തീവ്രവാദ പട്ടികയില്‍നിന്ന് പുണ്യാള പദവിയിലേക്ക്!
മരിക്കുവോളം കടുത്ത വൈരം വെച്ചുപുലര്‍ത്തിയവരെ, മരണാനന്തരം ഉപചാരങ്ങള്‍ കൊണ്ടുമൂടി സുഖിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. അനുശോചന സന്ദേശങ്ങള്‍ എന്ന പേരില്‍ വരുന്ന പത്രക്കുറിപ്പുകള്‍ പലപ്പോഴും ചിരിക്കു വകനല്‌കും. കാലഗതിയടഞ്ഞ വ്യക്തിത്വങ്ങളെ അവരര്‍ഹിക്കാത്ത മഹത്വവിശേഷണങ്ങള്‍ കൊണ്ടാണ് പലപ്പോഴും പുകഴ്‌ത്താറുള്ളത്.
വര്‍ണ വെറിക്കെതിരെ സ്വന്തം ജീവിതംകൊണ്ട് പോരാടി ലോകചരിത്രത്തില്‍ ഇടംനേടിയ നെല്‍ സണ്‍ മണ്ടേലയെ ഓര്‍ത്തുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അപ്പാര്‍ത്തീഡിനെതിരെ ഒരു ജന്മം അടരാടിയ ആ മഹാ മനുഷ്യന്‍ പില്‍ക്കാലത്ത് നൊബേല്‍ സമ്മാനമടക്കമുള്ള ലോകോത്തര പുരസ്‌കാരങ്ങളാല്‍ അംഗീകരിക്കപ്പെട്ടുവെങ്കിലും, പോരാട്ടകാലത്ത് അദ്ദേഹത്തിനുവേണ്ടി ശബ്‌ദിക്കാന്‍ ലോകത്ത് അധികമാരുമുണ്ടായിരുന്നില്ലെന്നതാണ് വാസ്‌തവം. എന്നു മാത്രമല്ല, വന്‍കിട ശക്തികളും ലോകനേതാക്കളും അദ്ദേഹത്തെയും അദ്ദേഹം നടത്തിയ സമരത്തെയും പുച്ഛിക്കുകയും ചെയ്‌തിട്ടുണ്ട്.
Read more...























.jpg)
.jpg)



.jpg)








0 comments: