സമ്പന്നതയും ആധിപത്യവും അനുഗ്രഹത്തിന്റെ മാനങ്ങളും
അബ്‌ദുല്‍ അലി മദനി
മനുഷ്യര്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ള തെറ്റായ ചില ധാരണകളെ തിരുത്തിക്കുറിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ഖുര്‍ആനിക വചനങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ കണ്ടെത്താനാകും.
മനുഷ്യ മനസ്സുകളില്‍ പൊതുവെ അവരുടെ അസ്‌തിത്വവും നിലനില്‌പും അന്തസ്സുള്ള ജീവിതസാഹചര്യങ്ങളുമെല്ലാം നേടിക്കൊടുക്കുന്നതായി കരുതിപ്പോരുന്നത് ശക്തി, സമ്പത്ത്, അറിവ്, അധികാരം, ആള്‍ബലം, ആയുധ ശേഖരങ്ങള്‍ എന്നിവയുടെ മികവാണെന്നാണ്. എന്നാല്‍ ഇവയെല്ലാം വേണ്ടത്ര കൈവരിച്ച സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും വ്യക്തികള്‍ക്കും ലോകത്ത് മനുഷ്യത്വത്തിന്റെ ഔന്നത്യമോ സമുന്നതമായ അസ്‌തിത്വമോ സ്ഥായിയായ നിലനില്‌പോ പ്രാപിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നാണ് ചിന്തിക്കാനുള്ളത്. ഇവിടെയാണ് ഖുര്‍ആന്‍ നല്‌കുന്ന വിശദീകരണങ്ങളുടെ അതുല്യത മികച്ചുനില്‌ക്കുന്നത്.
0 comments: