അല്‍ഇജ്‌മാഅ്
ശറഇയ്യായ, കര്‍മപരമായ കാര്യങ്ങളില്‍ പ്രവാചക ശേഷമുള്ള ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ മുസ്‌ലിം സമുദായത്തിലെ മുജ്‌തഹിദുകളായ പണ്ഡിതന്മാര്‍ ഏകോപിച്ചെടുക്കുന്ന തീരുമാനമാണ് ഇജ്‌മാഅ്. സ്വഹാബികളുടെ കാലഘട്ടം മുതലാണ് ഇജ്‌മാഅ് ആരംഭിക്കുന്നത്. നബി(സ)യുടെ കാലത്ത് ഇജ്‌മാഇന് യാതൊരു പ്രസക്തിയുമില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും മുഹമ്മദ് നബി(സ)യുടെ ജീവിതകാലത്ത് പരിഹാരം തേടേണ്ടത് അദ്ദേഹത്തോട് തന്നെയാണ്. തിരുമേനി(സ)യുടെ കാലശേഷം മുസ്‌ലിംകള്‍ക്ക് ഇത്തരത്തിലുള്ള ഒരു അവലംബം ഇല്ല. അബൂബക്കര്‍ സിദ്ദീഖ്(റ) നബി(സ)യുടെ പ്രതിനിധിയായി ഭരണാധികാരം ഏറ്റെടുത്തെങ്കിലും, ശറഈ വിഷയങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം അദ്ദേഹത്തിന്നില്ല. മറ്റുള്ളവരുമായി കൂടിയാലോചിച്ചു ഏകകണ്‌ഠമായി തീരുമാനം എടുത്താല്‍ അത് നടപ്പിലാക്കാനുള്ള അധികാരം ഖലീഫക്കുണ്ട്. അത് സ്വീകരിക്കല്‍ മുസ്‌ലിംകളുടെ കടമയുമാണ്. ഇത്തരം ഏകോപിച്ച തീരുമാനങ്ങള്‍ക്കാണ് അല്‍ഇജ്‌മാഅ് എന്നു പറയുന്നത്. ഇത് പ്രമാണമായി അംഗീകരിക്കണമെന്ന് ഖുര്‍ആനിലും സുന്നത്തിലും നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്.
അല്ലാഹുവിനെ അനുസരിക്കല്‍ നിവൃത്തിയാവുന്നത് അല്ലാഹുവിന്റെ കിതാബിനെ അനുസരിക്കുന്നതിലൂടെയാണ്. റസൂല്‍(സ) യെ അനുസരിക്കല്‍ നിവൃത്തിയാവുന്നത്, അദ്ദേഹത്തിന്റെ ജീവിതകാലത്ത് നേര്‍ക്കുനേരെയും, വഫാത്തായ ശേഷം അദ്ദേഹത്തിന്റെ സുന്നത്തിനെ അനുസരിക്കുന്നതിലൂടെയും മാത്രമാകുന്നു. പിന്നെ, �eC� G�dhCG എന്ന വാക്കിന്റെ നിര്‍വചനത്തില്‍ ഭരണാധികാരികള്‍, വിധി കര്‍ത്താക്കള്‍, പണ്ഡിതന്മാര്‍ മുതലയവ ഉള്‍പ്പെടും. ഇസ്‌ലാമിക ചരിത്രത്തില്‍ ഭരണകര്‍ത്താക്കളും ന്യായാധിപന്മാരും പണ്ഡിതന്മാര്‍ കൂടി ആയിരുന്നു. ഇവിടെ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്ന് പറഞ്ഞപ്പോള്‍ Gĩ�WG എന്ന ക്രിയ ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ട്, അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നത് നിരുപാധികമാണെന്നും ���e �eC�G �dhCG നിങ്ങളില്‍ നിന്നുള്ള കൈകാര്യകാര്‍ത്താക്കളെയും എന്ന് പഞ്ഞപ്പോള്‍ Gĩ�WG എന്ന ക്രിയ ആവര്‍ത്തിക്കാതിരിക്കുന്നതുകൊണ്ട് കൈകാര്യകര്‍ത്താക്കളെ അനുസരിക്കല്‍ സോപാധികമാവണമെന്നും മനസ്സിലാക്കാം.
0 comments: