ചലനം
മദ്‌റസ നവീകരണത്തിന്റെ ഭാഗമായി ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം ഭൗതിക വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന മദ്‌റസയില്‍ ഹൈന്ദവ വിദ്യാര്‍ഥികളും പഠിക്കുന്നു. വെസ്റ്റ് ബംഗാളിലെ ഇത്തരം മദ്‌റസകളില്‍ 15 ശതമാനവും ഹിന്ദു വിദ്യാര്‍ഥികളാണെന്ന് അല്‍ജസീറ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ് ബംഗാളിലെ ഓര്‍ഗ്രാം വില്ലേജില്‍ പഠിക്കുന്ന 1400 വിദ്യാര്‍ഥികളില്‍ 60 ശതമാനവും 32 അധ്യാപകരില്‍ 11 പേരും ഹിന്ദുക്കളാണെന്നാണ് റിപ്പോര്‍ട്ട്. ഹൈന്ദവ വിദ്യാര്‍ഥികള്‍ മുസ്‌ലിം മദ്‌റസകളില്‍ പഠിക്കുന്നത് പ്രദേശത്ത് പിന്നാക്കം നില്‌ക്കുന്ന ഹൈന്ദവ സമൂഹത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും പരസ്‌പര തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഏറെ ഉപകാരപ്പെടുന്നുണ്ടെന്നും വെസ്റ്റ് ബംഗാള്‍ ബോര്‍ഡ് ഓഫ് മദ്‌റസ എജുക്കേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഫസല്‍ റബ്ബി പറഞ്ഞു.
0 comments: