില്‍ ഇസ്‌ലാമിന്റെ സൗന്ദര്യം പ്രകാശിപ്പിക്കാന്‍ ഇസ്‌ലാമിക യുവതയെ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള ഡോ. ഇദ്‌രീസ്‌ തൗഫീഖിന്റെ ഉദ്‌ഘാടന ഭാഷണം സദസ്സിന്‌ കുളിര്‍മഴ ചൊരിഞ്ഞു.
കേരള മുസ്‌ലിംകള്‍ പടിയടച്ച്‌ പിണ്ഡംവെച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതികരുടെ തെറ്റായ നീക്കങ്ങള്‍ക്കെതിരെ താക്കീത്‌ ചെയ്‌തുകൊണ്ടുള്ള മുസ്‌ലിംലീഗ്‌ ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പ്രഭാഷണം സദസ്സിനെ ആവേശഭരിതമാക്കി.
ശനിയാഴ്‌ച കാലത്ത്‌ മുതല്‍ വൈകിട്ട്‌ വരെ ഇസ്വ്‌ലാഹ്‌, ഇസ്‌ലാം എന്നീ വിഷയങ്ങളിലായി നടന്ന ആദര്‍ശ പാഠശാല സമ്മേളനപ്രതിനിധികളെ അറിവിന്റെ അഗാധതയിലേക്ക്‌ വഴിതെളിച്ചു. വിഷയങ്ങളെ ഇഴകീറി മുറിച്ച്‌ പ്രമാണങ്ങളുദ്ധരിച്ചുകൊണ്ടുള്ള വിഷയാവതരണങ്ങള്‍ ഒന്നിനൊന്ന്‌ മികവുറ്റതായിരുന്നു. ഇസ്‌ലാഹീ ആദര്‍ശപ്രബോധനരംഗത്ത്‌ സ്ഥിരപ്രതിഷ്‌ഠ നേടിയവും പുതുതായി കടന്നുവന്നവരും ആദര്‍ശപാഠശാലയെ ധന്യമാക്കി.
ശനിയാഴ്‌ച വൈകിട്ട്‌ നടന്ന സാംസ്‌കാരിക സമ്മേളനം നടന്നു. ഗുജറാത്ത്‌ മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിന്റെ കുത്തിയൊഴുകിയ വാഗ്‌ധോരണികള്‍ നിറഞ്ഞ സദസ്സിനെ പുളകിതമാക്കി. വര്‍ഗീയ ഫാഷിസ്റ്റു ശക്തികള്‍ക്കും മതതീവ്രവാദ സംഘടനകള്‍ക്കുമെതിരെ ഇരുതല മൂര്‍ച്ചയുള്ള വിമര്‍ശന ശരങ്ങളുമായി മുന്നേറിയ ശ്രീകുമാറിന്റെ പ്രസംഗം കഴിയുംവരെ ഹര്‍ഷാരവം മുഴങ്ങിക്കൊണ്ടേയിരുന്നു. സ്വാമി ആപ്‌തലോകാനന്ദ, എം ബി രാജേഷ്‌ എം പി, ഡോ. കെ ടി ജലീല്‍ എം എല്‍ എ, അഡ്വ. പി എം സാദിഖലി, എം സ്വലാഹുദ്ദീന്‍ മദനി തുടങ്ങിയവരും പ്രഭാഷണം നടത്തി.
സമാപന ദിവസം ഏഴു വേദികളിലായി പതിനൊന്നു സെഷനുകള്‍ നടന്നു. പ്രധാനവേദിയില്‍ മുഴുദിന പഠനക്യാമ്പ്‌ നടക്കുമ്പോള്‍ മുസ്‌്‌ലിമ കോണ്‍ഫറന്‍സ്‌ (വനിത സമ്മേളനം) ടൗണ്‍ഹാളിലും എം ജി എം ഡെലിഗേറ്റ്‌സ്‌ കണ്‍വന്‍ഷന്‍ കമ്യൂണിറ്റി ഹാളിലും യൂത്ത്‌ കോണ്‍ഫറന്‍സ്‌ ഫോര്‍ ഹിയറിംഗ്‌ ഇംപയേര്‍ഡ്‌ ജെ എം ഹാളിലും ഗേള്‍സ്‌ കാമ്പസ്‌ കമ്യൂണിറ്റിഹാളിലും നാഷനല്‍ അക്കാദമിക്‌ കോണ്‍ഗ്രസ്‌ ഐ സി സി ഹാളിലും കുട്ടികള്‍ക്കായുള്ള കളിമുറ്റം ടൗണ്‍ഹാള്‍ അനക്‌സിലും ഫോക്കസ്‌ യൂത്ത്‌സമ്മിറ്റ്‌ ഐ സി സി ഓഡിറ്റോറിയത്തിലും നടന്നു.
ഞായറാഴ്‌ച കാലത്ത്‌ സൂര്യനുദിക്കും മുമ്പേ പാലക്കാട്‌ നഗരത്തിലേക്ക്‌ ജനസാഗരം പ്രവഹിച്ചുകൊണ്ടിരുന്നു. പഠനക്യാമ്പ്‌ തുടങ്ങുമ്പോഴേക്ക്‌ സ്റ്റേഡിയവും പരിസരവും ജനനിബിഡമായിക്കഴിഞ്ഞിരുന്നു. വിശാലമായ ടൗണ്‍ഹാളും പരിസരവും ഉള്‍ക്കൊള്ളാന്‍ കഴിയാതെ സ്‌ത്രീകളും കുട്ടികളും പൊരിവെയിലില്‍ മണിക്കൂറുകളോളം നില്‌ക്കേണ്ടിവന്നിട്ടും ആവേശത്തുടിപ്പുകളുമായി അവര്‍ ക്ഷമയോടെ സമ്മേളന പരിപാടികള്‍ക്ക്‌ കാതുകൊടുത്തു. വൈകിട്ട്‌ പൊതുസമ്മേളനം നടക്കുമ്പോള്‍ സ്റ്റേഡിയത്തിനകത്തും പുറത്തും കാലുകുത്താനൊരിടം കിട്ടാതെ ജനം വീര്‍പ്പുമുട്ടി.
സമ്മേളനം മഹാസംഭവമായത്‌ അല്ലാഹുവിന്റെ മഹത്തായ കാരുണ്യംകൊണ്ടാണ്‌. നിസ്വാര്‍ഥരായ പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനവും ആവേശകരമായ ജാഗ്രതയുമാണ്‌ പാലക്കാട്‌ സമ്മേളനത്തെ ചരിത്രസംഭവമാക്കിയ രണ്ടാമത്തെ ഘടകം. പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളുടെ ദീര്‍ഘദര്‍ശിത്വമുള്ള ശിക്ഷണവും മാര്‍ഗനിര്‍ദേശങ്ങളും സംഘടനയെ വളര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക്‌ അവിസ്‌മരണീയമാണ്‌.
2013ല്‍ നടക്കാനിരിക്കുന്ന എട്ടാം മുജാഹിദ്‌ സംസ്ഥാന സമ്മേളനം ആവേശത്തോടെ നെഞ്ചേറ്റി പോരാട്ട വീര്യവുമായാണ്‌ ഇസ്വ്‌ലാഹീ കേരളം പാലക്കാട്‌ നഗരി വിട്ടത്‌.
ബി പി എ ഗഫൂര്‍

0 comments:

ഇസ്‌ലാം ലോകത്തിനു അനുഗ്രഹം ആശംസിക്കുന്നു

ഇസ്‌ലാം ലോകത്തിനു അനുഗ്രഹം ആശംസിക്കുന്നു

സമ്മേളന ഉദ്‌ഘാടനം /ഇദ്‌രീസ്‌ തൗഫീഖ്‌
കേരളത്തിലെ ഐ എസ്‌ എമ്മിന്റെ സമ്മേളനത്തിലേക്ക്‌ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഇന്ത്യന്‍ അംബാസിഡറെ വിളിച്ച്‌ ഈ സംഘടനയുടെ ഇന്ത്യയിലെ സ്വീകാര്യതയെക്കുറിച്ചും അവസ്ഥയെക്കുറിച്ചും അന്വേഷിച്ചു. ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ട അദ്ദേഹം എന്നോട്‌ വളരെ മഹത്തായ സംഘടനയാണെന്നും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു വിഭാഗമാണെന്നും അറിയിച്ചപ്പോഴാണ്‌ ഞാന്‍ ഈ സമ്മേളനത്തിന്‌ വരാന്‍ തീരുമാനിച്ചത്‌.
ഞാനും നിങ്ങളും എന്തുകൊണ്ടാണ്‌ ഇന്ന്‌ ഇവിടെ സംഗമിച്ചത്‌? എന്തുകൊണ്ടാണ്‌ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്‌ പുഴകളൊഴുകി ഒന്നിച്ചുചേരുന്നത്‌.
ഇതൊക്കെ അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്‌. നമ്മുടെ സമാഗമവും ഈ പ്രഭാഷണവുമെല്ലാം. എന്തുകൊണ്ടാണ്‌ നമ്മളെല്ലാം മുസ്‌ലിംകളായത്‌? അല്ലാഹു എന്നും താങ്ങായി, തുണയായി എല്ലാ പ്രതിസന്ധികളിലും ആലംബമായി നമ്മുടെ കൂടെത്തന്നെയുണ്ട്‌. പരീക്ഷയടുക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കും. തിന്മ ചെയ്യുന്ന ആളുകള്‍ വല്ല പ്രയാസങ്ങള്‍ക്കും വശംവദരായാല്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കും. പക്ഷേ, ആവശ്യപൂര്‍ത്തീകരണത്തിനു ശേഷം അല്ലാഹു അവരുടെ കൂടെ വേണ്ടതില്ല എന്ന നിലയ്‌ക്കായിരിക്കും ചിലരുടെ സമീപനം.
നാം അല്ലാഹുവിനോട്‌ എന്നും പ്രാര്‍ഥിക്കുകയും അവനെ കൈവിടാതെ, തിന്മ ചെയ്യാതെ അടുത്തുനില്‌ക്കുകയും വേണം. സാമൂഹ്യസേവന രംഗത്ത്‌ നാം സജീവമായി പ്രവര്‍ത്തിക്കണം. ഇന്ത്യപോലെയുള്ള ബഹുമത രാജ്യങ്ങളില്‍ മതങ്ങളും മതവിശ്വാസങ്ങളും പരസ്‌പരം മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും വേണം. അല്ലാഹുവിന്റെ സാന്നിധ്യത്തില്‍ ആശ്വസമനുഭവിക്കാന്‍ സാധിക്കുകയും വേണം.
ഞാന്‍ ഇസ്‌ലാമിന്റെ മാധുര്യം രുചിച്ചിട്ട്‌ പതിനൊന്ന്‌ വര്‍ഷമായി. ഇസ്‌ലാമിന്റെ മഹിതമായ ആശയത്തിലേക്ക്‌ ഞാന്‍ വരാന്‍ ഇടയായത്‌ ഈജിപ്‌തിലേക്കുള്ള എന്റെ ഒഴിവുകാല യാത്രയുമായി ബന്ധപ്പെട്ടാണ്‌. ഈജിപ്‌ത്‌ സന്ദര്‍ശിക്കുമ്പോള്‍ ഈജിപ്‌തിലെ പിരമിഡുകളും ഒട്ടകങ്ങളും മണലാരണ്യങ്ങളും എന്തെല്ലാമാണെന്ന്‌ ഞാന്‍ മുന്‍കൂട്ടി മനസ്സിലാക്കി. അവിടെയുള്ള ആളുകള്‍ ഭൂരിഭാഗവും മുസ്‌ലിംകളാണെന്നും മുസ്‌ലിംകള്‍ മതഭ്രാന്തന്മാരാണെന്നും ഉള്ള ധാരണയായിരുന്നു അന്നുവരെ എനിക്കുണ്ടായിരുന്നത്‌.
ഉള്‍ഭീതിയോടെ കാഴ്‌ചകള്‍ കാണാനിറങ്ങിയ എന്നോട്‌ ചെരുപ്പ്‌ തുന്നി ഉപജീവനം നയിക്കുന്ന ഒരു കുട്ടി എന്റെ വെള്ളത്തൊലി കണ്ട്‌ പുഞ്ചിരിതൂകി അസ്സലാമു അലൈകും എന്ന്‌ മൊഴിഞ്ഞു. ആദ്യമായി ഇസ്‌ലാമിന്റെ സന്തോഷം പ്രദാനംചെയ്യുന്ന അഭിവാദ്യം പതിനാല്‌ വയസ്സുള്ള കുട്ടിയില്‍ നിന്നാണ്‌ എനിക്ക്‌ കിട്ടിയത്‌. പിന്നെയും ചില അറബിപദങ്ങള്‍ ഞാന്‍ പഠിച്ചു. അല്‍ഹംദുലില്ലാഹ്‌ എന്നവസാനിപ്പിച്ചുകൊണ്ട്‌ ആ കുട്ടിയുടെ നാവില്‍ നിന്നും പുറത്തുവന്ന പദങ്ങളാണ്‌ എന്റെ ഹൃദയത്തെ അഗാധമായി സ്‌പര്‍ശിച്ചത്‌. കൂടുതലായി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച്‌ പഠനം നടത്തിയ എനിക്ക്‌ അവര്‍ അറുക്കുന്നവരും കൊല്ലുന്നവരും അല്ല എന്നും സ്‌നേഹ സമ്പന്നരാണെന്നും തിരിച്ചറിയാന്‍ സാധിച്ചു.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആളുകള്‍ തെറ്റിദ്ധരിക്കുന്നത്‌ യഥാര്‍ഥ ഇസ്‌ലാമിനെക്കുറിച്ച്‌ നാം ജീവിതത്തിലൂടെ പ്രചരിപ്പിക്കാത്തതുകൊണ്ടാണ്‌. ഇസ്‌ലാം ഇന്ത്യക്കനുഗ്രഹമാണ്‌, നാട്ടുകാര്‍ക്കും അനുഗ്രഹമാണ്‌ എന്ന്‌ നമുക്ക്‌ ബോധ്യപ്പെടുത്താനാവണം. നിഗൂഢതകള്‍ സൃഷ്‌ടിച്ച്‌ ദുരൂഹത വളര്‍ത്തേണ്ട ആവശ്യം ഇസ്‌ലാമിനില്ല.
പക്ഷേ, മനോഹരമായ ഇസ്‌ലാമിനെ നാം സങ്കീര്‍ണമാക്കിയാണ്‌ അവതരിപ്പിക്കുന്നത്‌. ഒരുമക്കും സ്‌നേഹത്തിനും ഇസ്‌ലാം മൂന്ന്‌ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഒന്ന്‌, ഏകദൈവം. എല്ലാവരുടെയും സ്രഷ്‌ടാവായ, എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന, സര്‍വശക്തനായ ആ അല്ലാഹുവിന്റെ സൃഷ്‌ടികളാണ്‌ എല്ലാവരും.
രണ്ട്‌, ആ ദൈവം നമ്മളോട്‌ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഷയില്‍ സംസാരിക്കുന്നവനാണ്‌. സ്വാഭാവികമായും എല്ലാവര്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന, എല്ലാവര്‍ക്കും ആശ്വാസത്തോടെ സമീപിക്കാവുന്ന നിങ്ങളുടെ എല്ലാ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ലളിതമായ ഇസ്‌ലാമിന്റെ ഈ സന്ദേശം എത്തിച്ചുകൊടുക്കുന്നതിന്‌ എന്താണ്‌ തടസ്സം. ദുരന്തമുഖത്ത്‌ മകന്‍ നഷ്‌ടപ്പെടുന്ന പിതാവിന്റെ ആര്‍ത്തനാദം പരിഗണിക്കാനും അദ്ദേഹത്തിന്‌ ആശ്വാസം നല്‍കാനും ഈ ദൈവത്തിന്‌ സാധിക്കും.
മൂന്ന്‌, നമ്മെ സമൂഹമായി നിലനിര്‍ത്താന്‍ ഉല്‍കൃഷ്‌ടമായ കുറെ നല്ല നിയമങ്ങള്‍ ഇസ്‌ലാം നമുക്ക്‌ കൈമാറിത്തരുന്നു. ഇതും നാം പകര്‍ന്നുകൊടുക്കണം. ഉദാഹരണമായി, ഒരു വ്യാഴാഴ്‌ച രാത്രി അഹ്‌മദ്‌ അല്ലെങ്കില്‍ മുഹമ്മദ്‌ നമുക്ക്‌ മദ്യപിക്കാം അല്ലെങ്കില്‍ പെണ്‍സുഹൃത്തുക്കളുമായി ഊരുചുറ്റാം എന്ന്‌ ആരെങ്കിലും ഒരു മുസ്‌ലിമിനോട്‌ പറഞ്ഞാല്‍ ഇല്ല ഞാനൊരു മുസ്‌ലിമാണെന്ന്‌ പറഞ്ഞുകൊണ്ട്‌ മാറിനില്‍ക്കാന്‍ നമുക്ക്‌ സാധിക്കുന്നത്‌ ഈ നിയമങ്ങളിലുള്ള നമ്മുടെ ദൃഢബോധ്യം മൂലമാണ്‌. പക്ഷേ വളരെക്കുറച്ച്‌ മുസ്‌ലിംകള്‍ക്ക്‌ മാത്രമേ നമ്മളെ സകല തിന്മകളില്‍ നിന്നും സ്വതന്ത്രരാക്കുന്ന ഈ മഹത്തായ മതത്തിന്റെ ഗുണഗണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുന്നുള്ളൂ.
(ഇദ്‌രീസ്‌ തൗഫീഖ്‌ നടത്തിയ ഉദ്‌ഘാടന പ്രസംഗത്തിന്റെ സംഗ്രഹം)?

0 comments:

വിപ്ലവ വിളംബരം ഈ യുവജന സമ്മേളനം

വിപ്ലവ വിളംബരം ഈ യുവജന സമ്മേളനം

ഇസ്‌്‌ലാഹി പ്രസ്ഥാനത്തിന്റെ കരുത്തുറ്റ യുവജന പ്രസ്ഥാനമായ ഐ എസ്‌ എം നാലര പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ സംഘടിപ്പിച്ചിട്ടുള്ള പ്രൗഢോജ്വലമായ കേരള യുവജന സമ്മേളനം അവസാനിക്കുകയാണ്‌. ഇസ്‌്‌ലാമിന്റെ പവിത്രമായ സന്ദേശം കേരള ജനതയ്‌ക്ക്‌ കൈമാറുകയും സാമൂഹിക പരിവര്‍ത്തനത്തില്‍ നേതൃപരമായ പങ്ക്‌ വഹിക്കുകയും സമുദായത്തിന്റെ സര്‍വതോമുഖമായ സമുദ്ധാരണം സാധ്യമാക്കുകയുമാണ്‌ കേരള മുസ്‌്‌ലിം നവോത്ഥാന പ്രസ്ഥാനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം. ആ ദൗത്യം സഫലമാക്കുന്നതിന്‌ യൗവനം സമര്‍പ്പിച്ചിട്ടുള്ള ആയിരക്കണക്കായ കര്‍മ ഭടന്മാരുടെ സംഘമാണ്‌ ഐ എസ്‌ എം. 
യൗവനത്തിന്റെ പ്രസരിപ്പും കര്‍മോത്സുകതയും സമരസജ്ജതയും ഒരിക്കല്‍കൂടി വിളംബരം ചെയ്‌തുകൊണ്ടാണ്‌ വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുള്ള ഈ സമ്മേളനം ചരിത്രത്തില്‍ ഇടം നേടുന്നത്‌.
1967ലാണ്‌ ഐ എസ്‌ എം രൂപീകരിക്കപ്പെട്ടത്‌. രൂപീകരണത്തിലൂടെ, പ്രസ്ഥാന നായകന്മാര്‍ മുന്നില്‍ കണ്ട ലക്ഷ്യങ്ങള്‍ എന്താണോ അതുതന്നെയാണ്‌ ഇന്നും എന്നും ഐ എസ്‌ എമ്മിന്‌ പൂര്‍ത്തീകരിക്കാനുള്ളത്‌. ഇസ്‌്‌ലാമിന്റെ വിശുദ്ധ പാഠങ്ങളും മൗലികമായ ആദര്‍ശങ്ങളും അലംഘ്യവും കാലാതീതവുമാണ്‌. അതുകൊണ്ടു തന്നെ ഐ എസ്‌ എമ്മിന്റെ ആദര്‍ശത്തില്‍ എക്കാലവും മൗലികതയുടെ ശോഭ ഉണ്ടായിരിക്കും. എന്നാല്‍, 1967ലെ ലോകസാഹചര്യമല്ല ഇന്നുള്ളത്‌. കാലത്തിന്റെ മാറ്റം സമൂഹത്തിന്റെ സമസ്‌ത മണ്ഡലങ്ങളിലും നിരവധി മാറ്റമുണ്ടാക്കിയിട്ടുണ്ട്‌. ജനതയുടെ വീക്ഷാഗതികളിലും രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളിലും ശാസ്‌ത്ര സാങ്കേതിക മണ്ഡലങ്ങളിലും അനിതര സാധാരണമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ സഫലീകരിക്കാനുള്ള നയങ്ങളിലും നിലപാടുകളിലും മാറ്റം അനിവാര്യമാണ്‌. സംവേദനത്തിന്റെ ഭാഷയില്‍ മാറ്റം അനിവാര്യമാണ്‌, പ്രവര്‍ത്തനത്തിന്റെ ശൈലികളിലും സമീപനങ്ങളിലും മാറ്റം അനിവാര്യമാണ്‌. സ്വയം മാറ്റത്തെ ഉള്‍ക്കൊള്ളാത്ത ഒരു കൂട്ടായ്‌മക്ക്‌ ഒരിക്കലും ചരിത്രത്തെ മാറ്റിപ്പണിയാന്‍ സാധിക്കില്ലെന്ന്‌ നാം മനസ്സിലാക്കണം.
ആഗോളതലത്തില്‍ തന്നെ അര നൂറ്റാണ്ടിനിടെ അധികാരഘടനയില്‍ വന്‍ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിരിക്കുന്നു. കമ്യൂണിസത്തിന്‌ മേല്‍ക്കൈ ഉണ്ടായിരുന്ന ഒരു ആഗോള ശാക്തികചേരി അമ്പേ തകര്‍ന്നുപോയി. ഈശ്വരനിഷേധവും കേവല യുക്തിവാദവും ആചാരമാക്കിയ ഭൗതികവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ പുതിയ കാലത്ത്‌ ചരിത്രത്തില്‍ ഇടം നഷ്ടപ്പെട്ടിരിക്കുന്നു. നിരീശ്വര, നിര്‍മത വാദം ഒരു സംവാദം പോലും അര്‍ഹിക്കാത്ത തരത്തില്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ട്‌ ഒരു ഘട്ടത്തില്‍ ഐ എസ്‌ എം ഏറ്റെടുത്തിരുന്ന, ഈശ്വര നിഷേധവാദ പ്രസ്ഥാനങ്ങള്‍ക്കെതിരിലുള്ള ആശയപരമായ പോരാട്ടം ഇക്കാലത്ത്‌ അത്ര അളവില്‍ ആവശ്യമില്ലാതായിത്തീര്‍ന്നിട്ടുണ്ട്‌. എന്നാല്‍ ആ സ്ഥാനത്ത്‌ ഇരിപ്പിടം നേടിയ മുതലാളിത്ത കേന്ദ്രീകൃത അധികാര ഘടന നിരീശ്വര വിശ്വാസത്തിന്റെ സ്ഥാനത്ത്‌ ആള്‍ദൈവങ്ങളെയും കള്‍ട്ട്‌ ഫിഗറുകളെയും പ്രതിഷ്‌ഠിച്ചിരിക്കുന്നു.
മുതലാളിത്തത്തിന്റെ ഉപോല്‌പന്നമായ കണ്‍സ്യൂമറിസം മനുഷ്യമനസ്സുകളില്‍ നിന്ന്‌ എല്ലാതരം വിശ്വാസങ്ങളെയും ആദര്‍ശങ്ങളെയും നിഷ്‌കാസനം ചെയ്‌ത്‌ തല്‍സ്ഥാനത്ത്‌ ആര്‍ത്തിയും ആസക്തിയും മോഹചിന്തയും കുടിയിരുത്തിയിരിക്കുന്നു. ഈശ്വരനിഷേധവുമായി ഒരു സംവാദമെങ്കിലും സാധ്യമായിരുന്നു. എന്നാല്‍ ഈ ഉപേഭാഗ മുതലാളിത്തവുമായി ഒരു സംവാദംപോലും സാധ്യമല്ലെന്നതാണ്‌ വാസ്‌തവം. ഈശ്വരനിഷേധത്തോടും ബഹുദൈവ വിശ്വാസത്തോടും ബുദ്ധിപരമായി എതിരിടാം. എന്നാല്‍ ആര്‍ത്തിയെ എങ്ങനെയാണ്‌ ബുദ്ധിപരമായി നേരിടാനാവുക. ഐ എസ്‌ എം മനസ്സിരുത്തേണ്ട ഒരു പ്രധാന പ്രശ്‌നമാണിത്‌.
ഇസ്‌്‌ലാമിക ലോകത്തും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്‌. ദീര്‍ഘമായ പതിറ്റാണ്ടുകള്‍ ഏകാധിപതികളും സുല്‍ത്താന്മാരും അധികാരം വാണ, ജനാഭിലാഷങ്ങള്‍ തള്ളിക്കളയുകയും പൗരാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യപ്പെട്ട രാജ്യങ്ങളിലെ ചെറുപ്പക്കാര്‍ തെരുവുകളില്‍ കലഹം സൃഷ്ടിച്ച്‌, ജനകീയ പോരാട്ടങ്ങളിലൂടെ തങ്ങളുടെ ഭാഗധേയം മാറ്റിയെഴുതിയിരിക്കുന്നു. സ്വയം നിര്‍ണയിക്കാനുള്ള തങ്ങളുടെ അവകാശ പോരാട്ടത്തിലൂടെ അവര്‍ നേടിയെടുത്തിരിക്കുന്നു. അക്രമത്തിനും അനീതിക്കും ഏകാധിപത്യത്തിനുമെതിരെ മുസ്‌്‌ലിം യുവജനങ്ങള്‍ ആര്‍ത്തിരമ്പിയപ്പോള്‍ മതപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച്‌ രാജ്യസേവ ചെയ്‌ത മുഫ്‌തിമാര്‍ അപ്രസക്തമാക്കപ്പെട്ടിരിക്കുന്നു. നീതിയും ന്യായവും നന്മയും മനുഷ്യാവകാശങ്ങളും വിളംബരം ചെയ്‌തിട്ടുള്ള ഇസ്‌്‌ലാമിന്റെ ആത്മാവിനെ മൂടിവെച്ച്‌ സ്വാര്‍ഥംഭരികളുടെ മൂടുതാങ്ങുന്ന മതയാഥാസ്ഥിതികതയാണ്‌ ചെറുപ്പക്കാര്‍ ചോദ്യം ചെയ്‌തിരിക്കുന്നത്‌.
ഇസ്‌്‌ലാമിക രാഷ്ട്രീയ സങ്കല്‌പവും പഴകിയ ഇസ്‌്‌ലാമിക സാമൂഹിക സിദ്ധാന്തങ്ങളും പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. ഇസ്‌്‌ലാമല്ലാത്ത മുഴുവന്‍ ദര്‍ശനങ്ങളും മതേതര ജനാധിപത്യ രാഷ്ട്രീയ സിദ്ധാന്തവും അവയുടെ പ്രയോഗരൂപങ്ങളും ജാഹിലിയ്യത്തും അനിസ്‌ലാമികവുമാണെന്ന പഴഞ്ചന്‍ നിലപാട്‌, തൂത്തുമാറ്റപ്പെട്ടിരിക്കുന്നു. തുനീഷ്യയിലും ഈജിപ്‌തിലും മൊറോക്കോയിലും ലിബിയയിലുമെല്ലാം അടിസ്ഥാനപരമായ സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടി നടന്ന യുവജന പോരാട്ടത്തില്‍ മുസ്‌്‌ലിംകളും ക്രിസ്‌ത്യാനികളും മതനിഷേധികളുമെല്ലാം ഉള്‍ക്കൊള്ളുന്ന ബഹുകക്ഷികളായിരുന്നു. പൊതുതാല്‌പര്യങ്ങള്‍ക്കു വേണ്ടി ബഹുകക്ഷി മുന്നണി എന്ന ആശയം വിജയകരമായി മുന്നേറിയിരിക്കുന്നു. വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സലഫി സംഘടനകള്‍, തങ്ങളുടെ നിലപാടുകളില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ്ട്‌ അറബ്‌ വസന്തത്തില്‍ പങ്കുചേര്‍ന്നിട്ടുള്ളത്‌. ഫാസിസത്തിനും തീവ്രവാദത്തിനുമെതിരെ മതേതര ജനാധിപത്യ കൂട്ടായ്‌മ സൃഷ്ടിക്കാന്‍ വേണ്ടി മുന്നില്‍ നടന്ന ഐ എസ്‌ എമ്മിന്‌ ബഹുകക്ഷി മുന്നണിയെന്ന ആശയത്തില്‍ ഒട്ടും പുതുമയില്ല. എന്നാല്‍ ഇന്ത്യപോലുള്ള ഒരു മതേതര-ബഹുമത സമൂഹത്തില്‍, സഹവര്‍ത്തിത്തവും സ്വാശ്രയപൂര്‍ണമായ അസ്‌തിത്വവും ആര്‍ജിക്കണമെങ്കില്‍ രാജ്യത്തിലെ ഭൂരിപക്ഷം വരുന്ന മുസ്‌ലിം സമൂഹം പുലര്‍ത്തിപ്പോരുന്ന വിശ്വാസ, ആചാരപരമായ നിലപാടുകളില്‍ പുനപ്പരിശോധനകള്‍ വേണ്ടിവരും. പുതിയ ഇജ്‌തിഹാദുകള്‍ വേണ്ടിവരും. ഇത്‌ പറയുമ്പോള്‍ പൊതുസമൂഹത്തില്‍ നിന്നും പൊതുമണ്ഡലത്തില്‍ നിന്നും പിന്‍വാങ്ങുകയും സ്വകാര്യ തുരുത്തുകളില്‍ അപ്രസക്തവും അനാവശ്യവുമായ വിഷയങ്ങളില്‍ ഗുസ്‌തി പിടിക്കുകയും ചെയ്യുന്ന നവോത്ഥാന പാരമ്പര്യം പ്രസംഗിക്കുന്ന ഒരുകൂട്ടം ഇവിടെയുണ്ടെന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യവും മനസ്സില്‍വെക്കണം. ഒരു ബഹുസ്വര സമൂഹത്തെ അഭിമുഖീകരിക്കാന്‍ ശീലിപ്പിച്ച കേരളീയ മുസ്‌ലിം സമുദായത്തെ, ഇസ്‌ലാഹീ പ്രസ്ഥാനത്തിന്‌, അതിന്റെ യുവജന വിഭാഗത്തിന്‌ പണ്ടുപറഞ്ഞ പഴയ പാഠങ്ങളില്‍ ചുരുങ്ങിക്കിടക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ മൗലിക സ്രോതസ്സില്‍ നിന്ന്‌ വെളിച്ചംകൊണ്ട്‌, പുതിയ സാഹചര്യങ്ങള്‍ക്ക്‌ ചേരുന്ന പുതിയ സമീപനങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്‌.
ഇന്നിപ്പോള്‍, കേരളത്തിലെ യുവജനസംഘടനകള്‍ ഹരിതരാഷ്‌ട്രീയത്തെക്കുറിച്ച്‌ ചര്‍ച്ച ആരംഭിച്ചിരിക്കുന്നു. മുതലാളിത്ത ഭൗതികവാദത്തിന്റെ ലോകവീക്ഷണവും തെറ്റായ വികസന സങ്കല്‌പങ്ങളും ആവാസ വ്യവസ്ഥയില്‍ സൃഷ്‌ടിച്ചിട്ടുള്ള കനത്ത ആഘാതങ്ങളാണ്‌ പ്രകൃതിയെക്കുറിച്ച്‌ പുനരാലോചിക്കാന്‍ പ്രേരണയായിത്തീരുന്നത്‌. മുസ്‌ലിംകളാണ്‌ ഇക്കാര്യത്തില്‍ ഒന്നാമതായി ജാഗ്രത പുലര്‍ത്തേണ്ടത്‌. ഒന്നര പതിറ്റാണ്ട്‌ മുമ്പേ ഐ എസ്‌ എം അവതരിപ്പിച്ച ഹരിതസമരത്തിന്റെ തുടര്‍ച്ചയായി പുതിയ പരിസ്ഥിതി വാദങ്ങളെ കാണാം. മനുഷ്യജീവിതം ഏറെ ദുസ്സഹമാക്കുകയും ജീവിക്കാനുള്ള മൗലികാവകാശം ലംഘിക്കുകയും ചെയ്യുന്ന പരിസ്ഥിതിവിരുദ്ധ രാഷ്‌ട്രീയനയങ്ങളെയും ജീവിതശൈലികളെയും പ്രതിരോധിക്കാന്‍, അതിന്റെ മുന്നില്‍ നടക്കാന്‍ ഐ എസ്‌ എം കൂടുതല്‍ ആവേശത്തോടെ മുന്നോട്ടുവരേണ്ടതാണ്‌. അനീതിക്കെതിരിലുള്ള ഇസ്‌ലാമിക ദൗത്യത്തിന്റെ ഭാഗമാണത്‌.
സമുദായത്തിനകത്ത്‌ യാഥാസ്ഥിതികത ഇല്ലാതായിട്ടില്ല. പഴയ യാഥാസ്ഥിതികര്‍ വിശ്വാസാചാരങ്ങളില്‍ പഴയ അവസ്ഥയില്‍ നിന്ന്‌ ഇനിയും മാറിയിട്ടില്ല. പുതിയ യാഥാസ്ഥിതിക സംഘങ്ങള്‍ ഉടലെടുക്കുകയും ചെയ്‌തിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലുള്ള, പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത സമരം അവസാനിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍, പ്രബോധന, പ്രചാരണ രംഗങ്ങളില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളണം. പ്രബോധിതരെ കുറിച്ചുള്ള യാഥാര്‍ഥ്യബോധം കൈവിടരുത്‌. ഐ എസ്‌ എം പോലുള്ള യുവജന പ്രസ്ഥാനം ഇസ്‌ലാമിക പ്രബോധനരംഗത്തെ സവിശേഷമാക്കുന്ന നയതന്ത്രജ്ഞതയും ഹിക്‌മത്തും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരണം.
ഇസ്‌ലാമിന്റെ മൗലികസന്ദേശം ഫലപ്രദമായി ജനങ്ങള്‍ക്കു നല്‍കുക, നന്മ കല്‌പിക്കുക, തിന്മ വിരോധിക്കുക, സമൂഹത്തില്‍ നീതിയുടെ വാഹകരായിത്തീരുക -ഒരു ഇസ്‌ലാമിക സംഘടനയുടെ ദൗത്യം ഇങ്ങനെ സംഗ്രഹിക്കാന്‍ സാധിക്കും. ഐ എസ്‌ എം ഈ ദൗത്യത്തില്‍ അടിയുറച്ച്‌ മുന്നോട്ടുപോകും. അപസ്വരങ്ങളെ നമുക്ക്‌ അവഗണിച്ചുതള്ളാം.
ഈ ദൗത്യനിര്‍വഹണത്തിന്‌ പക്ഷെ, പഴയ രീതികളും പഴകിയ ശൈലിയും സമീപനവും മതിയാകില്ല. നമുക്ക്‌ പുതുക്കിയ അജണ്ടകള്‍ വേണം, പരിഷ്‌കരിച്ച നയങ്ങളും കാലോചിതമായ നിലപാടുകളും വേണം.
1967ലെ നയനിലപാടുകളും ശൈലീസമീപനവും പ്രവര്‍ത്തനപദ്ധതികളുമായി 2013ല്‍ സാമൂഹിക പ്രവര്‍ത്തനത്തിന്‌ ഇറങ്ങാന്‍ തുനിഞ്ഞാല്‍ അത്‌ പരിഹാസ്യമാകും. നവസാങ്കേതിക വിദ്യയും നവസാമൂഹിക പ്രവര്‍ത്തനവും ശ്രദ്ധിച്ച്‌ പഠിച്ച്‌, ചുവരെഴുത്തുകള്‍ വായിച്ച്‌ നമുക്ക്‌ മുന്നോട്ട്‌ നോക്കി നടക്കാം. പുതിയ പ്രഭാതങ്ങള്‍ സ്വപ്‌നം കാണാം. വലിയ സ്വപനങ്ങളുള്ളവര്‍ക്ക്‌ മാത്രമേ വലിയ വിപ്ലവങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധിക്കൂ.
(സമാപന സമ്മേളനത്തില്‍ നടത്തിയ അധ്യക്ഷപ്രസംഗം)

0 comments:

റീ എന്‍ട്രിയില്‍ വന്ന ജിന്നും വിവേകാനന്ദന്റെ കാവും


റീ എന്‍ട്രിയില്‍ വന്ന ജിന്നും വിവേകാനന്ദന്റെ കാവും

------------------------------
*റീ എന്‍ട്രിയില്‍ വന്ന ജിന്നും വിവേകാനന്ദന്റെ കാവും *

**
ഗള്‍ഫില്‍നിന്നും റിക്രൂട്ടിങ്ങിന് കേരളത്തില്‍ വന്ന ജിന്നുകള്‍
മുഹൂര്‍ത്തത്തില്‍ തന്നെ എത്തിയതിനാല്‍ അവരെ സ്വീകരിക്കാനും റിക്രൂട്ടിങ്ങിന്
വേദികള്‍ ഒരുക്കാനും ഔദ്യോഗിക തലത്തില്‍ നെട്ടൊട്ടമായിരുന്നു . പക്ഷേ
വേദികള്‍ ഒരുക്കിയവരെ തന്നെ റിക്രൂട്ട്
ചെയ്യുന്ന നെറി കെട്ട കളിയാണ്‌ ജിന്നുകള്‍ നടത്തിയത് . കേരളമാകെ ജിന്ന്
തരംഗം സൃഷ്ട്ടിച്ചു എന്ന് മാത്രമല്ല , തൗഹീദീ പ്രകാശ പ്രസരണ
കേന്ദ്രങ്ങളായിരുന്ന ഗള്‍ഫ്‌ ഇസ്ലാഹീ സെന്ററുകളെ പൂട്ടിക്കാന്‍ പോലും അവര്‍
കരുത്താര്‍ജിച്ചു . ചെക്കുട്ടിപ്പാപ്പയെയും ഒടിയനെയും കുട്ടിസ്രാങ്കിനെയും
തുടങ്ങി എ പി അബ്ദുല്‍ ഖാദര്‍ മൌലവിയുടെ ഭാഷയില്‍ ചെകുത്താന്‍ കൂക്കിനെയും
ഒക്കെ ഭയപ്പെട്ടു കഴിഞ്ഞിരുന്ന കേരള മുസ്ലിങ്ങളെ ഈമാനിന്റെ
കരുത്തില്‍ വളര്‍ത്തി കൊണ്ടുവന്ന മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ കൊടിയ
അന്തവിശ്വോസങ്ങള്‍ പ്രചരിപ്പിച്ചു . ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുന്ന
നേരത്തും ലാഇലാഹ ഇല്ലള്ള പ്രഖ്യാപിച്ച ധീര മുജാഹിദുകള്‍ ഉറങ്ങുന്നിടത്തും
ഇരിക്കുന്നിടത്തും നീങ്ങുന്നിടത്തും നീക്കുന്നിടത്തും ബന്ദിക്കുന്നിടത്തും
ബന്ധപ്പെടുമ്പോഴും
തുടങ്ങി സന്താനങ്ങളില്‍ വരെ റീ എന്‍ട്രി ജിന്നുകള്‍ ആധിപത്ത്യം നേടി.

മനുഷ്യ കോലത്തില്‍ വന്നിറങ്ങിയ ജിന്നുകളുടെ വലയില്‍ അകപ്പെട്ടവരുടെ മേല്‍
അന്ധകാരത്തിന്റെ അവസാന ആണിയും അടിക്കാന്‍ സാല്‍വേഷനുകളും, സി ഡി കളും, യു
ടുബുകളും, ജിന്ന് ക്ലിനിക്കുകളും സാര്‍വത്രികമായി . ലാഇലാഹ ഇല്ലള്ള എന്ന്
കേട്ടാല്‍ തുടിച്ചിരുന്ന ഹൃദയങ്ങള്‍ ജിന്നെന്നു കേട്ടാല്‍ മിടിപ്പ്
നിലച്ചു ഭീതിതമാകുന്ന അവസ്ഥയിലെത്തി .അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം .......
ഞാന്‍ എന്റെ ചന്തന പമ്പരം പരതി വാവിട്ടു കീറി .. എന്ന കൊച്ചു കുഞ്ഞിനെപ്പോലെ
തൗഹീദിന്റെ അടിക്കല്ലിളകി വീണിട്ടും ഓഫീസിന്റെ താക്കോലിന് വേണ്ടി പരക്കം
പായുന്ന സാരഥികള്‍ മാത്രമായി സംഘടന ചുരുങ്ങി . വിദ്യാര്‍ഥി വിഭാഗത്തിനും
യുവജന വിഭാഗത്തിനും ചിന്തിക്കാന്‍ ഈ വായോധികരുടെ ബുദ്ധിയുടെ സ്ക്രീനിലൂടെ അത്
കടന്നു പോകണമത്രേ. റീ എന്‍ട്രി ജിന്നുകള്‍ക്ക് വേദിയും സ്വീകരണവും
ഒരുക്കാന്‍ വിട്ടപ്പോള്‍ ഈ സ്ക്രീനിംഗ് ടെസ്റ്റ്‌ എവിടെയായിരുന്നു .
ഇന്നിപ്പോള്‍ ഒഴിയാ ബാധയായി , ബ്രിട്ടീഷുകാര്‍ കോളനി വല്കരിച്ച പോലെ ,
ആടുകളും അടിച്ചിറക്കലുകളും താടികളും തടവലുകലും തടവറകളുമായി ജിന്നുകള്‍ കോളനി
സ്ഥാപിച്ചു കഴിഞ്ഞു . ഇതിനെതിരെ പൊരുതേണ്ട ' കുഞ്ഞാലിമാര്‍ '
തടവറകളില്‍ " ചിന്തിക്കരുത് , ബുദ്ധി ഉപയോഗിക്കരുത് " എന്ന നീണ്ട ഫ്ലേക്സ്
ബോര്‍ഡിനു താഴെ സുഖ സുഷുപ്തിയിലാണ്.

കേരളത്തിലെ പുതിയ ജിന്ന് വിളയാട്ട കഥകള്‍ കേള്‍കുമ്പോള്‍
ഓര്‍മ വരിക കുഞ്ഞുനാളില്‍ സ്കൂളില്‍ വെച്ച് കേട്ട സ്വാമി വിവേകാനന്ദന്റെ
ഒരു ചരിത്രമാണ്‌. അല്ലെങ്കില്‍ മായാവി കഥകളില്‍ ഒരു ദിവസം കുട്ടൂസന്‍
അബദ്ദത്തില്‍ കുടത്തില്‍ നിന്നും ഭൂതത്തെ തുറന്നു
വിടുന്നു. അന്നേ വരെ ഇല്ലാത്ത പ്രശ്നങ്ങള്‍ അന്ന് മുതല്‍ ഭൂതം ഉണ്ടാക്കുന്നു.

സ്വാമി വവിവേകാനന്ദന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ കൂട്ടുകാരോടൊത്ത് സ്ഥിരം
കളിക്കുന്ന ആല്‍ മരങ്ങളും വള്ളികളും ചിതല്‍ പുറ്റുകളുമൊക്കെ നിറഞ്ഞ ശാന്തത
തളം കെട്ടി നില്‍ക്കുന്ന ഒരു കാവുണ്ടായിരുന്നു. ഭക്ഷണവും വിശ്രമവും
പോലുമില്ലാത്ത ഈ കളി നിര്‍ത്താന്‍ അദ്ദേഹത്തിന്റെ അമ്മ പഠിച്ച പണി എല്ലാം
പയറ്റി . പക്ഷെ വൈകുന്നേരങ്ങളില്‍ പോലും വൈകി എത്തുന്ന അവസ്ഥയിലെത്തി.
അവസാനം അമ്മ ഒരു സൂത്രം പയറ്റി. ഒരു ദിവസം അതിരാവിലെ കുട്ടികളെല്ലാം
കളിക്കാന്‍ എത്തുന്നത്തിനു മുന്‍പേ അമ്മ കാവിലെത്തി. വരുന്ന കുട്ടികളോടെല്ലാം
ഭീതി പെടുത്തുന്ന ആ കാര്യം അമ്മ ഉണര്‍ത്തി.

കാവുകള്‍ ഭൂതങ്ങള്‍ താമസിക്കുന്ന സ്ഥലമാണെന്നും കഴിഞ്ഞ ദിവസം അത് വഴി പോയ
ഒരാള്‍ ആ കാവില്‍ ഒരു ഭൂതത്തെ കണ്ടെന്നും ഭൂതം കുട്ടികളെ കിട്ടിയാല്‍
കഴുത്തു ഞെരിച്ചു കൊല്ലുമെന്നും അമ്മ അറിയിച്ചു . പേടിച്ചു വിറച്ച കുട്ടികള്‍
ഉടനെ സ്ഥലം വിട്ടു. വിവേകാനന്ദന്റെ ചെവിയിലും വാര്‍ത്ത എത്തി. ഉച്ചയായിട്ടും
പതിവുപോലെ വിവേകിനെ ഭക്ഷണത്തിനു കാണാഞ്ഞതിനാല്‍ അമ്മ ആരായാന്‍
ഇറങ്ങി. കൂട്ടുകാരോക്കെയും അവിടെ ഒരു പാടത്ത് കളിക്കുന്നു . പക്ഷെ വിവേകിനെ
അവിടെ കണ്ടില്ല. കൂട്ടുക്കാര്‍ ഉടനെ വിവേകിനെ അന്യേഷിച്ചിറങ്ങി.

അവസാനം അവര്‍ കാവിലുമെത്തി. അപ്രദീക്ഷിതമായി അവര്‍ ആ കാഴ്ച കണ്ടു. വിവേക് ഒരു
കൂസലുമില്ലാതെ ഒരു ഊഞ്ഞലില്‌ ആടിക്കളിക്കുന്നു. വിവേക് ..അപ്പോള്‍ നീ
വിവരമൊന്നും അറിഞ്ഞില്ലേ ..അവര്‍ ചോദിച്ചു. പൊട്ടന്മാരെ ... വിഡ്ഢികളെ ..
എന്റെ അമ്മ പറയുന്നതിന് മുന്‍പ് എത്രയോ കാലമായി നമ്മള്‍ ഈ കാവില്‍ കളി
തുടങ്ങിയിട്ട്. ആരെയും ഇത് വരെ ഭൂതം പിടിച്ചിട്ടില്ല. മനുഷ്യനോളം പഴക്കമുണ്ട്
ഭൂതത്തിനും . അല്ലാതെ എന്റെ അമ്മ പറഞ്ഞപ്പോള്‍ മാത്രം ജനനം കൊണ്ടാതല്ല. എന്റെ
അമ്മയുടെ ലക്ഷ്യം എന്താണെന്ന് എനിക്കറിയാം.

വിവേക് ഇത് പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ ലജ്ജിച്ചു തല താഴ്ത്തി . കണ്ട വിവരം
കൂട്ടുകാര്‍ അമ്മയെ ധരിപ്പിച്ചു . വിവേകിന്റെ ബുദ്ധിയില്‍ അമ്മ സന്തോഷവതിയായി.

പ്രവാചക ജീവിതത്തിലോ അവിടുത്തെ സഹാബത്തിന്റെ ശരീരത്തിലോ ജിന്ന് കേറിയ
ഒരു വാറോല പോലും
ലഭ്യമല്ല. ഐക്യ സംഘം മുതല്‍ ഇന്നോളം വരെയുള്ള തൗഹീദിന്റെ വക്താക്കളില്‍
ജിന്ന് പ്രവേശിച്ച ഒരു ചരിത്രവും ഇല്ല .റീ എന്‍ട്രി
ജിന്ന് വരുന്നതിനു മുന്‍പ് മനുഷ്യകുലത്തോളം അല്ലെങ്കില്‍ അതിനേക്കാള്‍ മുന്‍പേ
ജിന്നുകള്‍ ഇവിടെ ഉണ്ട്. അന്നൊന്നും കേറാത്ത ജിന്ന് ഇപ്പോള്‍ കേറാന്‍
തുടങ്ങിയതിന്റെ ലക്ഷ്യം വിവേകമുള്ളവര്‍ക്കറിയാം . പാന്റിന്റെ അടിഭാഗം
കുറച്ചതുകൊണ്ടു തുണിയുടെ അളവ് കുറയില്ല. അത് കീശയുടെ വലിപ്പം കൂട്ടാന്‍
ഉപയോഗിക്കുന്നു
എന്ന് മാത്രം.

എല്ലാ രോഗത്തിനും മരുന്നുണ്ട് എന്ന് വിശുദ്ധ ഖുര്‍ആന്‍ . അത് കണ്ടെത്തുക
എന്നത് മനുഷ്യ ബുദ്ധിയുടെ ദൗത്യമാണ് . പണ്ട് കുരിപ്പും , വെള്ളപ്പാണ്ടും
,കുഷ്ട്ടരോഗവും , പൊട്ടിയും , അപസ്മാരകവും എല്ലാം ജിന്നായിരുന്നു.
അതിനു മരുന്ന് കണ്ടെത്തിയതോടെ ആ ജിന്നുകള്‍ പടിയിറങ്ങി. മനശാസ്ത്രം ഒരു
ചികില്സാമുറ ആയതോടെ ഒരു കൂട്ടം ജിന്നുകള്‍ നാടുകടന്നു. ഇങ്ങനെ
ജിന്നുകള്‍ക്കെതിരെ മനുഷ്യ ബുദ്ധി പടവെട്ടുന്നതുകൊണ്ടാവാം റീ എന്ട്രി
ജിന്നുകള്‍ ആദ്യമേ ബുദ്ധിക്കു ചുവപ്പ് നാട കെട്ടിയത്.

0 comments:

ത്വലാഖും വിവാഹമൂല്യവും

ത്വലാഖും വിവാഹമൂല്യവും

http://www.scribd.com/doc/117578455/Quran-Padam


0 comments:

പറ്റിച്ചും ചതിച്ചും നമുക്കൊന്നും വേണ്ട

പറ്റിച്ചും ചതിച്ചും നമുക്കൊന്നും വേണ്ട അബ്‌ദുല്‍വദൂദ്‌
ഇമാം അബ്ദുല്ലാ ഖയ്യാതിന്‌ അഗ്‌നിയാരാധകനായ ഒരു പറ്റുകാരനുണ്ടായിരുന്നു. അയാള്‍ പതിവായി ഖയ്യാതിന്റെ കടയില്‍നിന്ന്‌ തുണിത്തരങ്ങള്‍ വാങ്ങി, കള്ളനാണയങ്ങളാണ്‌ വിലയായി കൊടുക്കുക. ഖയ്യാത്‌ അത്‌ വാങ്ങിവെക്കുകയും ചെയ്യും.
ഒരു ദിവസം ആ മജൂസി വന്നപ്പോള്‍ ഖയ്യാത്‌ കടയിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ശിഷ്യനാണ്‌ അവിടെയുണ്ടായിരുന്നത്‌. പതിവുപോലെ ആ മജൂസി വസ്‌ത്രം വാങ്ങി കള്ളനാണയം കൊടുത്തു. എന്നാല്‍ വഞ്ചന തിരിച്ചറിഞ്ഞ ശിഷ്യന്‍ ആ നാണയങ്ങള്‍ അയാള്‍ക്ക്‌ തിരിച്ചുകൊടുത്തു. അറിയാതെ പറ്റിപ്പോയതാണെന്ന മട്ടില്‍ മജൂസി ഖേദം പ്രകടിപ്പിക്കുകയും നല്ല നാണയം എടുത്തുകൊടുത്ത്‌ വേഗം സ്ഥലം വിടുകയും ചെയ്‌തു.
അബ്ദുല്ലാ ഖയ്യാത്‌ മടങ്ങിയെത്തിയപ്പോള്‍ ശിഷ്യന്‍ സംഭവം വിശദീകരിച്ചു. `നീ അങ്ങനെ ചെയ്‌തത്‌ തെറ്റായിപ്പോയ' എന്നായിരുന്നു ഖയ്യാതിന്റെ മറുപടി. ഇതുകേട്ട ശിഷ്യന്‍ അന്താളിച്ചു നിന്നു. ഖയ്യാത്‌ ഇത്രകൂടി പറഞ്ഞുകൊടുത്തു: `കുറേ കാലമായുള്ള അയാളുടെ പതിവാണിത്‌. അത്‌ മനസ്സിലാക്കികൊണ്ട്‌ തന്നെ അയാള്‍ തരുന്ന നാണയങ്ങള്‍ ഞാന്‍ വാങ്ങിവെക്കും. എന്നിട്ട്‌ അവയെല്ലാം ഒരു പൊട്ടക്കിണറ്റിലേക്ക്‌ എറിയും. ആ നാണയം അയാള്‍ക്ക്‌ തിരിച്ചുകൊടുത്താല്‍ അയാള്‍ വേറെ ആളുകളെ വഞ്ചിക്കുകയില്ലേ?'
എത്ര പറ്റിക്കപ്പെട്ടാലും ഒരാളെയും പറ്റിക്കാതെ ജീവിക്കുന്ന സത്യവിശുദ്ധിയാണിത്‌. സ്വയം നഷ്‌ടങ്ങള്‍ സഹിച്ചും അന്യരെ വഞ്ചിതരാക്കാതിരിക്കുന്ന ഈ മഹാമനസ്സ്‌ സത്യവിശ്വാസത്തിന്റെ മാത്രം ഫലമാണ്‌. മോഹങ്ങളില്‍നിന്ന്‌ മനസ്സിനെ വിമലീകരിക്കുമ്പോള്‍ നഷ്‌ടങ്ങളൊന്നും നഷ്‌ടങ്ങളായി തോന്നുകയില്ല. ആര്‍ത്തിക്കായി വെമ്പുന്ന മനസ്സുകള്‍ മറ്റുള്ളവരെക്കുറിച്ച്‌ ആലോചിക്കുകയേയില്ല. ഒരാളെയും ചതിക്കാതെയും തകര്‍ക്കാതെയും താഴ്‌ത്തിക്കെട്ടാതെയും ജീവിക്കാന്‍ കഴിയുന്നത്‌ ആര്‍ത്തിയില്‍നിന്നും കൊതിയില്‍നിന്നും മതിവരാത്ത മോഹങ്ങളില്‍നിന്നും ഹൃദയത്തെ ശുദ്ധീകരിച്ചവര്‍ക്ക്‌ മാത്രമായിരിക്കും. അധികാരം,സ്ഥാനമാനങ്ങള്‍,പ്രശസ്‌തി,ആദരവ്‌ ഇതൊക്കെ മനസ്സിനെ കേടുവരുത്താന്‍ വേഗമുണ്ട്‌. അത്‌ തിരിച്ചറിയുന്നവര്‍ അവയില്‍ നിന്നെല്ലാം അകന്നൊളിക്കും. തിരിച്ചറിവുകിട്ടാത്തവര്‍ കൊച്ചുകൊച്ചു സ്ഥാനമാനങ്ങള്‍ക്കു വേണ്ടി പോലും ഉറക്കമിളയ്‌ക്കുകയും ചെയ്യും. നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഉറക്കമൊഴിക്കുന്ന നമ്മളെ അലോസരപ്പെടുത്തുന്ന സംഭവങ്ങളാണ്‌ മുന്‍ഗാമികളില്‍നിന്ന്‌ കേള്‍ക്കുന്നത്‌. അവരുടെ മനസ്സില്‍ ഭൗതികമായ ഒരു കൗതുകവും കൂടുകെട്ടിയിരുന്നില്ല. ഹൃദയത്തില്‍ ഈമാനിന്റെ ഉള്‍വെളിച്ചം പ്രവേശിച്ചവരാണ്‌ അവരൊക്കെ. ദുനിയാവിന്റെ അലങ്കാരവും അധികാരവും സ്ഥാന ലബ്‌ധിയും അവര്‍ ഇഷ്‌ടപ്പെട്ടില്ല. ഇവിടെ ഒരാളെ പരാജയപ്പെടുത്തണമെന്ന്‌ മോഹിച്ചില്ല. ചതിക്കപ്പെട്ടപ്പോഴും ഒരാളെയും ചതിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.
അസത്യമാര്‍ഗത്തിലൂടെ പുരോഗതിപ്പെടാനാവില്ല. നേട്ടങ്ങള്‍ക്കും ലാഭങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടി സത്യവിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ആരെയെങ്കിലും ദ്രോഹിക്കുകയോ ചെയ്‌താല്‍, താല്‍ക്കാലിക വിജയം ലഭിച്ചേക്കാമെങ്കിലും, നേട്ടങ്ങള്‍ക്കു പിറകെ അതിലേറെ വലിയ നഷ്‌ടങ്ങള്‍ സംഭവിക്കുകതന്നെ ചെയ്യും. കള്ളസത്യത്തിലൂടെ വസ്‌തുക്കള്‍ വിറ്റഴിച്ചവരെ പരലോകത്ത്‌ അല്ലാഹു സംരക്ഷിക്കില്ലെന്നും ഏറ്റവും വലിയ നഷ്‌ടക്കാരായിരിക്കും അവരെന്നും തിരുനബി മുന്നറിയിപ്പ്‌ നല്‌കി. അസത്യമാര്‍ഗത്തിലുള്ള ഏതുകാര്യത്തിന്റെയും അവസാനഫലം ഇങ്ങനെ തന്നെയായിരിക്കും
ഒരു പണ്ഡിതന്‌ കച്ചവടക്കാരനായ ഒരു ശിഷ്യനുണ്ടായിരുന്നു. അയാള്‍ രോഗിയായപ്പോള്‍ ഗുരുനാഥന്‍ ശിഷ്യനെത്തേടിയെത്തി. മരണാസന്നനായപ്പോള്‍ ഗുരു അയാള്‍ക്ക്‌ കലിമ ചൊല്ലിക്കൊടുത്തെങ്കിലും ഏറ്റുചൊല്ലാന്‍ അയാള്‍ പ്രയാസമനുഭവിച്ചു.
`ഇദ്ദേഹം അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കാറുണ്ടോ?`ഗുരു ചോദിച്ചു.
`ഇല്ല. ശരിയായ വിധത്തില്‍ മാത്രമേ അളക്കുകയും തൂക്കുകയും ചെയ്‌തിരുന്നുള്ളൂ. എന്നാല്‍ തൂക്കുന്ന സമയത്ത്‌ തുലാസില്‍ വീണുകിടകുന്ന പൊടികള്‍ തട്ടിക്കളയാറുണ്ടായിരുന്നില്ല' മക്കള്‍ പറഞ്ഞു.
ആ ശിഷ്യന്‍ മരണപ്പെട്ടപ്പോള്‍ അവിടെയുള്ളവരോട്‌ ഗുരുനാഥന്‍ പറഞ്ഞതിങ്ങനെ; `മനപ്പൂര്‍വം യാതൊരു വഞ്ചനയും ചെയ്‌തിട്ടില്ലാത്ത മനുഷ്യനാണീ മരിച്ചത്‌. ആ ജീവിതത്തില്‍ നമുക്കെല്ലാം വലിയ പാഠങ്ങളുണ്ട്‌.`
ഇമാം അബൂഹനീഫയുടെ ഒരു സംഭവമുണ്ട്‌: ബസ്വ്‌റയില്‍ കച്ചവടം നടത്തിയ കാലത്ത്‌, ഇമാം പുറത്തുപോയ സമയം. അന്യനാട്ടുകാരനായ ഒരാള്‍ തുണി വാങ്ങാനെത്തി. കടയിലെ വേലക്കാരന്‍ അയാളില്‍ നിന്ന്‌ അധികം വില വാങ്ങി. യജമാനനെ സന്തോഷിപ്പിക്കാനാണ്‌ ചെയ്‌തത്‌. പക്ഷേ, ഇതറിഞ്ഞപ്പോള്‍ വേലക്കാരനെ ഇമാം ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. തുണി വാങ്ങിയ ആളെ കണ്ടെത്തി, അധികം വാങ്ങിയ വില തിരിച്ചുകൊടുത്താല്‍ ജോലിയില്‍ പ്രവേശിപ്പിക്കാം എന്നു പറഞ്ഞു. അവന്‍ നീണ്ട യാത്രക്കൊടുവില്‍ അയാളെ കണ്ടെത്തി. വീണ്ടും അവന്‍ ഇമാമിന്റെ ജോലിക്കാരനായി! (ചാര്‍ ഇമാം, വജീഹുല്ല ഖാന്‍, പേ. 413

0 comments: