അന്താരാഷ്‌ട്ര നിയമങ്ങളിലെ ഇസ്‌ലാമിക മര്യാദകള്‍
ശൈഖ് വഹബ് സുഹ്ലിദൈവിക സന്മാര്‍ഗത്തില്‍ നിലകൊള്ളാന്‍ ബാധ്യതയുള്ളവരാണ് മുസ്‌ലിംകള്‍. മനുഷ്യവര്‍ഗത്തിന്റെ ഏകതയും സാഹോദര്യവും സ്രഷ്‌ടാവും സൃഷ്‌ടികളും തമ്മിലുള്ള യോജിപ്പും ഖുര്‍ആന്‍ പറയുന്നുണ്ട്. സര്‍വശക്തനായ ദൈവം സ്രഷ്‌ടാവാണ്. മനുഷ്യരെല്ലാം അവന്റെ സൃഷ്‌ടികളും. ബുദ്ധിപരമായ ശേഷിയിലും അഭിപ്രായങ്ങളിലും ആശയങ്ങളിലും വിശ്വാസങ്ങളിലും ആളുകള്‍ വ്യത്യസ്‌തരാവണമെന്നത് ദൈവത്തിന്റെ ഇച്ഛയാണ്. ദൈവിക വെളിപാടിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും വെളിച്ചത്തില്‍ ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്കുള്ള സ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് എന്താണ് തെരഞ്ഞെടുത്തത് എന്നതിന് അവര്‍ മാത്രം ഉത്തരവാദികളാണ്. |
Read more... |
0 comments: