ഒരു മഹാ ദുരന്തം:BY MT MANAF MASTER ON FB

  • Posted by Sanveer Ittoli
  • at 1:44 AM -
  • 0 comments
ഒരു മഹാ ദുരന്തം:

ആത്മാഭിമാനമുള്ള മുജാഹിദുകള്‍ക്ക് അപമാനവും അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ദുരന്തങ്ങളും സമ്മാനിച്ച് മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ രാമനാട്ടുകര അഴിഞ്ഞിലത്ത് ഒരു സംസ്ഥാന സമ്മേളനം അവസാനിച്ചു. ഒരു നൂറ്റാണ്ടിന്‍റെ തികച്ചും അനര്‍ഹമായ പാരമ്പര്യം അവകാശപ്പെട്ട് പണക്കൊഴുപ്പിന്റെ പിന്‍ബലത്തിലും കുറെ 'കാവലാളുകളുടെ' തിണ്ണ ബലത്തിലും മാത്രം നടന്ന അറം പറ്റിയ ഒരു സമ്മേളനം മുജാഹിദ് കേരളവും അവരെ അറിയുന്ന പൊതു സമൂഹവും ഒരിക്കലും കേട്ടിട്ടില്ലാത്ത നാണം കെട്ട 'മുഹൂര്‍ത്തങ്ങള്‍' കൊണ്ട് ' അഴുകി ദുര്‍ഗന്ധം വമിച്ചാണ് സമാപിച്ചിരിക്കുന്നത്. ആ നാറ്റം മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ കണക്കില്‍ എഴുതിച്ചേര്‍ത്ത മഹാ മനീഷികള്‍ക്ക് അവരുടെ ചില്ലു മേടകളിലിരുന്ന് 'സന്തോഷിക്കാം'!. തങ്ങള്‍ ആനയിച്ചുകൊണ്ടുവന്ന പണ്ഡിതന്മാര്‍ ആദര്‍ശത്തെയും നിലപാടുകളെയും കീഴ്മേല്‍ മറിച്ചു സംസാരിച്ചപ്പോള്‍ വേദിയില്‍ നെട്ടോട്ടമോടുകയും വിയര്‍ക്കുകയും ഇല്ലാത്ത പ്രഭാഷണങ്ങള്‍ ചേര്‍ത്ത് അവര്‍ക്ക് മറുപടി പറയുകയും തൊണ്ട കീറുകയും ചെയ്യേണ്ട ഗതികേടിന് ജനം സാക്ഷിയായി. കൂക്കുവിളിയും, ഉന്തും തള്ളും, കയ്യേറ്റവും, പേടിപ്പിക്കലും, അരുക്കാക്കലും, പച്ചക്ക് കത്തിച്ചു കളയുമെന്ന ഭീഷണിയും വരെ മുജാഹിദുകളുടെ പേരില്‍ ഉയര്‍ത്തിയ ഒരു നഗരിയില്‍ നിന്നാണ് നാം കേട്ടത്!.

കുബുദ്ധിയും, ദുഷ്ടലാക്കും, ദുര്മോഹങ്ങളും, നിലപാടുകളിലെ നീതി ബോധമില്ലായ്മയും കൈമുതലാക്കിയ ഒരു കൂട്ടം മേലാളന്മാരും, കച്ചവടക്കാരും, മുതലാളിമാരും, അധികാര മോഹികളും ചില ഗുണ്ടകളും നിയന്ത്രിക്കുന്ന ഒരു കൂട്ടത്തിന് ഇതില്‍ പരം എന്ത് 'സുകൃതമാണ്' ഈ സമൂഹത്തിന് നല്‍കാന്‍ കഴിയുക?! സമ്മേളന നഗരിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന ഒരു പുസ്തക ശാല അടിച്ചു തകര്‍ക്കുവാനും അതിന്റെ നടത്തിപ്പുകാരെ അത്യാവശ്യം പെരുമാറാനും അവരുടെ താടി പിടിച്ചു വലിക്കാനും വരെ ഈ ഗുണ്ടാസംഘം രംഗത്ത് വന്നു! മുജാഹിദ് സമ്മേളന നഗരികള്‍ക്ക് സമീപം വിവിധ പാര്‍ട്ടികളും കക്ഷികളുമൊക്കെ ഇതിനു മുന്‍പും പുസ്തക വില്പന നടത്തിയിട്ടുണ്ട്. അന്നൊന്നും ഈ തിക്താനുഭവം ആര്‍ക്കും ഉണ്ടായിട്ടില്ല. നവോഥാന പാരമ്പര്യം കവലകള്‍ തോറും ഉരുവിടുകയും അക്ഷര വൈരത്തിന്റെ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന തരം താണ ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നു എന്ന തിരീച്ചരിവ് നമുക്ക് ഇനിയും വൈകിക്കൂട.

തങ്ങളുടെ ദുര്ബോധനങ്ങള്‍ വിളമ്പാന്‍ കഴിഞ്ഞ വര്ഷം വരെ പേജുകളും വേദികളും പങ്കിടുകയും പാവം മുജാഹിദുകളെ കടിച്ചു കീറുകയും ഒരേ തൂവല്‍ പക്ഷികളായി അവര്‍ക്കെതിരെ ആദര്‍ശ വ്യതിയാനം എന്ന ഇല്ലാക്കഥ മെനയാന്‍ കൈകോര്‍ക്കുകയും ചെയ്ത കുബുദ്ധികള്‍ ഇപ്പോള്‍ കൊടും ശത്രുക്കളായി പെരുമാറുന്നു എന്നത് ചരിത്രത്തിന്‍റെ അനിവാര്യമായ ആവര്‍ത്തനം മാത്രമാണ്- ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുന്നു! തങ്ങള്‍ക്ക്‌ ഉറക്കമില്ലാത്ത രാത്രികളാണെന്നും മനസ്സ് കലുഷിതമാനെന്നും അവര്‍ സ്വയം വിളിച്ചു പറയുകയാണിപ്പോള്‍..,.

കേരളത്തിലെ ഇസ്ലാഹി പടയോട്ടത്തിന്റെ മുന്നില്‍ നിന്ന അതിന്റെ യുവജന വിഭാഗത്തെ ദുര്ന്യായങ്ങള്‍ പറഞ്ഞ് പിരിച്ചു വിടുകയും പകരം തങ്ങള്‍ക്ക് റാന്‍ മൂളുന്ന ഒരു അഡ'ഹോക്കിനെ പ്രതിഷ്ടിക്കുകയും ചെയ്ത വരാണിവര്‍. . ''ആദര്‍ശ സംരക്ഷണത്തിനു' വേണ്ടി തട്ടിപ്പടച്ച ആ യുവതുര്‍ക്കികളില്‍ ഒരെണ്ണം പോലും ഇന്ന് തങ്ങളുടെ കൂടെയില്ല. ഒരെണ്ണത്തിനെ പോലും വിശ്വാസവുമില്ല! മാത്രമല്ല, സമ്മേളന പ്രഖ്യാപനം മുതല്‍ ഈ 'ആദര്‍ശ സംരക്ഷകര്‍ക്ക്' വിലക്കേര്‍പ്പെടുത്തുകയും ചിലരെ പിരിച്ചു വിടുകയും നഗരിയില്‍ വന്നവരെ കൈകാര്യം ചെയ്യുകയും നാണക്കേടിന്റെ പുതു ഗാഥകള്‍ രചിക്കുകയും ചെയ്ത വിചിത്രമായ കാഴ്ചയാണ് നാം കണ്ടത്. ആദര്‍ശ വ്യതിയാനമെന്ന കെട്ടുകഥ മെനഞ്ഞുണ്ടാക്കി മുജാഹിദ് പ്രസ്ഥാനത്തെ നെടുകെ പിളര്‍ത്തിയവര്‍ ആദര്‍ശത്തിന്റെ കാര്യത്തില്‍ തന്നെ തമ്മിലടിച്ച് നശിക്കുന്ന ദുരന്തം അനിവാര്യമായ ഒരു പതനം മാത്രമാണ്.

ആദര്‍ശത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ത്ഥരായ പണ്ഡിതന്മാര്‍ക്കും കര്‍മ്മ നിരതരായ യുവാക്കള്‍ക്കുമെതിരെ വ്യാജ ആരോപണങ്ങളുമായി ഊരു ചുറ്റിയവരെ ഇന്ന് സംഘടനയുടെ ചവറ്റു കൊട്ടയില്‍ പോലും കാണാനില്ല. അവശ കാമുകന്മാരെ പോലെ തള്ളി പുറത്താകിയാലും പുറത്തു പോകാതെ കാല്‍വിരല്‍ കൊണ്ട് വട്ടം വരച്ച് ചുറ്റിത്തിരിയുന്ന ഗതി കിട്ടാ ജന്മങ്ങളായി അവര്‍ അങ്ങുമിങ്ങും ഓരിയിട്ടു നടക്കുന്നുണ്ട് . തങ്ങള്‍ തിരി കൊളുത്തി തകര്‍ക്കുന്ന ആവേശത്തിന്റെ ഗുണ്ടുകളും നൈമിഷിക വര്‍ണ്ണങ്ങളും കാണാന്‍ ഓടിക്കൂടുന്ന അല്പായുസ്സുള്ള ചെറു പ്രാണികളുടെ കൂട്ടം അവര്‍ക്ക് ആശ്വാസം പകരുന്നുണ്ടാകാം . അജയ്യമായ ആദര്‍ശം ഉള്കൊണ്ടും അത് പ്രബോധനം ചെയ്തും ഒരു മെയ്യായി മുന്നേറിയ മുജാഹിദുകള്‍ക്കിടയില്‍ അനാവശ്യ ചര്‍ച്ചകളും അടിസ്ഥാന രഹിത ആരോപണങ്ങളും കോരി ഒഴിച്ചവര്‍ അതില്‍ കിടന്നു ചക്ര ശ്വാസം വലിക്കുകയാണിപ്പോള്‍!.,. ആദര്‍ശം ഒരു മൂലയില്‍ പണയം വെച്ച് ദുര്‍ബലമായ ഒരു ഹദീസിന്‍റെ ചര്‍ച്ചയാണിപ്പോള്‍ ഇവര്‍ക്ക് ആകെയുള്ള പ്രവര്‍ത്തനം. ചര്‍ച്ചകള്‍ കാടുകയറിയപ്പോള്‍ ഇസ'ലാഹും ഖുറാഫാത്തും തിരിച്ചറിയാനുള്ള അടിഥാന വകതിരിവ് പോലും എന്നോ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കാന്തപുരത്തിന്റെ കയ്യിലുള്ള മുടി സനദോട് കൂടിയുള്ളതാണെങ്കില്‍ മര്‌ക്കസിന്റെ മുന്നില്‍ ഞങ്ങള്‍ കന്നാസുമായി വരിനില്‌ക്കുമെന്നും രണ്ടു കിഡ്നിയും വിറ്റിട്ടെങ്കിലും അതു വാങ്ങി കുടിക്കുമെന്നും കാറുന്ന വിവര ദോഷത്തിന്റെ ആള്‍ രൂപങ്ങള്‍ ഇപ്പോഴും ആദര്‍ശ വേഷത്തിലാണ് വിലസുന്നത്. അത്തരക്കാര്‍ക്ക് ജയ് വിളിക്കുന്ന ഒരു സമൂഹത്തിന്‍റെ മനോനിലയെ പറ്റി എന്തു പറയാന്‍?!

അഴിഞ്ഞിലത്ത് സമ്മേളനം നടത്തിയവരെ നയിക്കുന്നത് അഞ്ചംഗ കൊള്ള സംഘമാണെന്നും ഒരു വ്യക്തിയുടെ താല്പര്യത്തിനനുസരിച്ചാണ് കാര്യങ്ങള്‍ പോകുന്നതെന്നും പറയുകയും ജാഹിലുകലാണ് അവരെ നയിക്കുന്നത് എന്ന് പ്രഘോഷിക്കുകയും അതേ 'കൊള്ള' സംഘത്തിന്‍റെ സമ്മേളനം തങ്ങളുടെ ബൈലെക്സ് ക്ലാസ് റൂമില്‍ ലൈവ് കൊടുക്കുകയും ചെയ്യുന്ന ഇവരുടെയൊക്കെ അധോഗതി നമ്മെ വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. അണികളെ പിടിച്ചു നിര്‍ത്താന്‍ കുറച്ചു കാലം കൂടി കാവടിയാടാം എന്നല്ലാതെ ഇസലാഹി പ്രസ്ഥാനത്തിന്‍റെ നാലയലത്തു വരാന്‍ ഈ രണ്ടു വിഭാഗത്തിനും യോഗ്യതയില്ല. കാലം അവര്കായി ചവറ്റു കൊട്ട തീര്‍ത്ത്‌ കഴിഞ്ഞു!

ഇസ'ലാഹി ആദര്‍ശത്തിന്റെയും സംഘ ബോധത്തിന്റെയും തെളിഞ്ഞ പരപ്പിലേക്ക് പാടുപെട്ടു വിഷം കലര്‍ത്താന്‍ ഉറക്കമിളച്ച് അധ്വാനിച്ച വ്യക്തി ആ വിഭാഗത്തിന്‍റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഉറപ്പിച്ചു എന്നതാണ് ഈ സമ്മേളനത്തിന്‍റെ ഏറ്റവും ഭീകരമായ മുഖം. അത് കൂടി യാഥാര്‍ത്യമായാല്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ മേല്‍വിലാസത്തില്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു മഹാ ദുരന്തം കൂടി എഴുതിച്ചേര്‍ക്കാം!!!

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: