ജനാസയെ അനുഗമിക്കല്‍
പി മുസ്‌തഫ നിലമ്പൂര്‍
മയ്യിത്തിനെ അനുഗമിക്കുകയും സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്നത് മുസ്‌ലിംകള്‍ തമ്മിലുള്ള പരസ്‌പര ബാധ്യതകളില്‍ പെട്ടതാണ്. അബൂഹുറയ്‌റ(റ) പറയുന്നു: നബി (സ) പറഞ്ഞു:?വിശ്വാസത്തോടും പ്രതിഫലമാശിച്ചും ആരെങ്കിലും ഒരു മുസ്‌ലിമിന്റെ ജനാസയെ അനുഗമിക്കുകയും നമസ്‌കരിക്കുകയും ഖബ്‌റടക്കം പൂര്‍ത്തിയാകുംവരെ അതിന്റെ കൂടെയാവുകയും ചെയ്‌താല്‍ അവന് തീര്‍ച്ചയായും രണ്ട് ഖീറാത്തുകളുമായാണ് മടങ്ങുന്നത്. ഓരോ ഖീറാത്തും ഉഹ്‌ദ് മലയോളമുണ്ട്. ആരെങ്കിലും മയ്യിത്ത് നമസ്‌കരിക്കുകയും ഖബ്‌റടക്കത്തിനു മുമ്പായി തിരിച്ചു പോരുകയും ചെയ്‌താല്‍ അവന് തീര്‍ച്ചയായും ഒരു ഖീറാത്ത് പ്രതിഫലമുണ്ട്.'' (ബുഖാരി)
0 comments: