നന്തിയില്‍ നടന്നതെന്ത്‌?


നന്തിയില്‍ നടന്നതെന്ത്‌?




വി ശ ക ല നം -



സ്വന്തം ലേഖകന്‍



മുജാഹിദ്‌ പ്രസ്ഥാനത്തില്‍ നിന്ന്‌ വേറിട്ടുപോയ ചില ആളുകള്‍, 

നവോത്ഥാന മുന്നേറ്റത്താല്‍ നാടുനീങ്ങിയ അന്ധവിശ്വാസങ്ങള്‍ 

പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചുകൊണ്ട്‌ 

വീണ്ടും കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയിരുന്നു. 

`ജിന്നു പിശാചുബാധ'യാണ്‌ അവയില്‍ പ്രധാനം. 

ഈ ദുഷ്‌പ്രവണതയെ മുളയില്‍ തന്നെ നുള്ളിക്കളയുകയും 

അവരുടെ ദുര്‍വ്യാഖ്യാനങ്ങളുടെ പൊള്ളത്തരങ്ങള്‍ 

പ്രമാണങ്ങളുടെ പിന്‍ബലത്തോടെ സമൂഹത്തിനു മുന്നില്‍ 

തുറന്നുകാണിക്കുകയും ചെയ്‌തത്‌ 

മുജാഹിദ്‌ പണ്ഡിതന്മാരും 

പ്രഭാഷകരും എഴുത്തുകാരുമാണ്‌. 

ഇക്കാരണത്താല്‍ മുജാഹിദുകളോടുണ്ടായ 

വൈരനിര്യാതനത്തിന്റെ ഫലമായി 

പിടിച്ചുനില്‌ക്കാന്‍ വേണ്ടി ജിന്നുവാദികള്‍ എടുത്തു 

പയറ്റിയ അവസാനത്തെ അടവാണ്‌ 

മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കുനേരെ `ഹദീസ്‌ നിഷേധ'മെന്ന 

അപവാദം പരത്താന്‍ തുടങ്ങിയത്‌.
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: