മനുഷ്യകഴിവിന് അതീതവും ജിന്നുവാദികളുടെ ജല്‍പനവും
- നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
സൃഷ്‌ടികളുടെ കഴിവുകള്‍ക്കതീതമായ കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ മനുഷ്യകഴിവിന് അതീതം എന്ന് പ്രയോഗിക്കും. പ്രാര്‍ഥനയുടെ കാര്യം പറയുമ്പോള്‍ മനുഷ്യകഴിവിനതീതം എന്ന് പറയുന്നതിന്റെ അവസ്ഥയും ഇതുതന്നെ. ജിന്നുകളുടെയും മലക്കുകളുടെയും മനുഷ്യരുടെയുമടക്കം എല്ലാ സൃഷ്‌ടികളുടെയും കഴിവുകള്‍ക്കതീതമായ കാര്യങ്ങളാണ് പ്രാര്‍ഥനയിലൂടെ അല്ലാഹുവിനോട് നാം ചോദിക്കുന്നത്.'' (അല്‍ഇസ്വ്‌ലാഹ് -2012 ഏപ്രില്‍, പേജ് 29, എം പി എ ഖാദര്‍ കരുവമ്പൊയില്‍.
പ്രാര്‍ഥനയും നിര്‍വചനങ്ങളും പുതിയ വസ്‌വാസുകളും-2, മനുഷ്യസൃഷ്‌ടികളെ മാത്രമാണോ ഉദ്ദേശ്യം, 2008 ജൂലൈ കെ കെ സകരിയ്യാ സ്വലാഹി, പേജ് 40, 2006 ഡിസംബര്‍, പേജ് 4, കെ കെ സകരിയ്യ)
നമ്മുടെ സാഹിത്യങ്ങളിലും മദ്‌റസാ പാഠപുസ്‌തകങ്ങളിലും പ്രാര്‍ഥനയ്‌ക്ക് നിര്‍വചനം പറഞ്ഞപ്പോള്‍ അല്ലെങ്കില്‍ പ്രാര്‍ഥനയെ വിവരിച്ചപ്പോള്‍ ഏറ്റവും ചെറിയ ഘടകം എന്ന നിലക്ക് മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിലും രംഗങ്ങളിലും എന്നായിരുന്നു എഴുതിയിരുന്നത്. ജിന്നുകളെയും മലക്കുകളെയും വിളിച്ച് സഹായം തേടുന്നത് ശിര്‍ക്കല്ലെന്ന് ജല്‌പിക്കാന്‍ ആദ്യമായി ഈ നിര്‍വചനത്തെ ഖബറടക്കം ചെയ്യേണ്ടിവരും. അതുപോലെ അദൃശ്യം, അഭൗതികം, കാര്യകാരണബന്ധത്തിന് അതീതം, മറഞ്ഞവഴി ഇവക്കെല്ലാം നാം നല്‍കിയിരുന്ന വിവരണങ്ങളെയും. ഇത് മനസ്സിലാക്കിയതുകൊണ്ട് ജിന്നുവാദികള്‍ ചെയ്യുന്ന അതിനീചവും ക്രൂരവുമായ ഒരു പ്രവൃത്തിയാണ് മനുഷ്യകഴിവിന് അതീതം എന്നതിനെ സൃഷ്‌ടികളുടെ കഴിവിന് അതീതം എന്നാക്കി അട്ടിമറിച്ചത്. നാം എവിടെയൊക്കെ മനുഷ്യകഴിവിന് അതീതം എന്ന് എഴുതിയോ, അതുപോലും സൃഷ്‌ടികളുടെ കഴിവിന് അതീതം എന്നാക്കി വായിക്കണമെന്നാണ് ഇവര്‍ ജല്‌പിക്കുന്നത്.

മുജാഹിദുകളും വിശുദ്ധ ഖുര്‍ആനും നല്‍കിയ ഉദാഹരണങ്ങളില്‍നിന്നും തെളിവായി എടുത്തുകാണിച്ച രംഗങ്ങളില്‍ നിന്ന് ജിന്നുവാദികളുടെ ജല്‌പനം കൊടും വഞ്ചനയും ചതിയുമാണെന്ന് വ്യക്തമാകുന്നതാണ്. ചില ഉദാഹരണങ്ങള്‍ മാത്രം തൗഹീദ് വിശ്വാസികള്‍ക്കുവേണ്ടി വിവരിക്കാം.
1. കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡ് നാലാം തരത്തിലേക്ക് തയ്യാറാക്കിയ ഇസ്‌ലാമിക വിശ്വാസങ്ങള്‍ എന്ന പാഠപുസ്‌തകത്തില്‍ എഴുതുന്നു: ഇങ്ങനെ മനുഷ്യകഴിവിന്നപ്പുറമുള്ള മാര്‍ഗങ്ങളില്‍ കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നത് ആര്‍ക്കാണോ അവനോടുള്ള അപേക്ഷയാണ് പ്രാര്‍ഥന എന്ന് പറയുന്നത്. നാം ഒരു ബസ്സില്‍ യാത്ര ചെയ്യുന്നു എന്ന് വിചാരിക്കുക. പല മതവിശ്വാസികളും യാത്രക്കാരുടെ കൂട്ടത്തിലുണ്ടാവും. പെട്ടെന്ന് നമ്മുടെ ബസ്സ് നിയന്ത്രണം വിട്ട് ഓടാന്‍ തുടങ്ങുന്നു. ഏത് നിമിഷവും അത് ആഴമുള്ള കുഴിയിലേക്ക് മറിഞ്ഞുവീണ് തകര്‍ന്നു എന്നുവരാം....'' (പേജ് 37,38)
ഈ രംഗം മനുഷ്യകഴിവിന് അതീതമായതാണ്. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ഈ ബസ്സിനെ ആഴമുള്ള കുഴിയിലേക്ക് മിറിഞ്ഞുവീഴുന്നതില്‍ നിന്ന് പിടിച്ചുവെക്കാന്‍ കഴിവുണ്ടെന്ന് ജിന്നുവാദികള്‍ തന്നെ അല്‍മനാര്‍ മാസികയിലും ഇസ്വ്‌ലാഹ് മാസികയിലും അവരുടെ പ്രസംഗങ്ങളിലും വ്യക്തമാക്കിയതാണ്. മുകളില്‍ വിവരിച്ച രംഗത്ത് അല്ലാഹുവിനെ മാത്രമേ വിളിച്ച് സഹായംതേടാന്‍ പാടുള്ളൂവെന്നും അല്ലാത്തപക്ഷം അത് തൗഹീദിന് എതിരാകുമെന്നും മദ്‌റസാ പാഠപുസ്‌തകത്തില്‍ വിവരിക്കുന്നു. നമുക്ക് ഇവരോട് ചോദിക്കാനുള്ളത് മദ്‌റസാ പാഠപുസ്‌തകത്തില്‍ എടുത്തു കാണിച്ച ഈ രംഗം മനുഷ്യകഴിവിന് അതീതമായതാണോ, അതല്ല സൃഷ്‌ടികളുടെ കഴിവിന് അതീതമായ രംഗമാണോ?
ഈ രംഗത്ത് ഒരാള്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായംതേടിയാല്‍ അത് ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? തൗഹീദിന് എതിരാണോ? ശിര്‍ക്കല്ല. ഹറാമും ശിര്‍ക്കിലേക്കുള്ള മാര്‍ഗവുമാണെങ്കില്‍ എന്തുകൊണ്ട്? തെളിവുകള്‍ ഖുര്‍ആനില്‍ നിന്നും സ്വഹീഹായ ഹദീസില്‍ നിന്നും വിവരിക്കുക. മലക്കിനും ജിന്നിനും നല്‍കിയ ഭൗതിക കഴിവില്‍ ഒരു ബസ്സിനെ നിയന്ത്രിക്കല്‍ ഉള്‍പ്പെടുമോ?

2. ``നജീബ് താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക് പൊട്ടി അത് നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത് ഉയര്‍ന്നു നില്‍ക്കുന്ന കുന്നുകള്‍! വലതുവശത്ത് അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക് മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് അവനുറപ്പാകുന്നു'' (അല്ലാഹുവിന്റെ ഔലിയാക്കള്‍, കെ കുഞ്ഞീതുമദനി, കെ എന്‍ എം പ്രസിദ്ധീകരണം, പേജ് 101)
ഈ ബസ്സിനെ നിയന്ത്രിക്കാന്‍ മലക്കുകള്‍ക്കും ജിന്നുകള്‍ക്കും കഴിവുണ്ടോ? ഈ രംഗത്ത് നജീബ് മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടിയാല്‍ അതിന്റെ മതവിധി എന്ത്? ഇത് തൗഹീദിന്റെ രംഗമാണോ? അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും നിഷ്‌ഫലമാകുന്നു. തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു എന്നെല്ലാം പറയുന്നതില്‍ `അവന്‍' എന്നതിന്റെ പരിധിയില്‍ മലക്കുകളും ജിന്നുകളും ഉള്‍പ്പെടുമോ? ഇനി മനുഷ്യാതീത ശക്തിക്ക് മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നതില്‍ മലക്കുകളും ജിന്നുകളും പോലീസ് നായയും ആനയും ഉള്‍പ്പെടുമോ? അല്ല അല്ലാഹു മാത്രമാണോ ഉള്‍പ്പെടുക?

3. ``എ, ബി, സി എന്നീ മൂന്നുപേര്‍ തുലാവര്‍ഷത്തില്‍ പുഴ കടക്കുന്നു. നടുപ്പുഴയിലെത്തിയപ്പോള്‍ കൊടുങ്കാറ്റ് ബാധിച്ച് തോണി മറിഞ്ഞുപോകുന്നു. മൂവരും ഒഴുക്കില്‍പെട്ട് മരണത്തോട് മല്ലടിക്കുന്നു.'' (അഹ്‌ലുസ്സുന്നത്തില്‍ വല്‍ജമാഅഃ, കുഞ്ഞീതു മദനി, കെ എന്‍ എം പ്രസിദ്ധീകരണം പേജ് 109)
ഈ രംഗം മനുഷ്യകഴിവിന് അതീതമായ കഴിവാണോ? സൃഷ്‌ടികളുടെ കഴിവിന് അതീതമായതാണോ? മലക്കുകള്‍ക്കും ജിന്നുകള്‍ക്കും ഈ മനുഷ്യനെ എടുത്തു കരയില്‍കൊണ്ടുപോയി വെക്കാന്‍ കഴിവുണ്ടോ? ഉണ്ടെന്ന് നിങ്ങള്‍ എഴുതിയതിനെ നിഷേധിക്കാന്‍ തയ്യാറുണ്ടോ? മക്കാ മുശ്‌രിക്കുകള്‍ ഈ രംഗത്ത് മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടിയിരുന്നുവോ? അന്ന് തോണി ഇല്ലാത്തതുകൊണ്ടായിരുന്നുവോ അവര്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് സഹായം തേടിയിരുന്നത്? ഈ രംഗം തൗഹീദിന്റെ രംഗമാണോ?
4. ``താമരശ്ശേരി ചുരത്തിലൂടെ കടന്നുപോകുന്ന ഒരു ബസ്സ് ഒരു വളവിലെത്തുമ്പോള്‍ നിയന്ത്രണം വിട്ടുപോകുന്നു.'' (ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്, കെ എന്‍ എം പ്രസിദ്ധീകരണം, പേജ് 52)
ഈ രംഗം തൗഹീദിന്റെ രംഗമാണോ? മനുഷ്യകഴിവിന് അതീതമായ രംഗമാണോ? അല്ലെങ്കില്‍ ഇസ്‌ലാമിന്റെ അടിത്തറ തൗഹീദാണ് എന്ന് പേരു നല്‍കിയ ഈ ഗ്രന്ഥത്തില്‍ തൗഹീദ് പഠിപ്പിക്കുവാന്‍ എന്തിനാണ് ഈ ഉദാഹരണം എടുത്തുകാണിച്ചത്? ജിന്നുവാദികളുടെ വിശ്വാസമനുസരിച്ച് തൗഹീദിന്റെ ഒരു രംഗമെങ്കിലും എടുത്തുകാണിക്കാമോ? അതായത് അല്ലാഹുവിനോടു മാത്രം സഹായം തേടല്‍ തൗഹീദും സൃഷ്‌ടികളോട് സഹായംതേടല്‍ ശിര്‍ക്കുമാകുന്ന ഒരു രംഗം വിവരിക്കാമോ? വിവരിക്കുമ്പോള്‍ അല്‍മനാര്‍ മാസികയിലും ഇസ്വ്‌ലാഹ് മാസികയും മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകള്‍ വിവരിച്ചതിനെ അടിസ്ഥാനമാക്കിക്കൊണ്ടിയിരിക്കണം. അല്ലെങ്കില്‍ അതെല്ലാം തെറ്റായിരുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരിക്കണം.

5. ``തിരുദൂതര്‍ മക്ക കീഴടക്കിയപ്പോള്‍ മുശ്‌രിക്കായിരുന്ന ഇക്‌രിമ ഓടിരക്ഷപ്പെടാനായി അബ്‌സീനിയയിലേക്ക് കപ്പല്‍ കയറി. തദവസരത്തില്‍ കപ്പലിന് കോളിളക്കം ബാധിച്ചു....'' (ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്, കെ എന്‍ എം പ്രസിദ്ധീകരണം, കുഞ്ഞീതുമദനി, പേജ് 58)
ഈ രംഗം തൗഹീദിന്റെ രംഗമായി മുശ്‌രിക്കായിരുന്ന ഇക്‌രിമ പോലും അംഗീകരിച്ച് മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടാതെ അല്ലാഹുവിനെ മാത്രം വിളിച്ചുതേടി ഏകദൈവവിശ്വാസിയായി. ജിന്നുവാദികള്‍ പറയുന്നത് ഇക്‌രിമ മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടിയിരുന്നുവെങ്കില്‍ അത് ശിര്‍ക്കാകുകയില്ല എന്നാണ്. ഈ രംഗം മനുഷ്യകഴിവിന് അതീതമായതാണോ? സൃഷ്‌ടികളുടെ കഴിവിന് അതീതമായതോ? ഒരു കപ്പലിനെ പിടിച്ചുനിര്‍ത്തുവാനുള്ള കഴിവ് മലക്കുകള്‍ക്കും ജിന്നുകള്‍ക്കും ഉണ്ടോ?
കപ്പല്‍ മനുഷ്യനിയന്ത്രണം വിടുന്ന സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച് തേടാതെ അല്ലാഹുവിനെ മാത്രം വിളിച്ചുതേടല്‍ മുഹമ്മദ് നബി പറയുന്ന തൗഹീദിന്റെ ശരിയായ ആശയമാണെന്ന് ഇവിടെ ഇക്‌രിമ പ്രഖ്യാപിക്കുന്നുണ്ട്. എങ്കിലും ജിന്നുവാദികള്‍ പറയുന്നത് ഇത് മുഹമ്മദ്(സ) പറയുന്ന തൗഹീദിന്റെ ആശയമല്ല എന്നാണ്. മക്കാ മുശ്‌രിക്കുകളെക്കാള്‍ തരംതാണ വാദമാണിത്. (തുടരും)
0 comments: