ഫൈസല്‍ അബ്‌ദുര്‍റഊഫ്‌ പടിഞ്ഞാറിനും ഇസ്‌ലാമിനും ഇടയില്‍

  • Posted by Sanveer Ittoli
  • at 4:33 AM -
  • 0 comments

ഫൈസല്‍ അബ്‌ദുര്‍റഊഫ്‌ പടിഞ്ഞാറിനും ഇസ്‌ലാമിനും ഇടയില്‍<<click here<<

-വ്യക്തിത്വങ്ങള്‍, വീക്ഷണങ്ങള്‍ -

വി എ മുഹമ്മദ്‌ അശ്‌റഫ്‌



ഇസ്‌ലാമും പാശ്ചാത്യ സമൂഹവും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞതിനുള്ള താത്വിക പ്രതീകങ്ങളാവിഷ്‌കരിച്ച ഉജ്ജ്വല ഇസ്‌ലാമിക പണ്ഡിതനും ആക്‌ടിവിസ്റ്റുമാണ്‌ ഇമാം ഫൈസല്‍ അബ്‌ദുര്‍റഊഫ്‌. ഈജിപ്‌ഷ്യന്‍ മാതാപിതാക്കളുടെ പുത്രനായി കുവൈത്തിലാണ്‌ ഫൈസല്‍ ജനിച്ചത്‌. പിതാവ്‌ ഇമാം മുഹമ്മദ്‌ അബ്‌ദുര്‍റഊഫ്‌ (1917-2004) പുത്രന്‍ ഫൈസലും കുടുംബവുമൊത്ത്‌ 1960-കളിലാണ്‌ ന്യൂയോര്‍ക്ക്‌ നഗരത്തിലെത്തിയത്‌. ന്യൂയോര്‍ക്കിലെ ഇസ്‌ലാമിക്‌ കള്‍ച്ചറല്‍ സെന്റര്‍ പൂര്‍ത്തിയാക്കാന്‍ ഇമാം റഊഫ്‌ ഇരുപത്തഞ്ച്‌ കൊല്ലമെടുത്തു, 1991-ലാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. മാല്‍ക്കം എക്‌സിനോടൊപ്പം അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തില്‍ പങ്കെടുത്ത പാരമ്പര്യവും ഫൈസലിന്റെ പിതാവ്‌ ഇമാം റഊഫിനുണ്ട്‌.
<<click here<<

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: