മൂല്യശോഷണം സംഭവിക്കുന്ന മതപ്രഭാഷണങ്ങള്‍

  • Posted by Sanveer Ittoli
  • at 6:23 PM -
  • 0 comments

മൂല്യശോഷണം സംഭവിക്കുന്ന മതപ്രഭാഷണങ്ങള്‍


ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


സമൂഹത്തെ ആശയപരമായി സ്വാധീനിക്കാനും പ്രഖ്യാപിത കര്‍മപരിപാടികളിലേക്ക്‌ പ്രചോദിതരാക്കാനുമുള്ള ആശയ വിനിമയ കലയാണ്‌ പ്രസംഗം. ഇതിന്‌ മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്‌. ആശയവിനിമയം ദൈവദത്തമായി മനുഷ്യന്‌ ലഭിച്ച സിദ്ധിയാണ്‌. ``ദൈവം മനുഷ്യനെ സൃഷ്‌ടിച്ചു, അവനെ സംസാരിക്കാന്‍ പഠിപ്പിക്കുകയും ചെയ്‌തു'' (വി.ഖു 55:3-4). പ്രസംഗകലയുടെ അടിസ്ഥാനം സംസാരത്തിലെ മികവ്‌ തന്നെയാണ്‌. പുരാതന യവന സംസ്‌കാരത്തിലും പ്രഭാഷണം പ്രചാരത്തിലുണ്ടായിരുന്നു. അരിസ്റ്റോട്ടിലിന്റെ Rhetorics എന്ന ഗ്രന്ഥം പ്രസംഗകരുടെ വഴികാട്ടിയായിട്ടാണ്‌ അറിയപ്പെടുന്നത്‌.
ജനങ്ങളെ സ്വാധീനിക്കുന്ന മൂന്ന്‌ ഘടകങ്ങളുണ്ടെന്നാണ്‌ ദാര്‍ശനിക മതം. ശ്വാസബലം, കോശബലം, പേശീബലം. ശ്വാസബലം
Read more...

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: