ഉയിര്‍ത്തെഴുന്നേല്‍ക്കുമോ മതകലാലയങ്ങള്‍?

  • Posted by Sanveer Ittoli
  • at 9:40 AM -
  • 0 comments
ഉയിര്‍ത്തെഴുന്നേല്‍ക്കുമോ മതകലാലയങ്ങള്‍?

ശിഹാര്‍ അരിപ്ര
സമുദായത്തിന്‌ പണ്ഡിതരെ സംഭാവന ചെയ്യുന്നതിനും മതവിജ്ഞാനത്തോടൊപ്പം ഭൗതിക വിജ്ഞാന മേഖലയില്‍ കൂടി തിളങ്ങാന്‍ പ്രാപ്‌തമാക്കുന്ന ഇസ്‌ലാമിക പഠനകരിക്കുലം രൂപപ്പെടുത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചും മതവിദ്യഭ്യാസ മേഖലയിലെ പ്രഗത്ഭര്‍ പ്രതികരിക്കുന്നു.
വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കനുസരിച്ച്‌ ഇന്ന്‌ മതവിദ്യാഭ്യാസ മേഖല മുന്നോട്ടുപോകുന്നില്ലെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തലും നിഗമനങ്ങളും. ഓരോ പഠിതാവിന്റെയും ഭാവിജീവിതത്തിനാവശ്യമായ മതപരിരക്ഷ നല്‍കുക എന്നതാണ്‌ മതവിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. പഠന-ബോധന രംഗങ്ങളിലെ ആധുനിക പ്രവണതകള്‍ ഉള്‍ക്കൊണ്ട്‌ ഈ ലക്ഷ്യം സാക്ഷാത്‌കരിക്കാനാവണം മതപാഠശാലകള്‍ ശ്രദ്ധിക്കേണ്ടത്‌. 
മതകലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷംതോറും കുറഞ്ഞുവരികയാണ്‌. ആണ്‍കുട്ടികള്‍ വിരലിലെണ്ണിയെടുക്കാന്‍ മാത്രമാണുള്ളത്‌. ഭൗതിക പഠനത്തോടുള്ള അമിതമായി താല്‍പര്യമാണ്‌ മതപഠനത്തെ പിറകോട്ടടിപ്പിക്കാന്‍ കാരണമെന്നാണ്‌ ഒരു നിരീക്ഷണം. നല്ല മാര്‍ക്ക്‌ നേടുന്ന കുട്ടികളെ പല രക്ഷിതാക്കളും മതകലാലയങ്ങളിലേക്ക്‌ അയക്കാന്‍ താല്‍പര്യം കാണിക്കാറില്ല. ഇവിടെയെത്തുന്ന കുട്ടികളില്‍ അധികവും എസ്‌ എസ്‌ എല്‍ സിക്ക്‌ മിനിമം വിജയം നേടിയവരും. ഉന്നത മാര്‍ക്കും പ്രതിഭാശേഷിയുമുള്ളവര്‍ അപൂര്‍വ്വമായേ മതവിദ്യാഭ്യാസ മേഖലയിലേക്ക്‌ കടന്നുവരുന്നുള്ളൂ. അതുപോലെ ധാരാളം ഇസ്‌ലാമിക കലാലയങ്ങള്‍ ഉണ്ടെങ്കിലും യോഗ്യരായ കുറച്ചു പണ്ഡിതന്‍മാര്‍ മാത്രമെ പുറത്തിറങ്ങുന്നുള്ളൂ. ഇതെല്ലാം ഇന്ന്‌ നേരിടുന്ന പ്രശ്‌നങ്ങളാണ്‌. സമുദായത്തിന്‌ പണ്ഡിതരെ സംഭാവന ചെയ്യാന്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചും മതവിജ്ഞാനത്തോടൊപ്പം ഭൗതിക വിജ്ഞാന മേഖലയില്‍ കൂടി തിളങ്ങാന്‍ പ്രാപ്‌തമാക്കുന്ന ഇസ്‌ലാമിക പഠനകരിക്കുലം രൂപപ്പെടുത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചുമെല്ലാം കേരളത്തിലെ മതവിദ്യഭ്യാസ മേഖലയിലെ പ്രഗത്ഭര്‍ വിലയിരുത്തുന്നു.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: