തിരുകേശപൂജയും ആണ്ടുനേര്‍ച്ചയും

  • Posted by Sanveer Ittoli
  • at 7:08 PM -
  • 0 comments

തിരുകേശപൂജയും ആണ്ടുനേര്‍ച്ചയും<<ckick to read<<



-സമകാലികം-

സി പി ഉമര്‍ സുല്ലമി


മത പുരോഹിതന്മാര്‍ മതത്തെ തങ്ങളുടെ താല്‌പര്യത്തിനും വരുമാനത്തിനുമായി ദുരുപയോഗം ചെയ്യുന്നതാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിപത്ത്‌. മതങ്ങളെല്ലാം അതിന്റെ യഥാര്‍ഥ പ്രമാണങ്ങളിലേക്ക്‌ മടങ്ങുകയും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മതവിശ്വാസത്തെ വിലയിരുത്തുകയും ചെയ്യുകയാണെങ്കില്‍ അത്‌ സമൂഹത്തിന്‌ ഏറെ ഗുണം ചെയ്യും, മനുഷ്യനെ സംസ്‌കരിക്കാന്‍ മതം പ്രയോജനപ്പെടുകയും ചെയ്യും. വര്‍ഗീയ വിദ്വേഷമില്ലാതെ ജനങ്ങള്‍ ദൈവപ്രീതിക്ക്‌ വേണ്ടി അവരവരുടെ മതം ഉള്‍ക്കൊള്ളുകയും അനുഷ്‌ഠിക്കുകയും ചെയ്യും. പ്രവാചകരെല്ലാം മനുഷ്യരെ സമുദ്ധരിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവരാണ്‌. മനുഷ്യരെ നയിക്കാന്‍ ഓരോ കാലഘട്ടത്തിലും അല്ലാഹു വേദഗ്രന്ഥങ്ങള്‍ ഇറക്കിക്കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. അവയില്‍ മനുഷ്യരുടെ കൈകടത്തലുകളുടെ ഫലമായി അലങ്കോലമാവുകയും അവസാനത്തെ വേദഗ്രഥമായ ഖുര്‍ആന്‍ അല്ലാഹു ഭദ്രമാക്കി നിലനിര്‍ത്തുകയും ചെയ്‌തു. പരിശുദ്ധ ഖുര്‍ആന്‍ അത്‌ സൂചിപ്പിച്ചുകൊണ്ട്‌ ഇങ്ങനെ പറയുന്നു.
`നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതിക്കേള്‍പ്പിക്കുന്ന സമയത്ത്‌ ആ ഓതിക്കേള്‍പ്പിക്കുന്ന കാര്യത്തില്‍ പിശാച്‌ തന്റെ ദുര്‍ബോധനം ചെലുത്താതിരുന്നിട്ടില്ല. എന്നാല്‍ പിശാച്‌ കടത്തിവിടുന്നത്‌ അല്ലാഹു മായ്‌ച്ചുകളയുകയും എന്നിട്ട്‌ അല്ലാഹു തന്റെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (22:52)

തിരുകേശപൂജയും ആണ്ടുനേര്‍ച്ചയും<<ckick to read<<

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: