പ്രതികാരം അതിരുവിടുന്ന ബംഗ്ലാദേശ് രാഷ്‌ട്രീയം
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവായ അബ്‌ദുല്‍ഖാദിര്‍ മുല്ലയെ തൂക്കിക്കൊന്നിരിക്കുന്നു. 1971ലെ ബംഗ്ലാദേശ് വിമോചന സമരക്കാലത്ത് പാക്‌സൈന്യവുമായി ചേര്‍ന്ന് അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന കുറ്റമാണ് ഷെയ്‌ഖ് ഹസീന സര്‍ക്കാര്‍ നിയമിച്ച ഇന്റര്‍നാഷണല്‍ ക്രൈം ട്രൈബ്യൂണല്‍ മുല്ലയ്‌ക്കെതിരെ ആരോപിച്ചിരിക്കുന്നത്. ബലാത്സംഗം, കൂട്ടക്കൊല തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളില്‍ പങ്കാളിയായെന്നാണ് ആരോപണം. യുദ്ധക്കുറ്റമാരോപിച്ച് ബംഗ്ലാദേശ് തൂക്കിലേറ്റുന്ന ആദ്യനേതാവാണ് മുല്ല. വധശിക്ഷ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി സ്വീകരിച്ച് വധശിക്ഷ സ്റ്റേ ചെയ്‌തിരുന്നുവെങ്കിലും ശിക്ഷ നടപ്പാക്കാന്‍ സുപ്രീംകോടതി പൊടുന്നനെ ഉത്തരവിടുകയായിരുന്നു.
Read more...
0 comments: