പാപത്തിലേക്ക് വഴുതുന്ന സിയാറത്ത്
മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം
നബി(സ) പറയുന്നു: ``നിങ്ങള്‍ സല്‍ക്കര്‍മങ്ങളുമായി മുന്നിടുക. ഇരുട്ടാര്‍ന്ന രാവിനെ പോലെയുള്ള നാശങ്ങള്‍ വരാനിരിക്കുന്നുണ്ട്. ഒരു മനുഷ്യന്‍ രാവിലെ മുഅ്‌മിനായിത്തീരുകയും വൈകുന്നേരം കാഫിറാവുകയും വൈകുന്നേരം മുഅ്‌മിനായിത്തീരുകയും രാവിലെ കാഫിറാവുകയും ചെയ്യുന്ന അവസ്ഥ വന്നെത്തുക തന്നെ ചെയ്യും. ഭൗതികമായ കാര്യത്തിനു വേണ്ടി അത്തരക്കാര്‍ തന്റെ ദീനിനെ വില്‌പനച്ചരക്കാക്കുന്നതാണ്'' (മുസ്‌ലിം). യാഥാസ്ഥിതിക വിഭാഗങ്ങള്‍ മുസ്‌ലിം സമുദായത്തെ നയിച്ചുകൊണ്ടിരിക്കുന്നത് വിഗ്രഹാരാധനയെക്കാളും കടുത്ത ശിര്‍ക്കിലേക്കാണ്. ഹജ്ജും ഉംറയും കഴിഞ്ഞ് അല്ലാഹുവിന്റെ കൃപയിലും കാരുണ്യത്തിലും വിശ്വാസമില്ലാത്തതിനാല്‍ അജ്‌മീര്‍ ദര്‍ഗ്ഗ സിയാറത്ത് നടത്തി നാട്ടിലേക്ക് മടങ്ങുന്ന യാഥാസ്ഥിതികര്‍ നിരവധിയാണ്!!
0 comments: