കൊലപാതകം, ദയാഹര്‍ജി ഇസ്‌ലാമിക ശിക്ഷാനിയമങ്ങളില്‍
എം ഐ മുഹമ്മദലി സുല്ലമിനടന്ന ഒരു സംഭവം. അന്ന് ഒരു വെള്ളിയാഴ്‌ചയായിരുന്നു. റിയാദിലെ വലിയ പള്ളിയിലായിരുന്നു അന്നു ജുമുഅ നമസ്‌കാരത്തിന് സംബന്ധിച്ചത്. ദീരയിലെ, സാഹത്തുല്‍ അദ്‌ല്‍ (the justice courtyard) എന്നറിയപ്പെടുന്ന സ്ഥലത്താണ് വലിയ പള്ളി സ്ഥിതിചെയ്യുന്നത്. കൊലപാതകം, മയക്കുമരുന്ന്, കള്ളടക്കത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള `വധശിക്ഷ' അവിടെ വെച്ചാണ് നടത്തപ്പെട്ടിരുന്നത്. ജുമുഅ നമസ്‌കാരം കഴിയേണ്ട താമസം സാഹത്തുല്‍ അദ്‌ലിലെ ഉച്ചഭാഷിണി ശബ്‌ദിക്കാന്‍ തുടങ്ങി. ആളുകളെല്ലാം പള്ളി മുറ്റത്ത് ഒരുമിച്ചുകൂടി. അവിടം പോലീസുകാരെക്കൊണ്ട് നിറഞ്ഞിരുന്നു. ഒരു `വധശിക്ഷ' നടക്കാന്‍ പോവുകയാണെന്ന് വ്യക്തം |
Read more... |
0 comments: