ആണ്‍മയിലിന്റെ വാലും മതാനുഷ്‌ഠാനവും
- മറുപുറം -
- മറുപുറം -
എന്‍ എം ഹുസൈന്‍
അര്‍ഹതയുള്ളവ അതിജീവിക്കുമെന്നും അര്‍ഹതയില്ലാത്തവ നശിക്കുമെന്നും വിശ്വസിക്കുന്നവരാണ് ആധുനിക ഭൗതികവാദികള്‍. എങ്കില്‍, മതവിശ്വാസം അതിജീവിക്കുകയും നിരീശ്വരവാദം സിംഹവാലന്‍ കരുങ്ങുകളെപ്പോലെ കുറ്റിയറ്റുപോവുകയും ചെയ്‌തത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണല്ലോ. ഈ അന്വേഷണത്തിന്റെ പ്രസക്തി അംഗീകരിച്ച് മതം എന്തുകൊണ്ട് അതിജീവിച്ചു എന്ന് അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഉത്തരാധുനിക ഭൗതികവാദികള്‍. (ശബാബ് മാര്‍ച്ച് 8-ലെ ലക്കത്തില്‍ ചര്‍ച്ച ചെയ്‌തത് ഇക്കാര്യമാണ്)
നിര്‍ദേശിക്കപ്പെട്ട പല വിശദീകരണങ്ങളില്‍ ഒന്ന് പരിശോധിക്കാം. ഉത്തരാധുനിക ഭൗതികവാദികളുടെ ആചാര്യന്മാരിലൊരാളായ മനശ്ശാസ്‌ത്രജ്ഞന്‍ ഡാന്‍ ഡെനറ്റിന്റെ അഭിപ്രായത്തില്‍ മതവിശ്വാസവും അനുഷ്‌ഠാനങ്ങളും സൂര്യപ്രകാശത്തില്‍ വിടര്‍ന്നാടുന്ന ആണ്‍മയിലിന്റെ വാലുപോലെയാണ്! എന്തുകൊണ്ടാണ് മതത്തെ ആണ്‍മയിലിന്റെ വാലിനോട് ഉപമിക്കാന്‍ ഡെനറ്റിനെപ്പോലെയുള്ളവര്‍ നിര്‍ബന്ധിതരായത്? നിരീശ്വരവാദിയായ ഒരു മലയാളഗ്രന്ഥകാരന്റെ ഈ വരികളില്‍ കാരണം വിശദീകരിക്കുന്നു: ``ആണ്‍മയിലിന്റെ (peacock) മനോഹരമായ വാലിന്റെ (മയില്‍പ്പീലി) കാര്യം തന്നെയെടുക്കുക. ഈ പീലികൊണ്ട് ആ പക്ഷിക്ക് അതിജീവനത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. പലപ്പോഴും അതൊരു ബാധ്യതയാണുതാനും. അതുകൊണ്ടുതന്നെ കാലാന്തരത്തില്‍ പ്രകൃതിനിര്‍ധാരണത്തിലൂടെ ഈ അനാവശ്യസമ്പാദ്യം ആണ്‍മയിലിന് നഷ്‌ടപ്പെടേണ്ടതാണ്. എന്തുകൊണ്ടങ്ങനെ സംഭവിക്കുന്നില്ല?'' (രവിചന്ദ്രന്‍, നാസ്‌തികനായ ദൈവം, ഡി സി ബുക്‌സ്, പേജ് 182)
അതിജീവനത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത ആണ്‍മയിലിന്റെ വാല് അതിജീവിക്കപ്പെട്ടപോലെ, പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത മതവും അതിജീവിക്കപ്പെട്ടു എന്നാണ് വാദം. ഈ വാദം ശാസ്‌ത്രീയമായും യുക്തിപരമായും അബദ്ധമാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഒന്നാമതായി, ആണ്‍മയിലിന്റെ വാലിന് ``പ്രത്യേകിച്ച് പ്രയോജനമൊന്നു''മില്ലെന്ന വാദം തന്നെ പരമാബദ്ധമാണ്. പരിണാമസിദ്ധാന്തത്തില്‍ പ്രകൃതിനിര്‍ധാരണം കൂടാതെ ലൈംഗിക നിര്‍ധാരണം എന്നൊരു സങ്കല്‌പം കൂടിയുണ്ട്. ഇതനുസരിച്ച് ആണ്‍മയിലിന്റെ മനോഹരമായ വാല് ലൈംഗികനിര്‍ധാരണത്തിന്റെ ഉത്തമോദാഹരണമായി അവതരിപ്പിക്കുന്നത് പരിണാമവിദഗ്‌ധര്‍ തന്നെയാണ്. ആണ്‍മയിലിന്റെ വാലിന് അങ്ങേയറ്റം മനോഹാരിതയുള്ളതുകൊണ്ടാണ് അത് അതിജീവിക്കപ്പെട്ടതെന്നര്‍ഥം. `മനോഹാരിത' എന്നത് പ്രയോജനരഹിതമായ ഒന്നാണെന്ന് ഏതെങ്കിലും ജീവശാസ്‌ത്രജ്ഞര്‍ പറയുമോ? മതം ആണ്‍മയിലിന്റെ വാലുപോലെയാണെന്ന വാദം മതം പ്രയോജനകരമാണെന്ന് ഭംഗ്യന്തരേണ സമ്മതിക്കുകയാണ് ചെയ്യുന്നത്.
രണ്ടാമതായി, പ്രയോജനമൊന്നുമില്ലെന്ന് വാദിച്ച ഗ്രന്ഥകാരന്‍ തന്നെ ആണ്‍മയിലിന്റെ വാലിനെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്: ``വാലിലൂടെ ആണ്‍മയില്‍ സ്വയം പരസ്യപ്പെടുത്തുകയാണ്. അത് ആണ്‍മയിലിന്റെ വ്യക്തിത്വത്തിന്റെ പൊലിമ കൂട്ടുകയും അതിന് വ്യതിരിക്തത സമ്മാനിക്കുകയും ചെയ്യുന്നു. ഇണയെ ആകര്‍ഷിക്കുന്ന കാര്യത്തിലും വലിയ പങ്കാണത് വഹിക്കുന്നത്'' (മേല്‍കൃതി, പേജ് 182). `സ്വയം പരസ്യപ്പെടുത്തുന്ന'തും `വ്യക്തിത്വത്തിന്റെ പൊലിമ കൂട്ടുന്ന'തും `ഇണയെ ആകര്‍ഷിക്കുന്നതും' അതിജീവനത്തിന് സഹായകങ്ങളായ പ്രയോജനങ്ങളല്ലെങ്കില്‍ പിന്നെ മറ്റെന്താണെന്ന് വ്യക്തമാക്കേണ്ടത് വിഡ്‌ഢിവിചാരങ്ങള്‍ വിളമ്പുന്ന ഇത്തരം ഗ്രന്ഥകാരന്മാര്‍ തന്നെയാണ്.
അര്‍ഹതയുള്ളവയുടെ അതിജീവനം പ്രകൃതി നിയമമാണെന്നും അത് മതത്തിനും ബാധകമായ നിയമമാണെന്നും ഭൗതികവാദികള്‍ അഭിപ്രായപ്പെടുന്നതുകൊണ്ടാണ് മേല്‍ സൂചിപ്പിച്ച സംശയം ഉയരുന്നത്. എങ്കില്‍ ചരിത്രത്തില്‍ മതം അതിജീവിച്ചത് അര്‍ഹതയുള്ളതുകൊണ്ടാണെന്നും നിരീശ്വരവാദങ്ങള്‍ തകര്‍ന്നടിഞ്ഞത്

അര്‍ഹതയില്ലാത്തതുകൊണ്ടാണെന്നും നിങ്ങള്‍ സമ്മതിക്കുമോ എന്നാണ് മറുചോദ്യം. ഇതിന് ന്യായമായ ഒരു വിശീദകരണവും നല്‍കാനാകാതെ പ്രതിസന്ധിയിലാവുന്ന ഭൗതികവാദികള്‍ കൈ കാലിട്ടടിച്ച് ഓരോ സിദ്ധാന്തങ്ങള്‍ മെനയാന്‍ ശ്രമിക്കുന്നു. അവയത്രയും അസംബന്ധങ്ങളാണെന്ന വസ്‌തുത അവര്‍ക്ക് ഗ്രഹിക്കാനേ സാധിക്കുന്നില്ല!
ജീവിച്ചിരിക്കുന്ന നിരീശ്വരചിന്തകരില്‍ പ്രമുഖനെന്ന് ഘോഷിക്കപ്പെടുന്ന റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതി മലയാളത്തില്‍ പുനരാഖ്യാനം ചെയ്‌ത മേല്‍ ഉദ്ധരിച്ച ഗ്രന്ഥകാരന്‍ ആണ്‍മയിലിന്റെ വാലിനുപുറമെ മറ്റു ചില ഉദാഹരണങ്ങള്‍ കൂടി നല്‍കിയത് താഴെ വിവരിക്കാം: ``ജെയ് (jay) പോലുള്ള പക്ഷികള്‍ ഉറുമ്പുകളെ ശരീരത്തിലേക്ക് കയറ്റിവിടാറുണ്ട്. ഉറുമ്പില്‍ കുളിക്കുകയാണെന്ന് (anting or antbath) വേണമെങ്കില്‍ പറയാം. സ്വന്തം ചിറകിനുള്ളിലേക്ക് ഉറുമ്പുകളെ കയറ്റിവിടുന്നതിലൂടെ ഈ പക്ഷികള്‍ ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമല്ല. ഒരുപക്ഷേ, ചെള്ളും കൂറയും അടക്കമുള്ള പരാദങ്ങളെ നീക്കം ചെയ്‌ത് ചിറകും തൂവലും വൃത്തിയാക്കുന്നതാവാം. വേറെയും ചില വ്യാഖ്യാനങ്ങളുണ്ട്. കൃത്യമായും എന്താണിതെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും `എന്തിനോ' ആണെന്ന കാര്യത്തില്‍ പരിണാമസിദ്ധാന്തം ഉറച്ചുനില്‌ക്കുന്നു.'' (മേല്‍കൃതി, പേജ് 182-183)

ഇവിടെയും നിരീശ്വരവ്യാഖ്യാനങ്ങള്‍ മുഖംകുത്തി വീഴുകയാണ്. പ്രയോജനകരമല്ലാത്ത പെരുമാറ്റങ്ങള്‍ക്ക് ഉദാഹരണമെന്നോണം അവര്‍ ഹാജരാക്കിയ ജെയ് പക്ഷിയുടെ പെരുമാറ്റം `എന്തിനോ' ആണെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. മാത്രമല്ല, ഇങ്ങനെ കൂടി എഴുതുന്നു: ``ഈ സവിശേഷതകളില്ലെങ്കില്‍ ഈ ജീവികളുടെ വംശീയവും ജനിതകവുമായ നിലനില്‍പ്പിനെയും അതിജീവനത്തെയും അത് ദുര്‍ബലപ്പെടുത്തുമെന്നു തന്നെയാണ് ഡാര്‍വിനിസം വിഭാവനം ചെയ്യുന്നത്.'' (മേല്‍കൃതി, പേജ് 183)
ആണ്‍മയിലുകളുടെ വാലും ജെയ് പക്ഷിയുടെ പെരുമാറ്റവും പ്രയോജനരഹിതമാണെന്ന വാദം കെട്ടിച്ചമയ്‌ക്കാന്‍ അവതരിപ്പിക്കുന്ന നിരീശ്വരവാദ ചിന്തകര്‍ തന്നെ ഈ സവിശേഷതകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ ജീവികള്‍ അതിജീവിക്കപ്പെടുമായിരുന്നില്ല എന്ന് സമ്മതിക്കുകയും ചെയ്യുന്നു! ചുരുക്കത്തില്‍ മതം എന്നത് ആണ്‍മയിലുകളുടെ വാലും ജെയ് പക്ഷികളുടെ പെരുമാറ്റവും പോലെയാണെന്ന ഇവരുടെ തന്നെ വാദപ്രകാരം മതം ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യര്‍ തന്നെ അതിജീവിക്കപ്പെടുമായിരുന്നില്ല എന്ന് തെളിയുന്നു!! നിരീശ്വര ചിന്തകര്‍ വാദിക്കുന്നതെന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല എന്നിടത്തോളം നിരീശ്വരചിന്തകരുടെ ധൈഷണിക പാപ്പരത്തം `പുരോഗമി'ച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പാശ്ചാത്യ നിരീശ്വരവാദികള്‍ പറയുന്നതെന്തും സ്വന്തം ചിന്താശേഷിയോ വിമര്‍ശനബുദ്ധിയോ ഉപയോഗിക്കാതെ വിഴുങ്ങുന്നവരായി കേരളത്തിലെ നാസ്‌തികബുദ്ധിജീവികള്‍ മാറിയിരിക്കുന്നു എന്നതിന് തെളിവാണ് മേല്‍ സൂചിപ്പിച്ച ഗ്രന്ഥത്തില്‍ പകര്‍ത്തിവെച്ച ഡോക്കിന്‍സിന്റെ ആശയങ്ങള്‍. അവയില്‍ യുക്തിയോ ശാസ്‌ത്രമോ ചിന്തയോ സാമാന്യബുദ്ധിപോലുമോ ഇല്ലെന്നതാണ് വസ്‌തുത. മതം എന്തുകൊണ്ട് അതിജീവിച്ചു എന്ന അന്വേഷണത്തിനു ശേഷം നിരീശ്വരവാദികള്‍ എന്തുകൊണ്ട് ഇത്രയേറെ ബുദ്ധിഹീനരായി എന്ന അന്വേഷണം ആര്‍ നടത്തിയാലും പ്രസക്തമാണെന്ന് കൂടി സാന്ദര്‍ഭികമായി ചൂണ്ടിക്കാട്ടട്ടെ!!
0 comments: