അടിമത്ത വ്യവസ്ഥിതിയെ ഇസ്ലാം അനുകൂലിക്കുന്നുണ്ടോ?

- പഠനം -
വി എ മുഹമ്മദ് അശ്റഫ്
മനുഷ്യവംശത്തിനു മേല് വരിഞ്ഞു മുറുക്കിയിരുന്ന ശക്തമായ ചങ്ങലയായിരുന്നു അടിമത്തം. റോമന് നിയമം അടിമത്തത്തെ സാധാരണ അവസ്ഥയായി പരിഗണിച്ചു. യജമാനന്റെ ഇംഗിതത്തിനു മാത്രം വഴങ്ങി കഴിയേണ്ട വ്യക്തിത്വമില്ലാത്തവനായിരുന്നു റോമന് അടിമ. (വില് ഡ്യൂറണ്ട്, 1944, പേ.397).
പ്രധാനമായും നാല് വിധത്തിലാണ് ഇസ്ലാം അടിമത്തത്തെ നേരിട്ടത്: മനുഷ്യരില് നീതിബോധം ഉണര്ത്തുക, മനുഷ്യവര്ഗത്തിന്റെ ഏകത്വവും തുല്യതയും ബോധ്യപ്പെടുത്തി വംശീയ വിദ്വേഷത്തില് നിന്നും വര്ഗീയ ചിന്തയില് നിന്നും മോചിപ്പിക്കുക, അടിമത്തത്തിന്റെ സ്രോതസ്സുകള് വറ്റിക്കുക, നിലവിലുള്ള അടിമകളുടെ പദവി ഉയര്ത്തിക്കൊണ്ടുവന്ന് മറ്റ് പൗരന്മാരെ പോലെ തുല്യ നിലയിലാക്കുക എന്നിവയാണവ.
അടിമത്തം ദൈവത്തിനു മാത്രം (വി.ഖു 51:56) എന്ന തൗഹീദീ ദര്ശനം വിപ്ലവകരമായ പരിവര്ത്തനത്തിലേക്ക് ജനതയെ നയിക്കും. ഇസ്റാഈല് സന്തതികളെ അടിമകളാക്കിവച്ച ഫറോവയുടെ ക്രൂരതകളും അവരുടെ വിമോചകനായ മൂസാ(അ)യുടെ മഹത്വവും ഖുര്ആന് കഥനം ചെയ്തു (26:22, 44:18). തൗഹീദിന്റെ സാമൂഹിക ദര്ശനം വിമോചനത്തിന്റെയും നീതി സംസ്ഥാപനത്തിന്റേതുമാണെന്ന് ഇത് തെളിയിക്കുന്നു.
മനുഷ്യരുടെ സൃഷ്ടിപരമായ തുല്യത എന്ന ആശയത്തില് ഊന്നിക്കൊണ്ട് ഖുര്ആന് മൊഴിഞ്ഞു: ``ഒരാണില് നിന്നും പെണ്ണില് നിന്നുമത്രെ ഞാന് നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളാക്കി; നിങ്ങള് പരസ്പരം പരിചയപ്പെടേണ്ടതിന്. നിങ്ങളില് ഏറ്റവും ദൈവഭക്തിയുള്ളവരാകുന്നു ദൈവത്തിങ്കല് ഏറ്റവും ഔന്നത്യമുള്ളവര്.'' (49:13)
``സ്ത്രീയാകട്ടെ പുരുഷനാകട്ടെ, നിങ്ങളില് ആരുടെയും കര്മത്തെ ഞാന് നിഷ്ഫലമാക്കുന്നതല്ല, നിങ്ങളെല്ലാവരും ഒരേ വര്ഗത്തില്പ്പെട്ടവരല്ലോ.'' (3:195). മനുഷ്യനായി പിറന്നു എന്നതു തന്നെ മഹത്വമര്ഹിക്കുന്ന കാര്യമായി ഉയര്ത്തിക്കാട്ടി: ``ആദം സന്തതികള്ക്ക് നാം മഹത്വമേകി എന്നത് നമ്മുടെ കാരുണ്യമാകുന്നു.''(17:70)
ആശയപരമായ ഈ വിപ്ലവത്തോടൊപ്പം തന്നെ അടിമത്തത്തിന്റെ സ്രോതസ്സുകള് പരിമിതപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു വിപ്ലവവും സമാന്തരമായി അരങ്ങേറി. നിയമാനുസൃത യുദ്ധത്തിലെ തടവുകാര് മാത്രമായി അടിമകള് നിജപ്പെടുത്തപ്പെട്ടു. വില്ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്ന ജാഹിലിയ്യാ സമ്പ്രദായം റദ്ദ് ചെയ്യപ്പെട്ടു. (ബ്രണ്സ്ച്വിഗ്, പേ.13-16) യുദ്ധത്തില് പിടിക്കപ്പെടുന്ന ശത്രുക്കള് മാത്രമേ പിന്നീട് അടിമകളാക്കപ്പെട്ടുള്ളൂ. (റോജര്, പേ.67)
തട്ടിക്കൊണ്ടുപോകല്, അന്യായമായി യുദ്ധം അടിച്ചേല്പിച്ച് ജനങ്ങളെ അടിമകളാക്കല്, കടംകൊണ്ടു വലഞ്ഞവരെ അടിമകളാക്കല് എന്നിവ ഇസ്ലാം നിരോധിച്ചു. ``അടിമ സ്ത്രീകളെ, ഉടമകള് തങ്ങളുടെ സാമ്പത്തിക നേട്ടത്തിനായി വ്യഭിചരിക്കാന് നിര്ബ്ബന്ധിക്കുന്ന അവസ്ഥ മറ്റെവിടെയുമെന്നപോലെ അറേബ്യയിലുമുണ്ടായിരുന്നു.'' (ജോണ് എസ്പോസിറ്റോ, പേ.79) ഖുര്ആന് ഇത് ഖണ്ഡിതമായിത്തന്നെ നിരോധിച്ചു. (24:33)
അടിമകളോടുള്ള മനോഭാവത്തില് പരിവര്ത്തനങ്ങള് വരുത്തുക എന്ന പദ്ധതിയും അതോടൊപ്പം നടപ്പാക്കപ്പെട്ടു. യുദ്ധത്തടവുകാരോട് (അടിമകളോട്) കരുണ കാണിക്കാനുള്ള ആഹ്വാനം വേദഗ്രന്ഥം നിരന്തരമായി മുഴക്കി (വി.ഖു 4:36, 9:60, 24:58). അടിമകളോടുള്ള കാരുണ്യാതിരേകത്തിന്റെ യഥാര്ഥ ചേതോവികാരം ഖുര്ആന് ഇങ്ങനെ ഉണര്ത്തി: ``ഇവര് (സജ്ജനം) ദൈവസ്നേഹത്താല് അഗതികള്ക്കും അനാഥര്ക്കും ബന്ധിതര്ക്കും ഭക്ഷണം നല്കുന്നു. ദൈവത്തിന്റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു ഞങ്ങള് നിങ്ങളെ ഊട്ടുന്നത്. നിങ്ങളില് നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള് കാംക്ഷിക്കുന്നില്ല.'' (76:8-9)
അടിമ വിമോചനം ഏറ്റവും മഹത്തായ സല്ക്കര്മമായി നിശ്ചയിച്ചുകൊണ്ട് മറ്റൊരു മാനസിക വിപ്ലവത്തിന് ഖുര്ആന് തിരികൊളുത്തി (24:33, 2:177, 4:36). ഏറ്റവും ദുര്ഘടമായതും എന്നാല് ഉജ്ജ്വലമായതുമായ കൃത്യമായി അടിമമോചനത്തെ ഖുര്ആന് പരിചയപ്പെടുത്തി: ``ദുര്ഘടമായ മാര്ഗമെന്തെന്ന് താങ്കള്ക്കറിയാമോ? അടിമയെ അടിമത്തത്തില് നിന്ന് മോചിപ്പിക്കലാണത്.'' (90:11-13)
മോചനം കാംക്ഷിക്കുന്ന അടിമക്ക് അത് അനിഷേധ്യമായി ലഭ്യമാക്കാനുള്ള ദിവ്യ നിര്ദേശമായിരുന്നു പ്രായോഗികതലത്തിലുണ്ടായ മറ്റൊരു വിപ്ലവം: ``നിങ്ങളുടെ അടിമകളില് മോചനക്കരാര് എഴുതാന് അപേക്ഷിക്കുന്നവരുമായി മോചനക്കരാര് എഴുതുക. അവരില് നന്മയുണ്ടെന്ന് നിങ്ങള് അറിഞ്ഞിട്ടുണ്ടെങ്കില് ദൈവം നിങ്ങള്ക്കു നല്കിയ ധനത്തില് നിന്ന് അവര്ക്ക് നല്കുക.'' (വി.ഖു 24:33) ബദര് യുദ്ധത്തില് പിടിക്കപ്പെട്ട യുദ്ധക്കുറ്റവാളികളെ (അടിമകളെ) 10 വിശ്വാസികള്ക്ക് അക്ഷരജ്ഞാനം നല്കണമെന്ന വ്യവസ്ഥയിലാണ് മോചിപ്പിച്ചത് എന്ന കാര്യം സുവിദിതമാണ്. അടിമകളെ വിവാഹം കഴിച്ചയയ്ക്കാനുള്ള വിപ്ലവകരമായ നിര്ദേശമാണ് പിന്നീടുണ്ടായത് (24:32-33, 2:221, 4:3, 4:25). ബഹുദൈവ വിശ്വാസിനികളെക്കാള് ഉത്തമം അടിമസ്ത്രീകളാണെന്ന് ഉണര്ത്തപ്പെട്ടു (2:221). സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന് സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്ക്ക് അടിമസ്ത്രീകളെ വേള്ക്കാനുള്ള നിര്ദേശവും നല്കി. (4:25)
അടിമ മോചനത്തിന് സാമ്പത്തിക സ്രോതസ് ഏത് എന്ന ഗൗരവതരമായ ചോദ്യത്തിന്റെ പരിഹാരമായി സകാത്ത് ഫണ്ടില് നിന്ന് തന്നെ അത് കണ്ടെത്തുക എന്ന നിര്ദേശവും വന്നു (2:177, 9:60, 4:29, 5:89). മനുഷ്യന്റെ വിവിധ രൂപേണയുള്ള പാപങ്ങള്ക്കുള്ള പരിഹാരമായി അടിമ വിമോചനം നിര്ദ്ദേശിക്കപ്പെട്ടു (4:92, 5:92, 58:85, 5:89, 58:3). സമഗ്രമായ ഈ പദ്ധതികളുടെ പരിസമാപ്തിയെന്നോണമുള്ള ദിവ്യസൂക്തം അവതരിച്ചിറങ്ങി: ``ദൈവം ഒരാള്ക്ക് വേദവും തത്വജ്ഞാനവും പ്രവാചകത്വവും നല്കുകയും എന്നിട്ട് ജനങ്ങളോട് നിങ്ങള് ദൈവത്തിന്റെ അടിമകളാകുന്നതിന് പകരം എന്റെ അടിമകളായിരിക്കുവിന് എന്നുപറയുകയും ചെയ്യുക എന്നത് ഒരു മനുഷ്യനും പറ്റിയതല്ല.'' (വി.ഖു 3:79)
മദ്യം ക്രമപ്രവൃദ്ധമായി നിരോധിച്ചതുപോലെ (2:219, 4:43, 5:90-91 എന്നിങ്ങനെ) വളരെ ആസൂത്രിതമായി നടത്തിയ മാനസിക-സാമൂഹിക- സാംസ്കാരിക -രാഷ്ട്രീയ -സാമ്പത്തിക-ആത്മീയ വിപ്ലവമായിരുന്നു അടിമത്തത്തിനെതിരെ പ്രവാചകന് നടത്തിയത് എന്ന് കാണാന് ഒട്ടും പ്രയാസമില്ല.
ലോകജനതയ്ക്ക് മാതൃക നല്കിയ പ്രവാചകന് വ്യക്തിപരായി 63 അടിമകളെ മോചിപ്പിച്ചു. അദ്ദേഹം വിമോചിപ്പിച്ചവരില് താഴെ പറയുന്നവര് ഏറെ വിഖ്യാതരാണ്: സഫിയ ബിന്ത് ഹുയൈയ് (മോചിപ്പിച്ചതിനുശേഷം വിവാഹം കഴിച്ചു); മാരിയ ഖിബ്തിയ; സിറിന് (മാരിയയുടെ സഹോദരിയായ ഇവരെ മോചിപ്പിച്ചതിനു ശേഷം ഹസാനുബ്നു സാബിത് എന്ന കവിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു); സെയ്ദ് ബിന് ഹാരിസ (മോചിപ്പിച്ചതിനു ശേഷം വളര്ത്തു പുത്രനായി സ്വീകരിച്ചു).
നബിയുടെ അനുചരനും സുഹൃത്തുമായ അബൂബക്കര്(റ) വിമോചിപ്പിച്ച ബിലാലുബ്നു റബാഹ് എന്ന എത്യോപ്യന് അടിമ, ലോകത്താദ്യമായി ബാങ്കൊലി മുഴക്കിയ മനുഷ്യന് എന്ന പദവിയിലേക്കുയര്ത്തപ്പെട്ടു. ഇസ്ലാമിക ചരിത്രത്തിലെ പല വിശ്രുതരും പൂര്വ്വിക അടിമകളായിരുന്നു: അല്മിഖ്ദാദ്, ഉസാമ, അത്വാഇബ്നു റബാഹ് എന്നിവര് ഉദാഹരണം. വില് ഡ്യൂറണ്ട് എന്ന ചരിത്രകാരന് കുറിച്ചു: ``എത്രയോ അടിമ സന്തതികള് ധൈഷണിക -രാഷ്ട്രീയ മേഖലകളില് ഉന്നതങ്ങളിലെത്തി? മഹമൂദ് ഗസ്ന, ആദ്യകാല മംലൂക്കുകള് തുടങ്ങിയ എത്രയധികം പേര് ചക്രവര്ത്തിമാരായി?'' (വില് ഡ്യൂറണ്ട്, 1950, പേ.209)
എന്തുകൊണ്ട് ഖണ്ഡിതമായി നിരോധിച്ചില്ല?
അടിമത്തത്തെ അതിശക്തമായി നിരുത്സാഹപ്പെടുത്തിക്കൊണ്ട് പ്രവാചകന് പറഞ്ഞു: ``രോഗികളെ സന്ദര്ശിക്കുക, വിശക്കുന്നവരെ ഊട്ടുക, അടിമകളെ മോചിപ്പിക്കുക'' (ബുഖാരി വാല്യം 6, ബുക്ക് 65,286). ഖുദ്സിയായ ഒരു ഹദീസില് അല്ലാഹു പറയുന്നു: ``മൂന്ന് വിഭാഗത്തില്പ്പെട്ടവര് അന്ത്യനാളില് എന്റെ ശത്രുക്കളായിരിക്കും; എന്റെ ശത്രു നശിച്ചതുതന്നെ. എന്റെ നാമത്തില് ആണയിടുകയും ലംഘിക്കുകയും ചെയ്തവര്, സ്വതന്ത്രനായ മനുഷ്യനെ അടിമയാക്കി വില്ക്കുന്നവര്, തൊഴിലെടുപ്പിച്ചു വേതനം നല്കാത്തവര്.'' (ബുഖാരി)
അടിമത്തം വളര്ന്നു പന്തലിച്ചുനിന്ന കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുകയും അസ്തപ്രജ്ഞമാക്കുകയും ചെയ്ത ഇസ്ലാം അടിമത്തത്തെ എന്തുകൊണ്ട് ഖണ്ഡിതമായി നിരോധിച്ചില്ല എന്ന ചോദ്യം പ്രസക്തം തന്നെയാണ്. ഓരോ വിഷയത്തെക്കുറിച്ചുമുള്ള സമഗ്രമായ പ്രതിപാദനങ്ങളെ അപഗ്രഥിച്ചുകൊണ്ടാണ് വേദഗ്രന്ഥം വായിക്കപ്പെടേണ്ടത് (വി.ഖു 4:82). നീതിയെ മുന്നിര്ത്തിയും (5:8, 4:135) അത്യുദാത്തമായ ലക്ഷ്യബോധത്തോടെയുമാണ് ഖുര്ആന് പാരായണം ചെയ്യപ്പെടേണ്ടത് (39:18). അടിമത്തത്തെ വംശീയാടിത്തറയില് പോലും ന്യായീകരിക്കുന്ന പ്രവണത പഴയ നിയമത്തില് കാണാം (പുറപ്പാട് 21:2-11, ഉല്പത്തി 9:24-27). ഈ വേദവാക്യങ്ങളുപയോഗിച്ചാണ് ചരിത്രത്തിലുടനീളം അടിമത്തം ന്യായീകരിക്കപ്പെട്ടത്. 1-ാം എലിസബത്ത് രാജ്ഞി (1533- 1603) ഇതിനുദാഹരണം മാത്രം.
ഇതര മത-സാമൂഹിക ഘടകങ്ങളില് നിന്നുള്ള ഭാവപ്പകര്ച്ച ആദ്യകാല മുസ്ലിംകളിലുണ്ടായതായും അടിമത്തത്തിന്റെ കാര്യത്തില് അത് പ്രതിഫലിച്ചതായും ഇസ്ലാമോളജിസ്റ്റ് ബര്ണാഡ് ലീവിസ് കണ്ടെത്തുന്നു. (ബര്ണാഡ് ലീവിസ്, അധ്യായം 12). നിതാന്തമായി നിലനില്ക്കുന്ന ഒരു സാമൂഹിക ഘടനയായി അടിമത്തത്തെ പ്രാചീന-മധ്യകാല മുസ്ലിം ദൈവശാസ്ത്രജ്ഞര് വ്യാഖ്യാനിച്ചതിന്റെ കാരണമിതാണ്. 1962-ല് മാത്രമാണ് സുഊദി അറേബ്യയില് അടിമത്തം നിരോധിക്കപ്പെട്ടത്. യമനിലും ഒമാനിലും 1970-ല് അടിമത്ത നിരോധനം ഉണ്ടായപ്പോള് മൗറിത്താനിയയ്ക്ക് 1981 വരെ കാത്തിരിക്കേണ്ടിവന്നു. മുസ്ലിം മതയാഥാസ്ഥിതികത്വത്തിന്റെ അക്ഷരപൂജയും പൂര്വികരെ അന്ധമായി അനുകരിക്കുന്ന പ്രവണതയും ഭീതിജനകമാണ്. സുഊദി അറേബ്യയിലെ ഔദ്യോഗിക മതപണ്ഡിതരില് പ്രമുഖനായ ശൈഖ് അല് ഫൗസാന് അടിമത്തത്തെ ന്യായീകരിച്ച് 2003-ല് പുറപ്പെടുവിച്ച ഫത്വയെ വിമര്ശിച്ചുകൊണ്ട് നോവത്ഥാനവാദിയായ പണ്ഡിതന് ഖാലിദ് അബു അല് ഫദ്ല്, ഗള്ഫ് മേഖലയില് വീട്ട് ജോലിക്കാരെ ലൈംഗിക ചൂഷണങ്ങള്ക്ക് വിധേയരാകാന് പ്രേരണ നല്കുന്ന ഒരു ഫത്വയായി കുറ്റപ്പെടുത്തി. (ഖാലിദ്, പേ.255)
യുദ്ധങ്ങളില് പിടിക്കപ്പെടുന്ന ശത്രുക്കളെ സൂക്ഷിക്കാന് അറേബ്യയില് സംവിധാനങ്ങളില്ലായിരുന്നതും ആഗോളവ്യാപകമായി യുദ്ധത്തടവുകാര് അടിമകളാക്കപ്പെടുന്ന അവസ്ഥ നിലനിന്നിരുന്നതിനാലും യുദ്ധത്തടവുകാരെക്കുറിച്ച് അന്താരാഷ്ട്ര നിയമങ്ങളുടെ അഭാവവും മാത്രമാണ് അടിമത്ത നിരോധനത്തെ അസാധ്യമാക്കിയത്. യുദ്ധത്തടവുകാരെ വെറുതെ വിട്ടാല് സംഘംചേര്ന്ന് പുനരാക്രമണം നടത്താനുള്ള സാധ്യതയും മുസ്ലിം യുദ്ധത്തടവുകാര് അടിമകളാക്കപ്പെടുന്ന അവസ്ഥയും അക്കാലത്ത് അവഗണിക്കാനാകുമായിരുന്നില്ല.
ഇക്കാര്യം വളരെ കൃത്യമായി ഈജിപ്ഷ്യന് ഖുര്ആന് വ്യാഖ്യാതാവ് സയ്യിദ് ഖുത്തുബ് ചൂണ്ടിക്കാട്ടുന്നു: ``അടിമത്തം ആഗോളതലത്തില് നിലനില്ക്കുകയും യുദ്ധത്തടവുകാര് അടിമകളാക്കപ്പെടുന്ന വ്യവസ്ഥ നിലനില്ക്കുകയും ചെയ്ത കലഘട്ടത്തിലാണ് ഇസ്ലാം അടിമത്തം അംഗീകരിച്ചത്. ലോകം അതില് നിന്ന് മുക്തമാകുന്ന സംവിധാനം ഏര്പ്പെടുത്തുംവരെ മുസ്ലിം ലോകത്ത് അത് നിലനില്ക്കാതെ തരമില്ലായിരുന്നു.'' (സയ്യിദ് ഖുത്തുബ്, പേ.151)
ഖുര്ആനിക നിയമം പ്രാചീന അടിമത്ത വ്യവസ്ഥയില് ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്ന ഘടനാപരമായ രണ്ടു വ്യത്യാസങ്ങള് വരുത്തിയതായി ബര്ണാഡ് ലീവിസ് ചൂണ്ടിക്കാട്ടി (ബര്ണാഡ,് പേ.6). അവയിതാണ്: ``സ്വാതന്ത്ര്യം സ്വാഭാവികമായ അവസ്ഥയാക്കിക്കൊണ്ടും യുദ്ധവേളയില് മാത്രം വ്യക്തിയെ അടിമയാക്കാനുള്ള നിയമം നിര്മ്മിച്ചുകൊണ്ടുമായിരുന്നു അത്.'' അറേബ്യന് ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിന്റെ വ്യാപനം യുദ്ധവും കൊള്ളയും കുറയ്ക്കുകയും സ്വതന്ത്രരെ അടിമകളാക്കാനുള്ള സ്രോതസ്സ് വറ്റിക്കുകയും ചെയ്തതായി ഇസ്ലാമോളജിസ്റ്റ് മോണ്ട്ഗോമറി വാറ്റ് (1909-2006) കുറിക്കുന്നു. (വാറ്റ്, പേ.296).
ലോകത്തെങ്ങും നിലനിന്നിരുന്ന ക്രിമിനല് നിയമങ്ങളില് അടിമകളുടെ ശിക്ഷ, സ്വതന്ത്രരുടേതിനെക്കാള് കര്ക്കശവും ക്രൂരവുമായിരുന്നു (ഡേവിസ്, പേ.60). എന്നാല് അടിമയുടെ ശിക്ഷ സ്വതന്ത്രന്റേതിന്റെ പകുതിയായി കുറച്ചുകൊണ്ട് അവനോട് കാരുണ്യം കാട്ടുകയാണ് ഇസ്ലാം ചെയ്തത് (വി.ഖു 4:25). സ്വതന്ത്രരെ അടിമകളാക്കാനുള്ള ആഹ്വാനം ഖുര്ആനില് എവിടെയുമില്ല. എന്നാല് അടിമകളോട് മാന്യമായി പെരുമാറാനും അവരെ മോചിപ്പിക്കാനുമുള്ള ആഹ്വാനം നിരന്തരമായി കാണാം. നിയമാനുസൃതമായ യുദ്ധത്തില് പോലും ശത്രുക്കളെ അടിമകളാക്കണമെന്ന് നിര്ബന്ധമില്ല. യുദ്ധത്തടവുകാരെ യുക്തമാംവിധം നിരുപാധികം വിട്ടയക്കുന്നതില് തെറ്റില്ല. (വി.ഖു 47:4)
വലങ്കൈ ഉടമപ്പെട്ടവരെക്കുറിച്ചുള്ള ഖുര്ആനിക സൂചനകളെ അടിമത്തം നിലനില്ക്കുന്ന കാലത്ത് അതിനെ നിയമബന്ധിതമായി ക്രമപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏര്പ്പെടുത്തപ്പെട്ടതായാണ് മുഖ്യാധാരാ വ്യാഖ്യാനം (വി.ഖു 23:6, 24:58, 4:24-25, 23:6, 24;31-33, 70;30, 33:50, 33:55 നോക്കുക). എന്നാല് ഉടമ്പടി നിലനില്ക്കുന്നവര് എന്ന് മാത്രമാണ് ``മലക്കത്ത് അയ്മാനുക്കും'' എന്നതിനര്ത്ഥം എന്ന് നവോത്ഥാന വാദികളായ ഇസ്ലാമിക പണ്ഡിതര് വാദിക്കുന്നു. ഇണയുടെ തന്നെ മറ്റൊരു പര്യായമായി മുഹമ്മദ് അസദ് പ്രസ്തുത പദത്തെ വിവക്ഷിക്കുന്നു.
അബ്ബാസിയാക്കളുടെ ആദ്യകാലത്ത് ജീവിച്ചിരുന്ന ഇമാം ജഅ്ഫര് സാദിഖ് (702-765) അടിമത്തത്തിനെതിരെ പ്രബോധനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണമാണ് മുഅ്തസില വിഭാഗക്കാര് സ്വീകരിച്ചത്. (സയ്യിദ് അമീര് അലി, പേ.31-32) 6-ാം ഫാത്തിമിയ്യ ഖലീഫ അല്ഹക്കീം ബീ അംറല്ലാഹ് (996-1021) അടിമത്തം നിരോധിച്ചെങ്കിലും മുസ്ലിം ലോകത്ത് അത് വ്യാപകമായില്ല. എന്നാല് അടിമ നിര്മാര്ജനത്തിലുള്ള ശംഖൊലി മുഴങ്ങിത്തുടങ്ങിയപ്പോള് തന്നെ ഒട്ടോമന് ഖിലാഫത്തിലെ ഹനഫി-മാലിക്കീ പണ്ഡിതന്മാര് അതിന് പിന്തുണ നല്കി. (ബ്രണ്സ്ച്വിഗ്, പേ.13-16)
അടിമത്ത വിരുദ്ധമായ ഇസ്ലാമിന്റെ അന്തസ്സത്തയുടെ ബഹിര്സ്ഫുരണമാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോണ്ഫറന്സ് കെയ്റോ ഡിക്ലറേഷന് ഓഫ് ഹ്യൂമണ് റൈറ്റ്സിന്റെ (1990) 11-ാം ഖണ്ഡിക: ``മനുഷ്യര് സ്വതന്ത്രനായി ജനിക്കുന്നു; ആര്ക്കും അവനെ അടിമയാക്കാനോ അവഹേളിക്കാനോ അടിച്ചമര്ത്താനോ ചൂഷണംചെയ്യാനോ അവകാശമില്ല. അടിമത്തം സ്രഷ്ടാവിന് മാത്രമാണ്.'' (ബ്രംസ്, പേ. 241-284)
വി എ മുഹമ്മദ് അശ്റഫ്
മനുഷ്യവംശത്തിനു മേല് വരിഞ്ഞു മുറുക്കിയിരുന്ന ശക്തമായ ചങ്ങലയായിരുന്നു അടിമത്തം. റോമന് നിയമം അടിമത്തത്തെ സാധാരണ അവസ്ഥയായി പരിഗണിച്ചു. യജമാനന്റെ ഇംഗിതത്തിനു മാത്രം വഴങ്ങി കഴിയേണ്ട വ്യക്തിത്വമില്ലാത്തവനായിരുന്നു റോമന് അടിമ. (വില് ഡ്യൂറണ്ട്, 1944, പേ.397).
ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില് മനുഷ്യരില് പ്രകൃതിപരമായിതന്നെ അടിമകള്, സ്വതന്ത്രര് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുള്ളതായി ഗണിച്ചു. (അരിസ്റ്റോട്ടില്, പേ. 58-60). മുഹമ്മദ് നബിയുടെ ആഗമനകാലത്ത് അടിമത്തം ഇന്ത്യ, പേര്ഷ്യ, റോം, അറേബ്യ, ഗ്രീസ് എന്നിവിടങ്ങളിലൊക്കെ വ്യാപകമായിരുന്നു. അടിമക്ക് കാലിയുടെ വിലപോലും നല്കപ്പെട്ടിരുന്നില്ല. (വില് ഡ്യൂറണ്ട,് 1950, പേ. 25).
ജാഹിലിയ്യാ കാലത്ത് അറേബ്യയിലും അടിമത്തം രൂഢമൂലമായിരുന്നു. അടിമകളിലധികവും എത്യോപ്യന് വംശജരായിരുന്നു. പഴയനിയമത്തില് നിന്നാണല്ലോ ജൂത-ക്രൈസ്തവ ദൈവശാസ്ത്രം രൂപപ്പെടുന്നത.് അടിമകളെ പീഡിപ്പിച്ച് അനുസരിപ്പിക്കുന്നതിന് പ്രേരണ നല്കുന്ന വാക്യങ്ങള് പുറപ്പാട് പുസ്തകത്തില് വായിക്കാം: ``ഒരുവന് തന്റെ ദാസനെയോ ദാസിയേയോ വടി കൊണ്ടടിക്കുകയും അടി കൊണ്ടയാള് അവന്റെയടുക്കല് തന്നെ വീണുമരിക്കുകയും ചെയ്താല് അവന് ശിക്ഷക്കപ്പെടണം. എന്നാല് അടികൊണ്ടയാള് ഒന്നോ രണ്ടോ ദിവസം കൂടി ജീവിക്കുന്നെങ്കില് അടിച്ചവന് ശിക്ഷിക്കപ്പെടരുത്. കാരണം അടിമ അവന്റെ സ്വത്താണ്.'' (പുറപ്പാട് 21:20-23)
മനുഷ്യാധ്വാനത്തെ കാലികള് കണക്കെ ചൂഷണം ചെയ്യാന് ഇത്തരം വേദവാക്യങ്ങള് ഉപയോഗിക്കുക തികച്ചും സ്വാഭാവികമാണ്. ഇത്തരമൊരു ആഗോള പരിതസ്ഥിതിയിലാണ് ക്രമപ്രവൃദ്ധമായ വിധത്തില് അടിമത്ത സമ്പ്രദായത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത പദ്ധതികളുമായി മുഹമ്മദ് നബിയുടെ നിയോഗമുണ്ടായത;് ലോകത്തിന് മുഴുവന് കാരുണ്യവുമായി. (വി.ഖു 21:107). മുഹമ്മദീയ ദൗത്യത്തെ പരാമര്ശിച്ചുകൊണ്ട് ഖുര്ആന് പ്രഖ്യാപിച്ചു: ``(അദ്ദേഹം) അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള് ഇറക്കി വയ്ക്കുന്നു; അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകള് പൊട്ടിച്ചെറിയുന്നു.'' (7:157)പ്രധാനമായും നാല് വിധത്തിലാണ് ഇസ്ലാം അടിമത്തത്തെ നേരിട്ടത്: മനുഷ്യരില് നീതിബോധം ഉണര്ത്തുക, മനുഷ്യവര്ഗത്തിന്റെ ഏകത്വവും തുല്യതയും ബോധ്യപ്പെടുത്തി വംശീയ വിദ്വേഷത്തില് നിന്നും വര്ഗീയ ചിന്തയില് നിന്നും മോചിപ്പിക്കുക, അടിമത്തത്തിന്റെ സ്രോതസ്സുകള് വറ്റിക്കുക, നിലവിലുള്ള അടിമകളുടെ പദവി ഉയര്ത്തിക്കൊണ്ടുവന്ന് മറ്റ് പൗരന്മാരെ പോലെ തുല്യ നിലയിലാക്കുക എന്നിവയാണവ.

0 comments: