വലിയവര്‍ക്ക്‌ എന്തും ചേരുമെന്നോ? ശബാബ് എഡിറ്റോറിയൽ 2013_nov_15

  • Posted by Sanveer Ittoli
  • at 4:26 AM -
  • 0 comments

വലിയവര്‍ക്ക്‌ എന്തും ചേരുമെന്നോ?<<ckick to read<<




വലിയവര്‍ക്ക്‌ എന്തും ചേരുമെന്ന ഒരു പഴമൊഴിയുണ്ട്‌. അതിന്‌ രചനാത്മകമായ ഒരു വശമുണ്ട്‌ എന്നതുപോലെ നിഷേധാത്മകമായ മറുവശവുമുണ്ട്‌. ഇതിന്റെ നിഷേധാത്മക വശത്തിന്‌ മുന്‍തൂക്കം ലഭിക്കുകയും അത്‌ നാട്ടില്‍ നടപ്പാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം പൊതുവെ വ്യാപകമായി കണ്ടുവരുന്നു. നാട്ടിലും മറുനാട്ടിലും അന്താരഷ്‌ട്രതലത്തിലും ഇതുതന്നെയാണവസ്ഥ. `കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്നതും കേവലം പഴമൊഴിയല്ല. ഇന്നത്തെ നാട്ടുനടപ്പാണത്‌. കാട്ടുനീതി എന്ന്‌ പണ്ട്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ സ്വഭാവം പക്ഷേ മനുഷ്യരാണ്‌ നടപ്പില്‍ വരുത്തുന്നത്‌. സാമ്പത്തികമായാലും തറവാട്ടു മഹിമയായാലും അധികാരത്തിന്റെ ഹുങ്കായാലും കായിക ശക്തിയാണെങ്കിലും പ്രബലന്‍ ദുര്‍ബലനെ കീഴ്‌പ്പെടുത്തുന്നു. രാഷ്‌ട്രീയ രംഗത്തു നടമാടുന്നതും ഈ വ്യവസ്ഥ തന്നെ. `പണ്ടു പണ്ട്‌ ഒരു രാജാവുണ്ടായിരുന്നു...' തുടങ്ങിയ കഥകളിലെ പ്രമേയം തന്നെ ഈ കീഴ്‌പ്പെടുത്തലിന്റേതായിരുന്നു. കഥകളല്ല, നാട്ടുരാജ്യങ്ങളുടെയും കൊളോണിയല്‍ കാലഘട്ടത്തിലെ ചക്രവര്‍ത്തിമാരുടെയും ചരിത്രവും ഇതുതന്നെയായിരുന്നു. ദുര്‍ബലന്‍ എന്നും ദുര്‍ബലന്‍ തന്നെ.
ലോകത്തിന്റെ അവസ്ഥ മാറി. നവലോക ക്രമം വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ 

വലിയവര്‍ക്ക്‌ എന്തും ചേരുമെന്നോ?<<ckick to read<<

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: