മിഥ്യാനുഭൂതിയും മായാസിദ്ധാന്തങ്ങളും

  • Posted by Sanveer Ittoli
  • at 8:39 AM -
  • 0 comments
മിഥ്യാനുഭൂതിയും മായാസിദ്ധാന്തങ്ങളും

വിശകലനം -
മുഹമ്മദ്‌ യൂസുഫ്‌
മിഥ്യാനുഭൂതി അഥവാ ഇല്യൂഷന്‍ യഥാര്‍ഥ അറിവിന്റെ ഏറ്റവും വലിയ ശത്രുവാണ്‌. യഥാര്‍ഥ അറിവിനെ തിരസ്‌കരിക്കുക വഴി സ്ഥാപിക്കപ്പെടുന്നത്‌ അയഥാര്‍ഥമാണ്‌. അത്‌ അസത്യത്തിന്റെയും വഞ്ചനയുടെയും ശത്രുതയുടെയും വഴിയില്‍ സമൂഹനിലപാടിനെ മാറ്റിമറിക്കാന്‍ പര്യാപ്‌തമാണ്‌. മനുഷ്യബുദ്ധിയെ ചൂഷണം ചെയ്യാനും മാനസിക അടിമത്വത്തിനും ഇത്തരം തന്ത്രങ്ങളിലൂടെ സാധിച്ചെടുക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ലോകത്ത്‌ അന്ധവിശ്വാസികളാണ്‌ ഏറ്റവും കൂടുതലായി ഇല്യൂഷന്‍ ഉപയോഗപ്പെടുത്തുന്നത്‌. ജനങ്ങളില്‍ അതിനെന്നും വലിയ മാര്‍ക്കറ്റാണുള്ളത്‌. കുറുക്കുവഴികളിലൂടെ പ്രശ്‌നപരിഹാരത്തിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും അത്ഭുതങ്ങള്‍ സംഭവിച്ചുകാണാനുമായി മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന മനുഷ്യസമൂഹത്തിന്റെ
അടിസ്ഥാന ദൗര്‍ബല്യങ്ങളെ പരമാവധി ചൂഷണം ചെയ്‌തുകൊണ്ട്‌ പണം കൊയ്യാനും ഗൂഢ ലക്ഷ്യങ്ങള്‍ സാധിക്കാനും വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ കണ്‍കെട്ടുകളിലൂടെയും കള്ളക്കഥകളിലൂടെയും മിഥ്യാനുഭൂതി സൃഷ്‌ടിക്കുന്നു. അന്ധവിശ്വാസങ്ങളില്‍ തളച്ചിട്ടുകൊണ്ട്‌ ചൂഷണത്തിന്റെയും വഞ്ചനയുടെയും മാര്‍ഗത്തിലൂടെ തങ്ങളിലേക്ക്‌ ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ട പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടാണ്‌ സമൂഹത്തില്‍ മിഥ്യാനുഭൂതി സൃഷ്‌ടിക്കുന്നത്‌.
വിശ്വാസ രംഗങ്ങളില്‍
``എല്ലാ ഭൂതങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നു എന്ന തോന്നല്‍ മിഥ്യാബോധം കൊണ്ടു മാത്രമാണ്‌. ഈ മിഥ്യാബോധം മറയുമ്പോള്‍, എവിടെയും ഞാനല്ലാതെ മറ്റൊന്നും ശേഷിക്കുന്നില്ല. ഭഗവാന്‍ തുടര്‍ന്നു: ഞാന്‍ വീണ്ടും നിന്നോടു ചോദിക്കട്ടെ: നീ യഥാര്‍ഥ ജ്ഞാനംകൊണ്ടു പ്രബുദ്ധനായിരിക്കുന്നു. ഇപ്പൊഴെങ്കിലും നീ കാണുന്ന ദ്വന്ദ്വഭാവം ഒരു സ്വപ്‌നമെന്ന പോലെ അയഥാര്‍ഥമായിട്ട്‌ നിനക്ക്‌ തോന്നുന്നുണ്ടോ? നിന്റെ ബുദ്ധിക്കു വീണ്ടും ആലസ്യം സംഭവിച്ചാല്‍ അഭേദബുദ്ധിയെപ്പറ്റി നിനക്കു ലഭിച്ചിട്ടുള്ള ജ്ഞാനം നഷ്‌ടപ്പെടുന്നതിനും നീ വീണ്ടും ദ്വന്ദ്വത്തിന്റെ സ്വപ്‌നലോകത്തില്‍ പതിക്കുന്നതിനും ഇടയാകും. അജ്ഞാനമാകുന്ന ബോധക്ഷയത്തെ തരണംചെയ്‌ത്‌ പവിത്രമായ ആത്മജ്ഞാനം കൈവരിക്കുന്നതിനുള്ള രഹസ്യം ഞാന്‍ ഇപ്പോള്‍ നിനക്കു വെളിപ്പെടുത്തിത്തരാം. അതുകൊണ്ട്‌ അല്ലയോ ധനുര്‍ദ്ധനര, ശ്രദ്ധിക്കുക സര്വപഭൂതങ്ങളേയും ഉണ്ടാക്കുന്നതും നശിപ്പിക്കുന്നതും മായയാണ്‌.'' (ഭഗവദ്‌ഗീത, ജ്ഞാനേശ്വരി ഭാഷ്യം, രാജവിദ്യാരാജഗുഹ്യയോഗം)
``സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം. എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടും കൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തല്‍ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്‌ക്കു വിധിക്കപ്പെടും.'' (പുതിയനിയമം, 2 തെസലോനിക്കാ, അധ്യായം 2)
``പിശാച്‌ സത്യനിഷേധികളുടെ പ്രവര്‍ത്തനം അവര്‍ക്ക്‌ ഭംഗിയായി തോന്നിപ്പിക്കും.'' (വി.ഖു 29:38, 6:43)
മാജിക്കുകള്‍ക്കും ജാലവിദ്യകള്‍ക്കും എത്ര വലിയ ബുദ്ധിമാനെയും ചില തോന്നലുകളില്‍ വീഴ്‌ത്താന്‍ കഴിയും എന്നതില്‍ കവിഞ്ഞ്‌ ശാരീരികമായ യാതൊരു ദ്രോഹവും വരുത്താന്‍ സാധ്യമല്ല. ഫറോവയുടെ മാജിക്കുകാര്‍ അവരുടെ വടികളും കയറുകളും നിലത്തിട്ടപ്പോള്‍ അവ ചലിക്കുന്നതായി മൂസാനബിക്ക്‌ തോന്നിയെന്നും മൂസാനബിക്ക്‌ മനസ്സില്‍ പേടി തോന്നിയെന്നും, അത്‌ കണ്‍കെട്ടുകളാണെന്നും അതിന്‌ യാഥാര്‍ഥ്യമില്ലെന്നും അല്ലാഹു അരുളിയെന്നും വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം. സിഹ്‌റ്‌ (മാരണം) വഴി മിഥ്യാഭ്രമം സൃഷ്‌ടിച്ചുകൊണ്ട്‌ തോന്നലുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നല്ലാതെ ശാരീരികമായി ദ്രോഹം വരുത്താന്‍ സാധ്യമല്ല എന്നിവിടെ വ്യക്തമാക്കുന്നു. മിഥ്യാബോധത്തെ സത്യപ്പെടുത്തുന്നവന്‌ സ്വര്‍ഗം നിഷേധിക്കപ്പെടും. (ഹദീസ്‌)
മിഥ്യാബോധത്തില്‍ നിന്നുണ്ടാവുന്നതാണ്‌ പല തരത്തിലുള്ള മാനസിക രോഗങ്ങള്‍. അതിനാല്‍ അത്തരം മാനസിക രോഗങ്ങള്‍ക്ക്‌ രോഗിയുടെ മതവുമായി ബന്ധപ്പെട്ട്‌ പലതരം ചികിത്സകളും നടത്തുന്നുണ്ട്‌. ഹൈന്ദവ മതങ്ങളില്‍ കൂടോത്രം വഴി ഭൂതവും െ്രെകസ്‌തവരില്‍ ആഭിചാരക്രിയ വഴി സാത്താനും ഇസ്‌ലാമില്‍ സിഹ്‌റ്‌ വഴി പിശാചും മനുഷ്യശരീരത്തില്‍ കൂടുമെന്ന്‌ ആ മതങ്ങളിലുള്ള ചിലര്‍ വിശ്വസിക്കുന്നു. മതമേതായാലും കര്‍മവും അതു വഴിയുണ്ടാകുന്ന ബാധയും ഒരുപോലെയാണ്‌. ബാധയുണ്ടായവരില്‍ നിന്നും ബാധയിറക്കാന്‍ മതപുരോഹിതന്മാരുണ്ട്‌. അവര്‍ക്കത്‌ സാമ്പത്തികനേട്ടത്തിന്റെ മാര്‍ഗമാണ്‌. വിശ്വാസചൂഷണമാണ്‌ ഇതിന്റെ പുറകില്‍ നടക്കുന്നത്‌.
ബാധയേറ്റവന്‍ യഥാര്‍ഥത്തില്‍ മിഥ്യാബോധം വഴി സൃഷ്‌ടിക്കപ്പെടുന്ന മാനസിക വൈകല്യത്തിലായിരിക്കും. അതിനാല്‍ അത്തരത്തിലുള്ളവരെ ചികിത്സിക്കുന്നതും മിഥ്യാബോധം സ്ഥാപിക്കുന്നതിലൂടെയാണ്‌. ചികിത്സ നടത്തുന്നവര്‍ ബാധയേറ്റെന്നു പറയുന്ന വ്യക്തിയെ പരിശോധിച്ചു ബാധയ്‌ക്ക്‌ കാരണമായവ ശരീരത്തിലുണ്ടെന്ന്‌ വിധിക്കുകയും രോഗിയുടെ മനസ്സിലത്‌ സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു, പിന്നീട്‌ ചില പ്രത്യേക കര്‍മങ്ങളിലൂടെ ബാധ ഒഴിവായതായി രോഗിയെ ബോധ്യപ്പെടുത്തുന്നു. ഇവിടെ ബാധ എന്താണെന്ന്‌ കണ്ടെത്തിയെന്ന്‌ പ്രഖ്യാപിക്കുന്നതോടെ മാനസികമായി രോഗി തന്നെ ചികിത്സിക്കുന്നവന്‌ അടിമപ്പെടുകയാണ്‌ ചെയ്യുന്നത്‌. തുടര്‍ന്നുള്ള കര്‍മങ്ങളിലൂടെ അദ്ദേഹത്തിന്‌ തന്റെ ശരീരത്തില്‍ കൂടിയ ബാധയെ ഒഴിവാക്കാനുള്ള കഴിവില്‍ ശക്തമായി വിശ്വസിക്കുന്നതിനാല്‍ ബാധ ഒഴിവായെന്നു പ്രഖ്യാപിക്കുന്നതോടെ ബാധയില്‍ നിന്നും മാനസികമായ മോചനം ലഭിക്കുന്നു. ഇതാണ്‌ ഇത്തരം ചികിത്സയ്‌ക്കു പുറകിലുള്ള മനശ്ശാസ്‌ത്രം.
മിഥ്യാനുഭൂതി മനുഷ്യ സമൂഹത്തെ പല രീതിയിലായി നിയന്ത്രിക്കുന്നു. മതപരമായ വിശ്വാസമായാലും സാമൂഹിക രാഷ്‌ട്രീയ മേഖലകളിലായാലും മിഥ്യാബോധത്താല്‍ മനുഷ്യസമൂഹത്തിന്റെ മനസ്സിനെ യാഥാര്‍ഥ്യത്തില്‍ നിന്നും അകറ്റികൊണ്ട്‌ തളച്ചിടുന്നു. രാഷ്‌ട്രങ്ങളും രാഷ്‌ട്രീയവും തുടങ്ങി മനുഷ്യ ദൈവങ്ങള്‍ മുതല്‍ അങ്ങാടി വാണിഭം വരെ ഒട്ടുമിക്ക മേഖലകളിലും പല തരത്തിലുള്ള മിഥ്യാബോധം അവശ്യാനുസരണം സൃഷ്‌ടിക്കുന്നു. അത്‌ സത്യസന്ധമായി മുന്നോട്ട്‌ ഗമിക്കേണ്ട സമൂഹത്തിന്റെ ഊര്‍ജസ്വലതയെ ഇല്ലായ്‌മ ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ ഇസ്‌ലാം മിഥ്യാബോധം സൃഷ്‌ടിക്കുന്നവരെ ശപിച്ചിരിക്കുന്നു എന്നു മാത്രമല്ല മിഥ്യാബോധത്തെ സത്യപ്പെടുത്തുന്നവന്‌ സ്വര്‍ഗമില്ലെന്ന്‌ പ്രഖ്യാപിക്കുന്നു. ഇത്തരം മിഥ്യാബോധങ്ങളെ (സിഹ്‌റ്‌) തിരിച്ചറിയണമെന്നും അതില്‍ നിന്നും രക്ഷതേടാന്‍ പ്രാര്‍ഥിക്കണമെന്നും മതം ഉപദേശിച്ചത്‌. പക്ഷെ ഇന്ന്‌ യാഥാര്‍ഥ്യം മനസ്സിലാക്കാതെ പണ്ഡിതരും പാമരരുമായ വലിയൊരു വിഭാഗം കയറുകളുടെയും മുടികളുടെയുമായ കള്ളകെട്ടുകളുടെ ഊരാക്കുടുക്കില്‍ പെട്ടുപോയിരിക്കുന്നു.
ആള്‍ ദൈവങ്ങളില്‍
മിഥ്യാഭ്രമം സൃഷ്‌ടിക്കുന്ന ആള്‍ദൈവങ്ങള്‍ക്ക്‌ മുന്നില്‍ സാധാരണ അഭ്യസ്‌തവിദ്യരല്ലാത്തവര്‍ മാത്രമല്ല, പലവിധ ഭൗതിക അറിവുകള്‍ നേടിയ വലിയൊരൂ സമൂഹം തന്നെ വീണുപോവുന്നു. മാനസികാടിമത്വത്തിലാവുകയും അവര്‍ ഇടപെടുന്ന മേഖലകളിലും സമ്പത്തിലും അധികാരത്തിലും ഭരണ സംവിധാനത്തില്‍ പോലും ആള്‍ദൈവങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള വാര്‍ത്തകളാണ്‌ നാം കേട്ടുകൊണ്ടിരിക്കുന്നത്‌. ആശ്രിതരെയും ആശ്രയക്കാരെയും ആശ്രമനിവാസികളെയുമെല്ലാം വ്യവസ്ഥാപിതമായി ഉപയോഗപ്പെടുത്തികൊണ്ട്‌ സ്ഥാപിച്ചെടുത്ത ചട്ടക്കൂട്ടിനുള്ളില്‍ എന്ത്‌ സംഭവിച്ചാലും വിഷയമാകുന്നില്ല.
സായിബാബ മുതല്‍ അമൃതാനന്ദമയിവരെയുള്ള നിലവാരം കൂടിയ ആള്‍ദൈവങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നടന്ന ഏത്‌ കൊലപാതകമുണ്ട്‌ ഉത്തരം കണ്ടെത്തിയതായി? അന്വേഷിക്കാന്‍ വരുന്നവരെ മിഥ്യാബോധത്തില്‍ അകപ്പെടുത്തി മാനസികാടിമത്തം സൃഷ്‌ടിക്കുന്നതോടെ സത്യവും നീതിയും ആള്‍ ദൈവങ്ങളുടെ ഇച്ഛാനുസാരമായിത്തീരുന്നു. അതുകൊണ്ട്‌ തന്നെ ആള്‍ദൈവങ്ങള്‍ക്ക്‌ നിയമ പ്രശ്‌നങ്ങളുടെ ഊരാക്കുടുക്കുകളില്ല, ഏത്‌ ക്രിമിനല്‍ തെറ്റ്‌ ചെയ്‌താലും അവര്‍ നിയമക്കുരുക്കുകളില്‍ നിന്ന്‌ തെന്നിമാറുന്നു. എന്തിനേറെ, എയര്‍പോര്‍ട്ടുകളില്‍ പരിശോധനകളില്ല. ഏതെങ്കിലും നിലയില്‍ അവര്‍ക്കെതിരെ നീങ്ങിയാല്‍ അറിയാത്ത തലത്തിലൂടെ ദോഷമുണ്ടാകുമെന്ന മിഥ്യാഭ്രമമാണ്‌ ഉദ്യോഗസ്ഥരെ നടപടിയെടുക്കുന്നതില്‍ നിന്നും വിട്ടുനിര്‍ത്തുന്നതിനുള്ള പ്രധാന കാരണം.
ഭരണ സംവിധാനങ്ങളില്‍
ഭരണതലത്തില്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാതെ അഴിമതികളും പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളും ചെയ്യുമ്പോള്‍ അതില്‍നിന്നും രക്ഷപ്പെടാന്‍ വ്യത്യസ്‌ത മേഖലകളില്‍ ഇടപെട്ടുകൊണ്ട്‌ ഭരണകൂടം മിഥ്യാഭ്രമം സൃഷ്‌ടിക്കാറുണ്ട്‌. മുമ്പ്‌ കശ്‌മീരില്‍ പാകിസ്‌താന്‍ അക്രമണം പറഞ്ഞുകൊണ്ട്‌ സൈന്യത്തെ അതിര്‍ത്തികളില്‍ വിന്യസിച്ചു. യുദ്ധസാഹചര്യം ജനമനസ്സുകളില്‍ സൃഷ്‌ടിച്ചുകൊണ്ട്‌ ജനങ്ങളുടെ രാജ്യസ്‌നേഹത്തെ ചൂഷണം ചെയ്യാനും യാഥാഥ പ്രശ്‌നത്തില്‍ നിന്ന്‌ അശ്രദ്ധമാക്കാനും ഇത്തരം മിഥ്യാബോധം കൊണ്ട്‌ സാധിച്ചെടുക്കുന്നു. നാട്ടില്‍ നടന്ന പല കലാപങ്ങളുടെയും പുറകില്‍ ഇത്തരത്തിലുള്ള മിഥ്യാവബോധമാണ്‌.
ശാസ്‌ത്ര മേഖലകളില്‍
ശാസ്‌ത്ര അറിവുകളില്‍ ഉന്നതിയില്‍ നില്‍ക്കുന്ന രാഷ്‌ട്രങ്ങള്‍ പല വിഷയങ്ങളിലും മേല്‍കോയ്‌മക്ക്‌ വേണ്ടി ഇത്തരം മിഥ്യാവബോധങ്ങള്‍ സൃഷ്‌ടിക്കുന്നു. അതില്‍ പെട്ടതാണ്‌ സ്‌പേസ്‌ പ്രോഗ്രാമില്‍ മുന്നില്‍ നില്‍ക്കുന്ന സോവിയറ്റ്‌ യൂണിയനെതിരെ സൃഷ്‌ടിച്ചെടുത്ത ചാന്ദ്രയാത്ര. സ്‌പേസ്‌ പ്രോഗ്രാമില്‍ റഷ്യക്ക്‌ താഴെ നില്‍ക്കുന്ന അമേരിക്ക മേല്‍ക്കോയ്‌മക്കു വേണ്ടി അപ്രധാനമായ വിഷയത്തിലേക്ക്‌ ശത്രുരാജ്യമായ റഷ്യയെ എത്തിക്കുകയും അതുവഴി അവരുടെ അധ്വാനവും സമയവും സമ്പത്തും ആധുനിക ശാസ്‌ത്ര വിഷയങ്ങളില്‍ നിന്ന്‌ വഴിതെറ്റിക്കുകയും ചെയ്യാനാണ്‌ ഇത്തരമൊരൂ മിഥ്യാധാരണയുണ്ടാക്കിയത്‌. അമേരിക്കയുടെ ഈ ചാന്ദ്രയാത്രയെ തുടര്‍ന്ന്‌ പല രാഷ്‌ട്രങ്ങളും ആ വിഷയത്തില്‍ കേന്ദ്രീകരിക്കുകയും ബഹിരാകാശ വാഹനങ്ങള്‍ ചന്ദ്രനിലേക്ക്‌ അയക്കുകയും ചാന്ദ്ര ഗവേഷണങ്ങളില്‍ വ്യാപൃതരാവുകയും ചെയ്‌തു.
സാമൂഹിക രാഷ്‌ട്രീയ വിഷയങ്ങളില്‍
ജൂതന്മാരാണ്‌ പണ്ടുകാലം മുതലേ മിഥ്യാഭ്രമങ്ങളെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നവര്‍. ജൂതന്മാര്‍ സൃഷ്‌ടിച്ചെടുത്ത പ്രധാന മായാ സിദ്ധാന്തമാണ്‌ ഹോളോകാസ്റ്റ്‌. ലോകത്ത്‌ സഹതാപം ജൂതരോട്‌ സൃഷ്‌ടിക്കാനും അവരുടെ അനീതികള്‍ക്ക്‌ ന്യായീകരണം കണ്ടെത്താനും ഇസ്‌റാ ഈല്‍ എന്ന രാഷ്‌ട്രം രൂപീകരിക്കുന്നതിലേക്ക്‌ നയിക്കാനും ഹോളോകാസ്റ്റ്‌ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. ഹിറ്റ്‌ലര്‍ ജൂതന്മാരെ അക്രമിച്ചിട്ടില്ല എന്നല്ല; ഹിറ്റ്‌ലറുടെ അക്രമണത്തിനിരയായ ജൂതരുടെ കണക്കും പൈശാചികതയും പെരുപ്പിച്ച്‌ കാണിക്കുകയായിരുന്നു. ഹോളോകാസ്റ്റിനു തെളിവുണ്ടാക്കാന്‍ പല തരത്തിലുള്ള രചനകള്‍ സൃഷ്‌ടിക്കപ്പെട്ടു, അതില്‍ പ്രധാനപ്പെട്ടതാണ്‌ ആന്‍ ഫ്രാങ്കിന്റെ ഡയറികുറിപ്പുകളെന്ന പേരില്‍ രചിക്കപ്പെട്ട പുസ്‌തകം.
ആ കുറിപ്പുകളുടെ അവതരണം മനുഷ്യ മനസ്സിനെ പിടിച്ചുലക്കുന്ന തലത്തിലേക്ക്‌ പോകുന്നു, ഒളിവില്‍ ജീവിക്കുന്ന അവസ്ഥയില്‍ വളരെ ലളിതമായി മനസ്സിനെ സ്‌പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഡയറികുറിപ്പുകളാണ്‌ ക്രൂരതയെ അനാവരണം ചെയ്യുന്നതിനുള്ളൊരു തെളിവ്‌. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായി പറയുന്നത്‌ ശരിക്കും റഷ്യയിലേക്കുള്ള ട്രാന്‍സിറ്റ്‌ ക്യാമ്പുകളായിരുന്നു. ബെത്‌സക്‌ പോലുള്ള ക്യാമ്പുകളില്‍ നിന്നും കണ്ടെടുക്കാനായത്‌ വളരെ കുറച്ചുപേരുടെ അവശിഷ്‌ടം മാത്രം. പതിനായിരങ്ങളെ ചുട്ടുകൊന്നതിനു ശേഷം തെളിവുകളില്ലാതിരിക്കാന്‍ അവശിഷ്‌ടങ്ങളായ എല്ലുകള്‍ യന്ത്രങ്ങളുപയോഗിച്ചു പൊടിച്ചു നശിപ്പിച്ചു, അതുകൊണ്ടാണ്‌ കൊല്ലപ്പെട്ടവരുടെ അവശിഷ്‌ടങ്ങളൊന്നും തെളിവായി ലഭിക്കാത്തത്‌ എന്നാര്‌ പ്രചരിപ്പിച്ചു?
2006ല്‍ ഒപ്ര വിന്‍ഫ്രെ അവരുടെ ഇരുപത്തിരണ്ട്‌ വര്‍ഷത്തെ ടീവി ഷോക്കിടയില്‍ ഒരിക്കല്‍ പോലും പറയാത്ത ഏറ്റവും ഗംഭീരമായ ലൗസ്റ്റോറി എന്നു വിവരിച്ചുകൊണ്ട്‌ അവതരിപ്പിച്ചത്‌ ഹെര്‍മന്‍ റോസന്‍ ബ്ലാറ്റിന്റെ ഒരു രചനയായിരുന്നു. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ പെണ്‍കുട്ടിയെ കുറിച്ച്‌ `എയ്‌ഞ്ചല്‍ അറ്റ്‌ ദി ഫെന്‍സ്‌' എന്ന രചന പിന്നീട്‌ സിനിമയായി. ഗ്ലോബല്‍ ടെലിവിഷനുകള്‍ ബ്രോഡ്‌കാസ്റ്റ്‌ ചെയ്‌തു. അതിനെ അടിസ്ഥാനപ്പെടുത്തികൊണ്ട്‌ പത്രങ്ങളിലും ടീവിയിലും ചര്‍ച്ചകള്‍ നടന്നു. ചെറിയ കുട്ടികള്‍ക്കുള്ള പുസ്‌തകങ്ങളില്‍ പോലും ആ ലൗസ്റ്റോറി വ്യത്യസ്‌തമായി അവതരിപ്പിക്കപെട്ടു. പിന്നീട്‌ ഈ ഹോളോകാസ്റ്റ്‌ സ്‌റ്റോറി ഗവേഷകരാല്‍ പിടിക്കപെട്ടപ്പോള്‍ പുസ്‌തകം പ്രസിദ്ധീകരിച്ച ബെര്‍ക്‌ലി ബുക്‌സ്‌ പ്രസിദ്ധീകരണം നിര്‍ത്തലാക്കി.
ഹെര്‍മന്‍ തന്റെ പോളണ്ടിലെ ഓര്‍മ്മകുറിപ്പുകളായി എഴുതിയത്‌ കളവാണെന്ന്‌ കുറ്റസമ്മതം നടത്തുകയും മാപ്പ്‌ പറയുകയും ചെയ്‌തു. ഇവിടെ ഹോളോകാസ്റ്റിനു തെളിവുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുന്ന രീതി ഇത്തരം രചനകളാണ്‌. അവ ചെറിയ കുട്ടികളുടെ വാക്കുകളായി നമ്മോട്‌ പറഞ്ഞു കൊണ്ടിരിക്കും. നിഷ്‌കളങ്കരായ കുട്ടികളുടെ ജീവിത വിഷയങ്ങളിലൂടെ അവതരിക്കപ്പെടുമ്പോള്‍ അത്‌ മനുഷ്യമനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുകയും ചെയ്യും. മനുഷ്യമനസ്സിനോട്‌ സംവദിക്കുന്ന സാഹിത്യ രചനകള്‍ ചരിത്രമായി അവതരിക്കപ്പെടുക വഴി സത്യവും അസത്യവും കൂട്ടിക്കുഴച്ചത്‌ വായനക്കാരന്റെ മനസ്സില്‍ ചരിത്രസത്യമായി രേഖപ്പെട്ട്‌ കിടക്കും.
ബെന്യാമീന്റെ ആട്‌ ജീവിതം വായിക്കുന്നവരുടെ മനസ്സില്‍ ഹകീം മരിക്കുന്ന രംഗം എത്ര ഭീകരമായിട്ടാണ്‌ സൃഷ്‌ടിക്കുന്നത്‌! സത്യം അസത്യവും കൂട്ടിക്കുഴച്ച ഒരു കഥാകാരന്റെ രചനകളെ യാഥാര്‍ഥ്യമാണെന്ന നിലയില്‍ അവതരിപ്പിക്കുന്ന ആന്‍ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകളാണ്‌ ഹോളോകാസ്റ്റ്‌ ഡോക്യുമെന്റുകള്‍ക്ക്‌ ഹര്‍മ്മ്യമായി നിലനില്‍ക്കുന്നത്‌. റിച്ചാര്‍ഡ്‌ ഹാര്‍വുഡ്‌ എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ റിച്ചാര്‍ഡ്‌ വെറാള്‍ രചിച്ച ഡിഡ്‌ സിക്‌സ്‌ മില്ല്യന്‍ റിയലി ഡൈ? എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നത്‌ `അത്യന്തം വിജയം വരിച്ച ഏറ്റവും ഭീകരമായ കെട്ടുകഥ' എന്നാണ്‌. നാസി നിയന്ത്രണത്തിലുള്ള യൂറോപ്പിലെ മൊത്തം ജൂതരുടെ എണ്ണം മൂന്ന്‌ മില്യണ്‍ മാത്രമാകുമ്പോള്‍ ഹോളോകോസ്റ്റിലെ ആറ്‌ മില്യണ്‍ കണക്ക്‌ ചോദ്യമുയര്‍ത്തുന്നു.
യഥാര്‍ഥത്തില്‍ രണ്ടാം ലോകമഹാ യുദ്ധത്തില്‍ ഹിറ്റ്‌വര്‍ വിരുദ്ധചേരി സൃഷ്‌ടിച്ചത്‌ ഹോളോകോസ്റ്റാണ്‌. അതിനു വേണ്ട തെളിവുകള്‍ ആന്‍ ഫ്രാങ്കിന്റെ പോലുള്ള ഡയറികുറിപ്പുകളെന്ന പേരില്‍ ഡോക്യുമെന്റ്‌ ചെയ്യപ്പെട്ടു. ഹോളോകാസ്റ്റാണ്‌ സഖ്യരാഷ്‌ട്രങ്ങളില്‍ അമേരിക്കന്‍ അച്ചുതണ്ടിന്റെ മൃഗീയമായ നടപടികള്‍ക്കു ജനപിന്തുണയുണ്ടാക്കിയത്‌. ജപ്പാനില്‍ ഫയര്‍ ബോംബിലൂടെയും ആറ്റംബോംബിലൂടെയും ലക്ഷക്കണക്കിന്‌ ജനങ്ങളെ ചാരമാക്കിയിട്ടും മൃഗീയവും നിഷ്‌ഠൂരവുമായ ആക്രമണത്തിന്റെ പേരില്‍ ഒരിക്കല്‍ പോലും അമേരിക്കന്‍ ജനതക്ക്‌ പശ്ചാത്താപം തോന്നിയില്ലെന്നു മാത്രമല്ല, അവര്‍ ആനന്ദത്തിലായിരുന്നു താനും. ഭീകരമായ ആ മിഥ്യബോധം ആ സമൂഹമനസ്സിലേക്ക്‌ അത്ര ആഴത്തില്‍ ഇറങ്ങിയിട്ടുണ്ട്‌!
ചരിത്രത്തെ വളച്ചൊടിച്ചവര്‍ സത്യം പുറത്തുവരുമെന്ന്‌ ഭയക്കുന്നുണ്ടാവണം. പല രാഷ്‌ട്രങ്ങളും വളരെ മുമ്പ്‌ തന്നെ ഹോളോകാസ്റ്റിനെതിരെ ശബ്‌ദിക്കുന്നത്‌ വിലക്കിയിരുന്നു. ആ മാര്‍ഗം പിന്തുടര്‍ന്നു പല രാജ്യങ്ങളും ഇന്നും ഹോളോകാസ്റ്റിനെതിരെ സംസാരിക്കുന്നത്‌ നിയമപരമായി വിലക്കികൊണ്ടിരിക്കുന്നു. പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ക്ക്‌ സംസാര, അഭിപ്രായ സ്വാതന്ത്ര്യം ശത്രു രാഷ്‌ട്രങ്ങളില്‍ നടപ്പിലാക്കിയാല്‍ മതിയല്ലോ!
ലോകത്ത്‌ ജൂതസമൂഹം മതം മാറ്റത്തിലൂടെ വളരുന്നില്ല. ജൂതമതത്തില്‍ നിന്നും മറ്റു മതങ്ങളിലേക്ക്‌ മാറിപ്പോവുകയും ചെയ്‌തിട്ടുണ്ട്‌. യൂറോപ്പില്‍ നിന്നുള്ള ജൂതര്‍ ഒന്നാം ലോക മഹായുദ്ധത്തിന്‌ മുമ്പ്‌ തന്നെ ബ്രിട്ടീഷ്‌ അധിനിവേശ ഫലസ്‌തീനിലേക്ക്‌ കുടിയേറികൊണ്ടിരുന്നു. ഇസ്‌റാഈലിലേക്ക്‌ വന്ന ജൂതര്‍ തങ്ങള്‍ക്ക്‌ ഫലസ്‌തീനില്‍ മേല്‍വിലാസം ഉണ്ടാക്കാന്‍ വേണ്ടി ഹോളോകാസ്റ്റ്‌ ഉപയോഗപ്പെടുത്തുക വഴി യൂറോപ്പിലെ സ്വന്തം അടിവേരറുത്തു. ഫലസ്‌തീനിലേക്ക്‌ ചേക്കേറുക വഴി യൂറോപ്പിലെ ജൂതസമൂഹത്തിനു അസാന്നിധ്യം ചോദ്യം ചെയ്യപ്പെടുന്നത്‌ ഇല്ലാതാക്കാനും ഹോളോകാസ്റ്റ്‌ കൊണ്ട്‌ സാധ്യമായി.
അങ്ങനെ ഫലസ്‌തീനിലേക്ക്‌ കുടിയേറിയ ജൂതര്‍ ആ ഭൂമിയുടെ അവകാശികളുമായി. ഫലസ്‌തീനികളെ കൊന്നൊടുക്കിയും അയല്‍ രാജ്യങ്ങളിലേക്ക്‌ ആട്ടിയോടിച്ചുമാണ്‌ ആ ഭൂമി കൊള്ളയടിക്കുന്നത്‌. അതിന്‌ ബ്രിട്ടീഷുകാരുടെ അകമഴിഞ്ഞ സഹായവുമുണ്ടായിരുന്നു. സ്വന്തം ഭൂമിയില്‍ നിന്നും മാറിനില്‍ക്കാത്ത ഫലസ്‌തീനികളെ നിഷ്‌ഠൂരമായി അക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്‌തപ്പോള്‍ അതിനെതിരെ നടത്തിയ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്‌ മുഴുവന്‍ കലാപം നടത്തിയ ഫലസ്‌തീനികള്‍, പക്ഷെ ചരിത്രം എഴുതിപ്പിടിപ്പിച്ചപ്പോള്‍ മരിച്ചുവീണ ഫലസ്‌തീനികളെ മുഴുവന്‍ ജൂതരാക്കി മാറി! മറ്റൊരു ഹോളോകാസ്റ്റ്‌ സൃഷ്‌ടിച്ചെടുത്തു! മരിച്ചുവീണ ഫലസ്‌തീനികളുടെ ഭൂമി മുഴുവന്‍ ജൂതന്മാര്‍ പിടിച്ചെടുത്തു. അതാണ്‌ ആ ഹോളോകാസ്റ്റിന്റെ പരിണത ഫലം.
അവഗണനയല്ല, മിഥ്യാനുഭൂതിയാണ്‌ യഥാര്‍ഥ അറിവിന്റെ ശത്രു എന്ന്‌ ഭൗതിക ശാസ്‌ത്രജ്ഞന്‍ സിറ്റീഫന്‍ ഹോക്കിന്‍സ്‌ പറയുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഈ യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞ മതങ്ങളൊക്കെ വഴിമാറിപോയിരിക്കുന്നു. പൗരോഹിത്യത്തിനു സമ്പാദിക്കാനുള്ള മാര്‍ഗമായി അവ മിഥ്യാബോധത്തെ ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നു. അതില്‍ ഹിന്ദുവെന്നോ െ്രെകസ്‌തവരെന്നോ മുസ്‌ലിംകളെന്നോ വ്യത്യാസമില്ല. മിഥ്യാബോധത്തെ വ്യക്തമായി പഠിപ്പിച്ചുകൊടുത്ത മുസ്‌ലിം സമൂഹത്തിലെ ചിലര്‍ ഇന്നും മാരണ വിഷയത്തില്‍ കുടുങ്ങിയിരിക്കുന്നു.യഥാര്‍ഥമായ അറിവിന്റെ ശത്രുവിനെയാണ്‌ മിഥ്യാബോധം സൃഷ്‌ടിക്കുന്നത്‌. പരമോന്നമായ അറിവായ സത്യവിശ്വാസത്തിന്റെ നിഷേധത്തിലേക്കു വരെ അവ അറിയാതെ മനുഷ്യരെ എത്തിക്കും. അതുകൊണ്ട്‌ തന്നെ മിഥ്യാബോധം സൃഷ്‌ടിക്കുന്നവനും അതിന്‌ കൂട്ടുനില്‍ക്കുന്നവനും വിശ്വാസികളാവില്ല. അത്തരത്തിലുള്ള നിഷേധികള്‍ക്ക്‌ നരകം വാഗ്‌ദാനം ചെയ്യപ്പെടുന്നു എന്നതാണ്‌ ഇസ്‌ലാം അതിന്റെ പ്രമാണങ്ങളിലൂടെ പറയുന്നത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: