കര്‍ബല വിസ്‌മരിക്കേണ്ട കഥനങ്ങളെ ചൊല്ലി വിലപിക്കുകയോ?<<ckick to read<<
എം എം നദ്‌വി
ഇസ്‌ലാമിനോടും മുസ്‌ലിംകളോടും നബി തിരുമേനിയോടും അവിടുത്തെ ശിഷ്യന്മാരോടും കുടുംബത്തോടും വെറുപ്പും ശത്രുതയുമുള്ള ഒരു വിഭാഗം പ്രവാചക വിയോഗത്തോടെ വേഷം മാറി മുസ്‌ലിം സമൂഹത്തിലുണ്ടായി. പ്രവാചകന്റെ കാലത്ത് അവര്‍ `മുനാഫിഖു'കളായി അറിയപ്പെട്ടിരുന്നു. അഥവാ ആ പേരില്‍ അവരെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരുന്നു. പരോക്ഷമായിരുന്ന ഇവരുടെ പ്രവര്‍ത്തനത്തിലും വഞ്ചനയിലും നല്ലവരായ പല സത്യവിശ്വാസികളും അറിയാതെ പെട്ടിരുന്നു. അവരില്‍ അധികവും ശുദ്ധഗതിക്കാരായിരുന്നു. അത്തരക്കാര്‍ തെറ്റിദ്ധാരണയില്‍ അകപ്പെട്ടാണ് സത്യവിശ്വാസികളെയും `ഖിലാഫത്തുര്‍റാശിദ'യെയും ഗുണദോഷിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തിരുന്നത്. പക്ഷേ, സംഭവങ്ങളുടെ യാഥാര്‍ഥ്യമറിയാമായിരുന്ന കപടവിശ്വാസികള്‍ അതില്‍ മുതലെടുപ്പു നടത്തി. ഈ വിഭാഗം റസൂലിന്റെ വിയോഗത്തോടെ രംഗത്തുവന്നത് പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ അന്നുവരെയും അതിനു ശേഷവും ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അവരെ നാം കാണുന്നില്ല. പ്രവാചകന്റെ 23 വര്‍ഷക്കാലഘട്ടത്തിലെവിടെയും അവര്‍ ചിത്രത്തിലോ ചരിത്രത്തിലോ ഇല്ല.
സ്വഹാബിമാരുടെ വിശേഷണമായി ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ട വാക്കുകള്‍ എന്തൊക്കെയാണ്!
0 comments: