പോപ്പിന്റെ പരിസ്ഥിതി സ്‌നേഹവും മെത്രാന്മാരുടെ ഇടയലേഖനങ്ങളും

  • Posted by Sanveer Ittoli
  • at 6:42 PM -
  • 0 comments

പോപ്പിന്റെ പരിസ്ഥിതി സ്‌നേഹവും മെത്രാന്മാരുടെ ഇടയലേഖനങ്ങളും



ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക്‌ മതവുമായി എന്താണ്‌ ബന്ധം? പ്രത്യക്ഷമായി ബന്ധമൊന്നുമില്ല. എന്നാല്‍, പ്രകൃതിയും പരിസ്ഥിതിയും കാത്തുസൂക്ഷിച്ച്‌ ജീവജാലങ്ങളുടെ സുസ്ഥിതി ഉറപ്പാക്കാനുള്ള ശക്തമായ നിയമ നടപടികളെക്കുറിച്ചുള്ള ശിപാര്‍ശകളാണ്‌ ആ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം എന്നതിനാല്‍, പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സുരക്ഷയും സന്തുലനവും ദൈവം മനുഷ്യനെ ഏല്‍പിച്ച ഉത്തരവാദിത്വമാണെന്ന്‌ വിശ്വസിക്കുന്ന മതങ്ങള്‍ക്ക്‌ അതില്‍ അഭിപ്രായം പറയേണ്ടിവരും. പരിസ്ഥിതിയെ നശിപ്പിക്കുന്ന മനുഷ്യന്റെ അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നടപടികള്‍ സ്വയം അംഗീകരിക്കാനും അത്തരം നിയമങ്ങള്‍ സര്‍ക്കാറുകളെ കൊണ്ട്‌ അംഗീകരിപ്പിക്കാനും വിശ്വാസികള്‍ തയ്യാറാകും. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, ഗാഡ്‌ഗില്‍-കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കാടിളക്കി പ്രക്ഷോഭവുമായി വന്നിരിക്കുന്നത്‌ കേരളത്തിലെ ഒരു പ്രധാന മതവിഭാഗമാണ്‌.
read more from feedback

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: