ഉക്രൈന്‍ സംഘര്‍ഷവും ക്രീമിയയിലെ മുസ്‌ലിം ന്യൂനപക്ഷവും
കിഴക്കന്‍ യൂറോപ്പിലെ പ്രധാനപ്പെട്ട ഒരു
രാജ്യമായ ഉെ്രെകനില്‍ ഏതാനും
മാസങ്ങളായി ഉരുണ്ടുകൂടിയ രാഷ്ട്രീയ
പ്രതിസന്ധി ഒരു പൊട്ടിത്തെറിയിലേക്ക്
നീങ്ങുകയാണ്. സോവിയറ്റ് യൂണിയന്റെ
ഭാഗമായിരുന്ന ഈ രാജ്യം 1991-ലാണ്
സ്വതന്ത്ര റിപ്പബ്ലിക്കായത്. ഉെ്രെകന്‍
പ്രസിഡണ്ടായിരുന്ന വിക്‌ടര്‍
യാനുക്കോവിച്ചിന്റെ അമിതമായ റഷ്യന്‍
ഭക്തിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക്
നയിച്ചത്. കഴിഞ്ഞ നവംബറില്‍ അദ്ദേഹം
യൂറോപ്യന്‍ യൂണിയനുമായുള്ള
വ്യാപാരക്കരാര്‍ ഉപേക്ഷിച്ചു റഷ്യയുമായി
കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചതാണ്
പ്രതിപക്ഷ കക്ഷികളെ ആഭ്യന്തര
കലാപത്തിന് പ്രേരിപ്പിച്ചത്.
സംഘര്‍ഷങ്ങളില്‍ നൂറിലധികം പേര്‍
കൊല്ലപ്പെട്ടു. പിന്നീട് പാര്‍ലമെന്റ് ചേര്‍ന്ന്
പ്രസിഡന്റിനെ പുറത്താക്കി. എന്നാല്‍ അത്
അംഗീകരിക്കാതെ റഷ്യന്‍ അനുകൂല
പ്രവിശ്യയായ കിര്‍ക്കിയിലേക്ക് സ്ഥലം വിട്ട
യനുക്കൊവിച്ചു റഷ്യയുമായി ചേര്‍ന്ന്
രാജ്യത്ത് അട്ടിമറി ശ്രമങ്ങള്‍ നടത്തി.
ഒടുവില്‍ റഷ്യന്‍ അനുകൂല പ്രവിശ്യയായ
ക്രീമിയയെ റഷ്യന്‍ ഫെഡറേഷനില്‍
ചേര്‍ക്കാന്‍ ക്രിമിയന്‍ പാര്‍ലമെന്റ്
തീരുമാനിച്ചു.എന്നാല്‍ ഉക്രൈനെ വിഭജിച്ചു
സ്വന്തമാക്കാന്‍ റഷ്യ നടത്തുന്ന ശ്രമങ്ങളെ
യൂറോപ്യന്‍ രാജ്യങ്ങളും പാശ്ചാത്യ
സമൂഹവും ശക്തമായി എതിര്‍ത്തതോടെ
പ്രശ്‌നം ശീതസമര യുദ്ധകാലത്തെ
ഓര്‍മ്മിപ്പിക്കുന്ന ചേരിതിരിവിലേക്ക്
നീങ്ങിയിരിക്കുന്നു.
Read more...
0 comments: