ഖുര്‍ആനിലെ പ്രവചനങ്ങള്‍
എ അബ്ദുല്‍ഹമീദ് മദീനി
ബദ്ര് യുദ്ധത്തിലെ വിജയം മുസ്ലിംകള്ക്കായിരിക്കുമെന്ന് ഖുര്‍ആന്‍ ഒന്നിലധികം തവണ പ്രവചിച്ചു. കുറഞ്ഞ ഒരിടവേളക്കു ശേഷം ഖുര്‍ആന്റെ പ്രവചനം പുലര്‍ന്നു. നബി(സ)യുടെ മക്കാജീവിതത്തില്‍ സ്വതന്ത്രമായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ കഅ്ബയില്‍ രണ്ട് റക്അത്ത് നമസ്കരിക്കാനോ സാധിക്കുമായിരുന്നില്ല. സത്യവിശ്വാസികള്‍ പാത്തും പതുങ്ങിയുമാണ് ഇതെല്ലാം ചെയ്തിരുന്നത്. ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ ഖുര്‍ആന്‍ അവതരിച്ചു: ``ശേഷം ആ സംഘം പരാജയപ്പെടുത്തപ്പെടും. അവര്‍ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്യും.'' (54:45)
ഖലീഫ ഉമര്‍(റ) പറയുകയാണ്: ``മേല്‍ ആയത്ത് അവതരിച്ചപ്പോള്‍ ഏത് സംഘമാണ് പരാജയപ്പെടുക, ഏത് സംഘമാണ് പിന്തിരിഞ്ഞോടുക എന്നെനിക്കറിയില്ലായിരുന്നു. ബദ്ര്‍യുദ്ധത്തില്‍ ശത്രുക്കള്‍ അമ്പേ പരാജയപ്പെട്ടു പിന്തിരിഞ്ഞോടുന്നത് ഞാന്‍ കണ്ടു. അപ്പോഴാണ് പ്രസ്തുത ആയത്തിന്റെ അര്‍ഥം എനിക്ക് ശരിക്കും മനസ്സിലായത്.''
ബദ്ര്‍യുദ്ധത്തില്‍ മുസ്ലിംകള്ക്കായിരിക്കും വിജയം എന്ന മറ്റൊരു പ്രവചനം കൂടി കാണുക: ``രണ്ട് സംഘങ്ങളില്‍ ഒന്ന് (ഖുറൈശികളുടെ കച്ചവടസംഘം അല്ലെങ്കില്‍ ബദ്റില്‍ നേരിട്ടു മുട്ടിയ സംഘം) നിങ്ങള്‍ക്കധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദത്തം ചെയ്തിരുന്ന സന്ദര്‍ഭം ഓര്‍ക്കുക.'' (8:7)
ഭൗതികമാനങ്ങള് വെച്ചുനോക്കിയാല്‍ മുസ്ലിംകള് ബദ്ര് യുദ്ധത്തില്‍ വിജയിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ത്രികാലജ്ഞാനിയായ അല്ലാഹുവിന് മാത്രമേ അത് പറയാന്‍ സാധിക്കുകയുള്ളൂ. കൂടാതെ, ശത്രുക്കളുടെ എല്ലാ മര്‍ദനമുറകളും അവസാനിപ്പിച്ചു ഭൂമിയില്‍ നിങ്ങള്‍ക്ക് ആധിപത്യം നല്‍കുമെന്ന് മുഹമ്മദ് നബി(സ)യെ അല്ലാഹു അറിയിക്കുന്നു. വളരെ കുറഞ്ഞ കാലംകൊണ്ട് അത് സംഭവിച്ചു. മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്തു തന്നെ അറേബ്യന്‍ നാടുകള്‍ മുഴുവനും ഇസ്ലാമിന്റെ കീഴില്‍ വന്നു. നബി(സ)യുടെ കാലശേഷം ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് പേര്‍ഷ്യന്‍ നാടുകളും റോമാ സാമ്രാജ്യവും ഈജിപ്തും സിറിയയും ഫലസ്തീനുമെല്ലാം ഇസ്ലാമിന്റെ കീഴില്‍ അണിനിരന്നു.
അല്ലാഹു പറയുന്നു: ``നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്കിയതുപോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന് അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്കവന്‍ തൃപ്തിപ്പെട്ടു കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്കവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിനുശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. എന്നെ ആയിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നില്‍ യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്നപക്ഷം അവര്‍ തന്നെയാകുന്നുധിക്കാരികള്.'' (24:55)
വിശുദ്ധ ഖുര്‍ആന്റെ ഇത്തരം പ്രവചനങ്ങള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ അതുപോലെ സംഭവിച്ചു. ഖുര്‍ആനിന്റെ ഒരൊറ്റ പ്രവചനംപോലും പുലരാതിരുന്നിട്ടില്ല. ഈ വസ്തുതകളെല്ലാം ഖുര്‍ആന്‍ ദൈവികവചനമാണെന്ന് വിളിച്ചറിയിക്കുന്നു.
നൂഹ്നബി(അ)യുടെയും ജനതയുടെയും, ഇബ്റാഹീം നബി(അ)യുടെയും ജനതയുടെയും, ലൂത്വ് നബി(അ)യുടെയും ജനതയുടെയും, ആദ്, സമൂദ് ഗോത്രങ്ങളുടെയും മൂസാനബി(അ)യുടെയും അദ്ദേഹത്തിന്റെ ജനതയുടെയും ഫിര്ഔന് എന്ന അഹങ്കാരിയുടെയും ദാവൂദ് നബി(അ)യുടെയും സുലൈമാന്‍ നബി(അ)യുടെയും മര്‍യമിന്റെയും മര്‍യമിന്റെ മകന് ഈസാ(അ)യുടെ ജനനത്തെയുമെല്ലാം കുറിച്ച് ഖുര്‍ആന്‍ നല്കിയ വിശദീകരണങ്ങള്‍ മുന്‍വേദങ്ങളില്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നതാണ്. ഇതെല്ലാം വരുന്നത് എഴുത്തും വായനയും അറിഞ്ഞുകൂടാത്ത, ഉമ്മിയ്യായ ഒരു സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന, ഒരധ്യാപകന്റെയും ശിക്ഷണം ലഭിക്കാത്ത, ഒരു ഗ്രന്ഥവും വായിച്ചിട്ടില്ലാത്ത ഒരാളില്‍ കൂടിയാണ്. അദ്ദേഹം ജനിച്ചുവളര്‍ന്നത് വേദഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ജനതയില്‍ ആയിരുന്നില്ല. അങ്ങനെയെങ്കില്‍ അവരില്‍ നിന്ന് കേട്ടുപഠിച്ചതാവാമെന്ന് പറയാമായിരുന്നു. ഇത്തരത്തിലുള്ള ഒരാള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംഭവിച്ച കാര്യങ്ങളെപ്പറ്റി ദൃക്സാക്ഷി വിവരണം നല്കുന്നതുപോലെ വിശദീകരിക്കുകയും വേദഗ്രന്ഥങ്ങള്‍ പഠിച്ച പണ്ഡിതന്മാര്ക്കതില് തെറ്റുകള്‍ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്തതുകൊണ്ട് ഈ സന്ദേശങ്ങള്‍ അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയതല്ല എന്ന് പകല്‍വെളിച്ചം പോലെ സ്പഷ്ടമാണ്.
അല്ലാഹു പറയുന്നു: ``ഇതിനുമുമ്പ് നീ വല്ലഗ്രന്ഥവും പാരായണം ചെയ്യുകയോ നിന്റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു. എന്നാല്‍ ജ്ഞാനം നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ അത് വ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.'' (29:48,49)
മുഹമ്മദ്, നബിയാകുന്നതിനു മുമ്പ് വായിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. ഈ വസ്തുത മക്കയില്‍ എല്ലാവര്ക്കും അറിയാവുന്ന പരമാര്‍ഥമാണ്. ഇത്തരത്തിലുള്ള ഒരാള്‍ക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന, എല്ലാ കാലത്തെയും അതിജയിച്ചു നില്ക്കുന്ന ഒരു ഗ്രന്ഥം രചിക്കാന്‍ കഴിയുകയില്ലെന്ന സത്യം സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം. നേരെ മറിച്ച് അദ്ദേഹം മുമ്പ് എഴുതുകയും വായിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സ്വയം നിര്‍മിതിയാണോ എന്ന് എതിരാളികള്‍ക്ക് സംശയിക്കാന്‍ ന്യായമുണ്ടായിരുന്നു.
ഇസ്ലാമിക നിയമങ്ങള്‍ മൊത്തമായി ഖുര്‍ആന്‍ നമുക്ക് നല്‍കുന്നുണ്ട്. വിശദീകരണങ്ങളും പ്രായോഗികരൂപങ്ങളും മുഹമ്മദ് നബി(സ)യുടെ സുന്നത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ``ആര് അല്ലാഹുവിന്റെ ദൂതനെ അനുസരിച്ചുവോ തീര്‍ച്ചയായും അവന് അല്ലാഹുവിനെ അനുസരിച്ചു.'' ഈ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമങ്ങളെല്ലാം ഖുര്‍ആന്‍ വിശദീകരിച്ചുതന്നിട്ടുണ്ടെന്ന് പറയാം. ഖുര്‍ആന്റെ വിധിവിലക്കുകളും നിയമനിര്‍ദേശങ്ങളും ധാരാളമുണ്ട്. അത് പൂര്‍ണരൂപത്തില്‍ വിശദീകരിക്കാന്‍ മനുഷ്യര്‍ അശക്തരാണ്.
നാം നിര്‍ബന്ധപൂര്‍വം അനുഷ്ഠിക്കേണ്ട ആരാധനാകര്‍മങ്ങളെ (ഉദാ: നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, മറ്റ് ദാനധര്‍മങ്ങള്‍) കുറിച്ച് മൊത്തത്തില്‍ ഖുര്‍ആന്‍ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. വിശദീകരണവും പ്രായോഗികരൂപവും നമുക്ക് കാണിച്ചുതരാന്‍ മുഹമ്മദ് നബി(സ)യെ അല്ലാഹു അധികാരപ്പെടുത്തുകയും ചെയ്തു. ``നിനക്ക് നാം ഉദ്ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നത് ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയുമാണ്.'' (16:44)
നമസ്കരിക്കാന്‍ അല്ലാഹു നമ്മോട് കല്പിച്ചുവെങ്കിലും അതിന്റെ പ്രായോഗികരൂപം ഖുര്‍ആന്‍ നമുക്ക് പറഞ്ഞുതന്നിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദൂതന് അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരം അവിടുത്തെ മദീനാ ജീവിതത്തില്‍ പൂര്‍ണാര്‍ഥത്തില്‍ നമുക്ക് കാണിച്ചുതന്നു. തുടര്‍ന്നവിടുന്ന് പറഞ്ഞു: ``ഞാന്‍ നമസ്കരിച്ചത് എങ്ങനെയാണോ നിങ്ങള്‍ കണ്ടത്, അതുപോലെ നിങ്ങള്‍ നമസ്കരിക്കുക.'' ഇനി നമസ്കാരത്തിന്റെ കാര്യത്തില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. നബി(സ) പത്തുവര്‍ഷക്കാലം മദീനാജീവിതത്തില് നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഇതുപോലെ ഹജ്ജും പൂര്‍ണരൂപത്തില്‍ അവിടുന്ന് നിര്‍വഹിച്ചശേഷം പറഞ്ഞു: ``നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ നിങ്ങള്‍ എന്നില്‍ നിന്ന് മനസ്സിലാക്കുക.'' ഇതുപോലെ സകാത്തും നോമ്പുമെല്ലാം അവിടുന്ന് കാണിച്ചുതന്നു. പരലോകത്ത് പുണ്യം കിട്ടുന്ന എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ നബി(സ) നമ്മെ പഠിപ്പിച്ചു. എല്ലാ ആരാധനാ കര്‍മങ്ങളുടെയും അടിത്തറ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്. വിശദീകരണം നബി(സ)യുടെ സുന്നത്തിലും കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ സംശയങ്ങള്‍ക്ക് ഇടമില്ല.
പ്രായശ്ചിത്തം അടിസ്ഥാനപരമായി പുണ്യകര്‍മമാണ്. ചെയ്തുപോയ തെറ്റുകള്‍ പൊറുത്തുകിട്ടാന്‍ വേണ്ടിയാണ് പ്രായശ്ചിത്തം ചെയ്യുന്നത്. ഉദാഹരണം: ഒരാള്‍ തന്റെ ഭാര്യയോട് നീ എനിക്ക് എന്റെ ഉമ്മയെപ്പോലെയാണെന്ന് പറഞ്ഞാല്‍ പിന്നെ പ്രായശ്ചിത്തം ചെയ്ത ശേഷമേ ആ ഭാര്യയെ സ്പര്‍ശിക്കാന്‍ പാടുള്ളൂ. ഇതിന് ദ്വിഹാര്‍ എന്നാണ് പറയുക. ഒരു അടിമയെ മോചിപ്പിക്കുക എന്നതാണ് ഇതിനുള്ള പ്രായശ്ചിത്തം. അടിമയില്ലെങ്കില് രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കുക. അതിനും കഴിവില്ലെങ്കില്‍ 60 ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക.
``തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ അവര്‍ (ഭാര്യാഭര്ത്താക്കന്മാര്) പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്ക് നല്കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപറ്റി സൂക്ഷ്മ ജ്ഞാനമുള്ളവനാകുന്നു. ഇനി വല്ലവനും (അടിമയെ) ലഭിക്കാത്തപക്ഷം അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി രണ്ട് മാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും അത് സാധ്യമാകാത്ത പക്ഷം അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.'' (58:3,4)
അതുപോലെ സത്യംചെയ്തതു ലംഘിച്ചാല്‍ പ്രായശ്ചിത്തം ചെയ്യണം. സത്യലംഘനത്തിന്റെ പ്രായശ്ചിത്തം പത്ത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ്. അല്ലെങ്കില്‍ വസ്ത്രം കൊടുക്കുകയോ അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ചെയ്യണം. ഇതൊന്നും ചെയ്യാന്‍ കഴിയാത്തവര്‍ മൂന്നു ദിവസം നോമ്പെടുക്കണം.
അല്ലാഹു പറയുന്നു: ``ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചുചെയ്ത ശപഥങ്ങളുടെ പേരില്‍ അവന് നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്റെ (അത് ലംഘിച്ചതിന്റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്ത് സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ അല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവനും അതൊന്നും കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍ നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.'' (5:89)
മനുഷ്യരക്തം പവിത്രമാണ്. ജീവനും പവിത്രമാണ്. ഇത് രണ്ടും നിയമപരമായി മാത്രമേ ഹനിക്കാന്‍ പാടുള്ളൂ. പക്ഷെ, അബദ്ധത്തില്‍ ഒരാള്‍ മറ്റൊരാളെ കൊന്നാല്‍ നഷ്ടപരിഹാരം കൊടുക്കുന്നതോടു കൂടി പ്രായശ്ചിത്തവും ചെയ്യണം. ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുക. അടിമ ഇല്ലെങ്കില്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കുക. ഇങ്ങനെയാണ് ഖുര്‍ആന്‍ പ്രായശ്ചിത്ത വ്യവസ്ഥകള്‍ വിവരിച്ചത്.
``യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല. അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും അവന്റെ (കൊല്ലപ്പെട്ടവന്റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്. അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ്. എങ്കില്‍ സത്യവിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവനും അത് സാധിച്ചുകിട്ടിയില്ലെങ്കില് തുടര്‍ച്ചയായി രണ്ട് മാസം നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗം)മാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.'' (4:92)
ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ അബദ്ധത്തില്‍ കൊന്നാല്‍, രണ്ട് കാര്യങ്ങള്‍ ഘാതകന്റെ മേല്‍ നിര്‍ബന്ധമാകുന്നു. ഒന്ന്, സത്യവിശ്വാസിയായ ഒരടിമയെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുക. ഒരു സത്യവിശ്വാസി അവന്റെ കൈക്ക് നഷ്ടപ്പെട്ട സ്ഥിതിക്ക് മറ്റൊരു സത്യവിശ്വാസിയെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുന്നത് വളരെ അനുയോജ്യമാണ്. രണ്ട്: കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുക. അത് നൂറ് ഒട്ടകമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഒട്ടകമില്ലെങ്കില് അതിന് സമാനമായ മറ്റു കാലികള്‍. അല്ലെങ്കില്‍ നൂറൊട്ടകത്തിന്റെ വില കൊടുക്കേണ്ടതാണ്. അതാത് കാലത്തെ വിലയാണ് കൊടുക്കേണ്ടത്. കൊലപാതകത്തിന്റെ ഐഹിക ശിക്ഷാനടപടികളാണല്ലോ നഷ്ടപരിഹാരവും അടിമമോചനവും. ഒരു ജീവനെ നഷ്ടപ്പെടുത്തിയതിന്റെ സ്ഥാനത്ത് മറ്റൊരു ജീവനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുക. അങ്ങനെ മുസ്ലിംകളിലുള്ള അടിമകള്‍ അവസരം കിട്ടുമ്പോഴൊക്കെ സ്വതന്ത്രരായിത്തീരുന്നു. ഇത് ഘാതകന്റെ സ്വന്തം സ്വത്തില്‍ നിന്നായിരിക്കേണ്ടതാണ്. അതുകൊണ്ടാണ് അതിന് കഴിയാത്തപക്ഷം നോമ്പ് നോല്ക്കാന് കല്പിച്ചത്.
എന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഘാതകന്റെ സ്വന്തം സ്വത്തില്‍ നിന്നല്ല. അവന്റെ അടുത്ത കുടുംബങ്ങളില്‍ നിന്നാണ് അത് ഈടാക്കേണ്ടത്. ഘാതകന് പണക്കാരനാണെങ്കിലും കുടുംബങ്ങള്‍ ഓഹരിയിട്ടാണ് നഷ്ടപരിഹാരം കൊടുക്കേണ്ടത്. അപ്പോള്‍ കുടുംബത്തിന് ഒരു കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കും. അതാണതിന്റെ തത്വം. അടുത്ത കുടുംബങ്ങള്‍ക്ക് കഴിയാതെവന്നാല്‍ ബൈതുല്‍മാലില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതിനും കഴിയാതെ വന്നാല്‍ മാത്രമേ സ്വന്തം സ്വത്തില്‍ നിന്ന് കൊടുക്കേണ്ടതുള്ളൂ.
സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഖുര്‍ആന്‍ കല്പിക്കുന്നു. ഒന്ന്, അനധികൃതമായി മറ്റൊരാളുടെ ധനം എടുക്കാന്‍ പാടില്ല. രണ്ട്, ഇടപാടില്‍ പരസ്പരം തൃപ്തി ഉണ്ടായിരിക്കണം. ഖുര്‍ആന്‍ പറയുന്നു: ``സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം തൃപ്തിയോടു കൂടി നടത്തുന്ന കച്ചവട ഇടപാട് മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങളന്യോന്യം തിന്നരുത്. നിങ്ങള്‍ നിങ്ങളെ തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.'' (4:29)
പരസ്പരം തൃപ്തിപ്പെട്ടുകൊണ്ട് ചെയ്യുന്നതും അതോടു കൂടി നിയമവിരോധം ഇല്ലാത്തതുമായ എല്ലാ ക്രയവിക്രയങ്ങളും അനുവദിച്ചിരിക്കുന്നു. അല്ലാഹു അനുവദിക്കാത്ത ഒരു ഇടപാട് നടക്കുമ്പോള്‍ ഇടപാടുകാരുടെ തൃപ്തിയുടെ പേരില്‍ അത് അനുവദനീയമാവുകയില്ല. അനുവദനീയമായ ഇടപാടുകളില്‍ ഇരുഭാഗക്കാരുടെയും തൃപ്തി ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. അപ്പോള്‍ പലിശ ഇടപാടുകള്‍, കൃത്രിമ വില്പനകള്, ചൂതാട്ടം, ലോട്ടറി, മായം ചേര്‍ക്കല്‍, കൈക്കൂലി, സ്ത്രീധനം എന്നീ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന ധനം നിഷിദ്ധമാണ്. സാമ്പത്തിക ഇടപാടുകളില്‍ മനുഷ്യന് വഴിതെറ്റിപ്പോകാന്‍ ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇടപാട് നടത്തുമ്പോള്‍ സാക്ഷിളോടുകൂടി എഴുതി രേഖപ്പെടുത്താന്‍ ഖുര്‍ആന്‍ കല്പിക്കുന്നുണ്ട്.
കുടുംബ ജീവിതത്തില്‍ സമാധാനവും ശാന്തിയും സംതൃപ്തിയും നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നിയമങ്ങളും മര്യാദകളും വളരെ വ്യക്തമായി ഖുര്‍ആന്‍ നല്‍കുന്നുണ്ട്. വിവാഹം, വിവാഹമോചനം, ഇദ്ദ, ഇദ്ദയുടെ ഇനങ്ങള്‍, അനന്തരാവകാശ നിയമങ്ങള്‍, മാതാപിതാക്കള്‍ക്ക് മക്കളോടും മക്കള്‍ക്ക് മാതാപിതാക്കളോടുമുള്ള ബാധ്യതകള്‍, ഭാര്യയും ഭര്‍ത്താവും പാലിക്കേണ്ട മര്യാദകള്‍ എന്നിവയെല്ലാം ഖുര്‍ആന്‍ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ) അതിന്റെയെല്ലാം പ്രായോഗികരൂപം കാണിച്ചുതരികയും ചെയ്തു. അതിനാല്‍ ഖുര്‍ആനും സുന്നത്തും കുടുംബനിയമങ്ങളെക്കുറിച്ച് വളരെ സമഗ്രമായി പ്രതിപാദിച്ചതായി കാണാം.
- - ഇസ്ലാമിലെ പ്രമാണങ്ങള്‍-5 -
എ അബ്ദുല്‍ഹമീദ് മദീനിഖുര്ആന് നിരവധി സ്ഥലങ്ങളില്‍ ഭാവി പ്രവചിക്കുന്നുണ്ട്. ഖുര്‍ആനിന്റെ പ്രവചനങ്ങള്‍ അതേപോലെ പുലരുകയും ചെയ്തിട്ടുണ്ട്. ഉദാഹരണമായി, നബി(സ)യുടെ ജീവിതകാലത്ത് പേര്‍ഷ്യക്കാര്‍ റോമക്കാരെ തകര്‍ത്തു തരിപ്പണമാക്കി. അടുത്തകാലത്തൊന്നും റോമക്കാര്‍ക്ക് ഈ പരാജയത്തെ അതിജയിക്കാന്കഴിയുകയില്ലെന്ന് എല്ലാവരും വധിയെഴുതിയ സമയത്ത് ഖുര്‍ആന്‍ ഇങ്ങനെ പ്രവചിച്ചു: ``അടുത്ത നാട്ടില്‍ വെച്ചു റോമക്കാര്‍ തോല്പിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ പരാജയത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ വിജയം നേടുന്നതാണ്. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ സഹായംകൊണ്ട് സന്തുഷ്ടരാവുന്നതാണ്. താന്‍ ഉദ്ദേശിക്കുന്നവരെ അവന് സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും.'' (30:1-5)മുഹമ്മദ് നബി(സ)യുടെ ചെറുപ്പകാലം മുതല്‍ അറേബ്യന്‍ അര്‍ധദ്വീപിന്റെ ചില ഭാഗങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ പേര്‍ഷ്യക്കാരും റോമക്കാരും യുദ്ധം പതിവായിരുന്നു. ക്രിസ്ത്യാനികള്‍ വേദക്കാരായതുകൊണ്ട് റോമക്കാരോടായിരുന്നു മുസ്ലിംകള്ക്ക് അനുഭാവം. ബഹുദൈവാരാധകരായ അറബികള്‍, ബഹുദൈവാരാധകര്‍ എന്ന നിലയില്‍ പേര്‍ഷ്യക്കാരോടും അനുഭാവം പുലര്‍ത്തി. നബി(സ)യുടെ മക്കാജീവിത കാലത്ത് പേര്‍ഷ്യക്കാര്‍ റോമക്കാരെ പാടെ തകര്‍ത്തു തരിപ്പണമാക്കി. വിശുദ്ധ ഖുര്‍ആന്റെ പ്രവചനത്തിന്റെ പുലര്‍ച്ചയെന്നോണം ഹിജ്റഅഞ്ചാം വര്‍ഷം റോമക്കാര്‍ തിരിച്ചടിച്ചു പേര്‍ഷ്യക്കാരെ അമ്പേ പരാജയപ്പെടുത്തി.
ബദ്ര് യുദ്ധത്തിലെ വിജയം മുസ്ലിംകള്ക്കായിരിക്കുമെന്ന് ഖുര്‍ആന്‍ ഒന്നിലധികം തവണ പ്രവചിച്ചു. കുറഞ്ഞ ഒരിടവേളക്കു ശേഷം ഖുര്‍ആന്റെ പ്രവചനം പുലര്‍ന്നു. നബി(സ)യുടെ മക്കാജീവിതത്തില്‍ സ്വതന്ത്രമായി പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ കഅ്ബയില്‍ രണ്ട് റക്അത്ത് നമസ്കരിക്കാനോ സാധിക്കുമായിരുന്നില്ല. സത്യവിശ്വാസികള്‍ പാത്തും പതുങ്ങിയുമാണ് ഇതെല്ലാം ചെയ്തിരുന്നത്. ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ ഖുര്‍ആന്‍ അവതരിച്ചു: ``ശേഷം ആ സംഘം പരാജയപ്പെടുത്തപ്പെടും. അവര്‍ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്യും.'' (54:45)
ഖലീഫ ഉമര്‍(റ) പറയുകയാണ്: ``മേല്‍ ആയത്ത് അവതരിച്ചപ്പോള്‍ ഏത് സംഘമാണ് പരാജയപ്പെടുക, ഏത് സംഘമാണ് പിന്തിരിഞ്ഞോടുക എന്നെനിക്കറിയില്ലായിരുന്നു. ബദ്ര്‍യുദ്ധത്തില്‍ ശത്രുക്കള്‍ അമ്പേ പരാജയപ്പെട്ടു പിന്തിരിഞ്ഞോടുന്നത് ഞാന്‍ കണ്ടു. അപ്പോഴാണ് പ്രസ്തുത ആയത്തിന്റെ അര്‍ഥം എനിക്ക് ശരിക്കും മനസ്സിലായത്.''
ബദ്ര്‍യുദ്ധത്തില്‍ മുസ്ലിംകള്ക്കായിരിക്കും വിജയം എന്ന മറ്റൊരു പ്രവചനം കൂടി കാണുക: ``രണ്ട് സംഘങ്ങളില്‍ ഒന്ന് (ഖുറൈശികളുടെ കച്ചവടസംഘം അല്ലെങ്കില്‍ ബദ്റില്‍ നേരിട്ടു മുട്ടിയ സംഘം) നിങ്ങള്‍ക്കധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദത്തം ചെയ്തിരുന്ന സന്ദര്‍ഭം ഓര്‍ക്കുക.'' (8:7)
ഭൗതികമാനങ്ങള് വെച്ചുനോക്കിയാല്‍ മുസ്ലിംകള് ബദ്ര് യുദ്ധത്തില്‍ വിജയിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമല്ല. ത്രികാലജ്ഞാനിയായ അല്ലാഹുവിന് മാത്രമേ അത് പറയാന്‍ സാധിക്കുകയുള്ളൂ. കൂടാതെ, ശത്രുക്കളുടെ എല്ലാ മര്‍ദനമുറകളും അവസാനിപ്പിച്ചു ഭൂമിയില്‍ നിങ്ങള്‍ക്ക് ആധിപത്യം നല്‍കുമെന്ന് മുഹമ്മദ് നബി(സ)യെ അല്ലാഹു അറിയിക്കുന്നു. വളരെ കുറഞ്ഞ കാലംകൊണ്ട് അത് സംഭവിച്ചു. മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്തു തന്നെ അറേബ്യന്‍ നാടുകള്‍ മുഴുവനും ഇസ്ലാമിന്റെ കീഴില്‍ വന്നു. നബി(സ)യുടെ കാലശേഷം ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് പേര്‍ഷ്യന്‍ നാടുകളും റോമാ സാമ്രാജ്യവും ഈജിപ്തും സിറിയയും ഫലസ്തീനുമെല്ലാം ഇസ്ലാമിന്റെ കീഴില്‍ അണിനിരന്നു.
അല്ലാഹു പറയുന്നു: ``നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്കിയതുപോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന് അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്കവന്‍ തൃപ്തിപ്പെട്ടു കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്കവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിനുശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. എന്നെ ആയിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നില്‍ യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്നപക്ഷം അവര്‍ തന്നെയാകുന്നുധിക്കാരികള്.'' (24:55)
വിശുദ്ധ ഖുര്‍ആന്റെ ഇത്തരം പ്രവചനങ്ങള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ അതുപോലെ സംഭവിച്ചു. ഖുര്‍ആനിന്റെ ഒരൊറ്റ പ്രവചനംപോലും പുലരാതിരുന്നിട്ടില്ല. ഈ വസ്തുതകളെല്ലാം ഖുര്‍ആന്‍ ദൈവികവചനമാണെന്ന് വിളിച്ചറിയിക്കുന്നു.
- ചരിത്രസംഭവങ്ങളുടെ വിവരണങ്ങള്‍
നൂഹ്നബി(അ)യുടെയും ജനതയുടെയും, ഇബ്റാഹീം നബി(അ)യുടെയും ജനതയുടെയും, ലൂത്വ് നബി(അ)യുടെയും ജനതയുടെയും, ആദ്, സമൂദ് ഗോത്രങ്ങളുടെയും മൂസാനബി(അ)യുടെയും അദ്ദേഹത്തിന്റെ ജനതയുടെയും ഫിര്ഔന് എന്ന അഹങ്കാരിയുടെയും ദാവൂദ് നബി(അ)യുടെയും സുലൈമാന്‍ നബി(അ)യുടെയും മര്‍യമിന്റെയും മര്‍യമിന്റെ മകന് ഈസാ(അ)യുടെ ജനനത്തെയുമെല്ലാം കുറിച്ച് ഖുര്‍ആന്‍ നല്കിയ വിശദീകരണങ്ങള്‍ മുന്‍വേദങ്ങളില്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നതാണ്. ഇതെല്ലാം വരുന്നത് എഴുത്തും വായനയും അറിഞ്ഞുകൂടാത്ത, ഉമ്മിയ്യായ ഒരു സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന, ഒരധ്യാപകന്റെയും ശിക്ഷണം ലഭിക്കാത്ത, ഒരു ഗ്രന്ഥവും വായിച്ചിട്ടില്ലാത്ത ഒരാളില്‍ കൂടിയാണ്. അദ്ദേഹം ജനിച്ചുവളര്‍ന്നത് വേദഗ്രന്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ജനതയില്‍ ആയിരുന്നില്ല. അങ്ങനെയെങ്കില്‍ അവരില്‍ നിന്ന് കേട്ടുപഠിച്ചതാവാമെന്ന് പറയാമായിരുന്നു. ഇത്തരത്തിലുള്ള ഒരാള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംഭവിച്ച കാര്യങ്ങളെപ്പറ്റി ദൃക്സാക്ഷി വിവരണം നല്കുന്നതുപോലെ വിശദീകരിക്കുകയും വേദഗ്രന്ഥങ്ങള്‍ പഠിച്ച പണ്ഡിതന്മാര്ക്കതില് തെറ്റുകള്‍ കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്തതുകൊണ്ട് ഈ സന്ദേശങ്ങള്‍ അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയതല്ല എന്ന് പകല്‍വെളിച്ചം പോലെ സ്പഷ്ടമാണ്.അല്ലാഹു പറയുന്നു: ``ഇതിനുമുമ്പ് നീ വല്ലഗ്രന്ഥവും പാരായണം ചെയ്യുകയോ നിന്റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു. എന്നാല്‍ ജ്ഞാനം നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ അത് വ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.'' (29:48,49)
മുഹമ്മദ്, നബിയാകുന്നതിനു മുമ്പ് വായിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. ഈ വസ്തുത മക്കയില്‍ എല്ലാവര്ക്കും അറിയാവുന്ന പരമാര്‍ഥമാണ്. ഇത്തരത്തിലുള്ള ഒരാള്‍ക്ക് ഉന്നത നിലവാരം പുലര്‍ത്തുന്ന, എല്ലാ കാലത്തെയും അതിജയിച്ചു നില്ക്കുന്ന ഒരു ഗ്രന്ഥം രചിക്കാന്‍ കഴിയുകയില്ലെന്ന സത്യം സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം. നേരെ മറിച്ച് അദ്ദേഹം മുമ്പ് എഴുതുകയും വായിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഈ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ സ്വയം നിര്‍മിതിയാണോ എന്ന് എതിരാളികള്‍ക്ക് സംശയിക്കാന്‍ ന്യായമുണ്ടായിരുന്നു.
- ഖുര്‍ആനിന്റെ വിധിവിലക്കുകള്‍
ഇസ്ലാമിക നിയമങ്ങള്‍ മൊത്തമായി ഖുര്‍ആന്‍ നമുക്ക് നല്‍കുന്നുണ്ട്. വിശദീകരണങ്ങളും പ്രായോഗികരൂപങ്ങളും മുഹമ്മദ് നബി(സ)യുടെ സുന്നത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ``ആര് അല്ലാഹുവിന്റെ ദൂതനെ അനുസരിച്ചുവോ തീര്‍ച്ചയായും അവന് അല്ലാഹുവിനെ അനുസരിച്ചു.'' ഈ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമങ്ങളെല്ലാം ഖുര്‍ആന്‍ വിശദീകരിച്ചുതന്നിട്ടുണ്ടെന്ന് പറയാം. ഖുര്‍ആന്റെ വിധിവിലക്കുകളും നിയമനിര്‍ദേശങ്ങളും ധാരാളമുണ്ട്. അത് പൂര്‍ണരൂപത്തില്‍ വിശദീകരിക്കാന്‍ മനുഷ്യര്‍ അശക്തരാണ്.
നാം നിര്‍ബന്ധപൂര്‍വം അനുഷ്ഠിക്കേണ്ട ആരാധനാകര്‍മങ്ങളെ (ഉദാ: നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, മറ്റ് ദാനധര്‍മങ്ങള്‍) കുറിച്ച് മൊത്തത്തില്‍ ഖുര്‍ആന്‍ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. വിശദീകരണവും പ്രായോഗികരൂപവും നമുക്ക് കാണിച്ചുതരാന്‍ മുഹമ്മദ് നബി(സ)യെ അല്ലാഹു അധികാരപ്പെടുത്തുകയും ചെയ്തു. ``നിനക്ക് നാം ഉദ്ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നത് ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയുമാണ്.'' (16:44)
നമസ്കരിക്കാന്‍ അല്ലാഹു നമ്മോട് കല്പിച്ചുവെങ്കിലും അതിന്റെ പ്രായോഗികരൂപം ഖുര്‍ആന്‍ നമുക്ക് പറഞ്ഞുതന്നിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദൂതന് അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരം അവിടുത്തെ മദീനാ ജീവിതത്തില്‍ പൂര്‍ണാര്‍ഥത്തില്‍ നമുക്ക് കാണിച്ചുതന്നു. തുടര്‍ന്നവിടുന്ന് പറഞ്ഞു: ``ഞാന്‍ നമസ്കരിച്ചത് എങ്ങനെയാണോ നിങ്ങള്‍ കണ്ടത്, അതുപോലെ നിങ്ങള്‍ നമസ്കരിക്കുക.'' ഇനി നമസ്കാരത്തിന്റെ കാര്യത്തില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. നബി(സ) പത്തുവര്‍ഷക്കാലം മദീനാജീവിതത്തില് നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഇതുപോലെ ഹജ്ജും പൂര്‍ണരൂപത്തില്‍ അവിടുന്ന് നിര്‍വഹിച്ചശേഷം പറഞ്ഞു: ``നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ നിങ്ങള്‍ എന്നില്‍ നിന്ന് മനസ്സിലാക്കുക.'' ഇതുപോലെ സകാത്തും നോമ്പുമെല്ലാം അവിടുന്ന് കാണിച്ചുതന്നു. പരലോകത്ത് പുണ്യം കിട്ടുന്ന എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ നബി(സ) നമ്മെ പഠിപ്പിച്ചു. എല്ലാ ആരാധനാ കര്‍മങ്ങളുടെയും അടിത്തറ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്. വിശദീകരണം നബി(സ)യുടെ സുന്നത്തിലും കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ സംശയങ്ങള്‍ക്ക് ഇടമില്ല.
- പ്രായശ്ചിത്ത നിയമങ്ങള്‍
പ്രായശ്ചിത്തം അടിസ്ഥാനപരമായി പുണ്യകര്‍മമാണ്. ചെയ്തുപോയ തെറ്റുകള്‍ പൊറുത്തുകിട്ടാന്‍ വേണ്ടിയാണ് പ്രായശ്ചിത്തം ചെയ്യുന്നത്. ഉദാഹരണം: ഒരാള്‍ തന്റെ ഭാര്യയോട് നീ എനിക്ക് എന്റെ ഉമ്മയെപ്പോലെയാണെന്ന് പറഞ്ഞാല്‍ പിന്നെ പ്രായശ്ചിത്തം ചെയ്ത ശേഷമേ ആ ഭാര്യയെ സ്പര്‍ശിക്കാന്‍ പാടുള്ളൂ. ഇതിന് ദ്വിഹാര്‍ എന്നാണ് പറയുക. ഒരു അടിമയെ മോചിപ്പിക്കുക എന്നതാണ് ഇതിനുള്ള പ്രായശ്ചിത്തം. അടിമയില്ലെങ്കില് രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കുക. അതിനും കഴിവില്ലെങ്കില്‍ 60 ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക.``തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ അവര്‍ (ഭാര്യാഭര്ത്താക്കന്മാര്) പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്ക് നല്കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപറ്റി സൂക്ഷ്മ ജ്ഞാനമുള്ളവനാകുന്നു. ഇനി വല്ലവനും (അടിമയെ) ലഭിക്കാത്തപക്ഷം അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി രണ്ട് മാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും അത് സാധ്യമാകാത്ത പക്ഷം അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.'' (58:3,4)
അതുപോലെ സത്യംചെയ്തതു ലംഘിച്ചാല്‍ പ്രായശ്ചിത്തം ചെയ്യണം. സത്യലംഘനത്തിന്റെ പ്രായശ്ചിത്തം പത്ത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ്. അല്ലെങ്കില്‍ വസ്ത്രം കൊടുക്കുകയോ അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ചെയ്യണം. ഇതൊന്നും ചെയ്യാന്‍ കഴിയാത്തവര്‍ മൂന്നു ദിവസം നോമ്പെടുക്കണം.
അല്ലാഹു പറയുന്നു: ``ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചുചെയ്ത ശപഥങ്ങളുടെ പേരില്‍ അവന് നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്റെ (അത് ലംഘിച്ചതിന്റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്ത് സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ അല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവനും അതൊന്നും കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍ നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.'' (5:89)
മനുഷ്യരക്തം പവിത്രമാണ്. ജീവനും പവിത്രമാണ്. ഇത് രണ്ടും നിയമപരമായി മാത്രമേ ഹനിക്കാന്‍ പാടുള്ളൂ. പക്ഷെ, അബദ്ധത്തില്‍ ഒരാള്‍ മറ്റൊരാളെ കൊന്നാല്‍ നഷ്ടപരിഹാരം കൊടുക്കുന്നതോടു കൂടി പ്രായശ്ചിത്തവും ചെയ്യണം. ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുക. അടിമ ഇല്ലെങ്കില്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കുക. ഇങ്ങനെയാണ് ഖുര്‍ആന്‍ പ്രായശ്ചിത്ത വ്യവസ്ഥകള്‍ വിവരിച്ചത്.
``യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല. അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും അവന്റെ (കൊല്ലപ്പെട്ടവന്റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്. അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ്. എങ്കില്‍ സത്യവിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവനും അത് സാധിച്ചുകിട്ടിയില്ലെങ്കില് തുടര്‍ച്ചയായി രണ്ട് മാസം നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗം)മാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.'' (4:92)
ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ അബദ്ധത്തില്‍ കൊന്നാല്‍, രണ്ട് കാര്യങ്ങള്‍ ഘാതകന്റെ മേല്‍ നിര്‍ബന്ധമാകുന്നു. ഒന്ന്, സത്യവിശ്വാസിയായ ഒരടിമയെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുക. ഒരു സത്യവിശ്വാസി അവന്റെ കൈക്ക് നഷ്ടപ്പെട്ട സ്ഥിതിക്ക് മറ്റൊരു സത്യവിശ്വാസിയെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുന്നത് വളരെ അനുയോജ്യമാണ്. രണ്ട്: കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുക. അത് നൂറ് ഒട്ടകമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഒട്ടകമില്ലെങ്കില് അതിന് സമാനമായ മറ്റു കാലികള്‍. അല്ലെങ്കില്‍ നൂറൊട്ടകത്തിന്റെ വില കൊടുക്കേണ്ടതാണ്. അതാത് കാലത്തെ വിലയാണ് കൊടുക്കേണ്ടത്. കൊലപാതകത്തിന്റെ ഐഹിക ശിക്ഷാനടപടികളാണല്ലോ നഷ്ടപരിഹാരവും അടിമമോചനവും. ഒരു ജീവനെ നഷ്ടപ്പെടുത്തിയതിന്റെ സ്ഥാനത്ത് മറ്റൊരു ജീവനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുക. അങ്ങനെ മുസ്ലിംകളിലുള്ള അടിമകള്‍ അവസരം കിട്ടുമ്പോഴൊക്കെ സ്വതന്ത്രരായിത്തീരുന്നു. ഇത് ഘാതകന്റെ സ്വന്തം സ്വത്തില്‍ നിന്നായിരിക്കേണ്ടതാണ്. അതുകൊണ്ടാണ് അതിന് കഴിയാത്തപക്ഷം നോമ്പ് നോല്ക്കാന് കല്പിച്ചത്.
എന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഘാതകന്റെ സ്വന്തം സ്വത്തില്‍ നിന്നല്ല. അവന്റെ അടുത്ത കുടുംബങ്ങളില്‍ നിന്നാണ് അത് ഈടാക്കേണ്ടത്. ഘാതകന് പണക്കാരനാണെങ്കിലും കുടുംബങ്ങള്‍ ഓഹരിയിട്ടാണ് നഷ്ടപരിഹാരം കൊടുക്കേണ്ടത്. അപ്പോള്‍ കുടുംബത്തിന് ഒരു കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കും. അതാണതിന്റെ തത്വം. അടുത്ത കുടുംബങ്ങള്‍ക്ക് കഴിയാതെവന്നാല്‍ ബൈതുല്‍മാലില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതിനും കഴിയാതെ വന്നാല്‍ മാത്രമേ സ്വന്തം സ്വത്തില്‍ നിന്ന് കൊടുക്കേണ്ടതുള്ളൂ.
- സാമ്പത്തിക ഇടപാടുകള്‍
സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഖുര്‍ആന്‍ കല്പിക്കുന്നു. ഒന്ന്, അനധികൃതമായി മറ്റൊരാളുടെ ധനം എടുക്കാന്‍ പാടില്ല. രണ്ട്, ഇടപാടില്‍ പരസ്പരം തൃപ്തി ഉണ്ടായിരിക്കണം. ഖുര്‍ആന്‍ പറയുന്നു: ``സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം തൃപ്തിയോടു കൂടി നടത്തുന്ന കച്ചവട ഇടപാട് മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങളന്യോന്യം തിന്നരുത്. നിങ്ങള്‍ നിങ്ങളെ തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.'' (4:29)പരസ്പരം തൃപ്തിപ്പെട്ടുകൊണ്ട് ചെയ്യുന്നതും അതോടു കൂടി നിയമവിരോധം ഇല്ലാത്തതുമായ എല്ലാ ക്രയവിക്രയങ്ങളും അനുവദിച്ചിരിക്കുന്നു. അല്ലാഹു അനുവദിക്കാത്ത ഒരു ഇടപാട് നടക്കുമ്പോള്‍ ഇടപാടുകാരുടെ തൃപ്തിയുടെ പേരില്‍ അത് അനുവദനീയമാവുകയില്ല. അനുവദനീയമായ ഇടപാടുകളില്‍ ഇരുഭാഗക്കാരുടെയും തൃപ്തി ഉണ്ടായിരിക്കല്‍ അനിവാര്യമാണ്. അപ്പോള്‍ പലിശ ഇടപാടുകള്‍, കൃത്രിമ വില്പനകള്, ചൂതാട്ടം, ലോട്ടറി, മായം ചേര്‍ക്കല്‍, കൈക്കൂലി, സ്ത്രീധനം എന്നീ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന ധനം നിഷിദ്ധമാണ്. സാമ്പത്തിക ഇടപാടുകളില്‍ മനുഷ്യന് വഴിതെറ്റിപ്പോകാന്‍ ഏറെ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇടപാട് നടത്തുമ്പോള്‍ സാക്ഷിളോടുകൂടി എഴുതി രേഖപ്പെടുത്താന്‍ ഖുര്‍ആന്‍ കല്പിക്കുന്നുണ്ട്.
0 comments: