വിവാഹ നിശ്ചയം ആചാരമാകുമ്പോള്‍
അന്‍വര്‍ ഫാറൂഖി
പരസ്‌പരം കാണാനോ, സ്‌പര്‍ശിക്കാനോ പാടില്ലാത്ത സ്‌ത്രീയെയും പുരുഷനെയും അവരുടെ കുടുംബങ്ങളെയും അനേ്യാന്യം കൂട്ടിയണക്കുന്ന മഹല്‍കൃത്യമാണ ല്ലോ വിവാഹം. ഇത് ഇസ്‌ലാമില്‍ വളരെ ലളിത സുന്ദരവും പരിപാവനവും അതി മഹത്തരവുമായ ഒരു കരാര്‍ കൂടിയാണ്. അതില്‍ ജാടകള്‍ക്കോ, അഹംഭാവങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല. പണക്കൊഴുപ്പിനോ തറവാടിത്തമഹിമക്കൊ ഒരു പ്രസക്തിയും ഇല്ല. എന്നാല്‍ വിവാഹത്തോടനുബന്ധിച്ചും അതിനു ശേഷവും നിരവധി അനിസ്‌ലാമിക ചടങ്ങുകളും, മാമൂലുകളും ഇന്നും അതി ശക്തമായി വേരുറച്ച് സമൂഹത്തില്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് വിവാഹ നിശ്ചയം.
0 comments: