അഴിയുന്ന ബന്ധങ്ങള്‍ അനാഥമാകുന്ന സമൂഹം


അഴിയുന്ന ബന്ധങ്ങള്‍ അനാഥമാകുന്ന സമൂഹം




- കാ മ്പ യി ന്‍  -



മുര്‍ശിദ്‌ പാലത്ത്‌



ഇണങ്ങാനും ഇടപഴകാനുമുള്ള ശേഷി മനുഷ്യനെ ഇതര 

ജന്തുക്കളില്‍ നിന്നും വ്യതിരിക്തനാക്കുന്നുണ്ട്‌. മനുഷ്യന്‍ 

എന്നര്‍ഥം നല്‍കുന്ന ഇന്‍സാന്‍ എന്ന അറബി പദം അനിസ, 

ഉന്‍സ്‌ എന്ന ഇണങ്ങി, ഇണക്കം പദങ്ങളില്‍ 

നിന്ന്‌ നിഷ്‌പദിച്ചതാണെന്ന 

അഭിപ്രായം ഇതിനെ ബലപ്പെടുത്തുന്നു. മറ്റു ജന്തുക്കളുടെ 

പരിചിതലോകം വളരെ പരിമിതമാണ്‌. അവയുടെ 

ജീവിതചക്രത്തില്‍ വിശാലമായ ബന്ധങ്ങള്‍ക്ക്‌ പ്രസക്തിയില്ല. 

എന്നാല്‍ മനുഷ്യന്‌ ജീവിതം മനനത്തിലൂടെ 

രൂപപ്പെടുത്തേണ്ടതിനാല്‍ തന്റെ ചുറ്റുപാടുമുള്ള ഒരുപാട്‌ 

വ്യക്തികളും വസ്‌തുക്കളും വസ്‌തുതകളുമായി 

ബന്ധപ്പെടുകയും ഇണങ്ങുകയും ചെയ്യേണ്ടതുണ്ട്‌.

Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: