മക്തി തങ്ങളുടെ സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങള്‍

  • Posted by Sanveer Ittoli
  • at 4:36 AM -
  • 0 comments

മക്തി തങ്ങളുടെ സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങള്‍//////////<<click here<<



-തുടര്‍ച്ച-

ഡോ. ഇ കെ അഹ്‌മദ്‌കുട്ടി



വിദ്യാഭ്യാസ പ്രചരണമായിരുന്നു മതസാമൂഹ്യ പരിഷ്‌കരണത്തിന്‌ വേണ്ടി മക്തിതങ്ങള്‍ അവലംബിച്ച ഒരു പ്രധാനമാര്‍ഗം. മുസ്‌ലിം സമുദായത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിക്കാന്‍ കാരണം ശരിയായ മതവിദ്യാഭ്യാസത്തിന്റെയും ഭൗതിക വിദ്യാഭ്യാസത്തിന്റെയും അഭാവമാണെന്ന്‌ ബോധ്യപ്പെട്ട മക്തിതങ്ങള്‍ തന്റെ കൃതികളിലൂടെയും പത്രപ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഈ രണ്ടുതരം വിദ്യാഭ്യാസവും നേടാന്‍ സ്വസമുദായത്തെ ശക്തിയായി ഉദ്‌ബോധിപ്പിച്ചു. ഈ രംഗത്ത്‌ അക്കാലത്തെ മതപണ്ഡിതന്മാരുടെ ദയനീയ അവസ്ഥ പരിഹാസസ്വരത്തില്‍ സൂചിപ്പിച്ചുകൊണ്ടുള്ള ഈ വാചകങ്ങളായിരുന്നു തന്റെ തുഹ്‌ഫതുല്‍ അഖ്‌യാര്‍ വ ഹിദായതുല്‍ അശ്‌റാര്‍ എന്ന പാക്ഷികപത്രത്തിന്റെ മുദ്രാവാക്യമായി അദ്ദേഹം ചേര്‍ത്തിരുന്നത്‌.
അടുക്കളവിട്ട്‌ പോയില്ല,
അറിവുള്ളോരെ കണ്ടില്ല,
കിത്താബൊന്നും പഠിച്ചില്ല,
ഫത്‌വക്കൊട്ടും മുട്ടില്ല

>>>click to read<<<

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: