മഹാസാമ്രാജ്യത്തിന്റെ ശീലങ്ങള്‍ <<ckick to read<<
-പുസ്‌തകാസ്വാദനം-
കെ അഷ്‌റഫ്
ഒരു ലഘുചരിത്രവും അതിനെ ചുറ്റിപ്പറ്റി മറ്റൊരു ബൃഹദ്‌ചരിത്രവും ചേര്‍ത്താണ് പാര്‍ഥ ചാറ്റര്‍ജി തന്റെ പുസ്‌തകമായ ബ്ലാക്ക് ഹോള്‍ ഓഫ് എമ്പയര്‍: ഹിസ്റ്ററി ഓഫ് എ ഗ്ലോബല്‍ പ്രാക്ടീസ് ഓഫ് പവര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വ്യാപാരാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്ന കൊല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യംസിനെ ചുറ്റിപ്പറ്റിയാണ് ചെറുചരിത്രം രൂപപ്പെട്ടത്. അതിനു ശേഷം പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫോര്‍ട്ട് വില്യംസും കൊല്‍ക്കത്ത നഗരവും ഇന്ത്യയിലെ ബ്രിട്ടിഷ് മഹാസാമ്രാജ്യത്തിന്റെ തലസ്ഥാനമായി മാറി. അതിനു ശേഷമുള്ള കാലത്ത് കൊല്‍ക്കത്ത നഗരം ദേശീയ ആധുനികതയുടെയും കൊളോണിയല്‍വിരുദ്ധ ബഹുജന മുന്നേറ്റത്തിന്റെയും രാഷ്ട്രീയ തലസ്ഥാനമായി മാറി. ഇതാണ് ലഘുചരിത്രമായി ചാറ്റര്‍ജി വികസിപ്പിക്കുന്നത്.
ബൃഹദ് ചരിത്രം പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഇപ്പോഴും തുടരുന്ന ആധുനിക മഹാ സാമ്രാജ്യമെന്ന ആഗോള പ്രതിഭാസത്തെ കുറിച്ചാണ്. ഇത് ഏഷ്യന്‍ ആഫ്രിക്കന്‍, സൗത്ത് അമേരിക്കന്‍
0 comments: