പ്രതീക്ഷനല്‍കുന്നു പുതിയ തലമുറ
പ്രൊഫ. എന്‍ അബ്‌ദുല്ല
ഉന്നത മാര്‍ക്കും പ്രതിഭാ ശേഷിയുമുള്ളവര്‍ അപൂര്‍വ്വമായേ മതവിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുന്നുള്ളൂ എന്ന അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. പ്രതിഭാശാലികളായവര്‍ ധാരാളമായി ഈ രംഗത്തേക്ക് കടുന്നുവരുന്നുണ്ട്. രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ബോധവത്‌കരിക്കുന്നതും സമുദായത്തിന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകുന്നതും പ്രോത്സാഹജനകമാണ്. അതുപോലെ തന്നെ ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്ന് പണ്ഡിതന്‍മാര്‍ വളരെ കുറച്ച് മാത്രമെ പുറത്തിറങ്ങുന്നുള്ളൂവെന്ന അഭിപ്രായത്തോടും വിയോജിപ്പാണുള്ളത്. മതവിജ്ഞാന രംഗത്തെ അടിസ്ഥാന കലാലയമായ പള്ളി ദര്‍സുകളില്‍ പഠനം തുടങ്ങുകയും പിന്നീട് ഉന്നത മതകലാലയങ്ങളില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തീകരിക്കുകയും ചെയ്‌ത് പുറത്തിറങ്ങുന്ന പണ്ഡിതന്‍മാര്‍ ഇന്ന് വര്‍ധിച്ചിട്ടുണ്ട്. കേവലം യൂണിവേഴ്‌സിറ്റി തലത്തില്‍ നല്‍കുന്ന ഡിഗ്രി മാത്രം ലക്ഷ്യമാക്കാതെ ഉന്നത മതപഠനം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മതസ്ഥാപനങ്ങള്‍ ഉണ്ടാക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.
മതവിജഞാനങ്ങളുടെ അടിത്തറയോടൊപ്പം ഭൗതിക വിജ്ഞാനമേഖലകളില്‍ തിളങ്ങാന്‍ പ്രാപ്‌തമാക്കുന്ന ഇസ്‌ലാമിക പഠനകരിക്കുലം തയ്യാറാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പല ഉന്നത മതകലാലയങ്ങളും ഈ രീതിയില്‍ അവരുടെ കരിക്കുലം തയ്യാറാക്കി നടപ്പില്‍വരുത്തിയിട്ടുണ്ട്. ചെമ്മാട് ദാറുല്‍ഹുദാ, നന്തിജാമിഅ ദാറുസ്സലാം, വാഫി കോഴ്‌സ് എന്നിവ ഇതിന് മികച്ച ഉദാഹരണങ്ങളാണ്.
(പ്രിന്‍സിപ്പല്‍, സുന്നിയ അറബിക്കോളജ് ചേന്ദമംഗല്ലൂര്‍)
0 comments: